2026-ലെ ഏഷ്യൻ ഗെയിംസിലേക്കുള്ള തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ പുറത്തിറക്കി

  മെഡൽ നേടാൻ യഥാർത്ഥ സാധ്യതയുള്ള കായികതാരങ്ങളെ മാത്രമേ ബഹുകായിക മത്സരങ്ങളിൽ പങ്കെടുക്കാൻ പരിഗണിക്കൂ എന്ന് ഉറപ്പാക്കുന്നത് ലക്ഷ്യമിട്ട്, സുതാര്യവും നീതിയുക്തവുമായ ചട്ടക്കൂട് രൂപപ്പെടുത്തുന്നതിനായി 2026-ലെ ഏഷ്യൻ ഗെയിംസിലും മറ്റ് ബഹു-കായിക മത്സരങ്ങളിലും പങ്കെടുക്കുന്നതിനുള്ള കായികതാരങ്ങളുടേയും ടീമുകളുടേയും തിരഞ്ഞെടുപ്പ് സംബന്ധിച്ച മാനദണ്ഡങ്ങൾ കേന്ദ്ര യുവജനകാര്യ, കായിക മന്ത്രാലയം പുറത്തിറക്കി. ഏഷ്യൻ ഗെയിംസ്, പാരാ ഏഷ്യൻ ഗെയിംസ്, കോമൺ‌വെൽത്ത് ഗെയിംസ്, ഏഷ്യൻ ഇൻഡോർ ഗെയിംസ്, ഏഷ്യൻ ബീച്ച് ഗെയിംസ്, യൂത്ത് ഒളിമ്പിക്സ്, ഏഷ്യൻ യൂത്ത് ഗെയിംസ്, കോമൺ‌വെൽത്ത് യൂത്ത് ഗെയിംസ് തുടങ്ങിയ ബഹു-കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് തീരുമാനം എടുക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശ തത്വങ്ങളാണ് ഈ മാനദണ്ഡങ്ങളിൽ ഉൾപ്പെടുന്നത്. അളക്കാവുന്നതും അല്ലാത്തതുമായ മത്സരങ്ങൾക്ക് തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ ഒളിമ്പിക്സ് ഒഴികെയുള്ള മറ്റ് അന്താരാഷ്ട്ര മത്സരങ്ങളിൽ കായികതാരങ്ങൾ, ടീമുകൾ എന്നിവയുടെ പങ്കാളിത്തം അതത് അന്താരാഷ്ട്ര ഫെഡറേഷനുകൾ നിശ്ചയിച്ച യോഗ്യതാ മാനദണ്ഡങ്ങൾ…

Read More

ഏഷ്യാകപ്പിലെ ഇന്ത്യാ-പാക് പോരാട്ടം : ടീം ഇന്ത്യയുടെ വിജയം

  പാക്കിസ്ഥാനെ ഒരിക്കൽ കൂടി ടീം ഇന്ത്യ ക്രിക്കറ്റില്‍ തകർത്തു.പാക്കിസ്ഥാൻ ഉയർത്തിയ 172 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് നാലു വിക്കറ്റ് നഷ്ടത്തിൽ ഏഴു പന്തുകൾ ബാക്കി നിൽക്കെ ഇന്ത്യ വിജയം കണ്ടെത്തി .ഇന്ത്യയ്ക്ക് ആറു വിക്കറ്റ് വിജയം.അഞ്ച് സിക്സുകളും ആറ് ഫോറുകളുമാണ് അഭിഷേക് ശർമ പാക്കിസ്ഥാനെതിരെ അടിച്ചുകൂട്ടിയത്.ഷഹീൻ അഫ്രീദിയുടെ 19–ാം ഓവറിലെ അഞ്ചാം പന്ത് ബൗണ്ടറി കടത്തി തിലക് വർമയാണ് ഇന്ത്യയുടെ വിജയ ശില്പി

Read More

ഇന്റർ കപ്പ്‌ ചര്‍ച്ച്  പ്രീമിയർ ലീഗ് ക്രിക്കറ്റ്‌ മത്സരം നടത്തി

konnivartha.com: ഇന്റർ കപ്പ്‌ ചര്‍ച്ച്  പ്രീമിയർ ലീഗ് ക്രിക്കറ്റ്‌ മത്സരം നടത്തി.  പ്രശസ്ത അസ്ഥിരോഗ വിദഗ്ദൻ ഡോക്ടർ ജെറി മാത്യു വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു

Read More

ഏഷ്യാ കപ്പ്: പാകിസ്താനെതിരേ ഇന്ത്യയ്ക്ക് അനായാസ ജയം

  ഇന്ത്യൻ ടീമിന് പാക്കിസ്ഥാനെതിരെ ഏഴു വിക്കറ്റിന്റെ മിന്നും ജയം.പാക്കിസ്ഥാൻ ഉയർത്തിയ 128 റൺസെന്ന വിജയലക്ഷ്യം 15.5 ഓവറിൽ മൂന്നു വിക്കറ്റ് മാത്രം നഷ്ടമാക്കി ഇന്ത്യ മറികടന്നു.ഏഷ്യാ കപ്പ് ടൂർണമെന്റിലെ തുടർച്ചയായ രണ്ടാം ജയത്തോടെ നാലു പോയിന്റുമായി ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനം നിലനിർത്തിയ ഇന്ത്യ, സൂപ്പർ ഫോറിന് യോഗ്യത നേടുകയും ചെയ്തു. 19ന് ഒമാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ടോപ് സ്കോററായി ക്യാപ്റ്റൻ സൂര്യകുമാർ യാദവ്.37 പന്തിൽ 47റൺസെടുത്തു . പാകിസ്ഥാന്‍ :127-9.ഇന്ത്യ 131-3.

Read More

ഏഷ്യാ കപ്പ് ഹോക്കി കിരീടം ഇന്ത്യയ്‌ക്ക്

  ഏഷ്യാ കപ്പ് പുരുഷ ഹോക്കിയിൽ ഇന്ത്യ ജേതാക്കളായി . ഫൈനലിൽ 4–1 ന് നിലവിലെ ചാംപ്യന്മാരായ കൊറിയയെ പരാജയപ്പെടുത്തി ലോക കപ്പില്‍ യോഗ്യത നേടി . എട്ടു വർഷത്തിനു ശേഷമാണ് ഇന്ത്യ ഏഷ്യാ കപ്പ് ഹോക്കി ചാംപ്യന്മാരാകുന്നത്. ഇത് നാലാം തവണയാണ് ഇന്ത്യ ഏഷ്യാ കപ്പ്‌ നേടുന്നത് . 2003, 2007, 2017 വർഷങ്ങളിലാണ് ഇതിനു മുൻപ് ഇന്ത്യ ഏഷ്യാ കപ്പ് ചാംപ്യന്മാരായത്.ഏഷ്യാ കപ്പ് ജേതാക്കളായതോടെ അടുത്ത വർഷത്തെ ലോകകപ്പ് ഹോക്കിക്ക് ഇന്ത്യ യോഗ്യത നേടി.

Read More

കോന്നി അരുവാപ്പുലം:ടര്‍ഫ് കോര്‍ട്ട് ഉദ്ഘാടനം നാളെ (ഓഗസ്റ്റ് 27, ബുധന്‍) മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിക്കും

  konnivartha.com: കോന്നി അരുവാപ്പുലം ഗ്രാമപഞ്ചായത്തില്‍ ഉന്നതനിലവാരത്തില്‍ നിര്‍മിച്ച ടര്‍ഫ് കോര്‍ട്ടിന്റെ ഉദ്ഘാടനം ഓഗസ്റ്റ് 27 ന് വൈകിട്ട് മൂന്നിന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയി അധ്യക്ഷയാകും. അഡ്വ. കെ.യു ജനീഷ് കുമാര്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. ജില്ലാപഞ്ചായത്ത് അംഗങ്ങളായ വി.ടി അജോമോന്‍, ജിജോ മോഡി, കോന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍.ദേവകുമാര്‍, പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Read More

ഖേലോ ഇന്ത്യ ജലകായിക മേള സമാപിച്ചു: ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ മധ്യപ്രദേശും ഒഡീഷയും കേരളവും

  konnivartha.com: കയാക്കിങ്, കനോയിങ്, റോവിങ് എന്നിവയടങ്ങുന്ന രാജ്യത്തെ ആദ്യ ഏകീകൃത ദേശീയതല പ്രായപരിധി രഹിത മത്സരമായ 2025ലെ ഖേലോ ഇന്ത്യ ജലകായികമേള രാജ്യത്തെ ജലകായിക ചരിത്രത്തില്‍ പുതിയ അധ്യായം രചിച്ചു. സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായ്) മേല്‍നോട്ടത്തില്‍ ജമ്മു കശ്മീര്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ആതിഥേയത്വം വഹിച്ച മേള 2028ലെ ലോസ് ഏഞ്ചല്‍സ് ഒളിമ്പിക്‌സിന് യോഗ്യത നേടാനും മറ്റ് ആഗോള മത്സരങ്ങളില്‍ മെഡലുകള്‍ സ്വന്തമാക്കാനും ലക്ഷ്യമിടുന്ന ജലകായിക താരങ്ങള്‍ക്കും പരിശീലകര്‍ക്കും ആവേശം പകര്‍ന്നു. ഓഗസ്റ്റ് 21 മുതല്‍ 23 വരെ ദാല്‍ തടാകത്തില്‍ നടന്ന മത്സരങ്ങളില്‍ വിതരണം ചെയ്ത റോവിങിലെ 10 മെഡലുകളടക്കം 24 സ്വര്‍ണമെഡലുകളും ഒളിമ്പിക് ഇനങ്ങളിലായിരുന്നു. ഖേലോ ഇന്ത്യ ജലകായിക മേളയില്‍ മധ്യപ്രദേശ്, ഒഡീഷ, കേരളം എന്നീ സംസ്ഥാനങ്ങള്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തി. ദാല്‍ തടാകത്തിലെ മത്സരങ്ങളില്‍ സ്വന്തം താരങ്ങള്‍ മികച്ച പ്രകടനം…

Read More

സ്‌കൂൾ കായികമേളയിൽ കൂടുതൽ പോയിന്റ് നേടുന്ന ജില്ലക്ക് സ്വർണക്കപ്പ്

  konnivartha.com: സംസ്ഥാന സ്‌കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലക്ക് ഈ വർഷം മുതൽ മുഖ്യമന്ത്രിയുടെ സ്വർണക്കപ്പ് സമ്മാനിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. ഒക്ടോബർ 22 മുതൽ 27 വരെ തലസ്ഥാനത്ത് നടക്കുന്ന കായികമേളയിൽ 1500 ഭിന്നശേഷി കുട്ടികൾ പങ്കെടുക്കുമെന്നും മന്ത്രി പറഞ്ഞു. സ്‌കൂൾ കായികമേളയുടെ സ്വാഗതസംഘ രൂപീകരണ യോഗത്തിന്റെ ഉദ്ഘാടനം ശിക്ഷക് സദനിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ വർഷം ഒളിമ്പിക്സ് മാതൃകയിൽ നടത്തിയ സ്‌കൂൾ കായികമേളയിൽ ആദ്യമായി യുഎഇയിൽ നിന്ന് ആൺകുട്ടികൾ പങ്കെടുത്തിരുന്നു. ഈ വർഷം പെൺകുട്ടികളുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്നുണ്ട്. കായിക മേളയുടെ ഉദ്ഘാടന സമ്മേളനം കലാപരിപാടികളോടെ ആരംഭിക്കും. ദേശീയ മത്സരത്തിന്റെ സമയക്രമം അനുസരിച്ച് ചില മത്സരങ്ങൾ നേരത്തെ നടത്തും. നമ്മുടെ കുട്ടികളുടെ കഴിവ് ലോകോത്തര നിലവാരത്തിലെത്തിക്കാനുള്ള അവസരമായ കായികമേളയെ ഗിന്നസ് ബുക്കിൽ ഉൾപ്പെടുത്താൻ കഴിയുമോയെന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. എം.എൽ.എ…

Read More

വനിതാ ഏകദിന ലോകകപ്പിന് ഇത്തവണ തിരുവനന്തപുരം വേദിയാകും

ഇന്ത്യ ആതിഥ്യം വഹിക്കുന്ന വനിതാ ഏകദിന ലോകകപ്പിന് ഇത്തവണ തിരുവനന്തപുരം വേദിയാകും .ബെംഗളൂര്‍ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നിശ്ചയിച്ചിരുന്ന മത്സരങ്ങളാണ് തിരുവനന്തപുരത്തെ കാര്യവട്ടം സ്റ്റേഡിയത്തിലേക്ക് മാറ്റിയത് .   ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷ പരിഗണിച്ച് മത്സരങ്ങൾ കാര്യവട്ടം സ്റ്റേഡിയത്തിലേക്ക് മാറ്റിയത് .ഒക്ടോബർ മൂന്നിന് ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്ക മത്സരവും ഒക്ടോബർ 26ന് ഇന്ത്യ–ബംഗ്ലദേശ് മത്സരവും ഒക്ടോബർ 30ന് രണ്ടാം സെമിഫൈനലുമാണ് കാര്യവട്ടം സ്റ്റേഡിയത്തില്‍ നടക്കുന്നത് . ടൂർണമെന്റിനു മുന്നോടിയായി സെപ്റ്റബർ 25, 27 തീയതികളിൽ സന്നാഹ മത്സരങ്ങളും ഇവിടെ നടക്കും . ഇന്ത്യ ആതിഥ്യം വഹിക്കുന്ന വനിതാ ഏകദിന ലോകകപ്പിന്റെ ട്രോഫി ടൂറിന് ഇന്നലെ മുംബൈയിൽ തുടക്കമായി.

Read More

കോന്നി സ്വദേശിക്ക് അന്താരാഷ്ട്ര ലിങ്ഗ്വിസ്റ്റിക് ഒളിമ്പ്യാഡിൽ മികച്ച വിജയം

    Konnivartha. Com :തായ്‌വാനിലെ തായ്പേയ് സിറ്റിയിൽ നടന്ന 22-ാമത് ഇന്റർനാഷണൽ ലിംഗ്വിസ്റ്റിക്‌സ് ഒളിംപിയാഡിൽ (IOL) 2025 ഇന്ത്യയുടെ വിദ്യാർത്ഥി സംഘം ശ്രദ്ധേയമായ വിജയം കരസ്ഥമാക്കി.   ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി, ഓരോ ടീമംഗവും വ്യക്തിഗത ബഹുമതികൾ നേടി — വ്യക്തിഗത മത്സരത്തിൽ ഗോൾഡ്, ബ്രോൺസ് , ഓണറബിൾ മെൻഷനും— കൂടാതെ ടീം അവാർഡായ ഓണറബിൾ മെൻഷനും നേടി. 42 രാജ്യങ്ങളിൽ നിന്നുള്ള 227 മത്സരാർത്ഥികൾ പങ്കെടുത്ത ഈ ലിംഗ്വിസ്റ്റിക്‌സ് ഒളിമ്പ്യാഡ് അപരിചിതമായ ഭാഷകളിൽ നിന്നുള്ള ഭാഷാ പസിലുകൾക്ക് യുക്തിയും പാറ്റേൺ തിരിച്ചറിയലിലൂടെയും ഉത്തരം കണ്ടെത്താനുള്ള മത്സരം ആണ്. ഇതിലൂടെ കംപ്യൂട്ടേഷണൽ ലിംഗ്വിസ്റ്റിക്സും കൃത്രിമ ബുദ്ധിയുമായി ബന്ധപ്പെട്ട ഭാഷാ സാങ്കേതിക വിദ്യകളുടെ ആധാരമായ കഴിവുകളിലാണ് വിദ്യാർത്ഥികളെ പരീക്ഷിക്കുന്നത്.   ഇന്ത്യൻ സംഘത്തിൽ ഉണ്ടായിരുന്നത് വാഗീസൻ സുരേന്ദ്രൻ , അദ്വയ് മിസ്ര , നന്ദഗോവിന്ദ് അനുരാഗ്, സിരിപുരം…

Read More