konnivartha.com; ദിപിൻ പി.ആർ, ഐ.എഫ്.എസ്, കൊച്ചി റീജിയണൽ പാസ്പോർട്ട് ഓഫീസ് മേധാവിയായി ചുമതലയേറ്റു. 2017 ബാച്ചിലെ ഇന്ത്യൻ ഫോറിൻ സർവീസ് (ഐ.എഫ്.എസ്) ഓഫീസറായ ഇദ്ദേഹം എറണാകുളം ജില്ലയിലെ കളമശ്ശേരി സ്വദേശിയാണ്. ഇതിനുമുമ്പ്, വിദേശകാര്യ മന്ത്രാലയത്തിൻ്റെ ഇന്തോ-പസഫിക് ഡിവിഷനിൽ അണ്ടർ സെക്രട്ടറിയായി സേവനം അനുഷ്ഠിക്കുകയായിരുന്നു. ഹംബൻടോട്ടയിലെ ഇന്ത്യൻ കോൺസൽ ജനറലായും കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ, വിദേശകാര്യ മന്ത്രാലയത്തിലെ അമേരിക്കാസ് ഡിവിഷൻ, പ്രവാസികാര്യ വിഭാഗം എന്നിവിടങ്ങളിലും വിവിധ പദവികൾ വഹിച്ചിട്ടുണ്ട്. സിവിൽ സർവീസസിൽ ചേരുന്നതിന് മുമ്പ്, അദ്ദേഹം മർച്ചൻ്റ് നേവിയിൽ മറൈൻ എഞ്ചിനീയറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. Dipin P.R, IFS assumes charge as Head of Office in Regional Passport Office, Cochin Dipin P.R, an Indian Foreign Service (IFS) Officer of 2017 batch, has assumed the charge of Head…
Read More