ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് : പാകിസ്താനെതിരേ ആറു വിക്കറ്റിന്‍റെ ജയവുമായിഇന്ത്യ സെമിയില്‍

  ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിലെര്‍ പോരാട്ടത്തില്‍ പാകിസ്താനെതിരേ ആറു വിക്കറ്റിന്റെ ജയവുമായി സെമി ഉറപ്പിച്ച് ഇന്ത്യ. പാകിസ്താന്‍ ഉയര്‍ത്തിയ 242 റണ്‍സ് വിജയലക്ഷ്യം 42.3 ഓവറില്‍ നാലു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു.   വിരാട് കോലിയുടെ സെഞ്ചുറിയും ശ്രേയസ് അയ്യര്‍, ശുഭ്മാന്‍ ഗില്‍ എന്നിവരുടെ ഇന്നിങ്‌സുകളുമാണ് ഇന്ത്യന്‍ ജയം എളുപ്പമാക്കിയത്.വ്യക്തിഗത സ്‌കോര്‍ 15 റണ്‍സിലെത്തിയതോടെ വിരാട് കോലി ഏകദിനത്തില്‍ 14,000 റണ്‍സ് തികച്ചു. സച്ചിനെ മറികടന്ന് ഏറ്റവും വേഗത്തില്‍ 14,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോഡും കോലിക്ക് സ്വന്തമായി.സച്ചിനും ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാരയ്ക്കും ശേഷം ഏകദിനത്തില്‍ 14,000 റണ്‍സ് തികയ്ക്കുന്ന മൂന്നാമത്തെ താരമാണ് കോലി.

Read More

ഐ.പി.എല്‍ ക്രിക്കറ്റ് 2025: മത്സരക്രമം പ്രഖ്യാപിച്ചു

ഐ.പി.എല്‍ ക്രിക്കറ്റ് മത്സരങ്ങളുടെ ഫിക്സ്ചർ ഔദ്യോ​ഗികമായി പുറത്തുവിട്ടു.ഒരുമാസം നീണ്ടുനിൽക്കുന്ന ചാമ്പ്യൻഷിപ്പിലെ ആദ്യമത്സരം മാർച്ച് 22-ന് കൊൽക്കത്ത ഈഡൻ ​ഗാർഡൻസിൽ നടക്കും. നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവുമാണ് ഉദ്ഘാടനമത്സരത്തിൽ ഏറ്റുമുട്ടുക.13 വേദികളിലായി 74 മത്സരങ്ങൾ നടക്കും. 10 ടീമുകളെ പ്രതിനിധീകരിക്കുന്ന ന​ഗരങ്ങൾക്ക് പുറമേ വിശാഖപട്ടണം, ​ഗുവാഹാട്ടി, ധർമശാല, എന്നിവിടങ്ങളിലും മത്സരങ്ങൾ നടക്കും. രണ്ടാം ദിവസം ചെന്നൈയിൽ നടക്കുന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് മുംബൈ ഇന്ത്യൻസിനെ നേരിടും. കഴിഞ്ഞവർഷത്തെ ഫൈനലിസ്റ്റുകളായ സൺറൈസേഴ്സ് ഹൈദരാബാദിന്റെ എതിരാളികൾ രാജസ്ഥാൻ റോയൽസാണ്. മാർച്ച് 23-ന് ഹൈദരാബാദിൽവെച്ചാണ് മത്സരം. മേയ് 25-നാണ് ഫൈനൽ.മെയ് 18 നാണ് ലീഗ് ഘട്ടം അവസാനിക്കുക. പ്ലേഓഫുകൾ ഹൈദരാബാദിലും കൊൽക്കത്തയിലുമായി നടക്കും. ക്വാളിഫയർ 1 ഉം എലിമിനേറ്ററും ഹൈദരാബാദിലും ക്വാളിഫയർ 2 ഉം ഫൈനലും കൊൽക്കത്തയിലും നടക്കും. IPL 2025 Full Schedule Announcement,…

Read More

സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്കാരം 2022 പ്രഖ്യാപിച്ചു

  konnivartha.com: സമൂഹത്തിലെ വിവിധ മേഖലകളിൽ മാതൃകാപരമായി പ്രവർത്തനം കാഴ്ചവയ്ക്കുന്ന യുവജനങ്ങളെ കണ്ടെത്തി അവർക്ക് പ്രോത്സാഹനം നൽകുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് സ്വാമി വിവേകാനന്ദന്റെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള പുരസ്ക്കാരമായ സ്വാമി വിവേകാനന്ദൻ യുവ പ്രതിഭാ പുരസ്കാരം മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു. സാമൂഹ്യപ്രവർത്തനം, മാധ്യമ പ്രവർത്തനം (പ്രിന്റ് മീഡിയ, ദൃശ്യമാധ്യമം), കല, സാഹിത്യം, കായികം (വനിത, പുരുഷൻ), സംരംഭകത്വം, കൃഷി, ഫോട്ടോഗ്രാഫി എന്നീ മേഖലകളിലെ മികച്ച പ്രവർത്തനം നടത്തിയ വ്യക്തികൾക്കാണ് പുരസ്ക്കാരം പ്രഖ്യാപിച്ചത്. അതോടൊപ്പം സംസ്ഥാന തലത്തിലും ജില്ലാതലത്തിലും മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന യൂത്ത് ക്ലബ്ബുകൾക്കും യുവാ ക്ലബ്ബുകൾക്കും അവളിടം ക്ലബ്ബുകൾക്കുമുള്ള (യുവതി ക്ലബ്ബുകൾ) പുരസ്ക്കാരവും പ്രഖ്യാപിച്ചു. അവാർഡിനർഹരാകുന്ന വ്യക്തികൾക്ക് 50,000 രൂപയും പ്രശസ്തിപത്രവും മൊമെന്റോയും നൽകും. ജില്ലയിലെ മികച്ച യൂത്ത് – യുവാ- അവളിടം ക്ലബ്ബുകൾക്ക് 30,000 രൂപയും സംസ്ഥാനത്തെ മികച്ച…

Read More

സന്തോഷ് ട്രോഫിയില്‍ ബംഗാളിന് 33-ാം കിരീടം

  ഇഞ്ചുറി ടൈമിലെ ഗോളില്‍ കേരളത്തെ തോല്‍പ്പിച്ച് ബംഗാള്‍ സന്തോഷ് ട്രോഫിയിലെ 33-ാം കിരീടം ചൂടി.റോബി ഹന്‍സ്ദയാണ് ബംഗാളിന്റെ വിജയഗോള്‍ നേടിയത്.ഹൈദരാബാദിലെ ഗച്ചിബൗളി സ്‌റ്റേഡിയത്തില്‍ ബംഗാളിന്റെ ആക്രമണത്തോടെയാണ് മത്സരം തുടങ്ങിയത്.ആറാം മിനിറ്റിലാണ് കേരളത്തിന്റെ ആദ്യ നീക്കമെത്തിയത്. പന്തുമായി കുതിച്ച നസീബിന്റെ മുന്നേറ്റം ബംഗാള്‍ പ്രതിരോധം തടഞ്ഞു. 40-ാം മിനിറ്റില്‍ കേരളത്തിന് ഫ്രീകിക്ക് ലഭിച്ചു. നിശ്ചിത സമയത്തിനുശേഷം ആറ് മിനിറ്റ് ഇഞ്ചുറി ടൈം അനുവദിച്ചു. അവിടെ ബംഗാളിന്റെ നിര്‍ണായകമായ വിജയഗോളിനുള്ള സമയമായിരുന്നു. 94-ാം മിനിറ്റില്‍ അനായാസമായി റോബി പന്ത് വലയിലെത്തിച്ചു. തൊട്ടുപിന്നാലെ കേരളത്തിനൊരു ഫ്രീകിക്ക് ലഭിച്ചു. ഫ്രീ കിക്ക് പന്ത് ഗോള്‍ബാറും കടന്ന് പുറത്തേക്ക്. ബംഗാള്‍ വിജയാരവത്തില്‍ 33-ാം കിരീടം ചൂടി

Read More

ഇന്ത്യയുടെ ഡി ​ഗുകേഷ് ലോക ചെസ് ചാമ്പ്യൻ

  ലോക ചെസ് ചാമ്പ്യനായി ഇന്ത്യയുടെ ഡി ​ഗുകേഷ്. 14-ാം റൗണ്ടിലാണ് ജയം. ലോക ചെസ് ചാമ്പ്യനാകുന്ന ഏറ്റവും പ്രയം കുറഞ്ഞ താരമായി ഡി ​ഗുകേഷ്. ചൈനയുടെ ഡിങ് ലിറനെയാണ് ​ഗുകേഷ് തോൽപ്പിച്ചത്. 13 റൗണ്ട് പോരാട്ടം പൂർത്തിയായപ്പോൾ ഇന്ത്യയുടെ ഡി ഗുകേഷും ചൈനീസ് താരം ഡിംഗ് ലിറനും ആറര പോയൻറുമായി ഒപ്പത്തിനൊപ്പമായിരുന്നു. ആവേശകരമായ ഫൈനൽ റൗണ്ടിലാണ് ​ഗുകേഷ് നിർണായക ജയം സ്വന്തമാക്കി ലോക ചെസ് ചാമ്പ്യനായത് വിശ്വനാഥൻ ആനന്ദിന് ശേഷം ലോകചാന്പ്യനാകുന്ന ഇന്ത്യക്കാരനെന്ന നേട്ടത്തിലേക്ക് ഡി ​ഗുകേഷ് എത്തി. അഞ്ച് തവണയാണ് വിശ്വനാഥൻ ആനന്ദ് ലോക ചാമ്പ്യനായത്. 18 വയസ് മാത്രമാണ് ​ഗുകേഷിന്റെ പ്രായം. സമനിലയിലേക്ക് പോകുമെന്ന കരുതിയ റൗണ്ടിലാണ് ​ഗുകേഷിന്റെ വിജയം. 56-ാം നീക്കത്തിൽ ലിറന് പറ്റിയ പിഴവ് മുതലെടുത്താണ് ​ഗുകേഷ് ലോക ചാമ്പ്യനായത്.ചാമ്പ്യൻഷിപ്പിൽ രണ്ട് വീതം ജയങ്ങളാണ് ഇരു താരങ്ങളും സ്വന്തമാക്കിയിരുന്നത്. ബാക്കി…

Read More

ലോകകപ്പ് ഫുട്ബോള്‍: 2034 ലെ മത്സരത്തിന് സൗദി അറേബ്യ വേദിയാകും

  2030 ലെ ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ മൊറോക്കോ, സ്പെയിൻ, പോർച്ചുഗൽ എന്നീ രാജ്യങ്ങളിൽ സംയുക്തമായി നടത്താന്‍ ഫിഫ തീരുമാനിച്ചു . 2034 ലെ ഫിഫ ലോകകപ്പ് ഫുട്ബോളിന് സൗദി അറേബ്യ വേദിയാകും.2034ലെ ലോകകപ്പ് നടത്താൻ സൗദി അറേബ്യ മാത്രമാണ് മുന്നോട്ടുവന്നത് . 2022 ലെ ലോകകപ്പ് ഖത്തറിൽവച്ചായിരുന്നു നടന്നത്. ഓസ്ട്രേലിയയും ഇന്തോനീഷ്യയും ലോകകപ്പ് വേദിക്കായി നേരത്തേ താൽപര്യം അറിയിച്ചിരുന്നെങ്കിലും പിന്നീട് പിൻമാറി. 2026 ലെ വനിതാ ഏഷ്യൻ കപ്പും 2029 ഫിഫ ക്ലബ്ബ് ലോകകപ്പും നടത്താനാണ് ഓസ്ട്രേലിയയുടെ താല്പര്യം .2026ൽ യുഎസിൽ നടക്കേണ്ട അടുത്ത ലോകകപ്പിൽ 48 ടീമുകൾ മത്സരിക്കും . Saudi Arabia to host FIFA World Cup 2034 Saudi Arabia has been announced as the host nation for the 2034 Men’s World Cup, with…

Read More

സൗഹൃദ ഫുട്‌ബോള്‍ സംഘടിപ്പിച്ചു

  വനിതാ-ശിശുവികസന വകുപ്പ് ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സൗഹൃദ ഫുട്‌ബോളും ശിശുദിനവാരാഘോഷ സമാപനവും പ്രമാടം റിവറൈന്‍ ഫീല്‍ഡ് ടര്‍ഫില്‍ സംഘടിപ്പിച്ചു. ഫുട്‌ബോള്‍ മത്സരത്തിന്റെ ഉദ്ഘാടനം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ അനില്‍കുമാര്‍ നിര്‍വഹിച്ചു. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി അംഗം അഡ്വ. പേരൂര്‍ സുനില്‍, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് ഉദ്യോഗസ്ഥര്‍, ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Read More

അഞ്ചാമത് കരാട്ടെ ചാമ്പ്യൻഷിപ്പ് നടന്നു

  konnivartha.com: കരാട്ടെ കേരള അസോസിയേഷൻ നേതൃത്വത്തില്‍ അഞ്ചാമത് കരാട്ടെ ചാമ്പ്യൻഷിപ്പ് തൃശൂര്‍ തൃപ്രയാർ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നു . കരാട്ടെ തൃശൂര്‍ ജില്ലാ ചാമ്പ്യൻഷിപ്പ് വിജയകരമായി സമാപിച്ചു.ഈ മത്സരത്തിൽ, കട്ടയും കുമിത്തെയുമായുള്ള വിവിധ മത്സരങ്ങൾ വിജയം കണ്ടു. മത്സരത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് പങ്കെടുത്ത താരങ്ങൾ മികച്ച പ്രകടനം കാഴ്ചവെച്ചു. വിജയികൾക്ക് മെഡലുകളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു.ഡോ കെ നകുലനാഥന്‍ , ഷൈജന്‍ പള്ളിശ്ശേരി എന്നിവര്‍ നേതൃത്വം നല്‍കി . ഗോഡ്‌വിൻ ജോർജ് ഒന്നാമതും അദ്വൈത് പി.വി രണ്ടാമതും വിജയികളായി സംസ്ഥാന മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു .

Read More

സാഹസിക കായികവിനോദ പ്രോല്‍സാഹനത്തിന് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍

  സാഹസിക കായിക വിനോദത്തിന് പ്രാധാന്യം നല്‍കുന്നതിന് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ വാര്‍ഷിക ജനറല്‍ബോഡി യോഗത്തില്‍ തീരുമാനം. വഞ്ചികപൊയ്ക വെള്ളച്ചാട്ടത്തില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ നടപ്പാക്കുന്ന കായിക പദ്ധതിക്ക് മൂന്നു കോടി രൂപ ഉറപ്പാക്കുമെന്ന് ഉദ്ഘാടനം ചെയ്ത നഗരസഭാ ചെയര്‍മാന്‍ ടി. സക്കീര്‍ ഹുസൈന്‍ അറിയിച്ചു. പുതിയ തലമുറ പുതിയ കായിക മേഖല എന്ന മുദ്രാവാക്യമാണ് മുന്നോട്ട് വയ്ക്കുന്നതെന്ന് അധ്യക്ഷനായ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ അനില്‍ കുമാര്‍ പറഞ്ഞു. ജില്ലയിലെ ആദിവാസി മേഖലയിലെ വികസനമാണ് ലക്ഷ്യമിടുന്നതെന്ന് സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി അമല്‍ജിത്ത് വ്യക്തമാക്കി. പഞ്ചായത്ത് തലത്തിലെ ഫണ്ടുകള്‍ കായിക വികസനത്തിന് വിനിയോഗിക്കാന്‍ ശ്രമമുണ്ടാകണമെന്ന് കേരള സ്പോര്‍ട്സ് കൗണ്‍സില്‍ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി അംഗം അഡ്വ. രഞ്ജു സുരേഷ് ഓര്‍മിപ്പിച്ചു.

Read More

പത്തനംതിട്ട റവന്യു ജില്ലാ കായികമേളയ്ക്ക് കൊടുമണ്ണില്‍ തുടക്കം

  konnivartha.com: കൊടുമണ്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ സ്ഥിരം പവലിയന്‍ നിര്‍മ്മിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. പത്തനംതിട്ട റവന്യു ജില്ലാ കായികമേള കൊടുമണ്‍ സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ കായിക മേളകള്‍ നടക്കുമ്പോള്‍ താല്‍ക്കാലികമായ പന്തല്‍ നിര്‍മിച്ചാണ് ആളുകള്‍ ഇരിക്കുന്നത്. ഇതു കായികപ്രേമികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സ്ഥിരം പവലിയന്‍ നിര്‍മിക്കാന്‍ നടപടി സ്വീകരിക്കുന്നത്. കായികരംഗത്ത് മികച്ച പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഗ്രാമീണ മേഖലയില്‍ കായിക താരങ്ങളെ പരിശീലിപ്പിക്കുന്നതിനായി ഓരോ കോടി രൂപാ വീതം അനുവദിച്ച് പഞ്ചായത്ത് സ്റ്റേഡിയം നിര്‍മ്മിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ഡെപ്യൂട്ടി സ്പീക്കര്‍ സൂചിപ്പിച്ചു. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശ്രീധരന്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈ: പ്രസിഡന്റ് ധന്യാ ദേവി, മെമ്പറന്മാരായ അഡ്വ : സി. പ്രകാശ്, എ. ജി. ശ്രീകുമാര്‍, വി. ആര്‍. ജിതേഷ്, എ. വിജയന്‍ നായര്‍,…

Read More