കാട്ടുപോത്ത് ആക്രമണം: ആവർത്തിക്കാതിരിക്കാൻ വനംവകുപ്പ് എസ്.ഒ.പി തയാറാക്കും

കാട്ടുപോത്ത് ആക്രമണം: ആവർത്തിക്കാതിരിക്കാൻ വനംവകുപ്പ് എസ്.ഒ.പി തയാറാക്കും 24×7 പ്രവർത്തിക്കുന്ന 18004254733 ടോൾഫ്രീ നമ്പർ സജ്ജം എരുമേലിയിലും കൊല്ലത്തും ഉണ്ടായ കാട്ടുപോത്ത് ആക്രമണങ്ങളിൽ മനുഷ്യജീവനുകൾ നഷ്ടമായ സംഭവം ആവർത്തിക്കാതിരിക്കാൻ വനം വകുപ്പ് സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ (എസ്.ഒ.പി) തയാറാക്കാൻ തീരുമാനിച്ചതായി വനം മന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചു. ചീഫ് വൈൽഡ് ലൈഫ് വാർഡൻ, വൈൽഡ് ലൈഫ് വാർഡൻ എന്നിവരുടെ നേതൃത്വത്തിൽ എസ്.ഒ.പി മൂന്ന് ദിവസത്തിനുള്ളിൽ തയാറാക്കും. ഇതിനു പുറമേ, 24 മണിക്കൂറും പ്രവർത്തിക്കുന്ന ടോൾഫ്രീ നമ്പർ: 18004254733 നിലവിൽ വന്നു. വന്യജീവി ആക്രമണം സംബന്ധിച്ച് ഏത് സമയവും ജനങ്ങൾക്ക് ടോൾ ഫ്രീ നമ്പറിൽ പരാതിപ്പെടാം. നിലവിൽ വയനാട്, ഇടുക്കി, അതിരപ്പള്ളി പോലുള്ള വന്യജീവി സംഘർഷ സാധ്യതയുള്ള സ്ഥലങ്ങളിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന റാപ്പിഡ് റെസ്‌പോൺസ് ടീമിന്റെ (ആർ.ആർ.ടി) പ്രവർത്തനം ഇനി എരുമേലി ഉൾപ്പെടെ കൂടുതൽ ഹോട്ട്‌സ്‌പോട്ടുകളിലേക്ക് വ്യാപിപ്പിക്കും. പ്രശ്‌നമുണ്ടാകുമ്പോൾ…

Read More