പത്തനംതിട്ട ജില്ലാതല പട്ടയമേള ഒക്ടോബര്‍ 31 ന് :റവന്യു വകുപ്പ് മന്ത്രി കെ രാജന്‍ ഉദ്ഘാടനം ചെയ്യും konni vartha .com; ജില്ലാതല പട്ടയമേളയുടെ ഉദ്ഘാടനം ഒക്ടോബര്‍ 31 രാവിലെ 10.30 ന് റവന്യു വകുപ്പ് മന്ത്രി കെ രാജന്‍ തിരുവല്ല വിജിഎം ഹാളില്‍ നിര്‍വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷയാകും. നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ല കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. തിരുവല്ല, ആറന്മുള, കോന്നി, അടൂര്‍ മണ്ഡലങ്ങളിലെ 35 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കും. എംഎല്‍എമാരായ മാത്യു ടി തോമസ്, കെ.യു ജനീഷ് കുമാര്‍, പ്രമോദ് നാരായണ്‍, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം, ജനപ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Read Moreടാഗ്: കോന്നി
ബ്ലോക്ക് പഞ്ചായത്ത് സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി
konnivartha.com; പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി, പുളിക്കീഴ്, കോയിപ്രം, ഇലന്തൂര്‍, റാന്നി, കോന്നി, പന്തളം, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളുടെ സംവരണ നറുക്കെടുപ്പ് പൂര്‍ത്തിയായി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ സംവരണ വാര്‍ഡുകളുടെ നറുക്കെടുത്തു. ജില്ലാ പഞ്ചായത്ത് വാര്‍ഡുകളുടെ സംവരണ നറുക്കെടുപ്പ് ഒക്ടോബര്‍ 21 ന് രാവിലെ 10ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ നിര്‍വഹിക്കും. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് സ്ത്രീ സംവരണ വാര്‍ഡുകള്‍ 2- ആനിക്കാട്, 5- കൊറ്റനാട്, 6- ചാലാപ്പള്ളി, 12- കോട്ടൂര്‍, 13- ആഞ്ഞിലിത്താനം, 14- കുന്നന്താനം പട്ടികജാതി സ്ത്രീ സംവരണം 1- മുക്കൂര്‍ പട്ടികജാതി സംവരണം 8- മല്ലപ്പളളി പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് സ്ത്രീ സംവരണ വാര്‍ഡുകള്‍ 4- പൊടിയാടി, 5- കുറ്റൂര്‍, 7- ഓതറ, 10- നിരണം, 11-…
Read Moreകുമ്പഴ പുളിമുക്ക് : പുതിയ വീട് നിര്‍മ്മിച്ചു നല്‍കുന്നു
ലോണ്‍ സൗകര്യത്തോടെ പത്തനംതിട്ട കുമ്പഴ പുളിമുക്കിന് സമീപം 9 സെന്റ് സ്ഥലം ഉള്‍പ്പെടെ 42 ലക്ഷം രൂപയ്ക്ക് 3 ബെഡ്‌റൂം, കിണര്‍ വയറിംഗ് പ്ലംബിംഗ് പെയിന്റിംഗ് ടൈല്‍ വര്‍ക്ക് ഉള്‍പ്പെടെ ബ്രാന്റഡ് മെറ്റീരിയല്‍ ഉപയോഗിച്ച് പ്രീമിയം ക്വാളിറ്റിയില്‍ പുതിയ വീട് നിര്‍മ്മിച്ചു നല്‍കുന്നു ☎️ 9847203166, 7902814380 വീടുകളും വസ്തുക്കളും വാങ്ങുവാനും വില്‍ക്കുവാനും ഉടന്‍ വിളിക്കുക
Read Moreകോന്നിയൂർ കാരിയാട്ടത്തിന് ഒരുങ്ങുന്നു:സ്വാഗത സംഘം രൂപീകരണയോഗം നാളെ നടക്കും
Konnivartha. Com :കോന്നിയുടെ ഓണനാളുകളിൽ ആവേശം പകർന്ന് കോന്നിയിൽ കരിയാട്ടം നടക്കും. സ്വാഗത സംഘം രൂപീകരണയോഗം 5/8/2025 വൈകിട്ട് 4 മണിക്ക് കോന്നി പ്രീയദർശിനി ഓഡിറ്റോറിയത്തിൽ കാർട്ടൂണിസ്റ്റ് ജിതേഷ് ജി ഉദ്ഘാടനം ചെയ്യും. അഡ്വ കെ യു ജനീഷ് കുമാർ എം എൽ എ അധ്യക്ഷത വഹിക്കും. ടൂറിസം, സംസ്കാരികം , വ്യവസായം, തദ്ദേശ സ്വയം ഭരണ വകുപ്പുകളുടെ സഹകരണത്തോടെ കേരള സംസ്‌ഥാന ഫോക് ലോർ അക്കാദമിയുടെ ആഭിമുഖ്യത്തിൽ ആണ് പരിപാടി സംഘടിപ്പിക്കുന്നത്. കോന്നി എം എൽ എ അഡ്വ കെ യു ജനീഷ്കുമാർ നേതൃത്വം നൽകുന്ന പരിപാടി 2023 ലാണ് കോന്നിയിൽ ആദ്യമായി സംഘടിപിച്ചത്.10 ദിവസം നീണ്ട് നിൽക്കുന്നതാണ് പരിപാടി. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം കരിയാട്ടം നടത്തിയില്ല. ഈ വർഷം പൂർവാധികം ഭംഗിയായി കരിയാട്ടം നടത്തുമെന്ന് അഡ്വ. കെ…
Read Moreകെഎസ്ആര്‍ടിസി നാലമ്പല ദര്‍ശനം ഇന്ന് (ജൂലൈ 17, വ്യാഴം) മുതല്‍
നാലമ്പല തീര്‍ത്ഥാടന യാത്രയ്ക്ക് പ്രത്യേക പാക്കേജുമായി കെഎസ്ആര്‍ടിസി ജില്ലാ ബജറ്റ് ടൂറിസം സെല്‍. konnivartha.com: പത്തനംതിട്ട, അടൂര്‍, തിരുവല്ല, പന്തളം, റാന്നി, കോന്നി, മല്ലപ്പള്ളി ഡിപ്പോകളില്‍ നിന്ന് ജൂലൈ 17 (ഇന്ന്) മുതല്‍ ഓഗസ്റ്റ് 16 വരെയാണ് യാത്ര. കര്‍ക്കിടക മാസത്തില്‍ ശ്രീരാമ-ലക്ഷ്മണ-ഭരത-ശത്രുഘ്‌ന ക്ഷേത്രങ്ങളില്‍ ഒരേ ദിവസം ദര്‍ശനം നടത്തും. തൃശൂര്‍ ജില്ലയിലെ തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം, കൂടല്‍മാണിക്യം ശ്രീ ഭരതസ്വാമി ക്ഷേത്രം, മൂഴിക്കുളം ശ്രീ ലക്ഷ്മണസ്വാമി ക്ഷേത്രം, പായമേല്‍ ശ്രീ ശത്രുഘ്‌ന സ്വാമി ക്ഷേത്രം എന്നിവിടങ്ങളിലേക്കും കോട്ടയം ജില്ലയിലെ രാമപുരം, കൂടപ്പുലം, അമനകര, മേതിരി ക്ഷേത്രങ്ങളിലേക്കാണ് യാത്ര. സീറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം. ഫോണ്‍: പത്തനംതിട്ട 9495752710, 9995332599 തിരുവല്ല 9744348037, 9745322009 അടൂര്‍ 9846752870, 7012720873 പന്തളം 9562730318, 9497329844 റാന്നി 9446670952 കോന്നി 9846460020 മല്ലപ്പള്ളി 9744293473 ജില്ലാ കോര്‍ഡിനേറ്റര്‍ 9744348037.
Read Moreവാതില്‍പ്പടിയില്‍ സേവനം: മൃഗസംരക്ഷണ വകുപ്പ്
ഒമ്പത് വര്‍ഷത്തിനിടെ ജില്ലയില്‍ 3.50 കോടി രൂപയുടെ സഹായവുമായി മൃഗസംരക്ഷണ വകുപ്പ് konnivartha.com: സാങ്കേതിക- സാമൂഹിക മാറ്റത്തിലൂടെ ക്ഷീരകര്‍ഷകര്‍ക്ക് കൈത്താങ്ങായി മൃഗസംരക്ഷണ വകുപ്പ്. ചികിത്സാ സേവനങ്ങള്‍ക്കൊപ്പം ക്ഷീരകര്‍ഷകര്‍ക്ക് സാമ്പത്തിക പരിരക്ഷയും ഉറപ്പാക്കുന്ന വിവിധ പദ്ധതി ജില്ലയില്‍ ലഭ്യമാണ്. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടയില്‍ സാധ്യമായത് 3,50,13,765 രൂപയുടെ വീട്ടുപടിക്കല്‍ സേവനം. മൃഗചികിത്സയ്ക്ക് വീട്ടുമുറ്റത്ത് സേവനം എത്തിക്കുന്നതിന് മൊബൈല്‍ വെറ്ററിനറി ആംബുലന്‍സ് സംവിധാനവും സജീവം. പറക്കോട്, കോന്നി, മല്ലപ്പള്ളി, കോയിപ്രം, റാന്നി ബ്ലോക്കുകളില്‍ വൈകിട്ട് ആറു മുതല്‍ രാവിലെ ആറു വരെയാണ് മൊബൈല്‍ വെറ്ററിനറി യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. മറ്റ് ബ്ലോക്കുകളില്‍ രാത്രി എട്ട് മുതല്‍ രാവിലെ എട്ട് വരെ അടിയന്തിര മൃഗചികിത്സ സേവനം ലഭിക്കും. ബ്ലോക്കുകള്‍ക്ക് പുറമെ ജില്ലാ സെന്ററില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റുമുണ്ട്. വെറ്ററിനറി പോളി ക്ലിനിക്കിലൂടെ…
Read Moreനിരപരാധിയെ പിടികൂടി കോന്നിയില്‍ വനം വകുപ്പിന്‍റെ കിരാത ഭരണം
ജനകീയ നടപടി : ജനങ്ങളുടെ ജനീഷ് കുമാര്‍ എം എല്‍ എ ഇടപെടും konnivartha.com: നിരപരാധിയെ പിടികൂടി കോന്നിയില്‍ വനം വകുപ്പിന്‍റെ കിരാത ഭരണം :പാടം വനം വകുപ്പ് അധികൃതര്‍ക്ക് എതിരെ ജനരോക്ഷം : കോന്നി എം എല്‍ എ ഇടപെട്ട് നിരപരാധിയുടെ ജീവന്‍ രക്ഷിച്ചു .ഇല്ലെങ്കില്‍ ചിറ്റാറില്‍ വനംവകുപ്പ് കസ്റ്റഡിയിലെടുത്ത മത്തായിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ചിലപ്പോള്‍ ഇവിടെയും ആവര്‍ത്തിക്കും . കാട്ടാന ചരിഞ്ഞ സംഭവത്തില്‍ നിരപരാധിയായ അന്യ സംസ്ഥാന തൊഴിലാളികളെ പ്രതി ചേര്‍ത്ത് പീഡിപ്പിക്കാന്‍ ശ്രമം. യാതൊരു നിയമ നടപടികളും പാലിക്കാതെ നിരപരാധിയെ പാടം ഫോറസ്റ്റ് ഓഫീസില്‍ പിടിച്ചു കൊണ്ട് പോയി ഭേദ്യം ചെയ്തു കുറ്റം സമ്മതിപ്പിക്കാന്‍ ഉള്ള നീക്കം ആണ് എല്‍ എല്‍ എ ഇടപെട്ടു തടഞ്ഞത് konnivartha.com:കോന്നി വനം ഡിവിഷന്‍റെ കീഴില്‍ ഉള്ള നടുവത്ത് മൂഴി റെയിഞ്ചിലെ…
Read Moreകോന്നി ഇക്കോ ടൂറിസം കേന്ദ്രത്തില്‍ സുരക്ഷാ ഓഡിറ്റ് നടത്തിയിട്ടില്ല :എല്ലാത്തിലും പാളിച്ച
konnivartha.com: ആനക്കൂട്ടിലെ പൂന്തോട്ടങ്ങളുടെ സൗന്ദര്യവൽക്കരണത്തിനായി ഉപയോഗിച്ച വേലിക്കല്ല് മറിഞ്ഞുവീണ് നാലു വയസ്സുകാരൻ മരിച്ച സംഭവത്തിൽ വനപാലകരെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരെ ജീവനക്കാരുടെ വിവിധ സംഘടനകൾ രംഗത്ത് എത്തി . സുരക്ഷാ വീഴ്ച വരുത്തിയ ജീവനക്കാരെ സംരക്ഷിക്കാന്‍ ഇറങ്ങിയ സംഘടനകള്‍ ഒരു കുഞ്ഞിന്‍റെ ജീവന്‍ പൊലിഞ്ഞതില്‍ ഇതുവരെ ആദരാഞ്ജലികള്‍ അല്ലെങ്കില്‍ ആ വിയോഗത്തില്‍ ഉള്ള ഒരു വാക്ക് പോലും പറഞ്ഞില്ല . സുരക്ഷാ വീഴ്ച വരുത്തിയ അഞ്ചു ജീവനക്കാര്‍ക്ക് എതിരെ നടപടി സ്വീകരിച്ചതില്‍ പ്രതിക്ഷേധം രേഖപ്പെടുത്തുന്ന ഇത്തരം സംഘടന നേതാക്കള്‍ നാടിനു എന്ത് സന്ദേശം ആണ് നല്‍കുന്നത് . ആനക്കൂടിന്റെ ചുമതലക്കാരായിരുന്ന ഒരു സെക്‌ഷൻ ഫോറസ്റ്റ് ഓഫിസറെയും 5 ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരെയുമാണ് സസ്പെൻഡ് ചെയ്തത്.കോന്നി റേഞ്ച് ഓഫീസറെ സ്ഥലം മാറ്റിക്കൊണ്ടും ഉത്തരവ് ഇറങ്ങി . ഇക്കോ ടൂറിസം കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾക്ക് 2002ൽ പൊതുവായ…
Read Moreകോന്നി :മലകളുടെ സംഗമ ഭൂമിക:ഇത് പാപ്പിനി കോട്ട
konnivartha.com: കോന്നി കല്ലേലി വയക്കരയിൽ നിന്നും വയക്കര പാലത്തിൽ നിന്നും ഒരേക്കറിൽ നിന്നുമൊക്കെ വടക്കായോ – വടക്ക് കിഴക്ക് ദിശയിലോ ദൃശ്യമാകുന്ന ഉയർന്ന മല പാപ്പിനി കോട്ടയാണ്. അച്ചൻകോവിലാറിന് വടക്ക് ദിശയിലായി സ്ഥിതിചെയ്യുന്ന പാപ്പിനിയുടെ ഏറ്റവും കൂടിയ ഉയരം 395 മീറ്ററാണ്. പാപ്പിനിയിൽ നിന്നും പ്രവഹിക്കുന്ന നീർചാലുകൾ കൊക്കാത്തോട്, നടുവത്തുമൂഴി എന്നീ തോടുകൾക്ക് ജലം പ്രദാനം ചെയ്യുന്നു എന്ന് ചരിത്ര ഗവേഷകന്‍ അരുണ്‍ ശശി സാക്ഷ്യപ്പെടുത്തുന്നു . പാപ്പിനി കോട്ടയുടെ തെക്ക് കിഴക്കായാണ് കാട്ടാത്തിപ്പാറ സ്ഥിതിചെയ്യുന്നത്. കൊക്കാത്തോടിന് ജലം പ്രദാനം ചെയ്യുന്ന പാപ്പിനി ഉപ നീർത്തടത്തിന്റെ വിസ്തൃതി 9.6035 ച.കി.മി.യാണ്. ഇഞ്ചചപ്പാത്തിന് വടക്ക് കിഴക്കായി ഈ ഉപനീർത്തടം വ്യാപിച്ചു കിടക്കുന്നു. ഈ ഉപ നീർത്തടത്തിൻറെ വടക്ക് ദിശയിൽ നിന്നുള്ള നീർച്ചാലുകൾ നടുവത്തുമൂഴി തോട്ടിലേക്ക് ജലമെത്തിക്കുന്നു. നടുവത്തുമൂഴി തോടിന് വടക്ക് കിഴക്കായി വ്യാപിച്ചു കിടക്കുന്ന നടുവത്തുമൂഴി- പാപ്പിനി…
Read Moreകോന്നിയുടെ വികസനം 2024 ല്‍ : അഡ്വ കെ യു ജനീഷ് കുമാർ എം എൽ എ
konnivartha.com: കോന്നിയുടെ വികസനത്തിന്റെ സുവർണ്ണ കാലഘട്ടം ആയിരുന്നു 2024 എന്ന് അഡ്വ കെ യു ജനീഷ് കുമാർ എം എൽ എ പറഞ്ഞു.കോന്നി നിയോജകമണ്ഡലത്തിൽ ആരോഗ്യം, വിദ്യാഭ്യാസം, പൊതുമരാമത്ത്, കുടിവെള്ളം,ടൂറിസം, പട്ടയം,പശ്ചാത്തല വികസനം, അടിസ്ഥാന വർഗ്ഗ വികസനം തുടങ്ങി സമസ്ത മേഖലകളിലും നിരവധി പദ്ധതികൾ ആരംഭിക്കാനും പൂർത്തീകരിക്കാനും പുതിയവയ്ക്ക് അനുമതി വാങ്ങിയെടുക്കുവാനും സാധിച്ചു. കിഫ്ബിയിൽ നിന്നും 352 കോടി രൂപ ചിലവഴിച്ച് അതിവേഗ നിർമ്മാണം പുരോഗമിക്കുന്ന കോന്നി ഗവ.മെഡിക്കൽ കോളേജിൽ ഓപ്പറേഷൻ തീയേറ്റർ, പീഡിയാട്രിക് ഐസിയു, സിറ്റി സ്കാൻ, ബ്ലഡ് ബാങ്ക്,ബോയിസ് ഹോസ്റ്റൽ മെൻസ് ഹോസ്റ്റൽ, മോർച്ചറി തുടങ്ങിയവയുടെ പ്രവർത്തികൾ പൂർത്തീകരിക്കാൻ സാധിച്ചു.മൂന്ന് ഓപ്പറേഷൻ തിയേറ്റർ, ലേബർ റൂം, ലേബർ ഓപ്പറേഷൻ തീയേറ്റർ, ലേബർ വാർഡ് എന്നിവയുടെ നിർമ്മാണം അന്തിമഘട്ടത്തിൽ എത്തിയിട്ടുണ്ട്. മണ്ഡലത്തിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങൾ ആയ മലയാലപ്പുഴ മൈലപ്ര കൂടൽ കൊക്കത്തോട് വള്ളിക്കോട്…
Read More