ചരിത്ര പ്രസിദ്ധവും അതി പുരാതനവുമായ കാനന അമ്പലമാണ് കുറിച്ചി

ചരിത്ര ശേഷിപ്പുകള്‍ തേടി ചരിത്ര ഗവേഷകര്‍ എത്തുന്ന കോന്നി വനം ഡിവിഷനിലെ നടുവത്ത് മൂഴി റ യി ന്‍ ഞ്ചി ന്‍റെ ഭാഗമായുള്ള അരുവാപ്പുലം കൊട്ടാം പാറ കുറിച്ചിഅമ്പലത്തിലെ ശേഷിക്കുന്ന ശിലകള്‍ കാട്ടാനകള്‍ തകര്‍ത്തു .മൂവായിരം വര്‍ഷത്തില്‍ ഏറെ പഴക്കം ഉണ്ടെന്നു ഗവേഷകര്‍ കണ്ടെത്തിയ ചരിത്ര പ്രസിദ്ധവും അതി പുരാതനവുമായ കാനന അമ്പലമാണ് കുറിച്ചിയില്‍ ഉള്ളത് .സംരക്ഷിക്കുവാന്‍ ആരും ഇല്ലാത്തതിനാല്‍ കാല ക്രമേണ അമ്പലത്തിലെ ചരിത്ര ശേഷിപ്പികള്‍ നശിക്കുന്നു .വനത്തിലൂടെ മൂന്നു കിലോമീറ്റര്‍ നടന്നു എത്തിയാല്‍ ആണ് അമ്പലത്തില്‍ എത്തുന്നത്‌ .പഴയ ശിലാ രേഖകള്‍ ഇവിടെനിന്നും കണ്ടെത്തിയിരുന്നു .പൂര്‍ണ്ണമായും ശിലയില്‍ നിര്‍മ്മിച്ച ക്ഷേത്ര ത്തില്‍ ഇപ്പോള്‍ തറ നിരപ്പിലെ ശിലകള്‍ മാത്രമാണ് ഉള്ളത് .ഭൂരിപക്ഷവും കാട്ടാനകള്‍ തകര്‍ത്തു .ബാക്കി വന്ന രേഖകള്‍ ചിലര്‍ കടത്തി എന്നാണ് മേഖലയിലെ ആദിവാസികളില്‍ നിന്നും അറിയുന്നത് .വനമേഖല ആയതിനാല്‍ പുറമേ ഇന്നുള്ള…

Read More