തള്ളക്കോഴിയെ അടവെയ്ക്കാതെ യുവാവ് കൃത്രിമമായി കോഴികുഞ്ഞിനെ വിരിയിച്ചു കോന്നി താഴത്തു പറപ്പള്ളിൽ റോബിനു അഭിനന്ദനം

തള്ളക്കോഴിയെ അടവെയ്ക്കാതെ യുവാവ് കൃത്രിമമായി കോഴികുഞ്ഞിനെ വിരിയിച്ചു കോന്നി താഴത്തു പറപ്പള്ളിൽ റോബിനു അഭിനന്ദനം …………………………………… കോന്നി : മുട്ടവിരിയാൻ തള്ളക്കോഴിയുടെ ആവശ്യം ഇല്ലെന്നു തെളിയിച്ചിരിക്കുകയാണ് കോന്നി താഴം പറപ്പള്ളിൽ റോബിൻ . യു ട്യൂബിൽ കണ്ടകാര്യം പ്രാവർത്തികമാക്കിയതോടെ രണ്ടു മുട്ടയും വിരിഞ്ഞുഇന്നലെ രാത്രിയിൽ ,കോഴികുഞ്ഞു പുറത്തു വന്നു . വീട്ടിലെ 5 കോഴിമുട്ടയാണ് പരീക്ഷണത്തിന് എടുത്തത് . വെളിച്ചെണ്ണ വരുന്ന കാർഡ് ബോർഡും തെർമ്മോക്കോളും ,ചൂട് നൽകുവാൻ ഉള്ള ബൾബും ചൂട് ക്രമീകരിക്കുവാൻ ഉള്ള സെൻസറും സംഘടിപ്പിച്ചു . 37 .4 ഡിഗ്രി ചൂട് വേണം മുട്ട വിരിയുവാൻ . ഈ ചൂടിൽ കൂടിയാൽ സെൻസർ പ്രവർത്തിച്ചു ബൾബ് കെടും .12 ബോൾട്ട് അഡാപ്റ്ററും ഫാനും വെച്ചതോടെ 21 ദിവസം പിന്നിട്ടതോടെ രണ്ടു മുട്ടകൾ വിരിഞ്ഞു .ഒരു മുട്ട ചീമുട്ടയായി .ബാക്കി രണ്ടു മുട്ടകൾ ഇനി…

Read More