വിനോദ് കൊണ്ടൂര്‍ ഡേവിഡ് ന്യൂയോര്‍ക്ക്: ഓര്‍ഗന്‍ ഡൊണേഷന്‍, ട്രാന്സ്പ്ലാന്റേഷന് എന്നീ വിഷയങ്ങളില്‍ ബോധവല്‍ക്കരണം നടത്തുവാനായി ഫോമാ വിമന്‍സ് ഫോറം ഒരു സെമിനാര്‍ സംഘടിപ്പിക്കുന്നു. ഓറഞ്ച്ബര്‍ഗിലെ സിതാര്‍ പാലസ് ഇന്‍ഡ്യന്‍ റസ്റ്റോറന്റില്‍ വച്ച് ഒക്ടോബര്‍ ഒന്ന് ഞായറാഴ്ച 2.30 മുതല്‍ 6.30 വരെ നടത്തുന്ന ഈ സെമിനാറില്‍ അവയവദാനത്തിന്റെ വിവിധവശങ്ങളെപ്പറ്റിയുള്ള വിദഗ്ദ്ധപ്രഭാഷണങ്ങള് ഉണ്ടായിരിക്കുന്നതാണ്. സ്വന്തം വൃക്ക ദാനം ചെയ്ത് സഹാനുഭൂതിയുടെ മകുടോദാഹരണമായി മാറിയ വിമന്‍സ് ഫോറം സെക്രട്ടറി രേഖാ നായരോടുള്ള ആദരവും പിന്തുണയും അറിയിക്കുവാനുള്ള ഒരു വേദിയായിരിക്കും ഈ സെമിനാര്‍ എന്ന് വിമന്‍സ് ഫോറം ചെയര്‍പേഴ്സണ്‍ ഡോ. സാറാ ഈശോ അറിയിച്ചു. വിമന്‍സ് ഫോറം മിഡ് അറ്റ്ലാന്റിക് ചാപ്റ്ററും ന്യൂയോര്‍ക്ക് മെട്രോ, എംപയര്‍ ചാപ്റ്ററുകളും ചേര്‍ന്ന് സംയുക്തമായി നടത്തുന്ന ഈ സെമിനാറില്‍ വിവിധ സാമൂഹ്യസാംസ്കാരികനേതാക്കന്മാരും പങ്കെടുക്കുന്നതാണ്. രേഖയില്‍ നിന്നും കിഡ്നി സ്വീകരിച്ച ദീപ്തി നായരും ചടങ്ങില്‍ ആദരിക്കപ്പെടും. ന്യൂയോര്‍ക്കില്‍…
Read Moreവിഭാഗം: Social Event Diary
ലോസ് ആഞ്ചലസില്‍ ഓണവും ശ്രീനാരായണഗുരു ജയന്തിയും ആഘോഷിച്ചു
ലോസ് ആഞ്ചെലെസ്: കാലിഫോര്‍ണിയയിലെ പ്രമുഖ മലയാളി അസോസിയേഷനായ ഓര്ഗനൈസേഷന് ഓഫ് ഹിന്ദു മലയാളീസിന്റെ ആഭിമുഖ്യത്തില്‍ ഓണവും ശ്രീ നാരായണഗുരു ജയന്തിയും ആഘോഷിച്ചു. സെപ്റ്റംബര്‍ ഒന്‍പതു ശനിയാഴ്ച ലോസ് ആഞ്ചലസിലെ സനാതന ധര്‍മ ക്ഷേത്ര ഓഡിറ്റോറിയത്തിലായിരുന്നു നാലു മണിക്കൂറിലധികം നീണ്ടുനിന്ന ആഘോഷപരിപാടികള്‍. ഓണപ്പൂക്കളം, ചെണ്ടമേളം, ഓണത്തിന്റെ ഐതിഹ്യവുമായി ബന്ധപ്പെടുത്തിയുള്ള സ്കിറ്റ്, തിരുവാതിര, ഭരത നാട്യം, സെമി ക്ലാസിക്കല്‍, സിനിമാറ്റിക് ഡാന്‍സുകള്‍, കുട്ടികളുടെ കലാപരിപാടികള്‍ തുടങ്ങിയവ ആസ്വദിക്കാന്‍ തദ്ദേശവാസികളടക്കമുള്ള നിരവധിപേര്‍ എത്തിയിരുന്നു. കാലിഫോര്‍ണിയയിലെ പ്രശസ്ത പാചക വിദഗ്ദന് മാസ്റ്റര്‍ ഷെഫ് ജിജു പുരുഷോത്തമന്റെ നേതൃത്തല്‍ ജൈവ പച്ചക്കറികള്‍ മാത്രം ഉപയോഗിച്ച് തയാറാക്കിയ ഇരുപത്തിയഞ്ചു വിഭവങ്ങളടങ്ങിയ സദ്യ അതിഥികളുടെ പ്രശംസ പിടിച്ചുപറ്റി. ആഘോഷങ്ങളിലെ മുഖ്യതിഥിയും സാന്‍ഫ്രാന്‍സിക്കോ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഡെപ്യൂട്ടി കോണ്‍സുലര്‍ ജനറലുമായ ശ്രീ.രോഹിത് രതീഷ് നിലവിളക്കു കൊളുത്തി പരിപാടികള്‍ ഉത്ഘാടനം ചെയ്തു. സ്ക്കൂള് യൂണിവേഴ്സിറ്റി തലങ്ങളില്‍ ഗ്രാജുവേറ്റ് ചെയ്തവര്‍ക്കുള്ള…
Read Moreഫ്രണ്ട്സ് ഓഫ് റാന്നി ഓണാഘോഷം ഫിലാഡല്‍ഫിയയില്‍
ഫിലാഡല്‍ഫിയ: ഫ്രണ്ട്സ് ഓഫ് റാന്നിയുടെ ഓണാഘോഷ പരിപാടികള്‍ക്കുള്ള ഒരുക്കങ്ങള്‍ തകൃതിയില്‍ നടന്നു വരുന്നതായി പ്രസിഡന്റ് സുരേഷ് നായര്‍ അറിയിച്ചു. സെപ്റ്റംബര്‍ 30 ശനിയാഴ്ച വൈകിട്ട് 5 :30 നു ഫിലാഡല്‍ഫിയ യിലുള്ള അസെന്‍ഷന്‍ മാര്‍ത്തോമാ ഓഡിറ്റോറിയത്തില്‍ ആണ് ആഘോഷം നടത്തപ്പെടുക. ഓണാഘോഷ പരിപാടികള്‍ക്കായി പ്രസിഡന്റ് സുരേഷ് നായര്‍, സെക്രട്ടറി സുനില്‍ ലാമണ്ണില്‍, ട്രസ്റ്റീ സുനില്‍ തോമസ് എന്നിവരെ കൂടാതെ ഓണാഘോഷ ചെയര്‍മാനായി സജി കരിംകുറ്റി, പ്രോഗ്രാം കോ ഓര്‍ഡിനേറ്ററായി മനോജ് ലാമണ്ണില്‍ എന്നിവരെ തിരഞ്ഞെടുത്തു. പരിപാടിയുടെ വിജയത്തിനായി കോ ഓര്‍ഡിനേറ്റേഴ്സ് ആയി ജോര്‍ജ് മാത്യു, മാത്യു ജോര്‍ജ്, ജെയിംസ്, മനു ചെറുകത്തറ, ടിനു, റെജി കാരക്കല്‍, ക്രിസ്റ്റി, ദീപ ജെയിംസ്, ജയശ്രീ നായര്‍, എലിസബത്ത് ജോര്‍ജ്, സുനി മനോജ്, സിനി സുനില്‍, തോമസ് മാത്യു എന്നിവരുടെ നേതുത്വത്തില്‍ വിവിധ കമ്മറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. രക്ഷാധികാരിയായി ജോണ്‍ ജോര്‍ജ്…
Read Moreരേഖ നായരെ എന്‍ എസ് എസ് ന്യൂജേഴ്സി (നായര്‍ മഹാമണ്ഡലം) ആദരിക്കുന്നു
ന്യൂജേഴ്സി: വൃക്ക ദാനത്തിലൂടെ മഹാത്യാഗത്തിന്റെ രേഖ പതിപ്പിച്ച രേഖ നായരെ എന്‍ എസ് എസ് ന്യൂ ജേഴ്സി (നായര്‍ മഹാമണ്ഡലം) ആദരിക്കുന്നു.സെപ്റ്റംബര്‍ പത്തിന് എഡിസണ് ഹോട്ടല്‍ രാരിറ്റന്‍ സെന്ററില്‍ നടക്കുന്ന ഓണാഘോഷ പരിപാടിയിലാണ് രേഖാനായരെ എന്‍ എസ് എസ് ന്യൂജേഴ്സി ആദരിക്കുന്നതെന്നു ചെയര്മാന് മാധവന് ബി നായര്‍ അറിയിച്ചു. സ്വന്തം വൃക്ക മുറിച്ചു നല്കി നന്മയും ധൈര്യവും കാട്ടിയ രേഖ എല്ലാ മലയാളികള്‍ക്കും അഭിമാനിക്കാന്‍ വക നല്കുന്നു. രേഖയുടെ സന്മനസ്സിന്റെ ഫലം കിട്ടിയ ന്യൂജേഴ്സി നിവാസി ദീപ്തി നായര്‍ ഇപ്പോള്‍ ജീവിതിത്തിലേക്ക് തിരിച്ചെത്തിക്കഴിഞ്ഞു. ഹ്യൂമന്‍ റിസോഴ്സസില്‍ മാസ്റ്റേഴ്സ് ബിരുദമുള്ള രേഖ ഹൗസിങ് അതോറിറ്റിയില്‍ സീനിയര്‍ ഡേറ്റാ അനലിസ്റ്റാണ്. നര്‍ത്തകിയായ രേഖ ന്യൂയോര്‍ക് റോക്ക്ലാന്‍ഡ് കൗണ്ടിയില്‍ കലാകേന്ദ്ര നൃത്തവിദ്യാലയം നടത്തുന്നു. ഫോമയുടെ വിമന്‍സ് ഫോറം സെക്രട്ടറിയായ രേഖ മഴവില്‍ എഫ് എമ്മിന്റെ പ്രോഗ്രാം മാനേജരായും പ്രവര്‍ത്തിക്കുന്നു. ഭര്‍ത്താവ്…
Read Moreബ്രാംപ്ടന്‍ മലയാളി സമാജത്തിന്റെ പുതിയ ഭരണസമിതി നിലവില്‍ വന്നു
ബ്രാംപ്ടന്‍: കാനഡയിലെ പ്രമുഖ മലയാളി സംഘടനയായ ബ്രാംപ്ടന്‍ മലയാളി സമാജത്തിന്റെ പുതിയ ഭരണ സമിതി നിലവില്‍ വന്നു. ജീവകാരുണ്യപ്രവര്‍ത്തനം സംഘടനാ പ്രവര്‍ത്തനത്തിന്റെ മുഖമുദ്ര ആക്കി മാറ്റി മാതൃക കാട്ടിയ സമാജം അതിന്റെ പ്രവര്‍ത്തങ്ങള്‍ക്ക് പുതിയ രൂപവും ഭാവവും നല്കുന്നു. പത്താം വാര്‍ഷികം ആഘോഷിക്കുന്ന സമാജത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേത്രത്വം നല്കാന് സമൂഹത്തിന്റെ വിവിധ മേഖലകളില്‍ ഉന്നത ശ്രേണിയില്‍ പ്രവര്‍ത്തിക്കുന്നവരുടെ നിരയാണ് രംഗത്തുള്ളത്. സമാജത്തിന്റെ പ്രസിഡന്റായി നോര്‍ത്ത് അമേരിക്കയിലെ പ്രമുഖ പ്രവാസി നേതാവും മാധ്യമ പ്രവര്‍ത്തകനുമായ കുര്യന് പ്രക്കാനം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു സെക്രട്ടറിയായി കാനഡയിലെ പ്രമുഖ അഭിഭാഷകയും സാമൂഹ്യ പ്രവര്‍ത്തകയുമായ ലതാ മേനോന് ട്രഷറര്‍ ആയി പ്രമുഖ സാമൂഹിക പ്രവര്‍ത്തകനനുമായ ജോജി ജോര്‍ജ്, വൈസ് പ്രസിഡന്റുമാരായി സാം പുതുക്കേരില്‍, ലാല്‍ജി ജോണ്‍ എന്നിവരും ,ജോയിന്റ് സെക്രട്ടറിമാരായി ബിനു ജോഷ്വാ, ജോസ് പൂക്കുലക്കാട്ട് എന്നിവരും ജോയിന്റ് ട്രഷറര്‍ ആയി ഷൈനി സെബാസ്റ്റ്യനും…
Read Moreപത്തനംതിട്ട ഡിസ്ട്രിക്ട് അസോസിയേഷന് (പി.ഡി.എ) ഓണം
ഫിലാഡല്‍ഫിയ: പത്തനംതിട്ട ഡിസ്ട്രിക്ട് അസോസിയേഷന് (പി.ഡി.എ) ഈവര്‍ഷത്തെ ഓണം ആഘോഷപൂര്‍വ്വമായി നടത്തി. ഓഗസ്റ്റ് 26-നു ശനിയാഴ്ച ബെന്‍സലേം സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ചു നടത്തപ്പെട്ട ഓണാഘോഷ പരിപാടിയില്‍ പത്തനംതിട്ട നിവാസികളെ കൂടാതെ ധാരാളം സുഹൃത്തുക്കളും പങ്കെടുത്തു. 10.30-നു ആരംഭിച്ച പൊതുസമ്മേളനത്തിന്റെ എം.സിയായി ജനറല്‍ സെക്രട്ടറി രാജു വി. ഗീവര്‍ഗീസ് പ്രവര്‍ത്തിച്ചു. ഫോമയുടെ സ്ഥാപക ജനറല്‍ സെക്രട്ടറി അനിയന് ജോര്‍ജ്, വെരി റവ. കെ.ഇ. മത്തായി കോര്‍എപ്പിസ്കോപ്പ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. അമേരിക്കന്‍ ദേശീയ ഗാനം റെജീന തോമസ്, സാറാ കാപ്പില്‍ എന്നിവരും, ഇന്ത്യന്‍ ദേശീയ ഗാനം ഉഷാ ഫിലിപ്പോസും ആലപിച്ചു. പ്രസിഡന്റ് ഐപ്പ് മാരേട്ട് എല്ലാവരേയും സ്വാഗതം ചെയ്യുകയും പത്തനംതിട്ട അസോസിയേഷന്റെ വളര്‍ച്ചയില്‍ അതിയായ സന്തോഷം രേഖപ്പെടുത്തുകയും, പത്തനംതിട്ട ജില്ലാ നിവാസികള്‍ ഒത്തുചേര്‍ന്നാല്‍ അമേരിക്കയിലെ പ്രാദേശിക സംഘടനകളില്‍ ഏറ്റവും വലിയ സംഘടനയായി പി.ഡി.എയ്ക്ക് ഉയരാന്‍ സാധിക്കുമെന്നും…
Read Moreഅറ്റ്ലാന്റ നഗരത്തെ ഗ്രാമഭംഗിയിലാക്കി തൂശനിലയില്‍ ഓണസദ്യയുമായി 2017ലെ ഗാമയുടെ ഓണം
ജോയിച്ചന്‍ പുതുക്കുളം അറ്റ്ലാന്റ: അറ്റ്ലാന്റ മഹാനഗരത്തിന്റെ മടിത്തട്ടില്‍ ഓണത്തപ്പനും ഓണത്തുമ്പിയും വിരുന്നിനെത്തി. പൂക്കളിറുത്ത് പൂക്കളമിട്ട് ഗൃഹാതുരത്വത്തിന്റെ കിളിവാതിലിലൂടെ ഗാമയുടെ കുടുംബാംഗങ്ങള്‍ ഇവരെ വരവേറ്റു. ഗ്രേറ്റര്‍ അറ്റ്ലാന്റ മലയാളി അസോസിയേഷന് (ഗാമ) യുടെ ആഭിമുഖ്യത്തില്‍ 1500 ല്‍ പരം മലയാളികളെ ഉള്‍പ്പെടുത്തി സംഘടിപ്പിച്ച ഓണവിരുന്നാണ് ഗതകാലസ്മരണകളില്‍ പൂത്തുലഞ്ഞത്. കേരളത്തിന്‍െറ പ്രൗഢിയും പെരുമയും വിളിച്ചോതുന്ന രീതിയില്‍ ജാതിമതഭേദമന്യേ എല്ലാമലയാളികളെയും ഒരുകുടക്കീഴില്‍ കൊണ്ടുവരാനുള്ള ഗാമയുടെ സംഘാടകരുടെ പരിശ്രമം വന്‍വിജയം തന്നെയായിരുന്നു. തൂശനിലയില്‍ ഓണസദ്യയെന്ന മലയാളിയുടെ സ്വപ്നം സാക്ഷാത്കരിക്കാന്‍ ഗാമയ്ക്ക് കഴിഞ്ഞു. മലയാളിയായ ജോസ് കണ്ണുക്കാടന്‍ സ്വന്തം കൃഷിയിടത്തില്‍ നിന്നും സംഭാവന നല്കിയ വാഴയിലായികളിയിരുന്നു അതിവിപുലമായ ഓണസദ്യ പകര്‍ന്ന് നല്‍കിയത്. വാഴയിലയില്‍ പരമ്പരാഗതമായ രീതിയില്‍ ക്രമം തെറ്റാതെ സദ്യ വിളമ്പാന്‍ സഹായിച്ച ഓരോ അംഗങ്ങളെയും എത്ര പ്രശംസിച്ചാലും മതിയാകില്ല. സുനില്‍ പുനത്തില്‍ രൂപ കല്പന ചെയ്ത പൂക്കളത്തിനു ചുറ്റും അറ്റ്ലാന്റ വനിതകള്‍…
Read Moreഭിന്നശേഷിക്കാരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും സംരക്ഷിക്കണം
ഭിന്നശേഷിക്കാര്‍ക്ക് നിയമാനുസൃതമായി അനുവദിക്കപ്പെട്ട അവകാശങ്ങളും ആനുകൂല്യങ്ങളും സംരക്ഷിക്കാന്‍ സമൂഹം ഉത്തരവാദിത്തം പുലര്‍ത്തണമെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ആന്റണി ഡൊമിനിക് പറഞ്ഞു. ഭിന്നശേഷിക്കാര്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള നിരാമയ ഇന്‍ഷുറന്‍സ് കാര്‍ഡുകളുടെ വിതരണവുമായി ബന്ധപ്പെട്ട് പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭിന്നശേഷിക്കാര്‍ക്ക് സഹതാപമല്ല ആവശ്യം. അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നേടിക്കൊടുത്ത് തുല്യ അംഗീകാരം നല്കി അവരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുന്നതിന് നാം പ്രതിജ്ഞാ ബദ്ധരാകണമെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയില്‍ എല്ലാ അവകാശങ്ങളും ഉറപ്പുവരുത്തുന്ന ധാരാളം നിയമങ്ങള്‍ ഉണ്ടെങ്കിലും പൊതുജനങ്ങള്‍ ഈ നിയമങ്ങളെക്കുറിച്ച് പൂര്‍ണമായും ബോധവാന്മാരല്ലെന്ന് ഇന്‍ഷുറന്‍സ് കാര്‍ഡുകളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ.രാമകൃഷ്ണന് പറഞ്ഞു. നിയമങ്ങള്‍ പൂര്‍ണമായി പ്രാവര്‍ത്തികമാകണമെങ്കില്‍ അവ ഫലപ്രദമായി ജനങ്ങളില്‍ എത്തിക്കുന്നതിന് ആവശ്യമായ ബോധവത്ക്കരണം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ഭിന്നശേഷിക്കാരെ സമൂഹത്തില്‍ ഒറ്റപ്പെട്ട് നില്ക്കാന് അനുവദിക്കാതെ നിയമപരമായി അര്‍ഹതപ്പെട്ട…
Read More26 ന് കേരളത്തിൽ പൊതു അവധി പ്രഖ്യാപിച്ചു
ഈദുൽ ഫിത്തർ പ്രമാണിച്ച് 26ന് കേരളത്തിൽ പൊതു അവധി പ്രഖ്യാപിച്ചു. സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു അതേദിവസം അവധിയായിരിക്കും. തിരുവനന്തപുരത്തെ മേഖലാ പാസ്പോർട്ട് ഓഫീസിനും വഴുതക്കാട്, നെയ്യാറ്റിൻകര, കൊല്ലം എന്നിവിടങ്ങളിലെ പാസ്പോർട്ട് സേവാ കേന്ദ്രങ്ങൾക്കും പത്തനംതിട്ടയിലെ പോസ്റ്റാഫീസ് പാസ്പോർട്ട് സേവാ കേന്ദ്രത്തിനും തിങ്കളാഴ്ച അവധിയായിരിക്കും
Read Moreപത്തനംതിട്ട ജില്ലാ കളക്ടര്‍ക്ക് യോഗ നന്നായി വഴങ്ങും
ജില്ലാ കലക്ടര്‍ ആര്.ഗിരിജ ഉള്‍പ്പടെ ജില്ലാ ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ സജീവ പങ്കാളിത്തത്തില്‍ നടന്ന യോഗ ദിനാചരണം അവിസ്മരണീയമായി. അന്തര്‍ദേശീയ യോഗ ദിനാചരണത്തിന്റെ ഭാഗമായി കലക്ട്രേറ്റില്‍ സംഘടിപ്പിച്ച പരിശീലന പരിപാടിയിലാണ് ജില്ലാ കലക്ടറും ഉദ്യോഗസ്ഥരും യോഗ ചെയ്തത്. ഔദ്യോഗിക ചര്‍ച്ചകളും ഫയല്‍ തീര്‍പ്പാക്കലും മാത്രമല്ല പവനമുക്താസനവും മേരുദ്ണ്ഡാസനവുമൊക്കെ തനിക്ക് വഴങ്ങുമെന്ന് കലക്ടര്‍ തെളിയിച്ചു. എഡിഎം അനു എസ് നായരും അടൂര്‍ ആര് ഡി ഒ എം.എ.റഹീമും തിരുവല്ല ആര്‍ഡിഒ ജയമോഹനനും ഡെപ്യുട്ടി കളക്ടര്‍ റ്റിറ്റി ആനി ജോര്‍ജും കലക്ടറുടെ ഒപ്പം കൂടിയതോടെ യോഗ ദിനാചരണം മികവുറ്റതായി. യോഗ ദിനാചരണത്തില്‍ പങ്കെടുത്ത് യോഗ ചെയ്ത ഉദ്യോഗസ്ഥരില്‍ പലരും കലക്ടറുടെ ഒപ്പമെത്താന്‍ നന്നേ പ്രയാസപ്പെട്ടു. മസൂറിയിലെ ഐഎഎസ് പരിശീലനത്തിന്റെ ഭാഗമായി ലഭിച്ചതാണ് യോഗാസനവുമായുള്ള തന്റെ കൂട്ടെന്ന് കലക്ടര്‍ പറഞ്ഞു. അന്നൊക്കെ രാവിലെ 6.30 മുതല്‍ 7.30 വരെ യോഗ പരിശീലിക്കുമായിരുന്നു.…
Read More