പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 12/06/2023 )

പട്ടികവര്‍ഗ ഹെല്‍ത്ത് പ്രൊമോട്ടര്‍ ഒഴിവ് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന ഐറ്റിഡി പ്രോജക്ട് ഓഫീസുകള്‍ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസുകളുടെ കീഴില്‍ നിലവിലുള്ള പട്ടികവര്‍ഗ ഹെല്‍ത്ത് പ്രൊമോട്ടര്‍മാരുടെ 1182 ഒഴിവുകളിലേക്ക് താല്‍ക്കാലിക നിയമനത്തിന് പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ക്ഷേമ വികസന പദ്ധതികള്‍ സംബന്ധിച്ച വിവരങ്ങള്‍ പട്ടികവര്‍ഗക്കാരില്‍ എത്തിക്കുന്നതിനും, സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍, ഏജന്‍സികള്‍ തുടങ്ങിയവ നടത്തുന്ന വിവിധ ക്ഷേമപ്രവര്‍ത്തനങ്ങള്‍ പട്ടികവര്‍ഗ ഗുണഭോക്താക്കളില്‍ എത്തിക്കുന്നതിനും, സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ആശുപതികളില്‍ ചികിത്സ തേടിയെത്തുന്ന പട്ടികവര്‍ഗക്കാര്‍ക്ക് ചികിത്സ ഉറപ്പു വരുത്തുന്നതിനുമായി സേവനസന്നദ്ധതയുള്ളവരും 10-ാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളതുമായ പട്ടികവര്‍ഗ യുവതീയുവാക്കള്‍ക്ക് അപേക്ഷിക്കാം. പി.വി.റ്റി.ജി / അടിയ / പണിയ/  മലപണ്ടാര വിഭാഗങ്ങള്‍ക്ക് എട്ടാം ക്ലാസ് യോഗ്യത മതിയാവും. പ്രായപരിധി 20നും 40നും മധ്യേ. ഹെല്‍ത്ത് പ്രൊമോട്ടര്‍മാരായി പരിഗണിക്കപ്പെടുന്നവര്‍ക്ക് നഴ്‌സിംഗ്, പാരാമെഡിക്കല്‍…

Read More

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 08/06/2023)

പി എസ് സി  അഭിമുഖം പത്തനംതിട്ട ജില്ലയിലെ  വിദ്യാഭ്യാസ വകുപ്പിലെ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍ (യുപിഎസ്) (കാറ്റഗറി നം: 525/2019) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി  ജൂണ്‍ 14 നും  പത്തനംതിട്ട ജില്ലയിലെ  വിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‌കൂള്‍ ടീച്ചര്‍ (മാത്തമാറ്റിക്സ്)(മലയാളം മീഡിയം) (കാറ്റഗറി നം:383/2020) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി  ജൂണ്‍ 15, 16  തീയതികളില്‍ പത്തനംതിട്ട ജില്ലാ പിഎസ്സി ഓഫീസില്‍ അഭിമുഖം നടത്തും. പത്തനംതിട്ട ജില്ലയിലെ  വിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‌കൂള്‍ ടീച്ചര്‍ (ഹിന്ദി) (കാറ്റഗറി നം:562/2021) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി  ജൂണ്‍ 16 ന് കൊല്ലം മേഖലാ പി.എസ്.സി ഓഫീസില്‍ അഭിമുഖം നടത്തും.  ഉദ്യോഗാര്‍ഥികള്‍ വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനോടൊപ്പം ജനനതീയതി, ജാതി, യോഗ്യതകള്‍, ഇവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, വ്യക്തിവിവരക്കുറിപ്പ് (പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുളളത്) എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0468 2222665. ഐ.എച്ച്.ആര്‍.ഡി…

Read More

പത്തനംതിട്ട ജില്ലയിലെ പ്രധാനപ്പെട്ട അറിയിപ്പുകള്‍ ( 07/06/2023)

മെഡിക്കല്‍ ക്യാമ്പും ബോധവല്‍കരണവും ജൂണ്‍ പത്തിന് പഴകുളം ഗവ. എല്‍.പി സ്‌കൂളില്‍ സംസ്ഥാന ശിശുക്ഷേമ സമിതി, ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫയര്‍, പത്തനംതിട്ട ജില്ലാ ശിശുക്ഷേമ സമിതി എന്നിവയുടെ നേതൃത്വത്തില്‍ ആറ് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് വേണ്ടിയുള്ള മെഡിക്കല്‍ ക്യാമ്പും രക്ഷകര്‍ത്താക്കള്‍ക്കുള്ള ബോധവല്‍കരണവും ജൂണ്‍ പത്തിന്്  രാവിലെ 8.30 മുതല്‍ ഒന്നു വരെ  പഴകുളം ഗവ. എല്‍.പി സ്‌കുളില്‍ നടക്കും. ഇതിന്റെ വിജയത്തിനായുള്ള സംഘാടകസമിതി രൂപീകരണയോഗം പഴകുളം ഗവ. എല്‍പി സ്‌കൂളില്‍ നടന്നു. ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.ജി. ജഗദീഷ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി ജി. പൊന്നമ്മ, ശിശുക്ഷേമ സമിതി ജില്ലാ വൈസ് പ്രസിഡന്റ് ആര്‍. അജിത്കുമാര്‍, ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ഷീന റെജി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സാജീത റഷീദ്,…

Read More

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 27/05/2023)

  പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച സമിതിയുടെ യോഗം കേരള നിയമസഭയുടെ പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച സമിതി ജൂണ്‍ ആറിന് രാവിലെ 10.30ന് പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. പ്രവാസി മലയാളികള്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ സംബന്ധിച്ച് പത്തനംതിട്ട, കൊല്ലം ജില്ലകളിലെ പ്രവാസി മലയാളി സംഘടനാ പ്രതിനിധികളുമായും വ്യക്തികളുമായും ചര്‍ച്ച നടത്തുകയും പരാതികള്‍ സ്വീകരിക്കുകയും ചെയ്യും. ഗതാഗത നിയന്ത്രണം കുരമ്പാല-പൂഴിക്കാട്-മുട്ടാര്‍-വലക്കടവ് റോഡില്‍ ടാറിംഗ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ മേയ് 29 മുതല്‍ ഏഴ് ദിവസത്തേക്ക് ഈ റോഡില്‍കൂടിയുളള വാഹന ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അടൂര്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. കിലെ ഐഎഎസ് അക്കാദമിയില്‍ പരിശീലനത്തിന് അപേക്ഷിക്കാം കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതി, കേരള ഓട്ടോമൊബൈല്‍ വര്‍ക്ഷോപ്പ് തെഴിലാളി ക്ഷേമനിധി പദ്ധതി എന്നിവിടങ്ങളില്‍ സജീവാംഗങ്ങളായ തൊഴിലാളികളുടെ ബിരുദം അടിസ്ഥാന…

Read More

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 03/05/2023)

  എന്റെ കേരളം മേള; തദ്ദേശ സ്ഥാപനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ മേയ് 12 മുതല്‍ 18 വരെ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലും അതിന് മുന്നോടിയായി മെയ് 10ന് സംഘടിപ്പിക്കുന്ന വിളംബര ജാഥയിലും പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും പൂര്‍ണ സഹകരണവും പങ്കാളിത്തവും ഉണ്ടാകണമെന്ന് ഡിപിസി ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളുടെ 2023-24 വാര്‍ഷിക പദ്ധതിക്ക് അംഗീകാരം നല്‍കുന്നതിനായി പത്തനംതിട്ട ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിക്കും പന്തളം നഗരസഭയുടെയും പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിന്റെയും വാര്‍ഷിക പദ്ധതിക്കും യോഗം അംഗീകാരം നല്‍കി. ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ ദീപ…

Read More

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 30/04/2023)

  നിയമ ബോധന ക്ലാസ് മെയ് ദിനാഘോഷവുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ തൊഴില്‍ നിയമങ്ങളെയും ഇന്ത്യന്‍ ഭരണഘടനെയും സംബന്ധിച്ചുള്ള നിയമ ബോധന ക്ലാസ് മെയ് ഒന്നിന് രാവിലെ 11 ന് കോന്നി പബ്ലിക് ലൈബ്രറി ഹാളില്‍ നടത്തും. പത്തനംതിട്ട ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കാര്‍ത്തിക പ്രസാദ് ഉദ്ഘാടനം ചെയ്യും. ബിസിനസ് ഗ്രോത്ത് പ്രോഗ്രാം കേരളത്തിലെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ (എംഎസ്എംഇ )പിന്തുണയ്ക്കുന്നതിനായി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് (കെഐഇഡി) ന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന എന്റര്‍പ്രൈസ് ഡെവലപ്മെന്റ് സെന്റര്‍ (ഇഡിസി) മുഖാന്തിരം ബിസിനസ് ഗ്രോത്ത് പ്രോഗ്രാം (ബിജിപി) നടപ്പാക്കും.എംഎസ് എംഇ-യെ അവരുടെ വിപുലീകരണം, സാമ്പത്തിക സ്ഥിരത, നവീകരണം എന്നിവയില്‍ പിന്തുണയ്ക്കുക, എംഎസ്എംഇ യൂണിറ്റുകളെ മത്സരാധിഷ്ടിതവും വളര്‍ച്ചാ കേന്ദ്രീകൃതവുമാക്കുക, ബിസിനസ് കെപിഐയുടെ (കീ പെര്‍ഫോമന്‍സ് ഇന്‍ഡിക്കേറ്റര്‍) മൊത്തത്തിലുള്ള വളര്‍ച്ചയും തൊഴില്‍ സൃഷ്്ടിയും,മെന്റര്‍ഷിപ്പ്…

Read More

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 27/04/2023)

    അന്നമേകി ന്യൂട്രി ട്രൈബ്   ട്രൈബല്‍ മേഖലയിലെ കുഞ്ഞുങ്ങളുടെ പോഷകാഹാര കുറവ് പരിഹരിക്കുന്നതിനുള്ള ന്യുട്രി ട്രൈബ് പദ്ധതി അരുവാപ്പുലം ഗ്രാമപഞ്ചായത്തില്‍ മാതൃകാപരമായി നടപ്പിലാക്കി വരുന്നു.ട്രൈബല്‍ കോളനിയിലെ 18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് പ്രത്യേക,അധിക പോഷകാഹാരം വിതരണം ചെയ്യുന്നതിനായി പഞ്ചായത്തും  ഐസിഡിഎസും ആവിഷ്‌കരിച്ച പദ്ധതിയാണിത് .   ജീവിതസാഹചര്യങ്ങള്‍ കൊണ്ട്  പോഷകസമ്പൂര്‍ണ്ണമായ ആഹാരം ലഭിക്കാത്ത കുഞ്ഞുങ്ങള്‍ക്ക് പദ്ധതിയിലൂടെ പരമാവധി ഗുണം ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് പഞ്ചായത്ത് തലത്തില്‍ നടക്കുന്നത് . പോഷകാഹാരക്കുറവ്, അനിമീയ, ഭാരക്കുറവ് തുടങ്ങിയ നിരവധി പ്രശനങ്ങള്‍ പഞ്ചായത്തിലെ പട്ടിക വര്‍ഗ വിഭാഗത്തിലെ കുട്ടികള്‍ മുന്‍പ് നേരിട്ടിരുന്നത് കണക്കിലെടുത്താണ് ഇങ്ങനെയൊരു ഉദ്യമത്തിന് തുടക്കം കുറിച്ചത്.   കോട്ടാംപാറ ട്രൈബല്‍ കോളനി, ആവണിപ്പാറ ഗിരിജന്‍ സങ്കേതം, കാട്ടാത്തി കോളനി എന്നീ കോളനികളിലുള്ള കുട്ടികള്‍ക്കാണ് പോഷകാഹാര വിതരണം നടത്തുന്നത്.6 മാസം മുതല്‍ 3 വയസു വരെയുള്ള  കുട്ടികള്‍ക്ക് റാഗി,…

Read More

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 26/04/2023)

  അവലോകന യോഗം ഏപ്രില്‍ 28 ന് കോന്നി നിയോജക മണ്ഡലം എംഎല്‍എ ആസ്തി വികസന പദ്ധതി/പ്രത്യേക ആസ്തി വികസന പദ്ധതി പ്രവൃത്തികളുടെ പുരോഗതി സംബന്ധിച്ച അവലോകന യോഗം ഏപ്രില്‍ 28 ന് പകല്‍ മൂന്നിന് പത്തനംതിട്ട പിഡബ്യൂഡി റെസ്റ്റ് ഹൗസില്‍ ചേരും. ക്വട്ടേഷന്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിലെ ഉപയോഗശൂന്യമായ കന്നാസുകള്‍ വില്‍ക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മെയ് അഞ്ചിന് രാവിലെ 11 ന് പത്തനംതിട്ട ജനറല്‍ ആശുപത്രി സൂപ്രണ്ടിന് ലഭിക്കണം. ഫോണ്‍ : 04682222364, 9497713258. വെബിനാര്‍ മത്സ്യ കൃഷി മേഖലയില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി കേരള സര്‍ക്കാരിന്റെ സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ് എന്റര്‍പ്രണര്‍ഷിപ്പ് ഇന്‍ അക്വാകള്‍ച്ചര്‍ എന്ന വിഷയത്തില്‍ വെബിനാര്‍ സംഘടിപ്പിക്കുന്നു. ഏപ്രില്‍ 28 ന് രാവിലെ 11 മുതല്‍ 12 വരെ ഓണ്‍ലൈനായി…

Read More

പത്തനംതിട്ട ജില്ലയിലെ പ്രധാനപ്പെട്ട സര്‍ക്കാര്‍ വാര്‍ത്തകള്‍ /അറിയിപ്പുകള്‍ ( 18/04/2023)

നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ പദ്ധതിക്ക് തുടക്കം കുറിച്ച് കടമ്പനാട് ഗ്രാമപഞ്ചായത്ത് സംസ്ഥാന സര്‍ക്കാരിന്റെ നവകേരളം കര്‍മ പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നടപ്പാക്കുന്ന ‘നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ’ പദ്ധതിക്ക് ജില്ലയില്‍ കടമ്പനാട് ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. കാലാവസ്ഥ വ്യതിയാനത്തിന്റെ മുഖ്യകാരണമായി കണക്കാക്കപ്പെടുന്ന ഹരിതഗൃഹ വാതകങ്ങളുടെ പുറംതള്ളല്‍ ലഘൂകരിക്കുകയാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ആര്‍ അജിത്കുമാര്‍ ,ഡോ.കെ.പി കൃഷ്ണന്‍കുട്ടി എന്നിവര്‍ പദ്ധതി വിശദീകരിച്ചു.യോഗത്തില്‍ സംഘാടക സാങ്കേതിക സമിതിയുടെ രൂപീകരണവും നടന്നു. വൈസ് പ്രസിഡന്റ് എസ് രാധാകൃഷ്ണന്‍, സെക്രട്ടറി ജയന്‍ ജോണി,അസിസ്റ്റന്റ് സെക്രട്ടറി എസ് അശോക് കുമാര്‍, ജനപ്രതിനിധികള്‍,നവ കേരളം കര്‍മപദ്ധതി റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഹരിതകര്‍മസേനക്ക് ഇലക്ട്രിക് വാഹനം കൈമാറി ആറന്മുള ഗ്രാമപഞ്ചായത്ത് അജൈവ…

Read More

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 14/04/2023)

പൈപ്പ് സ്ഥാപിക്കാന്‍ 6.76 കോടി രൂപയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി അങ്ങാടി പഞ്ചായത്തിന്റെ മുഴുവന്‍ ഭാഗങ്ങളിലും കുടിവെള്ളം എത്തിക്കുന്ന പൈപ്പ് സ്ഥാപിക്കാന്‍ 6.76 കോടി രൂപയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായതായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. പൈപ്പ് ലൈനുകള്‍ ഉടന്‍ സ്ഥാപിച്ച് വൈകാതെ തന്നെ ജലവിതരണം ഇവിടെ കാര്യക്ഷമമാക്കാനാകും. ജല്‍ ജീവന്‍ പദ്ധതി വഴിയാണ് പഞ്ചായത്തില്‍ സമഗ്ര കുടിവെള്ള വിതരണം നടപ്പാക്കുക. 2316 ഗാര്‍ഹിക കണക്ഷനുകളാണ് പദ്ധതി വഴി നല്‍കുക. അങ്ങാടി – കൊറ്റനാട് സമഗ്ര കുടിവെള്ള പദ്ധതിക്കായി 74 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. അങ്ങാടി പഞ്ചായത്തില്‍ 1.64 കി.മീ ഡിഐ പൈപ്പുകളും 14,92 കി.മീ പിവിസി പൈപ്പുകളും 2.59 കി.മീ ജിഐ പൈപ്പുകളും ഉള്‍പ്പെടെ ആകെ 19.15 കിലോമീറ്റര്‍ ദൂരത്തില്‍ പൈപ്പുകള്‍ സ്ഥാപിക്കാനാണ് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായത്. പമ്പാനദിയില്‍ മാടത്തുംപടി കടവില്‍ പുതിയ കിണര്‍…

Read More