konnivartha.com: കോന്നി അടവി കുട്ടവഞ്ചി തൊഴിലാളി സമരം ഒത്തുതീർപ്പായി.അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎയുടെ അധ്യക്ഷതയിൽകോന്നി ആനക്കൂട് കോൺഫറൻസ് ഹാളിൽ വിളിച്ചുചേർത്ത വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും കുട്ടവഞ്ചി തൊഴിലാളികളുടെയും സംയുക്ത യോഗത്തിലെ ചർച്ചയെ തുടർന്നാണ് സമരം ഒത്തുതീർപ്പായത്.നാളെ മുതൽ (20-5-2025 ചൊവ്വ )അടവി കുട്ടവഞ്ചി സവാരികേന്ദ്രം തുറന്നു പ്രവർത്തിക്കും. ഒത്തു തീര്‍പ്പ് വ്യവസ്ഥകളെ സംബന്ധിച്ച് സമര സമിതിയോ എം എല്‍ എ ഓഫീസോ കോന്നി ഡി എഫ് ഒ ഓഫീസോ നിലവില്‍ ആധികാരികമായി പ്രസ് റിലീസ് തന്നിട്ടില്ല . photo thanks; Adavi Eco Tourism
Read Moreടാഗ്: കോന്നി അടവി കുട്ടവഞ്ചി തൊഴിലാളി സമരം :സംയുക്ത ചർച്ച ഇന്ന് നടക്കും
കോന്നി അടവി കുട്ടവഞ്ചി തൊഴിലാളി സമരം :സംയുക്ത ചർച്ച ഇന്ന് നടക്കും
konnivartha.com: കോന്നി ഇക്കോ ടൂറിസത്തിന്റെ ഭാഗമായുള്ള അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിലെ തൊഴിലാളികള്‍ നടത്തി വരുന്ന സമരം ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ഇന്ന് ( മെയ് 19 തിങ്കളാഴ്ച )ഉച്ചയ്ക്ക് 2. 30ന് കോന്നി ആനക്കൂട് കോൺഫറൻസ് ഹാളിൽ കുട്ടവഞ്ചി തൊഴിലാളികളും അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎയും കോന്നി ഡി എഫ് ഓയും തമ്മിൽ സംയുക്ത ചർച്ച നടത്തും . വര്‍ഷങ്ങളായി ജോലി നോക്കുന്ന അറുപതു വയസ്സ് കഴിഞ്ഞ തൊഴിലാളികളെ യാതൊരു ആനുകൂല്യവും നല്‍കാതെ പിരിച്ചു വിട്ട നടപടിയെ ചോദ്യം ചെയ്തു കൊണ്ട് ആണ് അടവിയിലെ മുഴുവന്‍ താല്‍ക്കാലിക തൊഴിലാളികളും സമരം തുടങ്ങിയത് . വേനല്‍ അവധിക്കാലത്ത് നൂറുകണക്കിന് വിനോദ സഞ്ചാരികള്‍ എത്തിയെങ്കിലും കുട്ടവഞ്ചി സവാരി ഇല്ല എന്ന് അറിഞ്ഞു മടങ്ങി പോയി .ലക്ഷകണക്കിന് രൂപയുടെ വരുമാനം ആണ് നഷ്ടമായത് . പിരിച്ചു വിട്ടവര്‍ക്ക്…
Read More