കോന്നി :പഞ്ചായത്ത് പരിധിയില്‍ ഉള്ള സര്‍ക്കാര്‍ സ്കൂളുകളില്‍ കുഞ്ഞുങ്ങള്‍ക്ക് പ്രഭാത ഭക്ഷണം നല്കുവാന് കഴിവുള്ള പഞ്ചായത്തുകള്‍ പോലും കുഞ്ഞുങ്ങളോട് മുഖം തിരിക്കുമ്പോള്‍ അരുവാപ്പുലം പഞ്ചായത്ത് മാതൃകാ പ്രവര്‍ത്തനം കാഴ്ച വെയ്ക്കുന്നു .അരുവാപ്പുലം പഞ്ചായത്ത് പരിധിയില്‍ ഉള്ള രണ്ടു സ്കൂളില്‍ പ്രഭാത ഭക്ഷണം നല്കുവാന് പഞ്ചായത്ത് തുക വക ഇരുത്തുകയും ഏതാനും വര്‍ഷമായി മുടക്കം കൂടാതെ പദ്ധതി നടപ്പിലാക്കുന്നു .എന്നാല്‍ വരുമാനത്തില്‍ ഏറെ മുന്നില്‍ ഉള്ള കോന്നി പഞ്ചായത്തില്‍ ഒറ്റ സര്‍ക്കാര്‍ സ്ക്കൂളിലും കുഞ്ഞുങ്ങള്‍ക്ക് പ്രഭാത ഭക്ഷണം നല്‍കുന്നില്ല .ഇതിനുള്ള പദ്ധതി കള്‍ക്ക് തുടക്കം കുറിക്കുവാന്‍ വിദ്യാഭ്യാസ കമ്മറ്റി യുടെ മേധാവി പോലും പഞ്ചായത്ത് കമ്മറ്റി മുന്‍പാകെ വിഷയം അവതരിപ്പിക്കുന്നില്ല .ജില്ലയില്‍ ഏറ്റവും കൂടുതല്‍ കുഞ്ഞുങ്ങള്‍ പഠിക്കുന്ന കോന്നി ഗവ :എല്‍ പി സ്കൂളില്‍ ആദ്യപടിയായി പദ്ധതി നടപ്പിലാക്കണം .ഇക്കാര്യം ഉന്നയിച്ചു” കോന്നി വാര്‍ത്ത ഡോട്ട് കോം” മുഖ്യ…
Read More