ഐസിസി ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ഭാരതം ഫൈനലിൽ

 

ഐസിസി ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ഭാരതം ഫൈനലിൽ. ന്യൂസിലൻഡിനെ 70 റൺസിന് തകർത്താണ് ഭാരതം രാജകീയമായി ഫൈനലിന്  തയാറെടുക്കുന്നത് .

ശക്തരുടെ മത്സരത്തിൽ ഇരുടീമുകളും വിജയത്തിനായി വിട്ടുകൊടുക്കാതെ പോരാടിയെങ്കിലും ഭാരത ബൗളർമാർ ന്യൂസിലാന്റ് ബാറ്റർമാരെ പിടിച്ചുകെട്ടുകയായിരുന്നു.

മുഹമ്മദ് ഷമിയാണ് കളിയിലെ താരം. 398 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ന്യൂസിലാന്റ് ഒരു ഘട്ടത്തിൽ 2 വിക്കറ്റ് നഷ്ടത്തിൽ 220 എന്ന ശക്തമായ നിലയിലായിരുന്നു. 7 വിക്കറ്റ് നേടിയ ഷമിയാണ് ഭാരതത്തിനു തകർപ്പൻ വിജയം സമ്മാനിച്ചത്.12 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ലോകകിരീടം ചൂടാന്‍ കാത്തിരിക്കുകയാണ് ഭാരതം .

error: Content is protected !!