കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കോവിഡ് 19 ചികിത്സയ്ക്കായി ഫസ്റ്റ് ലൈൻ ടീറ്റ്മെന്റ് സെന്റർ സജ്ജമാകുന്നു. ആദ്യ ഘട്ടമായി പയ്യനാമൺ തവളപ്പാറ സെന്റ് തോമസ് കോളേജ് കേന്ദ്രീകരിച്ച് 100 കിടക്കകളാണ് സജ്ജീകരിക്കുന്നത്. കൂടാതെ എലിയറയ്ക്കൽ അമൃത വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ 200 കിടക്കകൾ ഒരുക്കുന്നതിനും ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ തീരുമാനിച്ചു . സെന്റ് തോമസ് കോളേജിൽ ഗ്രാമ പഞ്ചായത്ത് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്ന നടപടികൾ അവസാന ഘട്ടത്തിലാണ്.റ്റി.വി.എം ആശുപത്രിയിൽ നിന്ന് 28 ,വകയാർ ക്രിസ്തു രാജ് ആശുപത്രിയിൽ നിന്ന് 10, മുത്തുവിന്റെ ആശുപത്രിയിൽ നിന്ന് 4, വകയാർ സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് യുവജനപ്രസ്ഥാനം 5 മറ്റ് വ്യക്തികൾ ഉൾപ്പെടെ കട്ടിലുകൾ ട്രീറ്റ്മെന്റ് സെന്ററിലേക്ക് നൽകി. കൂടുതൽ കട്ടിലുകൾ ഇനിയും ആവശ്യമായതിനാൽ ഗ്രാമ പഞ്ചായത്ത് കട്ടിൽ ചലഞ്ചിലൂടെ…
Read More