konnivartha.com: 2025 ജൂലൈ 30-ന് യുഎസ് ഭരണകൂടം പുറപ്പെടുവിച്ച എക്സിക്യൂട്ടീവ് ഉത്തരവ് നമ്പർ 14324 പ്രകാരം 800 യുഎസ് ഡോളർ വരെ വിലവരുന്ന സാധനങ്ങളുടെ തീരുവയിലെ വളരെ ചെറിയ സാധനങ്ങൾക്കുള്ള (de minimis) ഇളവ് 2025 ഓഗസ്റ്റ് 29 മുതൽ പിൻവലിക്കുന്ന വിവരം തപാല്‍വകുപ്പിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. തൽഫലമായി അമേരിക്കയിലേക്ക് അയയ്ക്കുന്ന എല്ലാ അന്താരാഷ്ട്ര തപാൽ ഉരുപ്പടികള്‍ക്കും അവയുടെ മൂല്യം പരിഗണിക്കാതെ ഓരോ രാജ്യത്തിനനുസരിച്ചുള്ള അന്താരാഷ്ട്ര അടിയന്തര സാമ്പത്തികശക്തി നിയമത്തിന്റെ (ഐഇഇപിഎ) തീരുവ ചട്ടക്കൂട് പ്രകാരം കസ്റ്റംസ് തീരുവ ബാധകമായിരിക്കും. എന്നിരുന്നാലും, 100 യുഎസ് ഡോളർ വരെയുള്ള സമ്മാന ഇനങ്ങൾക്ക് തീരുവ ഒഴിവാക്കൽ തുടരും. എക്സിക്യൂട്ടീവ് ഉത്തരവ് പ്രകാരം അന്താരാഷ്ട്ര തപാൽ ശൃംഖലയിലൂടെയോ യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (സിബിപി) അംഗീകരിച്ച മറ്റ് “യോഗ്യരായ കക്ഷികൾ” വഴിയോ തപാല്‍ ഉരുപ്പടികളുടെ കയറ്റുമതി നടത്തുന്നവര്‍ കയറ്റുമതി തീരുവ…
Read More