കോന്നി ഗ്രാമപഞ്ചായത്ത് നമ്മുടെ കൈത്താങ്ങ് പദ്ധതി

  konnivartha.com: ജീവിതത്തില്‍ അപ്രതീക്ഷിതമായി വന്നു ചേര്‍ന്ന ദു:ഖകരമായ അവസ്ഥയില്‍ കഷ്ടപെടുന്ന കുടുംബത്തെ ചേര്‍ത്ത് നിര്‍ത്തി നമുക്ക് സഹായിക്കാം കോന്നി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 14 മഠത്തില്‍ക്കാവ് വാസ്തുഭം വീട്ടില്‍ റ്റി. സുരേഷ്‌കുമാര്‍ (51) ഗുരുതരമായ കരള്‍ രോഗത്തെ തുടര്‍ന്ന് എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയിലാണ്. അടിയന്തിരമായി മാറ്റിവയ്‌ക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ഏകദേശം 50 ലക്ഷം രൂപ ചെലവ്പ്രതീക്ഷിക്കുന്ന ചികിത്സയ്ക്കായി നമുക്ക് ഒരുമിക്കേണ്ടതായിട്ടുണ്ട്. ജീവിതത്തില്‍ പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന കുടുംബം ഭീമമമായ തുക കണ്ടെത്തുന്നതിന് ബുദ്ധിമുട്ടുകയാണ്. കുടുംബത്തിന്റെ അപേക്ഷ പ്രകാരം കാരുണ്യത്തിന്റെ ഉറവ വറ്റാത്ത നല്ലവരായ പ്രിയപ്പെട്ടവരുടെ ആത്മാര്‍ത്ഥമായ സഹായസഹകരണം പ്രതീക്ഷിച്ചുകൊണ്ട് ഗ്രാമപഞ്ചായത്ത് നമ്മുടെ കൈത്താങ്ങ് പദ്ധതിയ്ക്ക് തുടക്കം കുറിയ്ക്കുകയാണ്. അടിയന്തിര സാഹചര്യം കണക്കിലെടുത്ത് ഇതോടൊപ്പം നല്‍കിയിട്ടുള്ള അക്കൗണ്ടിലേക്ക് തുക നല്‍കി സഹായിക്കണമെന്ന് വിനയപൂര്‍വ്വം താല്പര്യപ്പെടുന്നു. ചെയര്‍പേഴ്‌സണ്‍ ശ്രീമതി. അനി സാബു പ്രസിഡന്റ് (കോന്നി ഗ്രാമപഞ്ചായത്ത്) ഫോണ്‍: 94958…

Read More