കോന്നിയിലെ ടൂറിസം നാടിന്റെ വികസനത്തില്‍ എത്തിക്കുവാന്‍ ഉള്ള പദ്ധതികള്‍ക്ക് പച്ച കൊടി കാണിക്കേണ്ട അധികാരികള്‍ ചുമപ്പ് കൊടി ഉയര്‍ത്തി ടൂറിസം വികസനത്തില്‍ നിന്നും പിന് വാങ്ങുന്നു.കോന്നി ഇക്കോ ടൂറിസം വികസനം സാധ്യമാക്കുന്ന പല വികസനവും ഉടന്‍ വേണ്ടെന്ന നിലപാടിലാണ് വികസന വകുപ്പുകള്‍ ..കോന്നി കാട്ടാത്തി ചെളിക്കല് ഇക്കോ ടൂറിസം പദ്ധതിയുടെ തുടര്‍ വികസനം ഇതോടെ നിലച്ചു . കോന്നിയിലെ കാഴ്ചകള്‍ ജനങ്ങളിലത്തെിക്കുകയാണ് പദ്ധതികളുടെ ലക്ഷ്യം എങ്കിലും ഭരണ മാറ്റം കോന്നി യുടെ ഇക്കോ ടൂറിസത്തിന് മുരടിപ്പ് സമ്മാനിച്ചു.അടൂര്‍ പ്രകാശ് കഴിഞ്ഞ മന്ത്രിസഭയില്‍ മന്ത്രിയായപ്പോള്‍ ഉണ്ടായ വികസനം അതെ പടി നിലനില്ക്കുന്നു .പുതിയതായി ഒരു ടൂറിസം പദ്ധതിയും ഉണ്ടായില്ല.കാട്ടാത്തി ഇക്കോ ടൂറിസം പദ്ധതികളുടെ ഫയലുകള്‍ വകുപ്പ് മന്ത്രിമാര്‍ ഒപ്പിട്ടില്ല .അടവി കുട്ടവഞ്ചി സവാരി കൊണ്ട് മാത്രം അമ്പതു ലക്ഷം രൂപയാണ് വരുമാനമായി നേടിയത് .കോന്നി ആന ക്കൂട്ടില്‍ മാത്രം…
Read More