2023-ലെ DPDP നിയമത്തിന്റെ പൂർണ്ണ പ്രവർത്തനക്ഷമത ഉറപ്പാക്കുന്നതിലെ നിർണ്ണായക ചുവടുവയ്പ്പെന്ന നിലയിൽ, ഡിജിറ്റൽ പേഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ (DPDP) ചട്ടങ്ങൾ 2025- കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തു. ഈ നിയമവും ചട്ടങ്ങളും, ഡിജിറ്റൽ വ്യക്തിഗത ഡാറ്റയുടെ ഉത്തരവാദിത്തപൂർണ്ണമായ ഉപയോഗം ഉറപ്പാക്കുന്നതിൽ, പൗരകേന്ദ്രിതവും നൂതനാശയ സൗഹൃദവുമായ സമഗ്ര ചട്ടക്കൂട് സൃഷ്ടിക്കുന്നു. 2023 ഓഗസ്റ്റ് 11-ന് പാർലമെന്റ് പാസാക്കിയ DPDP നിയമം, ഡിജിറ്റൽ വ്യക്തിഗത ഡാറ്റയുടെ സംരക്ഷണത്തിനായി സമഗ്രമായ ചട്ടക്കൂട് സൃഷ്ടിക്കുന്നു. ഡാറ്റ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളുടെ (ഡാറ്റ ഫിഡ്യൂഷ്യറികൾ) ബാധ്യതകളും വ്യക്തികളുടെ (ഡാറ്റ പ്രിൻസിപ്പൽസ്) അവകാശങ്ങളും കടമകളും ഈ നിയമം വ്യക്തമായി നിർവ്വചിക്കുന്നു. വ്യക്തമായി മനസ്സിലാക്കുന്നതിനും അനുവർത്തനം സുഗമമാക്കുന്നതിനുമായി, SARAL രൂപകൽപ്പനയാണ് നിയമം പിന്തുടരുന്നത്—ലളിതം, പ്രവേശനക്ഷമം , യുക്തിസഹം, പ്രവർത്തനക്ഷമം—എന്നിവ അടിസ്ഥാനമാക്കിയുള്ള ഭാഷയും ചിത്രീകരണങ്ങളും ഉപയോഗിച്ച് രൂപകൽപ്പന ചെയ്തതാണ് ഇത്. അനുമതിയും സുതാര്യതയും, ഉദ്ദേശ്യപരിധി, പരിമിത ഡാറ്റ,…
Read More