konnivartha.com: ഇന്ത്യക്കെതിരായ ലോകകപ്പ് ഫൈനൽ മത്സരത്തിൽ ഓസ്ട്രേലിയ ആറാമതും കിരീടം ചൂടി . ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 240 റൺസെടുത്ത് ഇന്ത്യ ഓൾ ഔട്ടായി. 66 റൺസ് നേടിയ കെഎൽ രാഹുലാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ഇന്ത്യ ഉയര്‍ത്തിയ 240 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസ്ട്രേലിയ 43 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയത്തിലെത്തി.ഹെഡ് 137 റണ്‍സെടുത്തപ്പോള്‍ ലബൂഷെയ്ന് 58 റണ്‍സ് നേടി പുറത്താവാതെ നിന്നു. 241 വിജയലക്ഷ്യം അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ തിങ്ങനിറഞ്ഞ ഇന്ത്യൻ ആരാധകരെ നിശബ്ദരാക്കിയാണ് 241 വിജയലക്ഷ്യം ഓസ്ട്രേലിയ മറികടന്നത്. തുടക്കത്തിൽ മൂന്ന് വിക്കറ്റ് വീഴ്ത്തി പ്രതീക്ഷ നൽകിയെങ്കിലും സെഞ്ചുറി നേടിയ ട്രാവിസ് ഹെഡ്ഡ് (137 റണ്‍സ്) ഇന്ത്യയിൽ നിന്ന് വിജയം തട്ടിയെടുത്തു. മറുവശത്ത് ലബുഷെയ്ൻ ഹെഡ്ഡിന് ശക്തമായ പിന്തുണ നൽകി നിലയുറപ്പിച്ചതും…
Read Moreവിഭാഗം: Sports Diary
ഐസിസി ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ഭാരതം ഫൈനലിൽ
ഐസിസി ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ഭാരതം ഫൈനലിൽ. ന്യൂസിലൻഡിനെ 70 റൺസിന് തകർത്താണ് ഭാരതം രാജകീയമായി ഫൈനലിന് തയാറെടുക്കുന്നത് . ശക്തരുടെ മത്സരത്തിൽ ഇരുടീമുകളും വിജയത്തിനായി വിട്ടുകൊടുക്കാതെ പോരാടിയെങ്കിലും ഭാരത ബൗളർമാർ ന്യൂസിലാന്റ് ബാറ്റർമാരെ പിടിച്ചുകെട്ടുകയായിരുന്നു. മുഹമ്മദ് ഷമിയാണ് കളിയിലെ താരം. 398 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ന്യൂസിലാന്റ് ഒരു ഘട്ടത്തിൽ 2 വിക്കറ്റ് നഷ്ടത്തിൽ 220 എന്ന ശക്തമായ നിലയിലായിരുന്നു. 7 വിക്കറ്റ് നേടിയ ഷമിയാണ് ഭാരതത്തിനു തകർപ്പൻ വിജയം സമ്മാനിച്ചത്.12 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ലോകകിരീടം ചൂടാന്‍ കാത്തിരിക്കുകയാണ് ഭാരതം .
Read Moreചെ ഇന്റർനാഷനൽ ചെസ് ടൂർണമെന്റ് 16 മുതൽ തിരുവനന്തപുരത്ത്
ചെ ഇന്റർനാഷനൽ ചെസ് ടൂർണമെന്റ് നവംബർ 16 മുതൽ 20 വരെ തിരുവനന്തപുരത്ത് നടക്കുമെന്ന് കായികമന്ത്രി വി. അബ്ദു റഹിമാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജൂണിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ക്യൂബ സന്ദർശനത്തിൽ കായികരംഗത്ത് ക്യൂബയുമായി സഹകരിക്കാൻ ധാരണയായിരുന്നു. ഇതിന്റെ ഭാഗമായുള്ള ആദ്യ സംരംഭമാണ് ചെഗുവേരയുടെ പേരിലുള്ള ഇന്റർനാഷനൽ ചെസ് ടൂർണമെന്റെന്നും മന്ത്രി പറഞ്ഞു. നവംബർ 16ന് ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. ഇന്ത്യയിലെ ക്യൂബൻ അംബാസഡർ മുഖ്യാതിഥിയാകും. അഞ്ചു ദിവസം നീളുന്ന ടൂർണമെന്റിൽ, വിവിധ തലത്തിലുള്ള മത്സരങ്ങൾ നടക്കും. ക്യൂബൻ ഗ്രാൻഡ് മാസറ്റർമാരും ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർമാരും തമ്മിലാണ് പ്രധാന മത്സരം. ടൂർണമെന്റിനോടനുബന്ധിച്ച് 14 ജില്ലകളിലും ചെസ് മത്സരങ്ങൾ സംഘടിപ്പിക്കും. ഇതിൽ വിജയിക്കുന്നവരും അണ്ടർ 16, അണ്ടർ 19 സംസ്ഥാന ചെസ് ചാമ്പ്യൻഷിപ്പ് വിജയികൾക്കും ക്യൂബൻ, ഇന്ത്യൻ ഗ്രാന്റ്…
Read Moreബാലൺ ദ് ഓർ പുരസ്‌കാരം സ്വന്തമാക്കി ലയണൽ മെസ്സി
എട്ടാം തവണയും ബാലൺ ദ് ഓർ പുരസ്‌കാരം സ്വന്തമാക്കി അർജന്റീനിയൻ ഇതിഹാസം ലയണൽ മെസ്സി. എർലിംഗ് ഹാലൻഡ്, കിലിയൻ എംബാപ്പെയെയും പിന്തള്ളിയാണ് നേട്ടം. 2021ലാണ് ഇന്റർ മിയാമിയുടെ മെസ്സി അവസാനമായി പുരസ്‌കാരം നേടിയത്. ഖത്തർ ലോകകപ്പിൽ കിരീടത്തിലെത്തിച്ചതും ലോകകപ്പിലെ ഏറ്റവും മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടതും നേട്ടമായി. 2009, 2010, 2011, 2012, 2015, 2019, 2021 വർഷങ്ങളിലാണ് മെസി ബാലൺ ദ് ഓർ പുരസ്കാരത്തിന് അർഹനായത്. അഞ്ച് ബാലൺ ദ് ഓർ പുരസ്‌കാരം നേടിയിട്ടുള്ള പോർട്ടുഗൽ സൂപ്പർ താരംക്രിസ്റ്റ്യാനോ റൊണാൾഡോ ആണ് രണ്ടാം സ്ഥാനത്താണ്.ബാഴ്സലോണയുടെ സ്പാനിഷ് താരം എയ്താന ബോൺമാട്ടിയാണ് മികച്ച വനിതാ ഫുട്ബോളർക്കുള്ള ബാലൺ ദ് ഓർ നേടിയത്. മികച്ച ഗോൾ കീപ്പർക്ക് നൽകുന്ന പുരസ്കാരമായ ലെവ് യാഷിൻ ട്രോഫി അർജന്റീന ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനസ് സ്വന്തമാക്കി. അർജന്റീനക്കായി ലോകകപ്പിൽ നടത്തിയ മികച്ച…
Read Moreഫുട്ബോള്‍ ഇതിഹാസം സർ ബോബി ചാള്‍ട്ടൺ (86) അന്തരിച്ചു
ഇംഗ്ലീഷ് ഫുട്ബോള്‍ ഇതിഹാസവും ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളുമായ ബോബി ചാള്‍ട്ടൺ (86) അന്തരിച്ചു. 1966ൽ ലോകകിരീടം നേടിയ ഇംഗ്ലണ്ട് ടീമിലെ പ്രധാന താരമായിരുന്നു ചാള്‍ട്ടന്‍. 2020ൽ അദ്ദേഹത്തിന് മറവിരോഗം സ്ഥിരീകരിച്ചിരുന്നു. ഇംഗ്ലണ്ട് ദേശീയ ടീമിനായി 106 മത്സരങ്ങള്‍ കളിച്ച അദ്ദേഹം 49 രാജ്യാന്തര ഗോളുകൾ അടിച്ചിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിനായി 17 വർഷം നീണ്ട കരിയറിൽ 758 മത്സരങ്ങൾ കളിച്ചു. ടീമിനൊപ്പം മൂന്ന് ലീഗ് കിരീടങ്ങളും ഒരു യൂറോപ്യൻ കിരീടവും എഫ്എ കപ്പും നേടി. 1956ൽ യുണൈറ്റഡ് കുപ്പായത്തില്‍ ചാള്‍ട്ടന്‍ അരങ്ങേറി. 1958, 1962, 1966, 1970 ലോകകപ്പുകളിൽ ബോബി ഇംഗ്ലണ്ടിനായി ജഴ്‌സിയണിഞ്ഞു. 1966ൽ ബാലൺ ഡി ഓർ പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി.1973ൽ യുണൈറ്റഡ് ക്ലബില്‍ നിന്നും അദ്ദേഹം ബൂട്ടഴിച്ചു. ക്ലബിന് വേണ്ടി 249 ഗോളുകൾ നേടി. എലിസബത്ത് രാജ്ഞി 1994ൽ…
Read More5 കായിക ഇനങ്ങള്‍ കൂടി ഒളിമ്പിക്‌സിന്‍റെ ഭാഗമാകും
Cricket among 5 sports voted to get Olympic stauts for 2028 Los Angeles Games at IOC session in Mumbai konnivartha.com: 2028-ല്‍ നടക്കുന്ന ലോസ് ആഞ്ജലിസ് ഒളിമ്പിക്സില്‍ ക്രിക്കറ്റടക്കം പുതിയ അഞ്ച് കായിക ഇനങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി) അംഗീകാരം നല്‍കി . മുബൈയില്‍ നടന്ന ഐഒസി യോഗത്തില്‍ വോട്ടെടുപ്പിന് ശേഷമാണ് തീരുമാനം ഉണ്ടായത് . ക്രിക്കറ്റിനൊപ്പം ഫ്‌ളാഗ് ഫുട്‌ബോള്‍,ബേസ്‌ബോള്‍-സോഫ്റ്റ്‌ബോള്‍, സ്‌ക്വാഷ്, ലാക്രോസ് എന്നീ ഇനങ്ങള്‍ക്കാണ് ഐഒസി അംഗീകാരം നല്‍കിയത്.ക്രിക്കറ്റിന്റെ ചെറിയ ഫോര്‍മാറ്റായ ടി20 ആണ് ഗെയിംസിന്റെ ഭാഗമാകുക. പുരുഷ – വനിതാ വിഭാഗത്തില്‍ മത്സരം നടക്കും.
Read Moreപാകിസ്താനുമേല്‍ ഇന്ത്യയ്ക്ക് ആധികാരിക ജയം
ലോകകപ്പില്‍ ഒരിക്കല്‍ കൂടി പാകിസ്താനുമേല്‍ ഇന്ത്യയ്ക്ക് ആധികാരിക ജയം. ശനിയാഴ്ച നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴു വിക്കറ്റിനായിരുന്നു ഇന്ത്യന്‍ ജയം. പാകിസ്താന്‍ ഉയര്‍ത്തിയ 192 റണ്‍സ് വിജയലക്ഷ്യത്തിലേക്കെത്താന്‍ ഇന്ത്യയ്ക്ക് വേണ്ടിവന്നത് വെറും 30.3 ഓവറുകള്‍ മാത്രം. ഏകദിന ലോകകപ്പുകളുടെ ചരിത്രത്തില്‍ ഇന്ത്യ, പാകിസ്താനെതിരേ നേടുന്ന തുടര്‍ച്ചയായ എട്ടാം ജയമാണിത്. പാകിസ്താനോട് ഏകദിന ലോകകപ്പില്‍ തോറ്റിട്ടില്ലെന്ന റെക്കോഡും ഇന്ത്യ നിലനിര്‍ത്തി
Read More100 മെഡലുകള്‍ – ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് ചരിത്രപ്രധാന നേട്ടം: പ്രധാനമന്ത്രി
നമ്മുടെ കായികതാരങ്ങള്‍ ഏഷ്യന്‍ ഗെയിംസില്‍ 100 മെഡലുകള്‍ എന്ന നാഴികക്കല്ല് പിന്നിട്ടതില്‍ രാജ്യം ആവേശഭരിതരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സംഘത്തിന് ഒകേ്ടാബര്‍ 10-ന് പ്രധാനമന്ത്രി ആതിഥേയത്വം വഹിക്കുകയും ആശയവിനിമയം നടത്തുകയും ചെയ്യും ”ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് ചരിത്രപ്രധാനമായ നേട്ടം! 100 മെഡലുകള്‍ എന്ന അവിസ്മരണീയമായ നാഴികക്കല്ലിലെത്തിയതിന്റെ ആവേശത്തിലാണ്് ഇന്ത്യയിലെ ജനങ്ങള്‍. ഇന്ത്യയെ ഈ ചരിത്ര നാഴികക്കല്ലിലേക്ക് നയിച്ച നമ്മുടെ അത്‌ലറ്റുകളെ ഞാന്‍ ഹൃദയംഗമമായി അഭിനന്ദിക്കുന്നു. വിസ്മയിപ്പിക്കുന്ന ഓരോ പ്രകടനവും ചരിത്രം സൃഷ്ടിക്കുകയും നമ്മുടെ ഹൃദയങ്ങളില്‍ അഭിമാനം നിറയ്ക്കുകയും ചെയ്തു. നമ്മുടെ ഏഷ്യന്‍ ഗെയിംസ് സംഘത്തിന് 10-ന് ആതിഥേയത്വം വഹിക്കാനും നമ്മടെ അത്‌ലറ്റുകളുമായി സംവദിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു” ശ്രീ നരേന്ദ്ര മോദി എക്‌സില്‍ പോസ്റ്റ് ചെയ്തു.
Read Moreസംസ്ഥാന സ്‌കൂൾ കായികോത്സവം; ലോഗോ ക്ഷണിക്കുന്നു
konnivartha.com : ഒക്ടോബർ 16 മുതൽ 20 വരെ തൃശ്ശൂർ, കുന്നംകുളം ഗവ. മോഡൽ ബോയ്‌സ് ഹയർ സെക്കണ്ടറി സ്‌കൂൾ സിന്തറ്റിക് സ്റ്റേഡിയത്തിൽ നടക്കുന്ന 25-ാമത് സംസ്ഥാന സ്കൂൾ കായികോത്സവത്തിന്റെ ലോഗോ ക്ഷണിച്ചു. തെരഞ്ഞെടുക്കുന്ന ലോഗോയ്ക്ക് ക്യാഷ് അവാർഡ് നൽകും. ലോഗോ തയ്യാറാക്കുന്നത്തിനുള്ള മാനദണ്ഡങ്ങൾ: സംസ്ഥാന സ്‌കൂൾ അത്‌ലറ്റിക് മത്സര ഇനങ്ങളുടെ പ്രതീകങ്ങൾ ലോഗോയിൽ ഉൾപ്പെടുത്തേണ്ടതാണ്, കായികോത്സവം നടക്കുന്ന ജില്ലയുടെ പ്രതീകം അനുയോജ്യമായ രീതിയിൽ ഉൾപ്പെടുത്താവുന്നതാണ്, കായികോത്സവത്തിന്റെ തീയതികളുടെ രേഖപ്പെടുത്തൽ ലോഗോയിൽ ഉണ്ടാകണം, എഡിറ്റ് ചെയ്യാൻ കഴിയുന്ന ഫോർമാറ്റിലുള്ള ലോഗോ സി.ഡി-യും, എ4 സൈസ് പേപ്പറിലെടുത്ത ലോഗോയുടെ കളർ പ്രിന്റും ഉൾപ്പെടുത്തണം. ലോഗോ സമർപ്പിക്കുന്ന വൃക്തിയുടെ കൃത്യമായ മേൽവിലാസം (ഫോൺ നമ്പർ സഹിതം) എ4 പേപ്പറിലുള്ള ലോഗോ പ്രിന്റൗട്ടിൽ രേഖപ്പെടുത്തണം, ലോഗോ തയ്യാറാക്കി അയയ്ക്കുന്ന കവറിന്റെ പുറത്ത് ‘65-മത് സംസ്ഥാന സ്‌കൂൾ കായികോത്സവ ലോഗോ’ എന്ന്…
Read Moreഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വര്‍ണ്ണം
Asian Games 2023: India women’s cricket team wins Gold after beating Sri Lanka by 19 runs in the final ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ശ്രീലങ്കയെ തകർത്ത് സ്വര്‍ണ്ണം സ്വന്തമാക്കി ഇന്ത്യൻ വനിതകൾ.ഇന്ത്യ ഉയർത്തിയ 117 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയ്ക്ക് എട്ട് വിക്കറ്റ് നഷ്ടത്തിൽ 96 റൺസെടുക്കാനേ സാധിച്ചുള്ളൂ. 19 റൺസിന് ഇന്ത്യ വിജയിച്ചു ഇന്ത്യക്കായി 4 ഓവറിൽ വെറും 6 റൺസ് വിട്ടുനൽകി ടിറ്റസ് സാധു 3 വിക്കറ്റ് വീഴ്ത്തി. 25 റൺസ് നേടിയ ഹാസിനി പെരേരയാണ് ശ്രീലങ്കയുടെ ടോപ്പ് സ്കോറർ. യുവ പേസർ ടിറ്റസ് സാധുവിൻ്റെ തകർപ്പൻ പ്രകടനം ശ്രീലങ്കയുടെ മുൻ നിരയെ കടപുഴക്കി. അനുഷ്ക സഞ്ജീവനി (1), വിഷ്മി ഗുണരത്നെ (0), അപകടകാരിയായ ക്യാപ്റ്റൻ ചമരി അത്തപ്പട്ടു (12) എന്നിവരെ തൻ്റെ ആദ്യ സ്പെല്ലിൽ തന്നെ…
Read More