konnivartha.com: റവന്യു വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന റവന്യു ഇൻഫർമേഷൻ ബ്യൂറോയിൽ ഗ്രാഫിക് ഡിസൈനർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം. പ്രതിമാസം 20065 രൂപയും സൗജന്യ താമസ സൗകര്യവും ലഭിക്കും. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദവും ഗ്രാഫിക് ഡിസൈനിങ്ങിൽ ഡിപ്ലോമ/ പിജി ഡിപ്ലോമ കോഴ്‌സും പാസായിരിക്കണം. സമാന മേഖലയിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം വേണം. ഉദ്യോഗാർഥികൾ ഐ.എൽ.ഡി.എം വെബ് സൈറ്റിൽ ലഭ്യമായിട്ടുള്ള ഗൂഗിൾ ഫോം പൂരിപ്പിച്ച് അപേക്ഷ ഫെബ്രുവരി 5 നകം സമർപ്പിക്കണം. ഇ-മെയിൽ: [email protected]. വെബ്‌സൈറ്റ്: https://ildm.kerala.gov.in/en ഫോൺ: 0471-2365559, 9447302431.
Read Moreടാഗ്: ഗ്രാഫിക് ഡിസൈനർ
ഗ്രാഫിക് ഡിസൈനർ, കമ്പ്യൂട്ടർ ഓപ്പറേറ്റർ ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം
ഗ്രാഫിക് ഡിസൈനർ, കമ്പ്യൂട്ടർ ഓപ്പറേറ്റർ ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം കോന്നി വാര്‍ത്ത ഡോട്ട് കോമിലേക്കും അനുബന്ധ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകള്‍ എന്നിവയിലേക്ക് ഗ്രാഫിക് ഡിസൈനർ, കമ്പ്യൂട്ടർ ഓപ്പറേറ്റർ എന്നീ തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഗ്രാഫിക് ഡിസൈനറുടെ യോഗ്യത വി.എച്ച്.എസ്.ഇ/പ്ലസ്ടു, അഡോബ് ഫോട്ടോഷോപ്പ്, കോറൽ ഡ്രൊ, പേജ് മേക്കർ എന്നിവയിലുള്ള രണ്ട് വർഷത്തെ പ്രാവീണ്യം ആണ് ഗ്രാഫിക് ഡിസൈനറുടെ യോഗ്യത. കമ്പ്യൂട്ടർ ഓപ്പറേറ്ററുടെ യോഗ്യത വി.എച്ച്.എസ്.ഇ/പ്ലസ്ടു, ഡി.റ്റി.പി(മലയാളം, ഇംഗ്ലീഷ്), ബേസിക് പ്രോഗ്രാമിങ്, എം.എസ്.ഓഫീസ്, പേജ്‌മേക്കർ എന്നിവയിലുള്ള രണ്ട് വർഷത്തെ പ്രാവീണ്യമാണ് കമ്പ്യൂട്ടർ ഓപ്പറേറ്ററുടെ യോഗ്യത. ഉദ്യോഗാർത്ഥികൾ ആഗസ്റ്റ് 30 നകം യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പും അപേക്ഷയും hrkonnivartha@gmail എന്ന ഇമെയില്‍ വിലാസത്തില്‍ ലഭ്യമാക്കണം . വൈകി കിട്ടുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല . കഴിവ് തെളിയിക്കുന്നവരെ എല്ലാ ആനുകൂല്യത്തോടെയും സ്ഥിരമായി നിയമിക്കും…
Read More