ദേവസ്വം ബോർഡ് ഇത്തവണ മുതൽ രാമായണ മാസം ആചരിക്കും

  പമ്പ: ദേവസ്വം ബോർഡ് ഇത്തവണ മുതൽ രാമായണ മാസം ആചരിക്കുമെന്ന്​ ദേവസ്വം ബോർഡ് പ്രസിഡൻഡ് പ്രയാർ ഗോപാലകൃഷ്ണൻ പറഞ്ഞു. ശബരിമലയിൽ അടിക്കടി സംഭവിക്കുന്ന അനിഷ്ഠ സംഭങ്ങളിൽ നിന്ന് മുക്തി നേടുന്നതിനായി ഭാരതീയ ഹിന്ദു ആചാര്യസഭ സംസ്ഥാന കൗൺസിലി​െൻറ നേതൃത്വത്തിൽ പമ്പ മണൽപുറത്ത് നടന്ന പ്രാർത്ഥനാ യജ്ഞം ഉദ്ഘാടനം ചെയ്ത്​ സംസാരിക്കുയായിരുന്നു ​അദ്ദേഹം. കർക്കിടക മാസം ഒന്നാം തീയതി പമ്പയിൽ വിപുലമായ രാമായണ സമ്മേളനം സംഘടിപ്പിക്കും. 180 രൂപ വിലയുള്ള രാമായണം 100 രൂപക്ക് വിതരണം ചെയ്യും. രാമായണ തത്വം വിളമ്പരം ചെയ്യുന്ന നൃത്തശിൽപം അരങ്ങിൽ അവതരിപ്പിക്കും. പ്രത്യേകം തയ്യാറാക്കിയ ഇതി​െൻറ സി.ഡി രാമായണ മാസം മുഴുവൻ ക്ഷേത്രങ്ങളിൽ കേൾപ്പിക്കും. ഹൈന്ദവ ഏകീകരണത്തിന് പ്രസംഗങ്ങളും, പ്രസ്ഥാവനകളും മാത്രമല്ല, പ്രാർത്ഥനാ യജ്ഞങ്ങളും നടക്കേണ്ടതുണ്ടെന്ന്​ അദ്ദേഹം പറഞ്ഞു. അഞ്ഞൂറ് ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ മതപാഠശാലകൾ ആരംഭിച്ചു കഴിഞ്ഞു. പന്തളം രാജപ്രധിനിധികൾക്ക്…

Read More