പത്തനംതിട്ട : ജില്ലയില് പനി പകര്ച്ച വ്യാധിയെ പോലെ പടരുമ്പോള് ജില്ലയിലെ സര്ക്കാര് ആശുപത്രിയിലെ മുപ്പതു ശതമാനം സര്ക്കാര് ഡോക്ടര് മാര് സ്വകാര്യ ആശുപത്രികളുടെ ശമ്പളം പറ്റിക്കൊണ്ട് ജോലിക്ക് എത്തുന്നില്ല .അത്തരം ഡോക്ടര് മാര് വീട്ടില് രോഗികളെ പരിശോധിച്ച് കൊണ്ട് ഇരിപ്പാണ്.വൈകുന്നേരവും രാവിലെയുമാണ് ഡോക്ടര് മാരുടെ വീട്ടിലെ ഈ രോഗി നോട്ടം നടക്കുന്നത് .സര്ക്കാര് ആശുപത്രിയില് രാവിലെ 11 മണി കഴിഞ്ഞേ ഈ ഡോക്ടര്മാര് ഹാജര് ഉള്ളൂ.രാവിലെയും വൈകുന്നേരവും സര്ക്കാര് ആശുപത്രിയില് എത്തുന്ന രോഗികളെ രോഗം കണ്ടെത്തി ചികിത്സിക്കേണ്ടത് നേഴ്സ്സുമാരുടെ ഡ്യൂട്ടി ആയി മാറിക്കഴിഞ്ഞു.ഏറ്റവും കൂടുതല് രോഗികള് സര്ക്കാര് ആശുപത്രിയില് എത്തുന്നത് രാവിലെയും വൈകിട്ടുമാണ് .ഈ സമയം ഡോക്ടര് ഇല്ലെങ്കില് അടുത്തുള്ള സ്വകാര്യ ആശുപത്രിയില് എത്തി ചികിത്സ തേടും .അഞ്ഞൂറും ആയിരം രൂപയും സ്വകാര്യ ആശുപത്രികള് ഈടാക്കുകയും ഇല്ലാത്ത രോഗത്തിന് വരെ രക്ത പരിശോധന ,മല മൂത്ര…
Read Moreവിഭാഗം: Uncategorized
മഴക്കാലം പനിക്കാലം : വൈറസ്സുകള്ക്ക് ജനിതക മാറ്റം
രോഗകാരികളുടെ വരവ് കൊതുകിന്റെയും വെള്ളത്തിന്റെയും ഈച്ചകളുടെയും രൂപത്തില് വ്യാപിക്കുന്ന സമയം കൂടിയാണ് മഴക്കാലം . മഴക്കാല രോഗങ്ങള് പരത്തുന്ന രോഗാണു വാഹകരായ കൊതുകുകളില് ജനിതക മാറ്റം ഉണ്ടായി .മുന്പില്ലാത്ത പല പുതിയ രോഗങ്ങളും ഉടലെടുത്തു .അത്തരം രോഗങ്ങള്ക്ക് ഉള്ള മരുന്നുകള് കണ്ടു പിടിക്കുന്നതിന് മുന്നേ അടുത്ത രോഗം പടരുന്നു . അതുകൊണ്ടുതന്നെ വൃത്തികുറയുന്നത് അസുഖം വിളിച്ചുവരുത്തും. ഡങ്കു പോലുള്ള അസുഖങ്ങള് വ്യാപിക്കുന്ന സമയം കൂടിയാണ്. ഇത്തവണ കാലാവസ്ഥാ കേന്ദ്രങ്ങളുടെ മുന്നറിയിപ്പ് അനുസരിച്ച് അതിശക്തമായ മഴയും വെള്ളപ്പൊക്ക സാധ്യതയും ഉണ്ടെന്നാണ്. അതുകൊണ്ടു കുടിവെള്ളം മലിനപ്പെടാനുള്ള സാധ്യത വളരെക്കൂടുതലാണ്. അസുഖങ്ങള് ഏതുരൂപത്തിലും എത്താമെന്നിരിക്കേ അസുഖമുക്തമായിരിക്കാന് ആര്ക്കും പാലിക്കാവുന്ന ചില നിര്ദേശങ്ങള് ഇതാ: കൈകഴുകുക ഏതു രോഗമായാലും അതു പകരാന് നമ്മുടെ കൈകളും ഒരു പങ്കുവഹിക്കുന്നു. കൈകള് വൃത്തിയായി കഴുകുന്നതോടെ അങ്ങനെ വരാന് സാധ്യതയുള്ള രോഗങ്ങളില് നിന്നു രക്ഷനേടാം. ബാക്ടീരിയയും…
Read Moreവരട്ടാറില് ജലസമൃദ്ധി വെള്ളം ഒഴുകുന്നിടമെല്ലാം നദിക്ക് സ്വന്തം
ജനകീയ വീണ്ടെടുപ്പിനെ തുടര്ന്ന് കാലവര്ഷത്തില് നിറഞ്ഞൊഴുകുന്ന വരട്ടാറിലെ ജലസമൃദ്ധിക്ക് ആവേശം പകര്ന്ന് ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്കിന്റെ ഫേയ്സ്ബുക്ക് പോസ്റ്റ്. നദിയുടെ ഒഴുക്കിനെ തടസപ്പെടുത്തിയിരിക്കുന്ന പുതുക്കുളങ്ങരയിലെ ചപ്പാത്തിനെ മറികടന്ന് വരട്ടാര് ഒഴുകുന്നതിന്റെയും, വരട്ടാറില് മത്സ്യബന്ധനം നടത്തുന്നതിന്റെയും, ജലത്തില് ഇറങ്ങിനില്ക്കുന്നവരുടെയും, ശക്തമായ ഒഴുക്കിന്റെയും ദൃശ്യങ്ങള് കുറിപ്പിനൊപ്പം മന്ത്രി പങ്കുവച്ചു. വരട്ടാര് നിറഞ്ഞൊഴുകുന്നതുമൂലം മറുകരയെത്താനാവാതെ പുതുക്കുളങ്ങര ചപ്പാത്തിനു സമീപം നിര്ത്തിയിട്ടിരിക്കുന്ന മിനി ബസ് നില്ക്കുന്ന സ്ഥലം തിരിച്ചറിയുന്നുണ്ടോയെന്ന ചോദ്യത്തോടെയാണ് മന്ത്രിയുടെ കുറിപ്പ് ആരംഭിക്കുന്നത്. കുറിപ്പിന്റെ പൂര്ണരൂപം: ‘ബസ് നില്ക്കുന്ന സ്ഥലം തിരിച്ചറിയുന്നുണ്ടോ? ഇത് പുതുക്കളങ്ങര ചപ്പാത്തിലേക്കുള്ള റോഡാണ്. ചപ്പാത്ത് പൊളിക്കേണ്ടി വന്നില്ല. വെള്ളം കുത്തിയൊഴുകുകയാണ്. പമ്പയെ മണിമലയാറുമായി ബന്ധിപ്പിക്കുന്ന സ്വാഭാവിക ജലസ്രോതസ് ആയിരുന്ന വരട്ടാറിന്റെ പുനരുജ്ജീവനത്തിന് ചേര്ന്ന കൂട്ടായ്മ പ്രദേശത്തെയും മറ്റു പ്രദേശങ്ങളിലെയും ജനങ്ങളും മന്ത്രിമാരും ഉന്നതതല ഉദ്യോഗസ്ഥരും എല്ലാം ചേര്ന്നതായിരുന്നു. ചെറിയൊരു ചാലുകീറി വെള്ളമൊഴുക്കാനാണ് ആദ്യം പ്ളാനിട്ടിരുന്നത്.…
Read Moreവോട്ടര് പട്ടികയില് പേരു ചേര്ക്കല് : ക്യാമ്പയിന് ഒന്നു മുതല്
പത്തനംതിട്ട ജില്ലയിലെ 18 മുതല് 21 വരെ പ്രായപരിധിയുള്ളവരെ വോട്ടര് പട്ടികയില് ഉള്പ്പെടുത്തുന്നതിന് ജൂലൈ ഒന്നു മുതല് 31 വരെ തിരഞ്ഞെടുപ്പ് കമ്മീഷന് പ്രത്യേക കാമ്പയിന് നടത്തുമെന്ന് ജില്ലാ കളക്ടര് ആര്.ഗിരിജ അറിയിച്ചു. 2017 ജനുവരി ഒന്നിന് 18 വയസ് തികഞ്ഞവര്ക്ക് വോട്ടര് പട്ടികയില് പേരുചേര്ക്കാം. ബുത്ത് ലെവല് ഓഫീസര്മാര് (ബി.എല്.ഒ) വീടുകള്തോറും സന്ദര്ശനം നടത്തിഓണ്ലൈനായി അപേക്ഷ സമര്പ്പിക്കുന്നതിന് പ്രേരിപ്പിക്കും. കൂടാതെ ജൂലൈ എട്ട്, 22 തീയതികളില് ബി.എല്.ഒമാര് രാവിലെ 10 മുതല് അഞ്ചുവരെ അതത് പോളിംഗ് സ്റ്റേഷനുകളില് ഉണ്ടാവും. ഈ ദിവസങ്ങളില് പൊതുജനങ്ങള്ക്ക് വോട്ടര്പട്ടിക പരിശോധിക്കാം. മരിച്ചവരുടെ പേര് നീക്കം ചെയ്യുന്നതിന് ഏഴാം നമ്പര് ഫോറത്തില് അപേക്ഷ നല്കാം. എല്ലാ ബൂത്തുകളിലും ബൂത്ത് ലെവല് എജന്റുമാരെ അംഗീകൃത രാഷ്ട്രീയ പാര്ട്ടികള് നിയമിക്കേണ്ടതാണെന്നും കളക്ടര് അറിയിച്ചു. ഇലക്ഷന് ഡെപ്യുട്ടി കളക്ടര് പി.അജന്തകുമാരി, വിവിധ വകുപ്പ് ഉദ്യോഗസ്ഥര് തുടങ്ങിയവര്…
Read Moreകെഎസ്ആര്ടിസി പത്തനംതിട്ട – മൈസൂര് സൂപ്പര് ഡീലക്സ് സര്വീസ് തുടങ്ങി
കെഎസ്ആര്ടിസിയുടെ പത്തനംതിട്ട-മൈസൂര് സൂപ്പര് ഡീലക്സ് സര്വീസിന്റെ ഫ്ളാഗ് ഓഫ് വീണാ ജോര്ജ് എംഎല്എ പത്തനംതിട്ടയില് നിര്വഹിച്ചു. ജില്ലാ സ്പോര്ട്സ് കൗണ്സില് പ്രസിഡന്റ് കെ. അനില്കുമാര്, മാത്യൂസ് ജോര്ജ്, വി.കെ. പുരുഷോത്തമന്പിള്ള, എന്. സജികുമാര്, നൗഷാദ് കണ്ണങ്കര, എം.ഇക്ബാല്, അബ്ദുള് ഷുക്കൂര്, ഡിറ്റിഒ സി. ഉദയകുമാര്, ഡിപ്പോ എന്ജിനിയര് രാജു, ജി. ഗിരീഷ് കുമാര്, പോള്സന് ജോസഫ്, രാജന് ആചാരി തുടങ്ങിയവര് പങ്കെടുത്തു. രണ്ട് ബസുകളാണ് മൈസൂര് സര്വീസിനായി കെഎസ്ആര്ടിസി സജ്ജമാക്കിയിട്ടുള്ളത്. ദിവസവും വൈകിട്ട് ആറിന് പത്തനംതിട്ടയില് നിന്നും മൈസൂരില് നിന്നും ബസുകള് പുറപ്പെടും. പിറ്റേന്ന് രാവിലെ 7.15ന് യഥാക്രമം മൈസൂരിലും പത്തനംതിട്ടയിലും ബസുകള് എത്തും. പത്തനംതിട്ട-മൈസൂര് നിരക്ക് 690 രൂപയാണ്. കോഴഞ്ചേരി, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, തൃശൂര്, അഴിക്കോട്, ഷൊര്ണൂര്, ബത്തേരി വഴിയാണ് ബസ് മൈസൂരിലെത്തുകയെന്ന് ഡിറ്റിഒ സി. ഉദയകുമാര് അറിയിച്ചു
Read Moreപത്തനംതിട്ട ഗവിയിലെ ശ്രീലങ്കൻ അഭയാർഥികള്ക്ക് ജാതി സർട്ടിഫിക്കറ്റ് നല്കും
1964-74 കാലത്ത് ശ്രീലങ്കയിൽനിന്ന് അഭയാർഥികളായി കേരളത്തിയവർക്ക് ജാതി സർട്ടിഫിക്കറ്റ് അനുവദിക്കാൻ സർക്കാർ തീരുമാനിച്ചു. ഇന്ത്യാ ഗവണ്മെന്റ് ഉടന്പടി പ്രകാരം കേരളത്തിലെത്തിയവർക്കാണ് സർട്ടിഫിക്കറ്റ് നൽകുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. എഴുന്നൂറോളം കുടുംബങ്ങളിലായി എണ്ണായിരത്തോളം പേരാണ് അഭയാർഥികളായി പുനലൂരിൽ താമസിക്കുന്നത്. പത്തനംതിട്ട ജില്ലയിലെ ഗവിയിലും ഈ വിഭാഗത്തിൽപ്പെട്ടവരുണ്ട്. ജാതി സർട്ടിഫിക്കറ്റ് ലഭിക്കാത്തതുകാരണം പട്ടികജാതിക്കാർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ ഇവർക്ക് ലഭിക്കാറില്ല. അഭയാർഥികൾ വരുന്ന സമയം ഹൈക്കമ്മിഷൻ നൽകിയ ഫാമിലി കാർഡിൽ ജാതിചേർത്തിരുന്നവർക്ക് മാത്രമേ സർട്ടിഫിക്കറ്റ് അനുവദിച്ചിരുന്നുളളൂ. അതേസമയം ജാതി ചേർക്കാനാവാത്തതിന്റെ പേരിൽ മിക്കവർക്കും സർട്ടിഫിക്കറ്റ് നിഷേധിക്കപ്പെടുന്ന സ്ഥിതിയുണ്ടായി. ഇതേതുടർന്നാണ് സർക്കാരിന്റെ പുതിയ നിർദേശം. തമിഴ്നാട് സർക്കാർ ജാതി സർട്ടിഫിക്കറ്റ് അനുവദിക്കുന്ന മാതൃകയിൽ സർട്ടിഫിക്കറ്റ് നൽകാനാണ് നിർദേശിച്ചിരിക്കുന്നത്. അപേക്ഷകന്റെയും പ്രദേശത്തുളള അതേ സമുദായത്തിൽപ്പെട്ട അഞ്ചു പേരുടെയും സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിൽ പ്രാദേശികാന്വേഷണം നടത്തിയാണ് ജാതി സർട്ടിഫിക്കറ്റ് അനുവദിക്കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Read Moreജീവകാരുണ്യത്തിന് വേറിട്ട മുഖം: പി എം എഫ് റമദാന് കിറ്റ് വിതരണം അവസാനഘട്ടത്തിലേക്ക്
റിയാദ്: പ്രവാസി മലയാളി ഫെഡറേഷന് സൗദിയില് ഉടനീളം കൊടുത്തുവരുന്ന റമദാന് കിറ്റ് യുണിറ്റുകള് വഴി വിതരണം ചെയ്യുന്നത് ഊര്ജിതമായി നടക്കുകയാണ് പ്രവാസി മലയാളി ഫെഡറേഷന് സൗദി നാഷണല് കമ്മറ്റിയുടെ നിര്ദേശത്താല് പി എം എഫ് റിയാദ് സെന്ട്രല് കമ്മറ്റിയാണ് റമദാന് കിറ്റ് വിതരണത്തിന് മേല്നോട്ടം വഹിക്കുന്നതും നടപ്പാക്കുന്നതും റിയാദ് സെന്ട്രല് കമ്മറ്റി പത്ത് ഘട്ടങ്ങളിലാണ് റമദാന് കിറ്റ് വിതരണം ചെയ്യുന്നത് റിയാദില് ഒമ്പത് ഘട്ടങ്ങള് പിന്നിട്ട് കഴിഞ്ഞു ഫിത്ര് സക്കാത്തോട് കൂടി പത്താം ഘട്ടം അവസാനിക്കും ഈദുല് ഫിത്തര് ദിനം മാസങ്ങളായി ജോലിയോ ശംമ്പളമോ ഇല്ലാതെ കഷ്ട്ടപെടുന്ന നൂറോളം പേര് വരുന്ന കമ്പനിയിലെ ആളുകള്ക്ക് ഭക്ഷണം നല്കി പി എം എഫ് പ്രവര്ത്തകര് അവര്ക്കൊപ്പം ചേരുന്നു സഹജീവികളോടുള്ള കടപാട് നിറവേറ്റുന്നതും ജീവകാരുണ്യത്തില് പങ്കാളിയാകുന്നതും നന്മയുള്ള മനുഷ്യനകുന്നതും ജാതി മത രാഷ്ട്രിയ ചിന്തകള്ക്ക് സ്ഥാനമില്ലാത്ത ജീവകാരുണ്യപ്രവര്ത്തനത്തിനായി മാത്രം…
Read Moreവലിയകാവില് മാലിന്യം കാട് കയറി വനരോദനം കേള്ക്കാതെ വനപാലകര്
മലയോര റാണി യായ റാന്നിക്ക് പൊന്നാട ചാര്ത്തിക്കൊണ്ട് ഒഴുകുന്നു പുണ്യ നദി പമ്പ .റാന്നി യുടെ പേരിലെ പെരുമ ഉള്ളിലേക്ക് ഇറങ്ങിയാല് കാണില്ല.വനപാലകര് റാന്നിയുടെ പേരും പെരുമയും ദുര്ഗന്ധ പൂരിതമാക്കുന്നു .റാന്നി പട്ടണത്തില് നിന്നും ഏറെ അകലെയല്ല വലിയ കാവ് വനം .ഏക്കര് കണക്കിന് വ്യാപിച്ചു കിടക്കുന്ന വലിയകാവ് പൊന്തന് പുഴ വനം ഇന്ന് വ്യാപകമായ മാലിന്യ കൂമ്പാരമായി മാറി .പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം കൊണ്ടുവന്ന് തള്ളാന് ഉള്ള ഇടമായി വലിയകാവ് -പൊന്തന്പുഴ വനം മാറിക്കഴിഞ്ഞു.റാന്നി ,മണിമല എന്നീ സ്ഥലത്തുള്ള വ്യാപാരികളില് ചിലരാണ് ഈ വനത്തെ മാലിന്യത്തിന്റെ കേന്ദ്രമാക്കിയത് .മൂക്ക് പൊത്താതെ ആര്ക്കും ഇത് വഴി കടന്നു പോകാന് കഴിയില്ല .വനത്തിലൂടെ കടന്നു പോകുന്ന റോഡിന് ഇരു വശവും മണ്ണില് അലിഞ്ഞു ചേരാന് വര്ഷങ്ങള് എടുക്കുന്ന പ്ലാസ്റ്റിക്,തെര്മ്മോ ക്കോള് എന്നിവയുടെ വന് ശേഖരമാണ് കാണാന് കഴിയുന്നത്.ഈ…
Read Moreനന്മയുടെ പേര്… രക്ത ദാനം
കൃത്രിമമായി നിര്മ്മിക്കാന് കഴിയാത്ത ഒരു വസ്തു ഉണ്ടെങ്കില് അത് രക്തമാണ് .നമ്മുടെ സിരകളിലൂടെ ഒഴുകുന്ന രക്തത്തിന് ഒരു ജീവനെക്കൂടി രക്ഷിക്കാന് കഴിയും . . മരണത്തില് നിന്നും ഒരു ജീവന് രക്ഷപെടുത്താന് കഴിഞ്ഞാല് അതാകും ലോകത്തിനു വേണ്ടി നാം മനുഷ്യര്ക്ക് ചെയ്യാവുന്ന ഏറ്റവും വലിയ പുണ്യ പ്രവര്ത്തി .വാക്കുകളില് അല്ല രക്ത ദാന സന്ദേശം പകര്ത്തേണ്ടത് പ്രവര്ത്തിയിലൂടെ യാണ് . ആരോഗ്യമുള്ള ഒരാള്ക്ക് രക്തം മൂന്നു മാസത്തില് ഒരിക്കല് നല്കാം.”രക്ത ദാനം മഹാ ദാനം ” ഈ വരികള് പ്രവര്ത്തന പദത്തില് എത്തിക്കുന്നവര്ക്ക് ആശംസകള്
Read Moreആവണിപ്പാറ ഗോത്ര വര്ഗ്ഗക്കാരുടെ ഒരു തലേവിധി
രാജ്യം – ഇന്ത്യ , സംസ്ഥാനം- കേരളം , ജില്ല- പത്തനംതിട്ട , താലൂക്ക് -കോന്നി , പഞ്ചായത്ത്-അരുവാപ്പുലം വാര്ഡ് – അഞ്ച് ,പേര് -ആവണിപ്പാറ ഗിരിവര്ഗ്ഗ കോളനി .വര്ഗ്ഗം :ഗോത്ര വര്ഗം ,വിഭാഗം :മലപണ്ടാരം. കുടുംബം :34 ജന സംഖ്യ :സര്ക്കാര് രേഖയില് കൃത്യമായി ഇല്ല എങ്കിലും നൂറിന് അടുത്ത് .തൊഴില് :വന വിഭവ ശേഖരണം .പഠിതാക്കള് :കുട്ടികള് അധികവും സ്കൂളില് പോകുന്നില്ല ,കാരണം തേടാം …. കോന്നി അച്ചന്കോവില് കാനന പാതയിലൂടെ കോന്നിയില് നിന്നും നാല്പത്തി അഞ്ച് കിലോമീറ്റര് കിഴക്ക് മാറി മൂന്നു വശവും കൊടും വനവും മുന്നില് വേനല് കാലത്ത് ശാന്തമായും ,വര്ഷ കാലത്ത് കൂലം കുത്തി ഒഴുക്കുന്ന അച്ചന്കോവില് നദി .വനത്തില് ഒറ്റ പെട്ട് കിടക്കുന്ന ഗോത്ര വര്ഗ വിഭാഗത്തിന്റെ ആവണി പ്പാറ . സര്ക്കാര് വകുപ്പില് നിന്നും ഐഎവൈ പദ്ധതിയിൽ…
Read More