കോന്നി പോലീസ് സ്റ്റേഷനിലെ പോലീസുകാരന് കോവിഡ് വന്നത് സമ്പര്‍ക്കത്തിലൂടെ കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി പോലീസ് സ്റ്റേഷനിലെ പോലീസുകാരന് കോവിഡ് രോഗം പകര്‍ന്നത് സമ്പര്‍ക്കത്തിലൂടെ. ഈ മാസം 12 വരെ ഈ പോലീസുകാരന് ജോലി നോക്കി .പിന്നീട് കോന്നി പോലീസ് സ്റ്റേഷനില്‍ വന്നിട്ടില്ല . വലഞ്ചുഴി സ്വദേശിയായ 50 വയസുകാരനായ കോന്നി പോലീസ് സ്റ്റേഷനിലെ ജീവനക്കാരനാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് . മുന്‍പ് രോഗബാധിതനായ ആര്.ടി.ഓഫീസ് ജീവനക്കാരന്റെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ് എന്നു ആരോഗ്യ വകുപ്പിന്റെ ലിസ്റ്റില്‍ കാണുന്നു . സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത് എന്നു ആരോഗ്യ വകുപ്പ് കണ്ടെത്തി . ഇതോടെ കോന്നി പോലീസിലെ 19 പോലീസുകാര്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചു . ഇവരുടെ കോവിഡ് പരിശോധന അടുത്ത ദിവസം നടക്കും . പോലീസ് സ്റ്റേഷന് അണുവിമുക്തമാക്കും . ബാക്കി പോലീസുകാര്‍ നിലവില്‍ കോന്നി പോലീസ്…
Read Moreടാഗ്: കോന്നി പോലീസ് സ്റ്റേഷനിലെ പോലീസുകാരന് കോവിഡ് സ്ഥിരീകരിച്ചു
കോന്നി പോലീസ് സ്റ്റേഷനിലെ പോലീസുകാരന് കോവിഡ് സ്ഥിരീകരിച്ചു
കോന്നി വാര്‍ത്ത ഡോട്ട് കോം : ഈ മാസം പന്ത്രണ്ടാം തീയതി ജോലി ഉണ്ടായിരുന്ന കോന്നി പോലീസ് സ്റ്റേഷനിലെ പോലീസുകാരന് കോവിഡ് സ്ഥിരീകരിച്ചു . അന്ന് കൂടെ ജോലി ചെയ്ത എല്ലാ പോലീസുകാരും നിരീക്ഷണത്തില്‍ പോകണം . 19 പോലീസ് ജീവനക്കാര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കും എന്നു കോന്നി സി ഐ ” കോന്നി വാര്‍ത്തയോട്” പറഞ്ഞു . ഇവരുടെയെല്ലാം പരിശോധന അടുത്ത ദിവസം നടക്കും. ഈ മാസം കോന്നി ജോയിന്റ് ആര് ടി ഓഫീസിന്റെ ഉത്ഘാടനത്തിന് എത്തിയ പത്തനംതിട്ട ആര് ഡി ഓഫീസിലെ താല്‍ക്കാലിക ജീവനകാരന് കോവിഡ് സ്ഥിരീകരിച്ചിരുന്നു . ഇയാളില്‍ നിന്നുമാണ് വലംചുഴി നിവാസിയായ പോലീസ് ജീവനകാരന് കോവിഡ് പകര്‍ന്നത് .
Read More