konnivartha.com: കോന്നി താലൂക്ക് വികസനസമിതി കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്നുകാണിച്ച് കോന്നി പഞ്ചായത്ത് പ്രസിഡന്റ് അനി സാബു തോമസ് മുഖ്യമന്ത്രിക്ക് പരാതി നൽകി. പല ഉദ്യോഗസ്ഥരും സമിതിയിൽ പങ്കെടുക്കുന്നില്ല. ഉന്നയിക്കുന്ന പരാതികൾക്ക് വ്യക്തമായ നടപടിയോ മറുപടിയോ ലഭിക്കുന്നില്ല. കാട്ടുമൃഗങ്ങളുടെ ശല്യം രൂക്ഷമായ പഞ്ചായത്തിലെ വാർഡുകളിൽ വനംവകുപ്പിന്റെ ഇടപെടീൽ ഇല്ല. ജലസംഭരണി ഇല്ലാത്തതിനാൽ ജലജീവൻ കണക്ഷൻ കിട്ടിയവർക്കും വെള്ളം കിട്ടുന്നില്ല തുടങ്ങിയ കാര്യങ്ങൾ പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്.കോന്നി കവലയിൽ ട്രാഫിക് സിഗ്നൽ വെയ്ക്കാനും നടപടി വേണമെന്നും പരാതിയിൽ ആവശ്യം ഉന്നയിച്ചു . പഞ്ചായത്തിലെ 16-ാം വാർഡിൽ സ്ഥിതി ചെയ്യുന്ന മിനി സിവിൽസ്റ്റേഷന്റെ സെപ്റ്റിക് ടാങ്ക് നിറഞ്ഞ് ദുർഗന്ധം വമിക്കുന്നു. പൊതുജനങ്ങൾക്കും ജീവനക്കാർക്കും ബുദ്ധിമുട്ട് നേരിടുന്നതായും മുഖ്യമന്ത്രിയ്ക്ക് പഞ്ചായത്ത് അധ്യക്ഷ പരാതി നല്കി .
Read Moreടാഗ്: കോന്നി താലൂക്ക് വികസനസമിതിയിൽ ജനപ്രതിനിധികളുടെ പ്രാതിനിധ്യം കുറയുന്നു
കോന്നി താലൂക്ക് വികസനസമിതിയിൽ ജനപ്രതിനിധികളുടെ പ്രാതിനിധ്യം കുറയുന്നു
കോന്നി താലൂക്ക് വികസന സമിതിയുടെ യോഗത്തില്‍ ജനപ്രതിനിധികളുടെ പ്രാതിനിധ്യം കുറയുന്നു.കോന്നി തഹസീല്‍ദാര്‍ ഇക്കാര്യത്തില്‍ തികഞ്ഞ അലംഭാവം കാണിക്കുന്നു .സമിതി യോഗത്തില്‍ എത്താത്ത ജനപ്രതിനിധികള്‍,സര്‍ക്കാര്‍ ജീവനക്കാര്‍ എന്നിവരുടെ പേര് വിവരം മാധ്യമങ്ങളില്‍ നിന്നും മറച്ചു പിടിച്ച് ഇത്തരക്കാരെ സംരക്ഷിക്കുന്നു എന്ന് വികസനം കാംക്ഷിക്കുന്നവര്‍ പരാതി ഉന്നയിച്ചു .യോഗത്തില്‍ എത്താത്ത മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പ് അധികാരികള്‍ പഞ്ചായത്ത് പ്രദേശത്ത് നടക്കുന്ന അനധികൃത പാറ മടകളുടെ സംരക്ഷകരായി മാറി . പാറ മടലോബികള്ക്ക് സര്‍വ്വ സ്വാതന്ത്ര്യമായി വിഹാരിയ്ക്കുവാന് ഉള്ള അവസരം നല്കുന്ന സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് എതിരെ നടപടി വേണം . കോന്നി ,പ്രമാടം ,കലഞ്ഞൂര്‍ ,ചിറ്റാര്‍ ,സീതത്തോട് ,മലയാലപ്പുഴ ,മൈലപ്ര ,വള്ളിക്കോട് ,പഞ്ചായത്ത് പ്രസിഡണ്ട്മാര്‍ യോഗത്തില്‍ എത്തിയില്ല .അരുവാപ്പുലം ,തണ്ണിതോട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മാര്‍ മാത്രം എത്തി .കെ എസ ഡി പി അധികാരികള്‍ എത്തിയില്ല. യോഗത്തില്‍ എത്തിയാലും…
Read More