ആറന്മുളയുടെ തിലകക്കുറിയാണ് ഉതൃട്ടാതി ജലമേള

ഉതൃട്ടാതി ജലമേള ദേശീയതയുടെയും മതനിരപേക്ഷതയുടെയും സന്ദേശം ഉയര്‍ത്തിപ്പിടിക്കുന്നു ……………………………………. നാനാവിഭാഗങ്ങളില്‍പ്പെടുന്നവര്‍ ഒരേമനസോടെ ഒത്തുചേരുന്ന ആറന്മുള ഉതൃട്ടാതി ജലമേള ദേശീയതയുടെയും മതനിരപേക്ഷതയുടെയും സന്ദേശം പകര്‍ന്നുനല്‍കുന്നതാണെന്ന് ടൂറിസം-ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഉതൃട്ടാതി ജലമേള ആറന്മുള സത്രക്കടവില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പുഴയും വയലുകളും തണ്ണീര്‍ത്തടങ്ങളും കൊണ്ട് സമൃദ്ധമായ ആറന്മുളയുടെ തിലകക്കുറിയാണ് ഉതൃട്ടാതി ജലമേള. പമ്പാനദീതട സംസ്‌കാരത്തിന്റെ ഭാഗമാണ് ജലമേളയുടെ ഭാഗമായുള്ള ഈ കൂട്ടായ്മ. ആറന്മുള പാര്‍ഥസാരഥി ക്ഷേത്രവുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളുടെ ഭാഗമായി നടത്തുന്ന ജലമേള നാടിന്റെ സാംസ്‌കാരിക തനിമ ഉയര്‍ത്തിപ്പിടിക്കുന്നതോടൊപ്പം കൂട്ടായ്മയുടെയും മതനിരപേക്ഷതയുടെയും സന്ദേശം നല്‍കുന്നു എന്നത് ഏറെ ആവേശകരമാണ്. ആറന്മുള കണ്ണാടിയും വള്ളസദ്യയും വഞ്ചിപ്പാട്ടും ഉള്‍പ്പടെ അനവധി സാംസ്‌കാരിക തനിമകള്‍ നിറഞ്ഞ ഒരു പ്രദേശമാണ് ആറന്മുള. ആറന്മുളയുടെ പ്രശസ്തി പലതുകൊണ്ടും ലോകടൂറിസം ഭൂപടത്തില്‍ തന്നെ ഇടംപിടിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ജലമേളകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍…

Read More