ശബരിമല തീര്‍ഥാടനം: ക്രമീകരണങ്ങള്‍ ഉറപ്പാക്കി പോലീസ്

  ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് സന്നിധാനം, പമ്പ, നിലയ്ക്കല്‍, വടശേരിക്കര പോലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനം തുടങ്ങി. പോലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തന ഉദ്ഘാടനം ജില്ലാപോലീസ് മേധാവി കെ.ജി സൈമണ്‍ നിര്‍വഹിച്ചു. തീര്‍ഥാടനത്തോടനുബന്ധിച്ച് എല്ലാ സൗകര്യങ്ങളും ഒരുക്കിയതായും അതതു സ്‌പെഷ്യല്‍ ഓഫീസര്‍മാര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയതായും, ഒരുക്കങ്ങളും സൗകര്യങ്ങളെയും കുറിച്ച് ശബരിമല ദേവസ്വം കമ്മീഷണറുമായി ചര്‍ച്ച നടത്തിയതായും ക്രമീകരണങ്ങള്‍ വിലയിരുത്തി ജില്ലാ പോലീസ് മേധാവി പറഞ്ഞു. കോവിഡ് പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. വെര്‍ച്വല്‍ ക്യു വഴി ബുക്ക് ചെയ്തവര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ, ദിവസവും 1000 പേര്‍ക്കാണ് ഇത്തരത്തില്‍ മലകയറാന്‍ അനുമതിയുള്ളത്. പമ്പയിലോ സന്നിധാനത്തോ തങ്ങാന്‍ അനുവദിക്കില്ല, 24 മണിക്കൂറിനകം ലഭിച്ച കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കയ്യില്‍ ഇല്ലാത്തവര്‍ക്ക് ടെസ്റ്റ് നടത്തുന്നതിനും, സാനിറ്റേഷന്‍ സൗകര്യങ്ങളും തീര്‍ഥാടകര്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. പമ്പാസ്‌നാനം അനുവദിക്കില്ല, ഷവര്‍ ബാത്ത് ഉപയോഗപ്പെടുത്താവുന്നതാണ്.…

Read More

മണ്ഡല മകരവിളക്ക് പൂജകള്‍ക്കായി ശബരിമല നട തുറന്നു

മണ്ഡല മകരവിളക്ക് പൂജകള്‍ക്കായി ശബരിമല നട തുറന്നു. തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എ കെ സുധീര്‍ നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു. നാളെ മുതലാണ് സന്നിധാനത്തേക്ക് കര്‍ശന നിയന്ത്രണങ്ങളോടെ ഭക്തരെ പ്രവേശിപ്പിക്കുക. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഇന്നു മുതല്‍ ശബരിമല തീര്‍ത്ഥാടനത്തിന് തുടക്കമാകുന്നത്. ഇന്ന് പ്രത്യേക പൂജകള്‍ ഇല്ല. ശബരിമല മേല്‍ശാന്തിയായി വി കെ ജയരാജ് പോറ്റിയും മാളികപ്പുറം മേല്‍ശാന്തിയായി എം എന്‍ രജികുമാറും സ്ഥാനമേല്‍ക്കും.വൃശ്ചികം ഒന്നായ നാളെ പുലര്‍ച്ചെ മുതല്‍ പുതിയ മേല്‍ശാന്തിമാരാണ് നടകള്‍ തുറക്കുക. തന്ത്രിയുടെ കാര്‍മികത്വത്തില്‍ സോപാനത്താണ് ചടങ്ങുകള്‍. ഇന്ന് നടയടച്ചശേഷം നിലവിലെ ശബരിമല മേല്‍ശാന്തിയായ എ കെ സുധീര്‍ നമ്പൂതിരിയും മാളികപ്പുറം മേല്‍ശാന്തിയായ എം എസ് പരമേശ്വരന്‍ നമ്പൂതിരിയും രാത്രിതന്നെ മലയിറങ്ങും. കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളോടെയാണ് ഇത്തവണ ശബരിമല തീര്‍ത്ഥാടനം. വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ…

Read More

മണ്ഡലകാലത്തിനായി ശബരിമല നട നാളെ തുറക്കും; ഭക്തർക്ക് പ്രവേശനം തിങ്കളാഴ്ച മുതൽ

  മണ്ഡലകാല പൂജകൾക്കായി ശബരിമല ക്ഷേത്രം ഞായറാഴ്ച വൈകിട്ട് അഞ്ചിന് തുറക്കും. തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി എ.കെ. സുധീർ നമ്പൂതിരി നട തുറന്ന് ദീപം തെളിക്കും. തിങ്കളാഴ്ച മുതലാണ് സന്നിധാനത്തേക്ക് ഭക്തരെ അനുവദിക്കുക. ഞായറാഴ്ച വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം നിയുക്ത ശബരിമല മേൽശാന്തി വി.കെ. ജയരാജ് പോറ്റിയെയും മാളികപ്പുറം മേൽശാന്തി എം.എൻ. രജികുമാറിനെയും മേൽശാന്തിമാരായി അഭിഷേകം ചെയ്ത് അവരോധിക്കും. തന്ത്രിയുടെ കാർമികത്വത്തിൽ സോപാനത്താണ് ചടങ്ങുകൾ നടക്കുക. രാത്രി നടയടച്ചശേഷം നിലവിലെ ശബരിമല മേൽശാന്തിയായ എ.കെ. സുധീർ നമ്പൂതിരിയും മാളികപ്പുറം മേൽശാന്തിയായ എം.എസ്. പരമേശ്വരൻ നമ്പൂതിരിയും രാത്രിതന്നെ മലയിറങ്ങും. വൃശ്ചികം ഒന്നിന് പുലർച്ചെ പുതിയ മേൽശാന്തിമാരാണ് നടകൾ തുറക്കുന്നത്. കോവിഡ് വ്യാപനം തടയുന്നതിനുള്ള മുൻ കരുതലിന്റെ ഭാഗമായി ഈ വർഷം തിരുവാഭരണം ദർശനത്തിനായി തുറന്നുവെക്കില്ലെന്ന് പന്തളം കൊട്ടാരം. വലിയതമ്പുരാൻ രേവതിനാൾ പി.രാമവർമ്മരാജയുടേയും മുതിർന്ന അംഗങ്ങളുടേയും നിർദേശപ്രകാരമാണ്…

Read More

ശബരിമല തീര്‍ഥാടനം: വെജിറ്റേറിയന്‍, ബേക്കറി ഭക്ഷണ വില നിശ്ചയിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : ശബരിമല തീര്‍ഥടനത്തോട് അനുബന്ധിച്ച് സന്നിധാനം, പമ്പ, നിലയ്ക്കല്‍, ജില്ലയിലെ മറ്റ് സ്ഥലങ്ങളിലെയും വെജിറ്റേറിയന്‍ ഭക്ഷണത്തിന്റെ വില നിശ്ചയിച്ച് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഉത്തരവായി. ഭക്ഷണ സാധനങ്ങളുടെ ഇന വിവരം- ഭക്ഷണ സാധനങ്ങളുടെ അളവ്, സന്നിധാനം, പമ്പ-നിലയ്ക്കല്‍, പത്തനംതിട്ട ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളിലെ വില എന്ന ക്രമത്തില്‍: ചായ- 150 എംഎല്‍, 11, 10, 10. കാപ്പി- 150 എംഎല്‍, 11, 10, 10. കടുംകാപ്പി/ കടുംചായ- 150 എംഎല്‍, 9, 8, 8. ചായ/കാപ്പി(മധുരമില്ലാത്തത്)- 150 എംഎല്‍, 9, 8, 8. ഇന്‍സ്റ്റന്റ് കാപ്പി( മെഷീന്‍ കോഫി) ബ്രൂ/ നെസ്‌കഫേ/ ബ്രാന്‍ഡഡ്)- 150 എംഎല്‍, 16, 15, 15. ഇന്‍സ്റ്റന്റ് കാപ്പി( മെഷീന്‍ കോഫി) ബ്രൂ/ നെസ്‌കഫേ/കാഫി ഡെ/ ബ്രാന്‍ഡഡ്)- 200 എംഎല്‍, 20, 20, 20.…

Read More

‘കരുതലോടെ ശരണയാത്ര’ ബോധവത്ക്കരണ ക്യാമ്പയിന് തുടക്കമായി

  ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടന കാലത്ത് കോവിഡ് 19 വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ‘കരുതലോടെ ശരണയാത്ര’ ബോധവത്ക്കരണ കാമ്പയിന്റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ പി.ബി. നൂഹ് നിര്‍വഹിച്ചു. കാമ്പയിന്‍ ലോഗോ പ്രകാശനം ചെയ്താണ് കളക്ടര്‍ ഉദ്ഘാടനം നിര്‍വഹിച്ചത്. ശബരിമല തീര്‍ത്ഥാടനകാലത്ത് കോവിഡ് 19 വ്യാപനം തടഞ്ഞു സുരക്ഷിതവും ആരോഗ്യപൂര്‍ണവും ആക്കുന്നതിനുവേണ്ടി ജില്ലാ ഭരണകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും, ആരോഗ്യ കേരളം പത്തനംതിട്ടയുടെയും ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ബോധവത്കരണ കാമ്പയിനാണ് ‘കരുതലോടെ ശരണയാത്ര’. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് വളരെ ഫലപ്രദമായൊരു കാമ്പയിനായി ഇതു മാറുമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. കോവിഡ് രോഗബാധയില്ലാത്ത ഒരു ശബരിമല തീര്‍ഥാടനകാലം ഉറപ്പുവരുത്താന്‍ ഈ കാമ്പയിന്‍ വഴി സാധിക്കട്ടെയെന്നും ജില്ലാ കളക്ടര്‍ ആശംസിച്ചു. തീര്‍ത്ഥാടനകാലത്ത് അനുവര്‍ത്തിക്കേണ്ട കോവിഡ് 19 മാനദണ്ഡങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ട് രോഗവ്യാപനം തടയുക, മലകയറുമ്പോള്‍ ശ്രദ്ധിക്കേണ്ട…

Read More

ശബരിമല പൂങ്കാവന പ്രദേശം മദ്യവിമുക്ത മേഖലയായി പ്രഖ്യാപിച്ചു

ശബരിമല പൂങ്കാവന പ്രദേശം മദ്യവിമുക്ത മേഖലയായി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവായതായി ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ബി. വേണുഗോപാലക്കുറുപ്പ് അറിയിച്ചു. പെരുനാട്, കൊല്ലമുള വില്ലേജ് ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ നവംബര്‍ 12 മുതല്‍ 2021 ജനുവരി 20 വരെയാണ് മദ്യവിമുക്ത മേഖലയായി പ്രഖ്യാപിച്ചിട്ടുളളത്. ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നീ താല്‍ക്കാലിക എക്‌സൈസ് റേഞ്ച് ഓഫീസുകള്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നീ ഓഫീസുകളെ ഏകോപിപ്പിക്കുന്നതിനുവേണ്ടി പമ്പയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അസി. എക്‌സൈസ് കമ്മീഷണറുടെ ഓഫീസ് കേന്ദ്രീകരിച്ച് എക്‌സൈസ് കണ്‍ട്രോള്‍ റൂം ആരംഭിച്ചു. ഉത്സവത്തിന് മുന്നോടിയായി ളാഹ മുതല്‍ സന്നിധാനം വരെ വിവിധ ഭാഷകളിലുളള മദ്യനിരോധനം സംബന്ധിച്ച മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചു. റാന്നി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചു. റാന്നി, പമ്പ, നിലയ്ക്കല്‍, അട്ടത്തോട്,…

Read More

ശബരിമല തീര്‍ഥാടനം: റാന്നിയില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കും

  കോന്നി വാര്‍ത്ത ഡോട്ട് കോം: ശബരിമല തീഥാടനത്തോട് അനുബന്ധിച്ച് അവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ റാന്നി താലൂക്ക് ഓഫീസില്‍ തഹസിദാര്‍ കെ. നവീന്‍ ബാബുവിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന താലൂക്ക്തല ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനം. കോവിഡ് വ്യാപനം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ കുളിക്കടവുകളില്‍ സ്‌നാനം നിയന്ത്രിക്കാന്‍ ലൈഫ് ഗാര്‍ഡുകളെ നിയോഗിക്കും. ശബരിമല തീഥാടകര്‍ക്ക് ഇടത്താവളങ്ങളില്‍ വിരിവയ്ക്കാന്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഗ്രാമപഞ്ചായത്തുകളും അയ്യപ്പസേവാ സംഘവും ചേര്‍ന്ന് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. തെരുവ് വിളക്കുകള്‍ കേടുപാടുകള്‍ തീര്‍ത്ത് ഉപയോഗക്ഷമമാക്കുന്നതിന് ഗ്രാമപഞ്ചായത്തുകളും കെഎസ്ഇബിയും ചേര്‍ന്ന് നടപടി സ്വീകരിക്കും. പൊതു സ്ഥലങ്ങളും ഇടത്താവളങ്ങളിലെ ശൗചാലങ്ങളും ശുചീകരിക്കുന്നതിനുള്ള നടപടി ഗ്രാമപഞ്ചായത്ത് സ്വീകരിക്കും. വടശേരിക്കര ഗ്രാമപഞ്ചായത്തിലെ പേങ്ങാട്ടുകടവില്‍ ചെളിയും പടര്‍പ്പും നീക്കം ചെയ്യുന്നതിനും പടി വൃത്തിയാക്കി കൈവരികള്‍ സ്ഥാപിക്കുന്നതിനും വടശേരിക്കര പഞ്ചായത്തിനെയും ഇറിഗേഷന്‍ വകുപ്പിനെയും ചുമതലപ്പെടുത്തി. വടശേരിക്കര ബംഗ്ലാകടവ് പാലത്തിന്‍റെ ഇടതുവശത്തെ കടവ് അപകടാവസ്ഥയില്‍ ആയതിനാല്‍ ഇവിടെ സ്‌നാനം…

Read More

ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവം: മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി

  കോന്നി വാര്‍ത്ത ഡോട്ട് കോം ശബരിമല സ്പെഷ്യല്‍ എഡിഷന്‍ : ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തിനോടനുബന്ധിച്ച് എല്ലാ മുന്നൊരുക്കങ്ങളും വകുപ്പുതല സജ്ജീകരണങ്ങളും പൂര്‍ത്തിയായെന്ന് ജില്ലാ കളക്ടര്‍ പി.ബി.നൂഹ് പറഞ്ഞു. മണ്ഡല മകരവിളക്ക് മഹോത്സവത്തിനു മുന്നോടിയായി വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തിയ ജില്ലാതല അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍. സംസ്ഥാനത്തു കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ പ്രതിദിനം 1000 പേര്‍ക്ക് മാത്രമായിരിക്കും ശബരിമലയില്‍ പ്രവേശനം അനുവദിക്കുക. ദര്‍ശനത്തിനെത്തുന്നവര്‍ 24 മണിക്കൂറിനുളളില്‍ പരിശോധിച്ച കോവിഡ് നെഗറ്റീവ് ആയതിന്റെ സര്‍ട്ടിഫിക്കറ്റ് കരുതണം. റിസല്‍ട്ട് ഇല്ലാതെ വരുന്നവര്‍ക്ക് ടെസ്റ്റ് നടത്തുന്നതിനുള്ള സൗകര്യമുണ്ടാകും. പമ്പാ നദിയില്‍ കുളിക്കാന്‍ അനുവദിക്കില്ല. പകരം ഇവിടെ ഷവറുകള്‍ സ്ഥാപിക്കും. പമ്പയില്‍ തീര്‍ത്ഥാടകര്‍ക്ക് കുളിക്കുന്നതിനായി രണ്ടു ഷവര്‍ യൂണിറ്റുകള്‍കൂടി അധികമായി നിര്‍മ്മിക്കും. ജലസേചന വകുപ്പ് ഷവര്‍ യൂണിറ്റുകളിലേക്കും, നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലേക്കും അവശ്യമായ ജലം…

Read More

ശബരിമല തീർത്ഥാടനം: വിപുലമായ സംവിധാനങ്ങൾ

   48 സർക്കാർ, സ്വകാര്യ ആശുപത്രികളെ എംപാനൽ ചെയ്തു ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് തീർത്ഥാടകർക്ക് മികച്ച ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നതിന് ആരോഗ്യ വകുപ്പ് ആക്ഷൻ പ്ലാൻ രൂപീകരിച്ചു. ശബരിമലയിൽ ഇത്തവണ കർശന കോവിഡ് മാർഗ നിർദേശങ്ങളോടെയാണ് തീർത്ഥാടനം. ലോകത്തിന്റെ പല ഭാഗങ്ങളിലും മറ്റ് സംസ്ഥാനങ്ങളിലും തീർത്ഥാടനങ്ങളോടനുബന്ധിച്ച് അതിതീവ്ര കോവിഡ് വ്യാപനം റിപ്പോർട്ട് ചെയ്യപ്പെട്ടതിനാൽ ശബരിമല തീർത്ഥാടനകാലം സുരക്ഷിതമായിരിക്കാൻ പ്രത്യേക ശ്രദ്ധ പുലർത്തണം. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് ആക്ഷൻ പ്ലാൻ തയ്യാറാക്കിയത്. വിവിധ ജില്ലകളിൽ നിന്നും ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരെ അവശ്യ ചികിത്സാ സേവനത്തിനായ് വിന്യസിച്ചു വരുന്നു. അസിസ്റ്റന്റ് സർജൻമാർക്ക് പുറമേ കാർഡിയോളജി, ജനറൽ മെഡിസിൻ, ഓർത്തോപീഡിക്സ് വിഭാഗങ്ങളിലെ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനവും ശബരിമലയിലെ വിവിധ കേന്ദ്രങ്ങളിൽ ലഭ്യമാക്കും. ആരോഗ്യവകുപ്പിൽ നിന്ന് 1000ത്തോളം ജീവനക്കാരെ വിവിധ ഘട്ടങ്ങളിലായി ശബരിമലയിലെ വിവിധ കേന്ദ്രങ്ങളിൽ മണ്ഡലകാലത്ത് നിയമിക്കും. ആരോഗ്യ വകുപ്പ്, ആരോഗ്യ…

Read More

കരുതലോടെ ശരണയാത്ര’ ആരോഗ്യ ബോധവത്ക്കരണ കാമ്പയിന്‍ വരുന്നു

ശബരിമല തീര്‍ഥാടനം: സ്‌ക്വാഡിനെ നിയമിച്ച് ഉത്തരവായി ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിന് മുന്നോടിയായി സന്നിധാനം, പമ്പ, നിലക്കല്‍ എന്നിവിടങ്ങളിലെ ഭക്ഷണശാലകളിലെ ഭക്ഷണ പദാര്‍ത്ഥങ്ങളുടെ ഗുണനിലവാരം, വൃത്തി, അധിക വില തുടങ്ങിയവ പരിശോധിക്കുന്നതിനായുളള സ്‌ക്വാഡിനെ നിയമിച്ച് ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഉത്തരവായി. റവന്യൂ, പോലീസ്, റൂറല്‍ ഡെവലപ്‌മെന്റ്, ഹെല്‍ത്ത്, സിവില്‍ സപ്ലൈസ്, ലീഗല്‍ മെട്രോളജി വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ് സ്‌ക്വാഡിലെ അംഗങ്ങള്‍. അഞ്ച് സ്‌ക്വാഡുകളാണ് പ്രവര്‍ത്തിക്കുക. ജീവനക്കാര്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് 48 മണിക്കൂറിനുളളില്‍ എടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും സ്റ്റാമ്പ് സൈസ് ഫോട്ടോയും ഹാജരാക്കണം. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഇത്തവണ തീര്‍ഥാടകര്‍ക്കു നിയന്ത്രണങ്ങളോടെയാണു ദര്‍ശനം ഒരുക്കിയിരിക്കുന്നത്. ശബരിമല തീര്‍ഥാടനം: സാനിട്ടേഷന്‍ സൂപ്പര്‍വൈസര്‍മാരെ നിയമിച്ച് ഉത്തരവായി ശബരിമല തീര്‍ഥാടനത്തിന് മുന്നോടിയായി സാനിട്ടേഷന്‍ സൂപ്പര്‍വൈസര്‍മാരെ നിയമിച്ച് ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഉത്തരവായി. ജില്ലാ കളക്ടര്‍ ചെയര്‍മാനായും അടൂര്‍ ആര്‍.ഡി.ഒ മെമ്പര്‍…

Read More