തിരുവോണത്തോണി വരവ്, ഉത്രട്ടാതി വള്ളംകളി, അഷ്ടമിരോഹിണി വള്ളസദ്യ, എന്നിവയില്‍ ഒന്നിലും കാണികളായോ, വഴിപാടുകാരായോ, ഭക്തജനങ്ങള്‍ക്കോ, മറ്റ് പൊതുജനങ്ങള്‍ക്കോ, ആര്‍ക്കും പ്രവേശനമില്ല എല്ലാ കരകളുടെയും പങ്കാളിത്തം ഉറപ്പാക്കും;കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കും കോന്നി വാര്‍ത്ത ഡോട്ട് കോം : ഒരു പള്ളിയോടത്തിന് ആറന്മുളയിലെ വിവിധ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അനുമതി ലഭിച്ച സാഹചര്യം കരകളുടെ കൂട്ടായ്മയാക്കാന്‍ പള്ളിയോട സേവാസംഘം. എല്ലാ പള്ളിയോട കരകളുടെയും പ്രാതിനിധ്യം ഉറപ്പാക്കി തിരുവോണത്തോണി വരവ്, ഉത്രട്ടാതി വള്ളംകളി, അഷ്ടമിരോഹിണി വള്ളസദ്യ എന്നിവ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ലഭ്യമായ അനുമതിയുടെ അടിസ്ഥാനത്തില്‍ നടത്തും. നിലയാളും തുഴക്കാരും അമരക്കാരുമായി ആകെ 24 പേര്‍ക്കാണ് പള്ളിയോടത്തില്‍ കയറുന്നതിന് അനുമതി ലഭിച്ചിരിക്കുന്നത്. മൂന്ന് ചടങ്ങുകളിലും ഓരോന്നിലും ഓരോ മേഖലയില്‍ നിന്നുള്ള എല്ലാ കരക്കാരും പങ്കാളികളാകും. തിരഞ്ഞെടുക്കപ്പെടുന്ന പള്ളിയോടക്കരയിലെ ആറു പേര്‍ക്കാണ് പള്ളിയോടത്തില്‍ കയറാന്‍ കഴിയുന്നത്. ബാക്കി 18 പേര് മറ്റ് കരകളില്‍ നിന്നായിരിക്കും.…
Read More