ഇന്ത്യക്ക് മാതൃകയായി സംസ്ഥാന സഹകരണ വകുപ്പ് മാറി: മന്ത്രി വി.എന്‍ വാസവന്‍  

സഹകരണ മേഖലയില്‍ ഇന്ത്യക്ക് മാതൃകയായി സംസ്ഥാനത്തെ സഹകരണ വകുപ്പ് മാറിയെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു.പുതുമല കാര്‍ഷിക വികസന കര്‍ഷക സാമൂഹ്യക്ഷേമ സഹകരണ സംഘം പാലമുക്കില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ജനജീവിതത്തിന്റെ സമസ്ത മേഖലകളിലും പ്രത്യേകിച്ച് കാര്‍ഷിക മേഖലയില്‍ ഇടപെട്ട് മുന്‍പോട്ടു പോവുകയാണ് സഹകരണ വകുപ്പ്.സാധാരണക്കാരന്റെ ആശ്വാസത്തിന്റെ സങ്കേതമാവുകയാണ് സഹകരണ സംഘം. രണ്ടു ലക്ഷം കോടി രൂപയുടെ നിക്ഷേപം സഹകരണ സംഘത്തിനുണ്ട്. സഹകരണ സംഘം 78 കോടി രൂപ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനായി ഫോണ്‍ വാങ്ങുന്നതിനായി നല്‍കിയിട്ടുണ്ട്. സഹകരണ പ്രസ്ഥാനം ഒരു വ്യക്തിയുടെ ജനനം മുതല്‍ മരണം വരെ പ്രയോജനം ചെയ്യുന്ന സങ്കേതമായി മാറിയിട്ടുണ്ട്. കാര്‍ഷിക മേഖലയും സഹകരണ മേഖലയും സഹകരിച്ച് വികസിക്കുകയാണ്. ഏതു പ്രതിസന്ധി ഘട്ടത്തിലും സര്‍ക്കാരിനെ സഹായിക്കുവാന്‍ സഹകരണ സജ്ജമാണ്. നിക്ഷേപം വാങ്ങലും കൊടുക്കലും മാത്രമല്ല സഹകരണ സംഘത്തിന്റെ ജോലി.…

Read More