കോന്നി വാര്‍ത്ത ഡോട്ട് കോം : ഓണക്കാലത്ത് ജില്ലയിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളുടേയും പ്രവര്‍ത്തന സമയം രാവിലെ ഏഴു മുതല്‍ രാത്രി ഏഴു വരെ നിജപ്പെടുത്തി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കളക്ടറുമായ പി.ബി. നൂഹ് ഉത്തരവായി. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഓണവുമായി ബന്ധപ്പെട്ട തിരക്ക് നിയന്ത്രിക്കേണ്ടത് അനിവാര്യമായ സാഹചര്യവും, അതേസമയം, വ്യാപാരം തടസപ്പെടാതെ നടക്കേണ്ടതും കണക്കിലെടുത്താണ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. ഉത്തരവിലെ മാര്‍ഗനിര്‍ദേശങ്ങള്‍: കടകളില്‍ സാനിറ്റൈസറും, ഹാന്‍ഡ് വാഷും നിര്‍ബന്ധമായി ഉണ്ടായിരിക്കണം. കടകളിലെ ജീവനക്കാരും ഉപഭോക്താക്കളും നിര്‍ബന്ധമായും മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണം. സാമൂഹിക അകലം പാലിക്കുന്നതിന് കടകള്‍ക്ക് മുന്നില്‍ ആവശ്യമായ മാര്‍ക്കിംഗുകള്‍ ചെയ്യണം. 15 ചതുരശ്ര അടിക്ക്് ഒരാളെന്ന ക്രമത്തില്‍ വിസ്തീര്‍ണം അടിസ്ഥാനമാക്കി വ്യാപാരശാലക്ക് ഉള്ളില്‍ എത്രപേര്‍ നില്‍ക്കാമെന്നുള്ള എണ്ണം പുറത്ത് പ്രദര്‍ശിപ്പിക്കണം. ബാക്കിയുള്ളവരെ വ്യാപാരശാലയുടെ പുറത്ത് വൃത്തം വരച്ചോ, ലൈന്‍…
Read More