മാസപൂജയ്ക്ക് പമ്പയിലേക്ക് ചെറിയ വാഹനങ്ങള്‍ കടത്തിവിടും കോന്നി വാര്‍ത്ത : കോവിഡ് പശ്ചാത്തലത്തില്‍ പമ്പാ ത്രിവേണിയില്‍ കുളിക്കുന്നതിന് നിരോധനമുള്ളതിനാല്‍ ശബരിമല തീര്‍ഥാടകര്‍ക്ക് സ്‌നാനം ചെയ്യുന്നതിന് പ്രത്യേക സംവിധാനം ഒരുക്കുമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. ശബരിമല തുലാമാസ പൂജയ്ക്ക് മുന്നോടിയായി ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് വീഡിയോ കോണ്‍ഫറന്‍സ് മുഖേന വകുപ്പ് തല ഓഫീസര്‍മാരുമായി നടത്തിയ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍. ഇറിഗേഷന്‍, ദേവസ്വം ബോര്‍ഡ്, വാട്ടര്‍ അതോറിറ്റി വകുപ്പുകള്‍ സംയുക്തമായി ഭക്തര്‍ക്ക് കുളിക്കുന്നതിന് പ്രത്യേക സംവിധാനമൊരുക്കും. തുലാമാസ പൂജയ്ക്ക് മുന്‍പായി ഇവ പൂര്‍ത്തിയാക്കും. സ്ഥലം കണ്ടെത്തുന്നതിനും ഭക്തര്‍ കുളിക്കുന്ന വെള്ളം വേസ്റ്റ് വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റിലേക്ക് ഒഴുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിശ്ചയിക്കുന്നതിന് തിരുവല്ല സബ് കളക്ടര്‍ ചേതന്‍ കുമാര്‍ മീണയെ ചുമതലപ്പെടുത്തി. സബ് കളക്ടറുടെ നേതൃത്വത്തില്‍ (10 ശനി) ബന്ധപ്പെട്ട വകുപ്പ്…
Read Moreവിഭാഗം: SABARIMALA SPECIAL DIARY
ശബരിമല തിരുവാഭരണ ഘോഷയാത്ര കോവിഡ് പ്രോട്ടോക്കാൾ പാലിച്ച് നടത്തും
ശബരിമലയിൽ മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്ത് ഓരോ ദിവസവും നിശ്ചിത എണ്ണം തീർത്ഥാടകരെ പ്രവേശിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വെർച്വൽ ക്യൂ സംവിധാനത്തിലൂടെ രജിസ്റ്റർ ചെയ്യുന്നവർക്കാണ് പ്രവേശനം. ഓരോ തീർത്ഥാടകനും എത്തിച്ചേരേണ്ട സമയക്രമം നിശ്ചയിച്ചു നൽകും. ഓരോ സംസ്ഥാനത്ത് നിന്നും ദിനംപ്രതി എത്ര തീർത്ഥാടകരെ വരെ പ്രവേശിപ്പിക്കാം എന്നത് ഉൾപ്പെടെ ഇതുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, ദേവസ്വം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, വനം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എന്നിവരടങ്ങിയ സമിതി പരിശോധിച്ച് റിപ്പോർട്ട് നൽകും. കൂടുതൽ വകുപ്പ് സെക്രട്ടറിമാരെ സമിതിയിൽ ഉൾപ്പെടുത്തുന്ന കാര്യം ചീഫ് സെക്രട്ടറി തീരുമാനിക്കും. മറ്റു സംസ്ഥാനങ്ങളിൽ ആവശ്യമെങ്കിൽ പ്രചരണാർത്ഥം ഉദ്യോഗസ്ഥരെ അയച്ച് ചർച്ചകൾ നടത്തും. കോവിഡ് -19 രോഗ ബാധിതർ തീർത്ഥാടനത്തിന് എത്തുന്നില്ലെന്ന് ഉറപ്പു വരുത്തും. ഇതിനായി വിവിധ കേന്ദ്രങ്ങളിൽ…
Read Moreമണ്ഡലകാലത്ത് ശബരിമല ദർശനം അനുവദിക്കും
ശബരിമലയില്‍ മണ്ഡലകാലത്ത് ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കുന്നതിന് തീരുമാനമായി. പ്രത്യേക സാഹചര്യത്തില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും ഭക്തരെ അനുവദിക്കുക. ഇതിനായുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയെ രൂപീകരിക്കും . വെര്‍ച്വല്‍ ക്യൂ വഴിയാകും പ്രവേശനം അനുവദിക്കുക. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെയും പ്രവേശിപ്പിക്കുന്നതിനും തീരുമാനമായി.മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. ശബരിമലയില്‍ ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കുന്നതില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ എതിര്‍പ്പ് അറിയിച്ചിരുന്നു. അതേസമയം, നടപ്പന്തലില്‍ വിരിവച്ച് കിടക്കുന്നതിന് ആരെയും അനുവദിക്കില്ല. രാത്രി തങ്ങുന്നതിനും അനുവദിക്കില്ലെന്നും തീരുമാനമായിട്ടുണ്ട്.
Read Moreശബരിമലയില്‍ നിന്നും 300 കിലോ സ്പോടക വസ്തു പിടിച്ചെടുത്തു
ശബരിമല: പാണ്ടിത്താവളത്ത് അനധികൃതമായി സൂക്ഷിച്ച 300 കിലോ വെടിമരുന്ന് പൊലീസ് പിടിച്ചെടുത്തു. മാലിന്യസംസ്‌ക്കരണ കേന്ദ്രത്തിനും വെടിവഴിപാട് പുരയ്ക്കുമിടയില്‍ മണ്ണിനടിയില്‍ 11 കന്നാസുകളിലായി സൂക്ഷിച്ചിരുന്ന വെടിമരുന്നാണ് പിടികൂടിയത്. ജില്ലാ പൊലീസ് മേധാവി സതീഷ് ബിനോയ്ക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് ഷാഡോ പൊലീസും സന്നിധാനം പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് വെടിമരുന്ന് കണ്ടെത്തിയത്. വെടിമരുന്ന് നിര്‍വീര്യമാക്കാന്‍ ബോംബ് സ്‌ക്വാഡിന്റെ സഹായത്തോടെ സാമ്പിള്‍ ശേഖരിച്ച് പരിശോധനയ്ക്ക് നല്‍കി. വെടിമരുന്ന് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. സന്നിധാനം സ്‌പെഷല്‍ ഓഫീസര്‍ സഞ്ജയ് കുമാര്‍ ഗുരുഡിന്‍ സ്ഥലം സന്ദര്‍ശിച്ചു. സന്നിധാനം എസ്.ഐ. ടി.ഡി. പ്രജീഷിന്റെ നേതൃത്വത്തില്‍ ഷാഡോ പൊലീസ് എ.എസ്.ഐ. രാധാകൃഷ്ണന്‍, കെ.വി. വിനോദ്, പൊലീസ് ഉദ്യോഗസ്ഥരായ ഹരികൃഷ്ണന്‍, ശ്യാം, രജു, ദിലീപ്, സുരേഷ്, സുനില്‍ എന്നിവരടങ്ങിയ സംഘമാണ് ഇവ പിടിച്ചെടുത്തത്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വെടിവഴിപാടിനായി 15 കിലോ സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിക്കാനാണ് നിയമപ്രകാരം…
Read Moreശാസ്ത്രലോകം പോലും പരാജയപ്പെട്ട ശബരിമലയിലെ ആൽമരം
മണ്ഡല മകരവിളക്ക് കാലത്തെ 63 ദിവസങ്ങളിലും 24 മണിക്കൂറും കത്തി ജ്വലിക്കുന്ന കർപ്പൂരപ്രിയന്‍റെ കർപ്പൂരാഴിയിലെ ചൂട് ഏതു ഇരുമ്പു പോലും ചുട്ടുപഴുക്കാൻ ശേഷിയുണ്ട് . ഈ അഗ്നിക്കരികിൽ ഉള്ള ഈ ആൽമരം യാതൊരു കേടുപാടുമില്ലാതെ പച്ചപ്പോടുകൂടി തലയുയർത്തി നിൽക്കുന്നു.അയ്യപ്പ സന്നിധിയില്‍ തലയുയര്‍ത്തി പടര്‍ന്നു നില്‍ക്കുന്ന ആല്‍മരത്തില്‍ എന്നും പുതിയ ഇലകള്‍ നിറയുന്നു . വാടാതെ തളരാതെ വട വൃക്ഷമായി പടരുന്ന ബോധി വൃക്ഷം ഏവരിലും അത്ഭുതം സൃഷ്ടിക്കുന്നു .തത്വമസിയുടെ തിരുനടയില്‍ നിന്നുള്ള നേര്‍ കാഴ്ച ഈ മരത്തിലേക്ക് ആണ് .പച്ചപ്പ് നിറഞ്ഞ മരത്തിനെ തൊട്ടു തൊഴുതു കൊണ്ട് കുഞ്ഞുങ്ങള്‍ ഉണ്ടാകുവാന്‍ സ്വാമിമാര്‍ തൊട്ടില്‍ വഴിപാടായി നേരുന്നു .സ്വാമി അയ്യപ്പന്‍റെ തിരുനടയില്‍ നിന്നും നേര്‍ കാഴ്ച്ചയോടെ “കോന്നി വാര്‍ത്താ ഡോട്ട് കോം”
Read Moreതങ്കഅങ്കി ഘോഷയാത്ര 22ന് ആരംഭിക്കും
ശബരിമല: മണ്ഡലപൂജയ്ക്ക് അയ്യപ്പന് ചാര്‍ത്താന്‍ തങ്കഅങ്കിയുമായുള്ള ഘോഷയാത്രയ്ക്ക് ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. ഡിസംബര്‍ 22ന് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് ഘോഷയാത്ര തുടങ്ങും. ദേവസ്വംബോര്‍ഡിന്റെ പുതിയ പെട്ടിയിലാണ് ഇത്തവണ തങ്കഅങ്കി കൊണ്ടുവരുന്നത്. പുതിയ പെട്ടി ഉപയോഗിക്കാന്‍ അനുമതി വരുന്ന ബോര്‍ഡ് യോഗത്തിന്റെ പരിഗണനയിലെത്തുമെന്ന് കരുതുന്നു. രാവിലെ അഞ്ചുമണിയ്ക്ക് ആറ•ുള പാര്‍ഥസാരഥീ ക്ഷേത്രത്തില്‍ തങ്കഅങ്കി ദര്‍ശനത്തിന് വെയ്ക്കും. തുടര്‍ന്ന് ഏഴുമണിയ്ക്ക് അയ്യപ്പഭക്തരുടെ ശരണംവിളിയുടെ അകമ്പടിയോടെ ഘോഷയാത്ര പുറപ്പെടും. ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ പത്മുമാര്‍ ഉള്‍പ്പടെയുള്ള ബോര്‍ഡംഗങ്ങള്‍, വീണ ജോര്‍ജ് എം.എല്‍.എ, ദേവസ്വം കമ്മീഷ്ണര്‍, പത്തനംതിട്ട ജില്ലാ കലക്ടര്‍ ആര്‍ ഗിരിജ, ജില്ലാ പോലീസ് മേധാവി, ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഘോഷയാത്രയെ അനുഗമിക്കും. ഘോഷയാത്ര 25ന് ഉച്ചയ്ക്ക് പമ്പയില്‍ എത്തിച്ചേരും. അവിടെനിന്ന് സ്വീകരിച്ച് വൈകീട്ട് സന്നിധാനത്ത് എത്തിക്കും. തുടര്‍ന്ന് ദീപാരാധന നടക്കും. 26ന് നടക്കുന്ന മണ്ഡലപൂജയ്ക്ക് ചാര്‍ത്തുന്നതിനാണ് തങ്കഅങ്കി…
Read Moreതമിഴ്‌നാട്-അച്ചന്‍കോവില്‍ -കല്ലേലി ശബരിമല കാനന പാതയിലൂടെ ഉള്ള തീര്‍ഥാടകരുടെ എണ്ണം കുറഞ്ഞു
വനം വകുപ്പിന്‍റെയും ഹൈന്ദവ സംഘടന കളുടെയും സഹകരണം ഇല്ല: തമിഴ്‌നാട്-അച്ചന്‍കോവില്‍ -കല്ലേലി ശബരിമല കാനന പാതയിലൂടെ ഉള്ള തീര്‍ഥാടകരുടെ എണ്ണം കുറഞ്ഞു . കഴിഞ്ഞ കാലത്ത് അച്ചന്‍കോവില്‍ ശാസ്താ ക്ഷേത്ര ത്തില്‍ എത്തുന്ന അന്യ സംസ്ഥാന ശബരിമല തീര്‍ഥാട കരെ അച്ചന്‍കോവില്‍- കല്ലേലി കാനന പാതവഴി കടന്നു പോകുവാന്‍ പ്രോത്സാഹനം നല്‍കിയിരുന്നു .അച്ചന്‍കോവില്‍ -കല്ലേലി കോന്നി പാത വഴി വന്നാല്‍ പുനലൂര്‍ -പത്തനാപുരം മേഖല പൂര്‍ണ്ണമായും ഒഴുവാക്കുവാനും 16 കിലോമീറ്റര്‍ ലാഭിക്കുവാനും കഴിയും .പൂര്‍ണമായും കാനന പാതയാണ് .അച്ചന്‍കോവില്‍ നദിയുടെ തീരത്ത് കൂടിയുള്ള യാത്ര ഭക്തര്‍ക്ക് മറ്റൊരു അനുഭവേദ്യമാകുന്നതും ആണ് .എന്നാല്‍ ഇക്കുറി വനം വകുപ്പ് അച്ചന്‍കോവില്‍ പാതയില്‍ ദിശാ ബോര്‍ഡുകള്‍ വെച്ചില്ല .കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്നും വനം പൂര്‍ണമായും സംരക്ഷിച്ചു നിലനിര്‍ത്തണം എന്നുള്ള പാരിതിതിക റിപ്പോര്‍ട്ട് വന്നിരുന്നു .അച്ചന്‍കോവില്‍ കോന്നി കാനന പാത…
Read Moreശബരിമലയില്‍ കനത്ത സുരക്ഷാ ക്രമീകരണം
ശബരിമല: ശബരിമലയിലും സന്നിധാനത്തും(ഡിസംബര്‍ 5, 6) സുരക്ഷ ഏര്‍പ്പെടുത്തും. ഡിസംബര്‍ ആറിന്റെ മുന്നോടിയായാണ് പഴുതടച്ച സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തുന്നത്. എന്നാല്‍ ഭക്തജനങ്ങള്‍ക്ക് യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടാകാത്ത വിധത്തിലാകും സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയെന്ന് സന്നിധാനം പോലീസ് കണ്‍ട്രോള്‍ ചുമതല വഹിക്കുന്ന എസ്.പി. കെ.കെ. ജയമോഹന്‍ പറഞ്ഞു. ഇപ്പോഴുള്ള പോലീസ് സേനാംഗങ്ങള്‍ക്ക് പുറമേ ആര്‍.എ.എഫ്, എന്‍.ഡി.ആര്‍.എഫ്, ആന്ധ്ര, കര്‍ണാടക പോലീസ്, ക്വിക്ക് റെസ്‌പോണ്‍സ് ടീം, ബോംബ് സ്‌ക്വാഡ് എന്നിവയേയും സുരക്ഷക്കായി നിയോഗിച്ച് കഴിഞ്ഞു. ഇവര്‍ക്കൊപ്പം കേരളാപോലീസിന്റെ നൂറ് കമാന്റോകളേയും 200 പോലീസ് സേനാംഗങ്ങളേയും പുതുതായി ശബരിമലയില്‍ നിയോഗിക്കും. ഇന്ത്യന്‍ നേവി ഹെലികോപ്ടറും ഡ്രോണും ഉപയോഗിച്ചുള്ള നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തും. ശബരിമലയിലെ കുടിവെള്ള സ്രോതസ്സുകള്‍, കെ.എസ്.ഇ.ബിയുടെ ട്രാന്‍സ്‌ഫോമറുകള്‍, ഹൈടെന്‍ഷന്‍ ലൈറ്റുകള്‍ എന്നിവയ്്ക്ക് പ്രത്യേക സുരക്ഷ നല്‍കും. തീര്‍ഥാടകരുടെ ബാഗേജുകള്‍ തുറന്ന് പരിശോധിയ്ക്കും. എല്ലാ സാധനങ്ങളും നിരീക്ഷണത്തിന് വിധേയമാക്കും. ദേഹപരിശോധനയും നടത്തും. സംസ്ഥാന പോലീസ്…
Read Moreശബരിമലയില്‍ സ്ത്രീകള്‍ ദര്‍ശനത്തിന് എത്തുന്നതിന് പിന്നില്‍ ആസൂത്രണ ഗൂഡാലോചന
ശബരിമലയില്‍ സ്ത്രീകള്‍ ദര്‍ശനത്തിന് എത്തുന്നതിന് പിന്നില്‍ ആസൂത്രണ ഗൂഡാലോചന :ശബരിമലയുടെ വിശ്വസ്തത തകര്‍ക്കുവാന്‍ നീക്കം ശബരിമല: ശബരിമല ക്ഷേത്രത്തിനെതിരെ അന്യസംസ്ഥാനങ്ങളിലടക്കം വ്യാപകമായ പ്രചാരണങ്ങള്‍ ആസൂത്രിതമായി നടക്കുന്നതായി സംശയിക്കുന്നുണ്ടെന്ന് തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ പറഞ്ഞു. ചുഴലിക്കാറ്റിനെ തുടര്‍ന്നും മറ്റും ശബരിമല നടയടച്ചു എന്ന പേരില്‍ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ ആന്ധ്രപ്രദേശ്, തമിഴ്‌നാട് തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന പ്രചാരണം ചില പ്രത്യേക കേന്ദ്രങ്ങളില്‍ നിന്നാണോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. സന്നിധാനത്ത് വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച അവലോകന യോഗത്തിനുശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു എ.പത്മകുമാര്‍. ശബരിമല ക്ഷേത്രദര്‍ശനത്തിനെത്തിയ യുവതിയായ ആന്ധ്രക്കാരിയെ രണ്ടു തവണയാണ് പമ്പയില്‍ നിന്നും ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ പിടികൂടി തിരിച്ചയച്ചത്. പിറ്റേന്ന് 106 യുവതികളാണ് ദര്‍ശനത്തിനായി പമ്പയിലെത്തിയത്. തൊട്ടു പിന്നാലെ 68 പേരും എത്തി. പോലീസിന്റെയും ദേവസ്വത്തിന്റെയും ജാഗ്രത്തായ ഇടപെടല്‍ മൂലമാണ്…
Read Moreശബരിമലയില്‍ ലക്ഷങ്ങളുടെ ലഹരിമരുന്നുകള്‍ പിടിച്ചെടുത്തു :ഒരാള്‍ അറസ്റ്റില്‍
ശബരിമല: ശബരിമല സന്നിധാനത്ത് പോലിസ് നടത്തിയ പരിശോധനയില്‍ 1.25 ലക്ഷം രൂപ വില വരുന്ന പുകയില ഉല്‍പ്പങ്ങള്‍ പിടിച്ചെടുത്തു.കഴിഞ്ഞ ദിവസം അന്‍പതിനായിരം രൂപയുടെ ലഹരി വസ്തുക്കള്‍ പിടിച്ചു. പാണ്ടിത്താവളത്ത് ബി.എസ്.എന്‍.എല്‍. ഓഫീസിന് സമീപം കുഴിയുണ്ടാക്കി പുകയില ഉല്‍പ്പങ്ങള്‍ നിറച്ച് പ്ലാസ്റ്റിക്ക് വിരിച്ച് ചാരം വിതറി അതിന് മുകളില്‍ അടുപ്പുകൂട്ടി പാത്രവും വെച്ചിരുന്നു . പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പുകയില ഉല്‍പ്പങ്ങള്‍ കണ്ടെടുത്തത്. ബീഡി, സിഗററ്റ്, പാന്‍മസാലകള്‍ തുടങ്ങിയവയാണ് പിടിച്ചെടുത്തത്. പുകയില ഉല്‍പ്പങ്ങള്‍ സൂക്ഷിച്ചതിന് ശാസ്താംകോട്ട സ്വദേശിയായ ഒരാളെ അറസ്റ്റ് ചെയ്തു. ഉല്‍പ്പന്നങ്ങള്‍ പരമാവധി ചില്ലറ വിലയേക്കാള്‍ മൂന്നു മുതല്‍ നാലുവരെ ഇരട്ടി വിലയ്ക്കാണ് ആവശ്യക്കാര്‍ക്ക് രഹസ്യമായി എത്തിക്കുന്നത് . വന്‍ തോതില്‍ പുകയില ഉല്‍പ്പങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ പരിശോധന കൂടുതല്‍ കര്‍ശനമാക്കുമെന്നു പോലീസ് അറിയിച്ചു. റെയ്ഡില്‍ സബ് ഇന്‍സ്‌പെക്ടര്‍ ടി.ഡി.…
Read More