കോവിഡ് രണ്ടാം വ്യാപനം തടയാന്‍ മുന്നിട്ടിറങ്ങി പത്തനംതിട്ട ജില്ലാ ലേബര്‍ ഓഫീസ് കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡിന്റെ രണ്ടാം രോഗവ്യാപനത്തെ ഫലപ്രദമായി തടയുക എന്ന ലക്ഷ്യത്തോടെ മുന്നിട്ടിറങ്ങി പത്തനംതിട്ട ജില്ലാ ലേബര്‍ ഓഫീസ്. അതിഥി തൊഴിലാളികള്‍ക്കിടയില്‍ രോഗലക്ഷണമുളളവരെ കണ്ടെത്തി ജില്ലാ ഭരണകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പിനെയും അറിയിച്ച് കോവിഡ് ടെസ്റ്റ്, ക്വാറന്റൈന്‍ സൗകര്യം, വാക്സിനേഷന്‍ എന്നിവ ഉറപ്പുവരുത്തുന്നതിനുളള സൗകര്യവും ഒരുക്കിയിട്ടുണ്ട്. 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം konni vartha.com : ജില്ലാ ലേബര്‍ ഓഫീസ് കേന്ദ്രീകരിച്ച് അതിഥി തൊഴിലാളികളുടെ ആശങ്ക അകറ്റാനും സംശയ നിവാരണത്തിനുമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒരു കണ്‍ട്രോള്‍ റൂം സജ്ജമാക്കിയിട്ടുണ്ട്. 0468 2222234, 9464912876 എന്നീ നമ്പരുകളില്‍ തൊഴിലാളികള്‍ക്ക് സംശയനിവാരണം നടത്താന്‍ കഴിയും. ജില്ലയില്‍ നിലവില്‍ താമസിച്ച് ജോലി ചെയ്യുന്ന അതിഥി തൊഴിലാളികളുടെ ആധാര്‍, ടെലഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുളള…
Read More