കോന്നി വാര്‍ത്ത: ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിനോടനുബന്ധിച്ച് റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് പരിധിയില്‍പ്പെട്ട പെരുനാട് മഠത്തുംമൂഴി ജംഗ്ഷന്‍ മുതല്‍ അട്ടത്തോട് വരെയുള്ള തീര്‍ഥാടന പാതയില്‍ കന്നുകാലികളേയും ആട് മാടുകളേയും അലക്ഷ്യമായി മേയാന്‍ വിടുന്നത് തീര്‍ഥാടന കാലയിളവില്‍ കര്‍ശനമായി നിരോധിച്ചതായി റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. നിരോധനം ലംഘിക്കുന്ന കാലികളുടെ ഉടമകളില്‍നിന്ന് പിഴ ഈടാക്കും.
Read Moreവിഭാഗം: SABARIMALA SPECIAL DIARY
ശബരിമല തീര്‍ഥാടനം; സേഫ് സോണ്‍ പദ്ധതിക്ക് തുടക്കമായി
കോന്നി വാര്‍ത്ത ഡോട്ട് കോം @ശബരിമല സ്പെഷ്യല്‍ എഡിഷന്‍ : ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിനോടനുബന്ധിച്ച് കേരള മോട്ടോര്‍ വാഹന വകുപ്പ്, കേരള റോഡ് സേഫ്റ്റി അതോറിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തിവരാറുളള റോഡ് സുരക്ഷാ പദ്ധതിയായ സേഫ് സോണിന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. സീനിയര്‍ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ വി.സി വിനീഷ് സേഫ് സോണിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഇലവുങ്കല്‍ കേന്ദ്രീകരിച്ച് പ്രധാന കണ്‍ട്രോളിംഗ് ഓഫീസും കോട്ടയം ജില്ലയില്‍ എരുമേലി, ഇടുക്കി ജില്ലയില്‍ കുട്ടിക്കാനം എന്നീ രണ്ട് സബ്്കണ്‍ട്രോളിംഗ് ഓഫീസുകളും പ്രവര്‍ത്തനം ആരംഭിച്ചു. പെട്രോളിംഗ് വാഹനങ്ങളിലും കണ്‍ട്രോളിംഗ് ഓഫീസുകളിലും വയര്‍ലെസ്, ജി.പി.എസ് ,മൊബൈല്‍ ഫോണ്‍ തുടങ്ങി വാര്‍ത്താവിനിമയ സംവിധാനങ്ങളും ആരോഗ്യവകുപ്പിന്റെ ആംബുലന്‍സും വിദഗ്ദധരും മോട്ടോര്‍ വാഹന വകുപ്പിന്റെ 24 മണിക്കൂറും സുസജ്ജമായ ക്യൂ.ആര്‍.ടി സംവിധാനവും തയാറാക്കിയിട്ടുണ്ടെന്ന് സേഫ് സോണ്‍ സ്‌പെഷ്യല്‍ ഓഫീസര്‍ പി.ഡി സുനില്‍ ബാബു…
Read Moreശബരിമലയുടെ സുരക്ഷ ഉറപ്പാക്കി ജാഗ്രതയോടെ പോലീസ്
കോന്നി വാര്‍ത്ത @ശബരിമല എഡിഷന്‍ : കോവിഡ് പശ്ചാത്തലത്തില്‍ ദര്‍ശനത്തിനെത്തുന്ന തീര്‍ഥാടകരുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ക്ഷേത്രത്തിന്റെയും ഭക്തരുടെയും സുരക്ഷ ഉറപ്പാക്കി ജാഗ്രതയോടെ പോലീസ് നിലയുറപ്പിച്ചിരിക്കുന്നു. സ്പെഷ്യല്‍ ഓഫീസര്‍ സൗത്ത് സോണ്‍ ട്രാഫിക്ക് എസ്പി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലാണ് സന്നിധാനത്ത് സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. രണ്ട് ഡിവൈഎസ്പി, ആറ് സിഐ,എസ്ഐമാരും എഎസ്ഐമാരുമായി 45 പേരും, ഹെഡ് കോണ്‍സ്റ്റബിളും പോലീസ് കോണ്‍സ്റ്റബിളുമായി 295 പേരുമാണ് സന്നിധാനത്ത് സേവനത്തിനുള്ളത്. ഒരു വിംഗ് സ്റ്റേറ്റ് കമാന്‍ഡോ, ഇന്‍ഡ്യ റിസര്‍വ് ബറ്റാലിയന്‍ ഒരു പ്ലാറ്റൂണ്‍, ബോംബ് സ്‌ക്വാഡ്, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്ന ഷാഡോ പോലീസ്, തുടങ്ങിയവര്‍ ഇതില്‍ ഉള്‍പ്പെടും. കൂടാതെ ഒരു ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള 11 അംഗ ആന്ധ്ര പോലീസും സന്നിധാനത്ത് സേവനത്തിലുണ്ട്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് പോലീസ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് സ്പെഷ്യല്‍ ഓഫീസര്‍ സൗത്ത് സോണ്‍ ട്രാഫിക്ക് എസ്പി ബി.…
Read Moreശബരിമലയുടെ പുണ്യമായി പടിപൂജയും ഉദയാസ്തമന പൂജയും
കോന്നി വാര്‍ത്ത ഡോട്ട് കോം : സാധാരണ മലയാള മാസപൂജകള്‍ക്കായി നട തുറക്കുന്ന അഞ്ച് ദിവസങ്ങളില്‍ മാത്രം നടത്തിയിരുന്ന ശബരിമല ക്ഷേത്രത്തിലെ പ്രശസ്തമായ പടിപൂജയും ഉദയാസ്തമന പൂജയും കോവിഡ് പശ്ചാത്തലത്തില്‍ തീര്‍ഥാടകര്‍ക്ക് നിയന്ത്രണം ഉള്ളതിനാല്‍ ഈ മണ്ഡലകാലത്ത് ഡിസംബര്‍ 15 വരെ ദിവസവും നടക്കും. മകരവിളക്ക് തീര്‍ഥാടന കാലത്ത് ഡിസംബര്‍ 31 മുതല്‍ ജനുവരി 10 വരെയും ശേഷം ജനുവരി 15 മുതല്‍ 19 വരെയും പടി പൂജയും ഉദയാസ്തമന പൂജയും നടക്കും. കോവിഡ് പശ്ചാത്തലത്തില്‍ തീര്‍ഥാടകരെ പ്രവേശിപ്പിക്കാതിരുന്ന മീനമാസ ( മാര്‍ച്ച്) പൂജകള്‍ മുതല്‍ മുടങ്ങിയ മലയാളമാസത്തിലെ പടി പൂജയും ഉദയാസ്തമന പൂജയുമാണ് നടന്നുവരുന്നത്. പടി പൂജയും ഉദയാസ്തമന പൂജയും മുടങ്ങിപോയവരെ അറിയിക്കുകയും എത്താന്‍ കഴിയാത്തവര്‍ക്ക് പകരമായി ലിസ്റ്റില്‍ നിന്ന് ശേഷം ഉള്ളവരെ പരിഗണിക്കുകയും അവര്‍ക്കും എത്താന്‍ കഴിയാത്ത പക്ഷം പുതിയതായി ബുക്ക് ചെയ്യുന്നവരെ…
Read Moreശബരിമലയില്‍ സുസജ്ജമായി ഫയര്‍ഫോഴ്‌സ്
കോന്നി വാര്‍ത്ത ഡോട്ട് കോം @ശബരിമല സ്പെഷ്യല്‍ എഡിഷന്‍ : മണ്ഡല മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ചുള്ള സുരക്ഷാ പ്രവര്‍ത്തനങ്ങളില്‍ സുസജ്ജമായി കേരളാ ഫയര്‍ഫോഴ്സ്. പമ്പയും, സന്നിധാനവും കേന്ദ്രീകരിച്ചാണ് ഇത്തവണ ഒരുക്കങ്ങള്‍ നടത്തിയിരിക്കുന്നത്. അടിയന്തര രക്ഷാപ്രവര്‍ത്തനം, അഗ്നിശമനത്തിനുള്ള ഉപകരണങ്ങള്‍ എന്നിവയെല്ലാം സജ്ജമാക്കിയിട്ടുണ്ട്. സ്പെഷ്യല്‍ ഓഫീസര്‍ എസ്.സൂരജ്, സ്റ്റേഷന്‍ ഓഫീസര്‍ എസ്.ഗോപകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള 39 പേരാണ് ഇത്തവണ സുരക്ഷാ ദൗത്യത്തിനെത്തിയിട്ടുള്ളത്. മരക്കൂട്ടം, ശരംകുത്തി, കെ.എസ്.ഇ.ബി, മാളികപ്പുറം, അരവണ കൗണ്ടറോട് ചേര്‍ന്ന മെയിന്‍ കണ്‍ട്രോള്‍ റൂം എന്നിങ്ങനെ അഞ്ചിടത്തായാണ് ഫയര്‍ഫോഴ്സ് സുരക്ഷയൊരുക്കുന്നത്. നാലു പോയിന്റുകളില്‍ ആറു പേര്‍ വീതവും, മെയിന്‍ കണ്‍ട്രോള്‍ റൂമില്‍ ബാക്കിയുള്ളവരും ജോലി ചെയ്യുന്നു. തിരുമുറ്റത്ത് അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കുന്നതിന് സ്ട്രക്ച്ചറും, ഫയര്‍ എക്സ്റ്റിംഗുഷറും സ്ഥാപിക്കുകയും രണ്ട് പേരെ നട തുറക്കുന്നതു മുതല്‍ നട അടക്കുന്നതു വരെ ജോലിക്കായി നിയോഗിച്ചിട്ടുമുണ്ട്. ഇതിനു പുറമേയാണ് കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട്…
Read Moreപുണ്യ ദര്‍ശനം : ശബരിമല സ്പെഷ്യല്‍ എഡിഷന്‍
പുണ്യ ദര്‍ശനം : “കോന്നി വാര്‍ത്ത ഡോട്ട് കോം” ശബരിമല സ്പെഷ്യല്‍ എഡിഷന്‍ : ശബരിമലയിലെ ഏറ്റവും പുതിയ വാർത്തകൾ,വിശേഷങ്ങള്‍ , ചിത്രങ്ങൾ, വീഡിയോസ്, എന്നിവ കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ കാണാം ശബരിമല: ശബരിമലയിലെ ഏറ്റവും പുതിയ വാർത്തകൾ, വിശേഷങ്ങള്‍ , വീഡിയോസ്, ഫോട്ടോകൾ എന്നിവ കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ കാണാം .എല്ലാ വര്‍ഷത്തെയും എന്നപോലെ ശബരിമലയിലെ വാര്‍ത്തകളും പൂജകളും വഴിപാടുകളും വേഗത്തില്‍ പ്രസിദ്ധീകരിക്കാന്‍ “കോന്നി വാര്‍ത്ത ഡോട്ട് കോം” പ്രത്യേക ശബരിമല ന്യൂസ് ഡെസ്ക് തുടങ്ങി . 2020-2021 വര്‍ഷത്തെ ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ടുള്ള സ്പെഷ്യല്‍ എഡിഷന്‍റെ ഉത്ഘാടനം അതി വേഗ വരകളിലൂടെ ലോകത്തെ വിസ്മയിപ്പിക്കുന്ന അഡ്വ : ജിതേഷ് ജി നിര്‍വ്വഹിച്ചു.
Read Moreഭക്തിസാന്ദ്രമായി ശബരിമല; സന്നിധാനത്ത് പടി പൂജ നടന്നു
ഭക്തിസാന്ദ്രമായി ശബരിമല; സന്നിധാനത്ത് പടി പൂജ നടന്നു . പൂങ്കാവനത്തിലെ 18 മലകളുടെ ദേവതകളെ പ്രീതിപ്പെടുത്തുന്നതിനു വേണ്ടിയാണ് പടിപൂജ നടത്തുന്നത്
Read Moreപൊന്നും പതിനെട്ടാം പടി വണങ്ങി : ശബരിമലയില്‍ ഭക്തര്‍ എത്തി തുടങ്ങി
തീര്‍ത്ഥാടനത്തിനായി ശബരിമലയില്‍ ഭക്തര്‍ എത്തി തുടങ്ങി. കൊവിഡ് സാഹചര്യമായതിനാല്‍ വെര്‍ച്ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്ത 1000 പേര്‍ക്കാണ് ഒരു ദിവസം മലകയറാനാവുക. ഇന്ന് മുതല്‍ ഡിസംബര്‍ 26 വരെയാണ് മണ്ഡല ഉത്സവ കാലം. മകരവിളക്ക് ഉത്സവത്തിനായി ക്ഷേത്ര തിരുനട ഡിസംബര്‍ 30ന് തുറക്കും. 2021 ജനുവരി 14 ന് ആണ് മകരവിളക്ക്. ഈ വര്‍ഷത്തെ മണ്ഡലകാല ഉത്സവത്തിനായി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രനട ഇന്നലെ വൈകുന്നേരം അഞ്ചു മണിക്ക് ആണ് തുറന്നത്. ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി എ.കെ. സുധീര്‍ നമ്പൂതിരി ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിച്ചു . പൈതൃകസ്വത്തായ കുളങ്ങളും കാവുകളും യാതൊരുവിധ മാലിന്യവുമില്ലാതെ കാത്തുസൂക്ഷിക്കുന്നതിന് പുതിയതലമുറ പരിഗണന നല്‍കണമെന്ന് ശബരിമല തന്ത്രി കണ്ഠരര് രാജീവരര്. പുണ്യം പൂങ്കാവനം പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സ്ഥലങ്ങളിലേയ്ക്ക് വ്യാപിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.…
Read Moreശബരിമല: ആരോഗ്യവകുപ്പിന്‍റെ ഒരുക്കങ്ങള്‍ അവലോകനം ചെയ്തു
ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ആരോഗ്യവകുപ്പ് ഒരുക്കുന്ന സേവനങ്ങള്‍ വിശകലനം ചെയ്യുന്നതിനായി ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ.ആര്‍.എല്‍ സരിതയുടെ നേതൃത്വത്തില്‍ പമ്പ ഗവ. ആശുപത്രിയില്‍ അവലോകന യോഗം ചേര്‍ന്നു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.എല്‍ ഷീജ അധ്യക്ഷത വഹിച്ചു. ശബരിമല സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ഡോ. എം.ജെ അജന്‍, സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി ജോയിന്റ് ഡയറക്ടര്‍ ഡോ. ബിജോയ്, സ്റ്റേറ്റ് അര്‍ബന്‍ ഹെല്‍ത്ത് മിഷന്‍ നോഡല്‍ ഓഫീസര്‍ ഡോ.ലതീഷ്, സ്റ്റേറ്റ് മാസ് മീഡിയ ഓഫീസര്‍ കെ.എന്‍ അജയ്, ശബരിമല ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. ആര്‍. സന്തോഷ്‌കുമാര്‍, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. സി.എസ് നന്ദിനി, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. രശ്മി, ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ എ.സുനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തീര്‍ഥാടന കാലത്തെ പ്രവര്‍ത്തനങ്ങള്‍ നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നീ ആശുപത്രികളില്‍ 24 മണിക്കൂര്‍ കാഷ്വാലിറ്റി,…
Read Moreശബരിമല – മാളികപ്പുറം മേല്‍ശാന്തിമാര്‍ ചുമതലയേറ്റു
ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രനട തുറന്നു. ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി എ.കെ.സുധീര്‍ നമ്പൂതിരി ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിച്ചു. ഉപദേവതാ ക്ഷേത്ര നടകളും തുറന്ന് വിളക്ക് തെളിച്ചു. നട തുറന്ന ദിവസം പ്രത്യേക പൂജകള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. നിയുക്ത ശബരിമല മേല്‍ശാന്തി വി.കെ. ജയരാജ് പോറ്റിയുടെയും മാളികപ്പുറം മേല്‍ശാന്തി എം എന്‍.രജികുമാറിന്റെയും അഭിഷേക അവരോധിക്കല്‍ ചടങ്ങുകള്‍ നടന്നു. ഇരുമുടി കെട്ടുമായി പതിനെട്ടാം പടി കയറിവന്ന ശബരിമല – മാളികപ്പുറം മേല്‍ശാന്തിമാരെ നിലവിലെ മേല്‍ശാന്തി എ.കെ .സുധീര്‍ നമ്പൂതിരി പതിനെട്ടാം പടിക്ക് മുകളില്‍ വച്ച് കൈപിടിച്ച് കയറ്റി ശ്രീകോവിലിനു മുന്നിലേക്ക് ആനയിച്ചു. തുടര്‍ന്ന് ഇരുവരും അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും തൊഴുതു വണങ്ങി. 6.45 ന് തന്ത്രി കണ്ഠരര് രാജീവരര് ശബരിമല മേല്‍ശാന്തി വി.കെ.ജയരാജ് പോറ്റിയെ…
Read More