കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സന്നിധാനത്തും പരിസര പ്രദേശങ്ങളിലും പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളിലും, ഹോട്ടലുകളിലും സന്നിധാനം എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് സി.പി. സത്യപാലന്‍ നായരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തി. ഡിസംബര്‍ എട്ടിന് നടത്തിയ നടപടികളുടെ ഭാഗമായിരുന്നു പരിശോധന. സന്നിധാനത്ത് ജോലി ചെയ്യുന്ന മുഴുവന്‍ ആളുകളും കോവിഡ് 19 ആന്റിജന്‍ പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് രണ്ട് ദിവസത്തിനകം തന്നെ ഹാജരാക്കണമെന്നുള്ള നിര്‍ദ്ദേശം അതാത് സ്ഥാപന ഉടമകള്‍ക്ക് നല്‍കിയിരുന്നു. ഇക്കാര്യം ഉറപ്പ് വരുത്തുന്നതിനായിരുന്നു വെള്ളിയാഴ്ച്ചത്തെ പരിശോധന. പരിശോധനയില്‍ ഭൂരിഭാഗം ആളുകളുടേയും പരിശോധനാ ഫലം നെഗറ്റീവാണെന്ന് കണ്ടെത്തി. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരോട് സന്നിധാനം വിട്ടുപോകാന്‍ നിര്‍ദ്ദേശം നല്‍കി. സന്നിധാനത്ത് വിവിധ ജോലികള്‍ക്കും മറ്റുമായി താമസിക്കുന്നവര്‍ക്കായി ശനിയാഴ്ച്ച കോവിഡ് 19 പരിശോധന ക്യാമ്പ് നടത്തുന്നതിനും തീരുമാനിച്ചു. ഉച്ചക്ക് 12 മുതല്‍ വൈകിട്ട് 4 വരെയാണ് സന്നിധാനത്ത് വച്ച്…
Read Moreവിഭാഗം: SABARIMALA SPECIAL DIARY
പുണ്യം പൂങ്കാവനം പദ്ധതി: സന്നിധാനത്ത് ശുചീകരണം നടത്തി
അരുണ്‍ രാജ് @കോന്നി വാര്‍ത്ത പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായി വിവിധ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില്‍ സന്നിധാനത്തെ കൊപ്രാക്കളം ഭാഗത്ത് ശുചീകരണം നടത്തി. രാവിലെ ഒമ്പത് മണിക്ക് ആരംഭിച്ച ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് സന്നിധാനം പോലീസ് സ്പെഷ്യല്‍ ഓഫീസര്‍ ബി. കെ. പ്രശാന്തന്‍ കാണി നേതൃത്വം നല്‍കി. വിവിധ ഭാഗങ്ങളിലെ പാഴ്‌വസ്തുക്കളും കൊപ്രാക്കളത്തിനോട് ചേര്‍ന്ന ഉപയോഗ്യശൂന്യമായ സാധനങ്ങളും പ്ലാസ്റ്റിക് ഷീറ്റുകളും പഴയ ചാക്കുകളും അടക്കമുള്ളവ നീക്കം ചെയ്തു. പുണ്യം പൂങ്കാവനം വോളണ്ടിയര്‍മാരെ കൂടാതൈ പോലീസിലെ വിവിധ വിഭാഗങ്ങള്‍, വനം വകുപ്പ്, എക്സൈസ് തുടങ്ങിയ വകുപ്പുകളിലെയും അയ്യപ്പ സേവാ സംഘത്തിലെയും 60-ഓളം പേരാണ് ശുചീകരണ പ്രവര്‍ത്തനം നടത്തിയത്. സന്നിധാനം എഎസ്ഒ പ്രമോദ്, ഇന്‍സ്പെക്ടര്‍മാരായ സാജു ആന്റണി, ഡി. ദീപു, കെ. വിനോദ്കുമാര്‍, പ്രവീണ്‍കുമാര്‍, യൂസഫ്, എസ്എച്ച്ഒ പ്രജീഷ്, എക്സൈസ് അസി. ഇന്‍സ്പെക്ടര്‍ വി.എം. ഹാരിസ്, വനം വകുപ്പ്…
Read Moreസന്നിധാനത്ത് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി
അരുണ്‍ രാജ് @കോന്നി വാര്‍ത്ത ഡോട്ട് കോം ശബരിമല സ്പെഷ്യല്‍ എഡിഷന്‍ കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ശബരിമല സന്നിധാനത്തും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന മുഴുവന്‍ ആളുകളും 14 ദിവസത്തിലൊരിക്കല്‍ നിര്‍ബന്ധമായും ആന്റിജന്‍ പരിശോധന നടത്തണമെന്ന് സന്നിധാനം എക്സിക്യുട്ടീവ് മജിസ്ട്രേറ്റ് സി.പി. സത്യപാലന്‍ നായര്‍ അറിയിച്ചു. സന്നിധാനത്തെയും പരിസരത്തെയും കടകളിലും മറ്റിടങ്ങളിലും കോവിഡ് പരിശോധന നടത്തണമെന്ന് നിര്‍ദേശിച്ച് നോട്ടീസ് നല്‍കി. നോട്ടീസ് ലഭിച്ച് രണ്ടു ദിവസത്തിനകം എല്ലാ ജീവനക്കാരും പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് സൂക്ഷിക്കണം. സ്ഥാപനങ്ങളിലെ പരിശോധന സമയത്ത് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. 14 ദിവസം പ്രാബല്യമുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശമില്ലാത്ത സ്ഥാപനങ്ങളിലെ ജീവനക്കാരടക്കമുള്ള ആരെയും സന്നിധാനത്തും പരിസര പ്രദേശങ്ങളിലും യാതൊരു കാരണവശാലും തുടരാന്‍ അനുവദിക്കില്ല. നിര്‍ദേശം പാലിക്കാത്തവരെ നിര്‍ബന്ധമായും തിരിച്ചയക്കുന്നതാണെന്നും എക്സിക്യുട്ടീവ് മജിസ്ട്രേറ്റ് അറിയിച്ചു.
Read Moreശബരിമല: വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്കും കോവിഡ് പരിശോധന
ശബരിമലയിലെയും പമ്പയിലെയും വിവിധ വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്കും കോവിഡ് പരിശോധന ഉറപ്പാക്കാന്‍ സന്നിധാനത്ത് ചേര്‍ന്ന ഉന്നതസമിതി യോഗം തീരുമാനിച്ചു. 14 ദിവസത്തില്‍ അധികം ശബരിമലയില്‍ സേവനം അനുഷ്ഠിക്കുന്ന എല്ലാവര്‍ക്കും കോവിഡ് 19 ആന്റിജന്‍ പരിശോധന ഉറപ്പാക്കും. സന്നിധാനത്തെ അടക്കം അപകടഭീഷണി ഉയര്‍ത്തുന്ന മരച്ചില്ലകള്‍ മുറിച്ച് നീക്കുന്നതിനും യോഗത്തില്‍ തീരുമാനമായി. കോവിഡ് 19 രോഗപ്രതിരോധ നടപടികളുടെ ഭാഗമായി ശബരിമലയിലെ എല്ലാ വകുപ്പ് മേധാവികള്‍ക്കും തെര്‍മല്‍ സ്‌കാനര്‍ നല്‍കി വകുപ്പിലെ ഉദ്യോഗസ്ഥരുടെ ശരീര താപനില ദിവസവും പരിശോധിക്കുന്നതിനുള്ള സംവിധാനം ഒരുക്കും. യോഗത്തില്‍ സന്നിധാനം പോലീസ് സ്‌പെഷല്‍ ഓഫീസര്‍ ബി.കെ. പ്രശാന്തന്‍ കാണി, സന്നിധാനം ഡ്യൂട്ടി മജിസ്‌ട്രേറ്റ് കെ. മനോജ്, ദേവസ്വം ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Read Moreതങ്ക അങ്കി രഥഘോഷയാത്ര ഡിസംബര്‍ 22 ന്; കോവിഡ്- 19 പ്രോട്ടോകോള്‍ പാലിക്കും
അരുണ്‍ രാജ് @ കോന്നി വാര്‍ത്ത കോന്നി വാര്‍ത്ത ഡോട്ട് കോം : ശബരിമലയിലേക്കുള്ള തങ്ക അങ്കി രഥഘോഷയാത്ര ഈ മാസം 22 ന് ആറന്‍മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്നും പുറപ്പെടും. 25 ന് ഉച്ചയ്ക്ക് ഘോഷയാത്ര പമ്പയില്‍ എത്തിച്ചേരും. വൈകുന്നേരം ശബരിമലയിലേക്ക് കൊണ്ടുവരുന്ന തങ്ക അങ്കിക്ക് ശരംകുത്തിയില്‍ വച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആചാരപൂര്‍വമുള്ള സ്വീകരണം നല്‍കും. ചിത്തിര തിരുനാള്‍ മഹാരാജാവ് ശബരിമല നടയ്ക്ക് സമര്‍പ്പിച്ച 453 പവന്‍ തങ്കത്തില്‍ നിര്‍മിച്ച അങ്കിയാണ് മണ്ഡല പൂജയ്ക്ക് അയ്യപ്പസ്വാമിക്ക് ചാര്‍ത്തുന്നതിനായി ഘോഷയാത്രയായി കൊണ്ടുവരുന്നത്. സന്നിധാനത്തേക്ക് കൊണ്ടുവരുന്ന തങ്ക അങ്കിയെ പതിനെട്ടാം പടിക്ക് മുകളില്‍, കൊടിമരത്തിന് മുന്നില്‍ വച്ച് ഔദ്യോഗികമായി വരവേറ്റ് ശ്രീകോവിലിനുള്ളിലേക്ക് കൈമാറും. ശേഷം തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധന നടക്കും. 26ന് ഉച്ചയ്ക്ക് ആണ് മണ്ഡലപൂജ നടക്കുക. ഇക്കുറി തങ്കയങ്കി ഘോഷയാത്രക്ക് കോവിഡ് നിയന്ത്രണങ്ങള്‍ ഉണ്ടാകും.…
Read Moreകോവിഡ് പ്രതിരോധങ്ങളില്‍ വിട്ടുവീഴ്ചയില്ലാതെ ശബരിമല സന്നിധാനം
കോന്നി വാര്‍ത്ത ഡോട്ട് കോം ശബരിമല ന്യൂസ് ഡെസ്ക് @അരുണ്‍ രാജ് ശബരിമല സന്നിധാനത്ത് കോവിഡിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ അണുവിമുക്തമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം. ദര്‍ശനത്തിനെത്തുന്ന ഭക്തരും ജീവനക്കാരും കൂടുതല്‍ കടന്നു പോകുന്ന ഭാഗങ്ങളില്‍ ദിവസം മൂന്ന് തവണയാണ് അണുവിമുക്തമാക്കുന്നത്. കൂടാതെ ആവശ്യമുള്ളവര്‍ക്ക് മാസ്‌കും സാനിറ്റൈസറും വിതരണം ചെയ്യുന്നു. കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നതിന് ആരോഗ്യവകുപ്പും പൊലീസും കര്‍ശന നിര്‍ദേശങ്ങളും നല്‍കുന്നുണ്ട്. അയ്യപ്പസേവാ സംഘം, വിശുദ്ധിസേന എന്നിവയുടെ നേതൃത്വത്തില്‍ രാവിലെയും ഉച്ചയ്ക്കും വൈകിട്ടുമായാണ് അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. തിരുമുറ്റം, മാളികപ്പുറം, വലിയ നടപന്തല്‍ തുടങ്ങിയ ഇടങ്ങളിലെ കൈവരികള്‍, പതിനെട്ടാം പടി, അരവണ കൗണ്ടര്‍, അന്നദാന മണ്ഡപം തുടങ്ങി ഒരു ദിവസം ഏറ്റവും കൂടുതല്‍ പേര്‍ കടന്നുപോകുന്ന ഭാഗങ്ങള്‍ അടക്കമാണ് അണുവിമുക്തമാക്കുന്നത്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള വിശുദ്ധിസേന പ്രവര്‍ത്തകര്‍ അണുനാശിനി തുണിയില്‍ മുക്കി തുടച്ചും അയ്യപ്പസേവാ സംഘം പ്രവര്‍ത്തകര്‍…
Read Moreചുഴലിക്കാറ്റ്: സന്നിധാനത്ത് അടിയന്തര സുരക്ഷാ അവലോകനയോഗം ചേര്‍ന്നു
അരുണ്‍ രാജ് @കോന്നി വാര്‍ത്ത ഡോട്ട് കോം ശബരിമല ന്യൂസ് ഡെസ്ക് ബുറേവി ചുഴലിക്കാറ്റ് കേരളതീരത്തോട് അടുക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ശബരിമല സന്നിധാനത്ത് അടിയന്തര സുരക്ഷാ അവലോകനയോഗം ചേര്‍ന്നു. സന്നിധാനം സ്റ്റേഷന്‍ ഓഫീസര്‍ ബി.കെ. പ്രശാന്തന്‍ കാണിയുടെ ആഭിമുഖ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ ശബരിമലയിലെ വിവിധ സുരക്ഷാ സംവിധാനങ്ങള്‍ അവലോകനം ചെയ്തു. ഏത് അടിയന്തര സാഹചര്യങ്ങളും നേരിടാന്‍ ശബരിമലയിലെയും പമ്പയിലെയും ഔദ്യോഗിക സംവിധാനങ്ങള്‍ സജ്ജമാണെന്ന് യോഗം വിലയിരുത്തി. വെള്ളിയാഴ്ച പുലര്‍ച്ചെ കാറ്റ് ശക്തിപ്രാപിച്ചാല്‍ പമ്പയില്‍ നിന്നും സന്നിധാനത്തേക്കുള്ള തീര്‍ഥാടകരുടെ പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തും. ശക്തമായ കാറ്റിലും മഴയിലും സ്വാമി അയ്യപ്പന്‍ റോഡില്‍ തടസങ്ങള്‍ ഉണ്ടായാല്‍ അവ നീക്കം ചെയ്യുന്നതിനുള്ള സൗകര്യങ്ങളും യോഗം ഉറപ്പുവരുത്തി. കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ വിവിധ വകുപ്പുകള്‍ ജാഗ്രതയോടെ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. സന്നിധാനം കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഫയര്‍ഫോഴ്‌സ്, ഫോറസ്റ്റ്, ദേവസ്വം,…
Read Moreചുഴലിക്കാറ്റ് കടന്നുപോകുന്നത് വരെ ശബരിമല തീർത്ഥാടനത്തിന് നിയന്ത്രണം ഏർപ്പെടുത്തി
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പുതിയ ബുള്ളറ്റിൻ പ്രകാരം തെക്കൻ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ബുറേവി ചുഴലിക്കാറ്റ് ഡിസംബർ 4ന് തിരുവനന്തപുരത്ത് കൂടി കടന്ന് പോകാനുള്ള സാധ്യതയാണ് കാണുന്നത്. ശ്രീലങ്കയിലെ തീരപതനത്തിനുശേഷം വീണ്ടും തെക്കൻ തമിഴ്‌നാട് തീരത്ത് പ്രവേശിക്കുമെന്നാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കാലാവസ്ഥ വകുപ്പിന്റെ നിലവിലെ പ്രവചനം അനുസരിച്ച് ഡിസംബർ 4ന് പുലർച്ചെ തെക്കൻ തമിഴ്‌നാട്ടിൽ പ്രവേശിക്കുന്ന ചുഴലിക്കാറ്റ് ഉച്ചയോടുകൂടി കേരളത്തിലേക്കും പ്രവേശിക്കും. ചുഴലിക്കാറ്റ് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി സംസാരിച്ചതായും സംസ്ഥാനം സ്വീകരിച്ച നടപടികൾ വിശദീകരിച്ചതായും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിൽ ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഡിസംബർ മൂന്നു മുതൽ അഞ്ച് വരെ ഇത് തുടരുമെന്നാണ് കരുതുന്നത്. കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. പത്തനംതിട്ട ജില്ലക്ക് അതിതീവ്ര മഴക്കും ശക്തമായ കാറ്റിനുമുള്ള മുന്നറിയിപ്പുള്ളതിനാൽ ചുഴലിക്കാറ്റ്…
Read Moreവിപുലമായ സുരക്ഷാ ക്രമീകരണങ്ങളുമായി അഗ്‌നി സുരക്ഷാസേന
അരുണ്‍ രാജ് @കോന്നി വാര്‍ത്ത ഡോട്ട് കോം ശബരിമല ഡെസ്ക് സുരക്ഷിതമായ തീര്‍ഥാടനകാലം ഒരുക്കുന്നതിന്റെ ഭാഗമായി ശബരിമലയിലും പമ്പയിലേക്കുള്ള വഴിയിലും അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി വിപുലവും ശാസ്ത്രീയവുമായ വിവിധ പ്രവര്‍ത്തനങ്ങളാണ് അഗ്‌നി സുരക്ഷാസേന നടത്തുന്നത്. സ്‌പെഷ്യല്‍ ഓഫീസര്‍ എസ്.എല്‍. ദിലീപ്, സ്റ്റേഷന്‍ ഓഫീസര്‍ കെ.എന്‍. സതീശന്‍, അസി. സ്റ്റേഷന്‍ ഓഫീസര്‍ യു.വി. ഷിബു എന്നിവരുടെ നേതൃത്വത്തില്‍ സന്നിധാനത്തെ വിവിധ സ്ഥാപനങ്ങളില്‍ പരിശോധന നടത്തുകയും ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും അപകട സാഹചര്യങ്ങള്‍ നേരിടുന്നതിന് പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തു. സന്നിധാനത്തെ അപ്പം – അരവണ പ്ലാന്റ്, ഗ്യാസ് ഗോഡൗണ്‍, ഇന്‍സിനറേറ്റര്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളിലെ തൊഴിലാളികള്‍ക്ക് പ്രത്യേക ബോധവത്ക്കരണ ക്ലാസുകളും പ്രാഥമിക അഗ്‌നിസുരക്ഷാ ഉപകരണങ്ങളായ വിവിധ അഗ്‌നി നിയന്ത്രണ ഉപകരണങ്ങള്‍, ഗ്യാസ് സിലിണ്ടറുകള്‍ എന്നിവ കൈകാര്യം ചെയ്യേണ്ട രീതി, സ്വയരക്ഷാ മാര്‍ഗങ്ങള്‍ എന്നിവയില്‍ പരിശീലനവും നല്‍കി. കാലാവസ്ഥാ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ സന്നിധാനം,…
Read Moreശബരിമല ദര്‍ശനം : ബുക്കിങ് പുന:രാരംഭിച്ചു
ശബരിമല ദര്‍ശനം : ബുക്കിങ് പുന :രാരംഭിച്ചു എട്ടാം തീയതി വരെ ബുക്കിങ് പൂര്‍ത്തിയായി ദിനവും 2000 പേര്‍ക്ക്ദര്‍ശന സൌകര്യം കോന്നി വാര്‍ത്ത ഡോട്ട് കോം : ശബരിമലയിൽ വെർച്വൽ ക്യൂ ബുക്കിംഗ് ഇന്ന് ഉച്ചക്ക് 12 മണി മുതൽ ആരംഭിച്ചു .എട്ടാം തീയതി വരെ ബുക്കിങ് പൂര്‍ത്തിയായി . 2000 പേരെ ദിനവും കയറ്റി വിടും . ബുക്കിങ് പുനരാരംഭിച്ചതോടെ സൈറ്റ് സ്ലോ ആയി . ഭക്തർക്ക് www. Sabarimalaonline.org എന്ന സൈറ്റ് വഴി ദർശനത്തിനായി ബുക്ക് ചെയ്യാം. വെർച്വൽ ക്യൂവഴിയുള്ള തീർത്ഥാടകരുടെ എണ്ണം തിങ്കൾ മുതൽ വെള്ളി വരെ 2000 പേർ വീതം എന്ന രീതിയിലാണ്.നിലവിൽ ഇത് 1000 വീതം ആയിരുന്നു. ശനി, ഞായർ ദിവസങ്ങളിൽ 2000 വീതം എന്നത് 3000 വീതം ആയിരിക്കും.
Read More