കോന്നി വന മേഖലയിലെ വ്യാവസായിക പാറ ഖനനം ഉടൻ നിരോധിക്കണം:പാറമടകൾ ചവിട്ടിമെതിച്ച ശവപറമ്പ്:ചെറുകിട പാറ ഖനനം വൻ വ്യവസായി മാറി

കോന്നി വന മേഖലയിലെ വ്യാവസായിക പാറ ഖനനം ഉടൻ നിരോധിക്കണം:പാറമടകൾ ചവിട്ടിമെതിച്ച ശവപറമ്പ്:ചെറുകിട പാറ ഖനനം വൻ വ്യവസായി മാറി കേരളത്തിലെ ആദ്യത്തെ റിസർവ്വ് വനമാണ് കോന്നി. 1888 ഒക്ടോബർ ഒൻപതിനാണ് തിരുവിതാംകൂർ മഹാരാജാവ് നടപ്പാക്കിയ വനനിയമം വഴി ഇത് നിലവില്‍ വരുന്നത്, പത്തനംതിട്ട ജില്ലയിൽ നിന്നും 11 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന കോന്നി വനമേഖല ജൈവവൈവിധ്യത്തിന്റെ കാര്യത്തിൽ മുൻപന്തിയിൽ നിലനിൽക്കുന്ന ഒരിടമാണ്.ഇന്ന് കോന്നി യെ കാർന്നുതിന്നുന്ന “ക്യാൻസർ “രോഗമാണ് വ്യാവസായിക പാറഖനനം . ഒരു നിയന്ത്രണവും ഇല്ലാതെ കോന്നി യുടെ വന മേഖലയിൽ പോലും അനധികൃത പറ ഖനനം ആണ് . സർക്കാർ സംവിധാനം ദുരുപയോഗം ചെയ്തു കൊണ്ട് പയ്യനാമണ്ണിലും , അരുവാപ്പുലം ഊട്ടുപാറയിലും കലഞ്ഞൂർ പഞ്ചായത്തു മേഖലയിലും കൂണ് പോലെ പാറഖനനം , പ്രമാടം പഞ്ചായത്തു പരിധിയിൽ തുടിയുരുളി പാറയുടെ മുക്കാലും അപ്രതീക്ഷമായി…

Read More