കര വ്യോമ നാവികസേനകള്‍ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തി

  കര വ്യോമ നാവികസേനകള്‍ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തി. അവശ്യവസ്തുക്കളുടെയും സേവനങ്ങളുടെയും ലഭ്യത നിലനിർത്താനാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു. പാകിസ്താനോടും നേപ്പാളിനോടും ചേർന്നുള്ള അതിർത്തി സംസ്ഥാനങ്ങൾക്കാണ് നിർദേശം. എസ്ഡിആർഎഫ്, സിവിൽ ഡിഫൻസ്, ഹോം ഗാർഡുകൾ, എൻസിസി തുടങ്ങിയ ദുരിതാശ്വാസ, രക്ഷാസേനകളോട് ഏത് സാഹചര്യവും കൈകാര്യം ചെയ്യാൻ ജാഗ്രത പാലിക്കാനും നിർദേശം നൽകിയിട്ടുണ്ട്.   ഏതെങ്കിലും മാധ്യമ പ്ലാറ്റ്ഫോമുകളിൽ ദേശവിരുദ്ധ പ്രചാരണം ഉണ്ടായാൽ ശക്തമായ നടപടി ഉണ്ടാകും . ദുർബലമായ സ്ഥലങ്ങളിൽ തടസ്സമില്ലാത്ത ആശയവിനിമയവും സുരക്ഷയും നിലനിർത്തണമെന്നും നിർദേശം നൽകി. ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ അതിർത്തിയിൽ പാക് സേനയുടെ കനത്ത ഷെല്ലാക്രമണമുണ്ടായി. ആക്രമണത്തിൽ 15 സാധാരണക്കാർ കൊല്ലപ്പെട്ടെന്നാണ് വിവരം. ഇന്ത്യൻ സേന കനത്ത തിരിച്ചടി നൽകിയതോടെ  പാക് സേന പിന്മാറി. പുലർച്ച രണ്ടര മുതൽ അതിർത്തിയിലെ ജനവാസ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് പാക്സേന നടത്തിയത് കനത്ത ഷെല്ലാക്രമണമാണ് നടത്തിയത്.…

Read More