കോന്നി കാട്ടാത്തി ചെളിക്കല്‍ ഇക്കോ ടൂറിസം പദ്ധതിയുടെ തുടര്‍ വികസനം നിലച്ചു

കോന്നിയിലെ ടൂറിസം നാടിന്‍റെ വികസനത്തില്‍ എത്തിക്കുവാന്‍ ഉള്ള പദ്ധതികള്‍ക്ക് പച്ച കൊടി കാണിക്കേണ്ട അധികാരികള്‍ ചുമപ്പ് കൊടി ഉയര്‍ത്തി ടൂറിസം വികസനത്തില്‍ നിന്നും പിന്‍ വാങ്ങുന്നു.കോന്നി ഇക്കോ ടൂറിസം വികസനം സാധ്യമാക്കുന്ന പല വികസനവും ഉടന്‍ വേണ്ടെന്ന നിലപാടിലാണ് വികസന വകുപ്പുകള്‍ ..കോന്നി കാട്ടാത്തി ചെളിക്കല്‍ ഇക്കോ ടൂറിസം പദ്ധതിയുടെ തുടര്‍ വികസനം ഇതോടെ നിലച്ചു . കോന്നിയിലെ കാഴ്ചകള്‍ ജനങ്ങളിലത്തെിക്കുകയാണ് പദ്ധതികളുടെ ലക്ഷ്യം എങ്കിലും ഭരണ മാറ്റം കോന്നി യുടെ ഇക്കോ ടൂറിസത്തിന് മുരടിപ്പ് സമ്മാനിച്ചു.അടൂര്‍ പ്രകാശ്‌ കഴിഞ്ഞ മന്ത്രിസഭയില്‍ മന്ത്രിയായപ്പോള്‍ ഉണ്ടായ വികസനം അതെ പടി നിലനില്‍ക്കുന്നു .പുതിയതായി ഒരു ടൂറിസം പദ്ധതിയും ഉണ്ടായില്ല.കാട്ടാത്തി ഇക്കോ ടൂറിസം പദ്ധതികളുടെ ഫയലുകള്‍ വകുപ്പ് മന്ത്രിമാര്‍ ഒപ്പിട്ടില്ല .അടവി കുട്ടവഞ്ചി സവാരി കൊണ്ട് മാത്രം അമ്പതു ലക്ഷം രൂപയാണ് വരുമാനമായി നേടിയത് .കോന്നി ആന ക്കൂട്ടില്‍ മാത്രം…

Read More

അമേരിക്കയില്‍ 7000 ഇന്ത്യാക്കാരുടെ ഭാവി അനിശ്ചിതത്വത്തില്‍

  വാഷിങ്ടണ്‍: നിയമ വിരുദ്ധമായി അമേരിക്കയിലേക്കു കുടിയേറിയ മാതാപിതാക്കളോടൊപ്പം എത്തിച്ചേര്‍ന്ന കുട്ടികള്‍ക്ക് ഇവിടെ നിയമനാനു സൃതം തുടരുന്നതിന് അനുമതി നല്‍കുന്ന ഒബാമയുടെ ഡിഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ് ഹുഡ് അറൈവല്‍സ് (ഡ്രീം ആക്ട്) ഭരണ ഘടന വിരുദ്ധമാണെന്ന് അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍ വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കി. ഡിഎസിഎ(ഉഅഇഅ) പദ്ധതിയുടെ അടിസ്ഥാനത്തില്‍ 800,000 പേര്‍ക്ക് ഇവിടെ ജോലി ചെയ്യുന്നതിനുള്ള അനുമതി ഒബാമ ഗവണ്‍മെന്റ് നല്‍കിയിരുന്നത് സാവകാശം പിന്‍വലിക്കുന്നതിനാണ് ട്രംപ് ഗവണ്‍മെന്റ് തീരുമാനിച്ചിരിക്കുന്നതെന്നും ജെഫ് വ്യക്തമാക്കി. ട്രംപിന്റെ തീരുമാനം നിയമപരമായി അംഗീകരിക്കുന്നതിന് യുഎസ് കോണ്‍ഗ്ര സിന് ആറ് മാസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. ഡ്രീം ആക്ട് പിന്‍വലിച്ചാല്‍ ഇന്ത്യന്‍ വംശജരായി 7000 ത്തോളം യുവതി യുവാക്കളുടെ ഭാവിയാണ് അവതാളത്തിലാക്കുക. 2012 ല്‍ ഒബാമ ഭരണ കൂടമാണ് ഡ്രീം ആക്ടിന് രൂപം നല്‍കിയത്. ട്രംപിന്റെ തീരുമാനത്തെ നാണം കെട്ട പ്രവര്‍ത്തിയായിട്ടാണ് ഡെമോക്രാറ്റിക്…

Read More

ഹാര്‍വി ദുരന്തം; ഒരു മാതാവിന്‍റെ സംഭാവന 1000 ഔണ്‍സ് മൂലപ്പാല്‍

ഹൂസ്റ്റണ്‍ : ഹാര്‍വി കൊടുങ്കാറ്റിനെ തുടര്‍ന്നുണ്ടായ ദുരന്തത്തിന് ഇരയായവര്‍ക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സഹായ ഹസ്തങ്ങള്‍ നീളുമ്പോള്‍ മൊണ്ടാനയില്‍ നിന്നുള്ള ഡാനിയേലി പാമര്‍ എന്ന മൂന്ന് കുട്ടികളുടെ മാതാവ് സംഭാവനയായി നല്‍കിയത് 1000 ഔണ്‍സ് മുലപ്പാല്‍. ഹൂസ്റ്റണിലെ ഹാര്‍വി ടെലിവിഷനിലൂടെ കണ്ടുകൊണ്ടിരുന്ന പാമറിനു അടിയന്തിരമായി എന്തെങ്കിലും ചെയ്യണമെന്നാഗ്രഹം. പിന്നെ ഒന്നും ആലോചിച്ചില്ല. പാമറിന്റെ ഇളയ മകനു ജന്മനാ ഹൃദയ സംബന്ധമായ രോഗം ഉള്ളതിനാല്‍ മുലപ്പാല്‍ കുടിക്കുന്നതില്‍ നിന്നും തടഞ്ഞിരുന്നു. മുലപ്പാല്‍ നൂറു കണക്കിനു ചെറിയ കുപ്പികളിലാക്കി ശീതികരിച്ചു ഹൂസ്റ്റണിലേക്ക് ഷിപ്പിങ്ങ് ചെയ്യുകയായിരുന്നു. ഏകദേശം 1040 ഔണ്‍സ് പാല്‍ ശരാശരി 3 ഔണ്‍സ് ഒരു തവണ എന്ന നിലയില്‍ 346 ഫീഡിങ്ങിന് മതിയാകും എന്നാണ് പാമര്‍ പറഞ്ഞത്. വ്യത്യസ്ത കാരണങ്ങളാല്‍ കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്‍കാന്‍ കഴിയാത്ത അമ്മമാര്‍ക്ക്, ശരിയായ രീതിയില്‍ ലാബില്‍ പരിശോധന നടത്തി ലഭിക്കുന്ന പാല്‍…

Read More

ഓണം ….. ആശംസകള്‍…..

  പമ്പയൊഴുകി പടരും വഴിയില്‍  കുളിരല നിറയും മണിമലനദിയും അച്ചന്‍കോവില്‍ നദിയുടെ പുളിനങ്ങള്‍ താണ്ടി പൂര്‍ണതതേടി കക്കാട്ടാർ ഒഴുകുന്നു വന്നണഞ്ഞു പത്തനംതിട്ടയുടെ ഓണം ….. ആശംസകള്‍……

Read More

പാരമ്പര്യ കലയായ കുംഭ പാട്ടിന്‍റെ കുലപതിക്ക് ദേവസ്വം ബോര്‍ഡിന്‍റെ ആദരവ്

പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊട്ടി ഉറപ്പിക്കുന്ന പാരമ്പര്യ കലയായ കുംഭ പാട്ടിന്‍റെ കുലപതിക്ക് ദേവസ്വം ബോര്‍ഡിന്‍റെ ആദരവ് ശബരിമല :ഭാരതാംബയുടെ വിരി മാറില്‍ ആദ്യം രൂപം കൊണ്ട കലാരൂപത്തില്‍ മുഖ്യ സ്ഥാനം ഉള്ള കുംഭ പാട്ടിന്‍റെ ആശാന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ ആദരവ് ലഭിച്ചു .കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ ഊരാളി പ്രമുഖ നും കുംഭപാട്ടിന്‍റെ കുലപതിയുമായ കൊക്കാത്തോട്‌ ഗോപാലന്‍ ആശാനെ ദേവസ്വം ബോര്‍ഡ്‌ പ്രസിഡണ്ട്‌ പ്രയാര്‍ ഗോപാല കൃഷ്ണന്‍ പൊന്നാട ചാര്‍ത്തി പമ്പയില്‍ ആദരിച്ചു .കല്ലേലി കാവിലെ തൃപ്പാദ മണ്ഡപ നവീകരണം വിളംബരം ചെയ്തു കൊണ്ടുള്ള രഥ ഘോക്ഷ യാത്രയുടെ ഒന്നാം വാര്‍ഷിക ആഘോഷം പമ്പയില്‍ നടന്നപ്പോഴാണ് കൊക്കാത്തോട്‌ ആശാനെ ദേവസ്വം ബോര്‍ഡ്‌ ആദരിച്ചത് . അന്യം നിന്നുകൊണ്ടിരിക്കുന്ന ആദിവാസി കലാരൂപമാണ്‌ കുംഭപ്പാട്ട് .കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ എന്നും സന്ധ്യാ…

Read More

കല്ലേലി കാവ് രഥ ഘോക്ഷ യാത്ര ഒരു വര്‍ഷം പൂര്‍ത്തീകരിച്ചു കൊണ്ട് ചിങ്ങം ഒന്നിന് പമ്പയില്‍ എത്തുന്നു

  പത്തനംതിട്ട:കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ തൃപ്പാദ മണ്ഡപ നവീകരണം വിളംബരം ചെയ്തു കൊണ്ടുള്ള രഥ ഘോക്ഷ യാത്ര യുടെ പ്രയാണം ചിങ്ങം ഒന്നിന് ഒരു വര്‍ഷം പൂര്‍ത്തീകരിച്ചു കൊണ്ട് പമ്പയില്‍ എത്തുന്നു .പമ്പാ നദിയില്‍ ജല സംരക്ഷണ പൂജകള്‍,മലക്ക് പടേനി ,വൃക്ഷ സംരക്ഷണ പൂജ എന്നിവ അര്‍പ്പിക്കുന്നു .പതിനെട്ട് മലകളെ പ്രതിനിധീകരിച്ച് പതിനെട്ട് ഊരാളിമാര്‍ വ്രതം നോറ്റ് പതിനെട്ട് കെട്ട് മുറുക്കി സന്നിധാനത്ത് എത്തി അയ്യപ്പ സ്വാമിക്ക് അടുക്കുകള്‍ സമര്‍പ്പിക്കുന്നു .കഴിഞ്ഞ വര്‍ഷം ചിങ്ങം ഒന്നിന് ( 2016 ആഗസ്റ്റ്‌ 17 )കല്ലേലി കാവില്‍ നിന്നും മുഖ്യ ഊരാളി ഭാസ്കരന്‍ നിലവിളക്ക് കൊളുത്തി തമിഴ്‌നാട്‌,തിരുവനന്തപുരം,കൊല്ലം ,ആലപ്പുഴ ,പത്തനംതിട്ട ജില്ലകളില്‍ പതിനായിരത്തില്‍ പരം കാവുകള്‍ ,ക്ഷേത്രം,കളരികള്‍ ,കൊട്ടാരം എന്നിവടങ്ങളില്‍ ദര്‍ശനം പൂര്‍ത്തീകരിച്ച് ആലപ്പുഴ അഴീക്കല്‍ കടലില്‍ സമുദ്ര പൂജകള്‍ അര്‍പ്പിച്ച് ഭക്തജനങ്ങള്‍ വീടുകള്‍ക്ക് മുന്നില്‍ ദീപങ്ങള്‍…

Read More

പത്തനംതിട്ട ജില്ലയില്‍ മഞ്ഞപിത്തം പടരുന്നു

ജില്ലയില്‍ വ്യാപകമായി മഞ്ഞപ്പിത്തം പടരുന്നു . (ഹെപ്പറ്റൈറ്റിസ് എ)ആണ് പടരുന്നത്‌ . ഈ സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ഡി.എം.ഒ ഡോ.സോഫിയാബാനു അറിയിച്ചു. മലിനമായ ജലം, ഭക്ഷണം തുടങ്ങിയവയിലൂടെയാണ് മഞ്ഞപ്പിത്തം പകരുന്നത്. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. തിളപ്പിച്ച വെള്ളത്തില്‍ പച്ചവെള്ളം ചേര്‍ത്ത് കുടിക്കുന്നത് ഒഴിവാക്കുക, ശീതള പാനീയങ്ങള്‍ തയാറാക്കുമ്പോള്‍ അണുവിമുക്തമായ ജലമാണെന്ന് ഉറപ്പുവരുത്തുക, പഴകിയതും തുറന്നുവച്ചതുമായ ആഹാര സാധനങ്ങള്‍ ഒഴിവാക്കുക, ജലസ്രോതസുകള്‍ ക്ലോറിനേറ്റ് ചെയ്യുക, കഴിവതും വീട്ടില്‍ ഉണ്ടാക്കുന്ന ഭക്ഷണം മാത്രം കഴിക്കുക തുടങ്ങിയവയാണ് മുന്‍കരുതലുകളായി നിര്‍ദേശിച്ചിട്ടുള്ളത്. പനി, ശരീരവേദന, വയറുവേദന, വിശപ്പില്ലായ്മ, ക്ഷീണം, തലവേദന, മൂത്രത്തിനും കണ്ണിനും ശരീരത്തിനും മഞ്ഞനിറം തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സതേടണമെന്ന് ഡി.എം.ഒ അറിയിച്ചു. പകര്‍ച്ചപ്പനി : 560 പേര്‍ ചികിത്സതേടി ജില്ലയില്‍ വൈറല്‍പ്പനി ബാധിച്ച് 560 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സതേടിയതായി…

Read More

വഞ്ചിപ്പാട്ടിന്‍റെ താളത്തില്‍  വള്ളസദ്യ

പമ്പയുടെ ഓളങ്ങളില്‍ കിഴക്കുനിന്നും പടിഞ്ഞാറു നിന്നും പള്ളിയോടങ്ങളില്‍ പാടിതുഴഞ്ഞ് ആറന്മുള ക്ഷേത്ര മതില്‍കടവില്‍ തുഴച്ചില്‍ക്കാര്‍ എത്തിയപ്പോള്‍ മറ്റൊരു വള്ളസദ്യക്കാലത്തിന് കൂടി ആറന്മുളയില്‍ തുടക്കമായി. നെടുമ്പ്രയാര്‍,  തെക്കേമുറി, വരയന്നൂര്‍, പുന്നംതോട്ടം, ചിറയിറമ്പ്, ചെറുകോല്‍, മേപ്രം-തൈമറവുങ്കര എന്നീ പള്ളിയോടങ്ങളാണ് ആദ്യദിവസത്തെ വള്ളസദ്യയ്‌ക്കെത്തിയത്. ഉച്ഛപൂജയ്ക്ക് ശേഷം ക്ഷേത്രത്തിലെ ഗജമണ്ഡപത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ഭദ്രദീപം കൊളുത്തി വള്ളസദ്യക്ക് തുടക്കം കുറിച്ചു. ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ തൂശനിലയില്‍ ആദ്യ വിഭവം വിളമ്പി. ക്ഷേത്രകടവില്‍ ആദ്യമെത്തിയ തെക്കേമുറി പള്ളിയോടത്തിന് വെറ്റ-പുകയില നല്‍കി പള്ളിയോട സേവാസംഘം ഭാരവാഹികളും വിശിഷ്ടാതിഥികളും ചേര്‍ന്ന് സ്വീകരിച്ചു. ഏകജാലക സംവിധാനത്തിലൂടെയാണ് ഇത്തവണ വള്ളസദ്യകള്‍ നടത്തുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള 370 പേരാണ് വള്ളസദ്യകള്‍ ബുക്ക് ചെയ്തിട്ടുള്ളത്. 80ദിവസം വള്ളസദ്യകള്‍ ഉണ്ടാവും. പള്ളിയോടങ്ങളില്‍ എത്തുന്നവര്‍ക്ക് പള്ളിയോട സേവാംസംഘം യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയുമായി ചേര്‍ന്ന് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പള്ളിയോട സേവാസംഘം…

Read More

വരട്ടാര്‍ പുനരുജ്ജീവനത്തിന് അഭിനന്ദനം അര്‍പ്പിച്ച് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ജനകീയ കൂട്ടായ്മയിലൂടെ വരട്ടാറിനെ പുനരുജ്ജീവിപ്പിക്കാന്‍ നടത്തുന്ന ശ്രങ്ങള്‍ക്ക് അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്. നിശ്ചയദാര്‍ഢ്യവും ജനകീയ പിന്തുണയും ഒത്തുചേര്‍ന്നാല്‍ അസാധ്യമെന്ന് കരുതുന്ന കാര്യങ്ങള്‍ സാധ്യമാക്കാനാവും എന്നതിന്റെ ഉദാഹരണമാണ്. തിരുവല്ലയിലെ വരട്ടാറിന്റെ പുനരുജ്ജീവത്തിനുള്ള നടപടികള്‍ എന്ന മുഖവരയോടെയാണ് പോസ്റ്റ് ആരംഭിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ ജില്ലകളുടെ അതിര്‍ത്തിയിലൂടെ ഒഴുകുന്ന പമ്പ, മണിമലയാറ് എന്നീ നദികളെ ബന്ധിപ്പിച്ച് ഒഴുകിയിരുന്ന വരട്ടാര്‍ വിവിധ കാരണങ്ങളാല്‍ വര്‍ഷങ്ങളായി നീരൊഴുക്ക് നിലച്ച് വരണ്ടുപോയിരുന്നു. വരട്ടാറും ആദിപമ്പയുടെ ഭാഗവും ജനകീയ കൂട്ടായ്മയിലൂടെ പുനരുജ്ജീവിപ്പിക്കുന്നത് ഏറെ അഭിനന്ദനം അര്‍ഹിക്കുന്നതായും പോസ്റ്റില്‍ പറയുന്നു. വരട്ടാറിന്റെ പുനരുജ്ജീവനത്തിന് മുന്‍കൈയെടുത്ത ധനകാര്യ മന്ത്രി ഡോ.ടി.എം തോമസ് ഐസക്, ജലവിഭവ മന്ത്രി മാത്യു ടി.തോമസ്, മറ്റ് ജനപ്രതിനിധികള്‍, പൊതുപ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ എന്നിവരെയും തൊഴിലുറപ്പ് തൊഴിലാളികളെയും കുടുംബശ്രീ പ്രവര്‍ത്തകരെയും മുഖ്യമന്ത്രി പ്രത്യേകം അഭിനന്ദിച്ചിട്ടുണ്ട്. നാടിന്റെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ കക്ഷിരാഷ്ട്രീയ ഭേദമന്യേ ജനങ്ങള്‍…

Read More

നഴ്‌സുമാരുടെ സമരത്തിന് കാനായുടെ പിന്തുണ

പരിമിതമായ സൗകര്യങ്ങളോടൂകൂടിയെങ്കിലും ജീവിക്കുവാന്‍വേണ്ട ശമ്പളം ലഭിക്കുന്നതിനായി കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ നടത്തുന്ന സമരത്തിന് ക്‌നാനായ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. ജൂലൈ ഒന്നാംതീയതി ശനിയാഴ്ച പ്രസിഡന്റ് സാലു കാലായിലിന്റെ അധ്യക്ഷതയില്‍ ഷിക്കാഗോയില്‍ ചേര്‍ന്ന സംഘടനയുടെ ഏക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ നഴ്‌സിംഗ് സമരത്തിന് അനുകൂലമായി സെക്രട്ടറി ലൂക്കോസ് പാറേട്ട് അവതരിപ്പിച്ച പ്രമേയം ഐക്യകണ്‌ഠ്യേന പാസാക്കി. കേരളത്തിലെ സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരുടേയും ഇതര തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടേയും ശമ്പളവും സേവന വ്യവസ്ഥയും തികച്ചും അപഹാസ്യമാണെന്ന് പ്രമേയത്തില്‍ സെക്രട്ടറി ലൂക്കോസ് പാറേട്ട് വിശദീകരിച്ചു. സംസ്ഥാന സര്‍ക്കാര്‍ താഴെക്കിടയിലുള്ള തോഴിലാളികളുടെ അടിസ്ഥാന ശമ്പളം നിശ്ചയിച്ചിട്ടുള്ളത് പ്രതിമാസം 17,000 രൂപയായിട്ടാണ്. ഇതര അലവന്‍സുകളും ഉദാരമായ ആനുകൂല്യങ്ങളും വേറേയും. നിശ്ചിത വിദ്യാഭ്യാസമോ, വേണ്ടത്ര അനുഭവമോ ഇല്ലാത്ത ഹോം നഴ്‌സിനു സൗജന്യ ഭക്ഷണത്തിനും താമസത്തിനും പുറമെ 12,000-ത്തിലധികം രൂപ പ്രതിമാസ…

Read More