തട്ടിപ്പുവീരന്മാർ വാടകയ്ക്ക് എടുത്തു പണയപ്പെടുത്തിയ കാർ പോലീസ് കണ്ടെടുത്തു

  പത്തനംതിട്ട : വാഹനങ്ങൾ വാടകയ്‌ക്കെടുത്തശേഷം പണയപ്പെടുത്തി പണം തട്ടുന്ന തട്ടിപ്പുവീരന്മാർ കടത്തിയ കാർ കീഴ്‌വായ്‌പ്പൂർ പോലീസ് വിദഗ്ദ്ധമായനീക്കത്തിലൂടെ കണ്ടെടുത്തു.   സമാനമായ തട്ടിപ്പുകസിൽകോയിപ്രം പോലീസ് പിടികൂടി റിമാൻഡ് ചെയ്ത പ്രതികൾ,മല്ലപ്പള്ളി നെടുങ്ങാടപ്പള്ളിയിനിന്ന് ഏപ്രിൽ 22 ന്കടത്തിയ കെ എൽ 38 G 7532 നമ്പർ വോള്‍ക്സ് വാഗൺ വെന്റോ ഇനത്തിൽപ്പെട്ട കാർ മൂവാറ്റുപുഴയിൽ നിന്നാണ്അന്വേഷണസംഘം കണ്ടെടുത്തത്. നാല് ദിവസത്തേക്ക്എന്നുപറഞ്ഞ് വാടകയ്ക്ക് കീഴ്‌വായ്‌പ്പൂർസ്വദേശിനിയുടെ ഉടമസ്ഥതയിലുള്ള കാർ, ഭർത്താവിനെപറഞ്ഞ് വിശ്വസിപ്പിച്ച് ഒന്നാം പ്രതി കൊണ്ടുപോയിട്ട്നിശ്ചിത ദിവസത്തിനുശേഷവും തിരികെ നൽകാതെ രണ്ടാംപ്രതിക്ക് മറിച്ച് കൊടുക്കുകയായിരുന്നു. ഈ മാസം രണ്ടിന്സൈബർ സെല്ലിന്റെ സഹായത്തോടെ   ടവർലൊക്കേഷൻ തിരിച്ചറിഞ്ഞ കോയിപ്രം പോലീസ് ഈകേസിൽ പ്രതികളെ എറണാകുളത്തു നിന്നുംപിടികൂടുകയും തുടർന്ന് ജുഡീഷ്യൽ കസ്റ്റഡിയിൽ പാർപ്പിച്ചുവരികയുമായിരുന്നു.   പ്രതികളായ കുറ്റപ്പുഴമുത്തൂർ കഷായത്ത് വീട്ടിൽ ഗോപകുമാറിന്റെ മകൻ ഗോപുകെ ജി (27), മാവേലിക്കര തഴക്കര കാർത്തിക വീട്ടിൽ കെ…

Read More