konnivartha.com: 2040-ൽ ചന്ദ്രോപരിതലത്തിൽനിന്ന് ഒരു ഇന്ത്യക്കാരൻ “വികസിത ഭാരതം 2047” പ്രഖ്യാപിക്കുമെന്നും ഇത് ഇന്ത്യയുടെ വരവറിയിക്കുന്ന സന്ദേശം പ്രപഞ്ചമെങ്ങും എത്തിക്കുമെന്നും കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു. ശാസ്ത്രവും കാവ്യവും തൻമയത്വങ്ങളും ഭാവി വാഗ്ദാനങ്ങളും സമന്വയിപ്പിച്ച പ്രസംഗത്തിലൂടെ ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തിൽ ദേശീയ ബഹിരാകാശ ദിന പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ ബഹിരാകാശ പദ്ധതി തുടക്കം മുതൽ റോക്കറ്റുകളേക്കാളും ഉപഗ്രഹങ്ങളേക്കാളുമുപരി ജനങ്ങളെ ശാക്തീകരിക്കുന്നതിലും ജനജീവിതം മെച്ചപ്പെടുത്തുന്നതിലും മികച്ച ഭാവി രൂപപ്പെടുത്തുന്നതിലുമാണ് ശ്രദ്ധകേന്ദ്രീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. 2015-ലെ ആദ്യ മെഗാ ഉപയോക്തൃ മീറ്റിന് ഒരു ദശാബ്ദത്തിനുശേഷം അടുത്തിടെ സമാപിച്ച രണ്ടാംഘട്ട ദേശീയ മീറ്റിനെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. ബഹിരാകാശ മേഖലയിലെ ഇന്ത്യയുടെ നേട്ടങ്ങൾ കേവലം ലക്ഷ്യ പൂർത്തീകരണമല്ലെന്നും ശാസ്ത്രവും നൂതനാശയങ്ങളും പൊതുജനക്ഷേമവും ചേർന്ന് രാജ്യത്തിന്റെ ഭാവി കെട്ടിപ്പടുക്കുന്ന വലിയ കാഴ്ചപ്പാടിലേക്കുള്ള ചവിട്ടുപടിയാണെന്നും ദേശീയ…
Read More