കൊക്കാത്തോട്,പത്തനംതിട്ട,തിരുവല്ല,തോട്ടപ്പുഴശ്ശേരി ,കല്ലൂപ്പാറ, എഴുമറ്റൂര്‍ എന്നീ സ്ഥലങ്ങളില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തു

  konnivartha.com :  പത്തനംതിട്ട  ജില്ലയില്‍ ഈ മാസം ഇതുവരെ(07/10/2022) പത്തനംതിട്ട മുനിസിപ്പാലിറ്റി, തിരുവല്ല മുനിസിപ്പാലിറ്റി, തോട്ടപ്പുഴശ്ശേരി, കൊക്കാത്തോട്, കല്ലൂപ്പാറ, എഴുമറ്റൂര്‍ എന്നീ സ്ഥലങ്ങളില്‍ നിന്നും ഡെങ്കി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡെങ്കിപ്പനി പ്രതിരോധത്തില്‍ ഏറ്റവും പ്രധാനമാണ് കൊതുകിന്റെ ഉറവിട നശീകരണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എല്‍. അനിതകുമാരി അറിയിച്ചു. ആഴ്ചയിലൊരിക്കല്‍ കൊതുകിന്റെ ഉറവിട നശീകരണം നടത്തി ഡ്രൈ ഡേ ആചരിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, തലവേദന, കണ്ണുകള്‍ക്ക് പിന്നിലും, പേശികളിലും സന്ധികളിലും വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകള്‍, ഛര്‍ദ്ദി തുടങ്ങിയവയാണ് ആരംഭത്തില്‍ കാണുന്ന ലക്ഷണങ്ങള്‍. രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സ ഒഴിവാക്കി ഉടന്‍ ചികിത്സ തേടണം. നേരത്തേ കണ്ടെത്തി ചികിത്സിച്ചാല്‍ രോഗ സങ്കീര്‍ണതകളും മരണവും ഒഴിവാക്കാന്‍ സാധിക്കും. രോഗബാധിതര്‍ പൂര്‍ണ്ണമായും വിശ്രമിക്കണം. പനി മാറിയാലും മൂന്നു നാലു…

Read More

കൊക്കാത്തോട് ,ചിറ്റാര്‍, അട്ടത്തോട് പ്രദേശങ്ങളിലെ ഉരുള്‍പൊട്ടല്‍ മേഖലകളിലെ മണ്ണിന്‍റെ ഘടന പരിശോധിച്ചു

  konnivartha.com : മണ്ണിനെക്കുറിച്ചുളള സൂക്ഷ്മതലത്തിലുളള സമഗ്ര വിവരശേഖരണത്തിനായി മണ്ണ് സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ പഞ്ചായത്തുതല വിശദ മണ്ണ്പര്യവേക്ഷണം പദ്ധതി വിജയകരമായി നടപ്പാക്കി വരുന്നു.   തണ്ണിത്തോട്, സീതത്തോട്, ഏഴംകുളം എന്നീ പഞ്ചായത്തുകളിലായി 3165 ഹെക്ടര്‍ സ്ഥലത്ത് വിശദ മണ്ണ്പര്യവേക്ഷണം നടത്തിയതായി മണ്ണ് പര്യവേക്ഷണം (സോയില്‍ സര്‍വേ) അസിസ്റ്റന്‍ഡ് ഡയറക്ടര്‍ എം.വി ശ്രീകല അറിയിച്ചു. സോയില്‍ മാപ്പുകള്‍ തയാറാക്കുന്നതിനുള്ള ജോലികള്‍ പുരോഗമിക്കുകയാണ്. ഇതിനു പുറമേ, കൊടുമണ്‍, അയിരൂര്‍, ഓമല്ലൂര്‍ പഞ്ചായത്തുകളുടെ മണ്ണ് ഭൂവിഭവ റിപ്പോര്‍ട്ട് തയാറാക്കി.   ജില്ലയിലെ പഞ്ചായത്തുകളെ ഉരുള്‍ പൊട്ടല്‍ സാധ്യതയുടെ അടിസ്ഥാനത്തില്‍ വളരെ കൂടുതല്‍, കൂടുതല്‍, മധ്യമം, കുറവ് എന്നീ നാലു വിഭാഗങ്ങളായി തരം തിരിച്ച് ഭൂപടം തയാറാക്കി. ചിറ്റാര്‍ പഞ്ചായത്തിലെയും അട്ടത്തോട്, കൊക്കാത്തോട് പ്രദേശങ്ങളിലെയും ഉരുള്‍പൊട്ടല്‍ മേഖലകളിലെ മണ്ണിന്റെ ഘടന പ്രത്യേകമായി പഠിച്ച് മാര്‍ഗ നിര്‍ദേശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് തയാറാക്കി. അട്ടത്തോട്,…

Read More

കത്തുന്ന വേനലിലും ഹരിതാഭമായ കുളിരേകാന്‍ കൊക്കാത്തോട് കറ്റിക്കുഴി

  എഴുത്ത് : അഗ്നി /കോന്നി വാര്‍ത്ത ഡോട്ട് കോം @ട്രാവലോഗ് ചിത്രം /വീഡിയോ : ഷൈൻ തെക്കിനേത്ത് കോന്നി വാര്‍ത്ത ഡോട്ട് കോം @ട്രാവലോഗ് (C ) :കോന്നിയുടെ വനാന്തര ഗ്രാമം .ഇത് കൊക്കാത്തോട് . ഇന്ത്യ ബര്‍മ്മ യുദ്ധത്തില്‍ ഏര്‍പ്പെട്ട പട്ടാളക്കാര്‍ക്ക് കൃഷി ചെയ്തു ജീവിക്കാന്‍ അന്നത്തെ സര്‍ക്കാര്‍ നല്‍കിയ സ്വപ്ന ഭൂമിക . ഇവിടെ തലപ്പൊക്കത്തില്‍ സഞ്ചാരികളെ മാടി വിളിക്കുന്ന കാട്ടാത്തി പാറയെ കുറിച്ച് എല്ലാവര്‍ക്കും അറിയാമെങ്കിലും പിന്നേയും കുറെ ദൂരം പിന്നിട്ടാല്‍ അതിമനോഹരമായ വേറെയും ദൃശ്യം കാണാം . അതില്‍ ഒന്നാണ് ഇന്ന് “കോന്നി വാര്‍ത്ത ട്രാവലോഗിലൂടെ പരിചയപ്പെടുത്തുന്നത് . കറ്റിക്കുഴി എന്ന് രേഖകളിലും “നൂലിട്ടാൻ”എന്ന് നാട്ടുകാരുടെ വായ് മൊഴിയിലും ഉള്ള കറ്റിക്കുഴിത്തോട് . കടുത്ത വേനലിലും ഔഷധ ഗുണം ഉള്ള നീരുറവയുടെ അണയാ പ്രവാഹം . വനത്തില്‍ നിന്നും ഉത്ഭവിക്കുന്ന ഈ…

Read More