ശബരിമലയില്‍ മണ്ഡല – മകരവിളക്ക് തീര്‍ഥാടനം തുടങ്ങിയ ശേഷം ഇതുവരെ വിറ്റത് 4,44,410 ടിന്‍ അരവണ. തപാല്‍ മുഖേനയുള്ള വില്‍പ്പന അടക്കമുള്ള കണക്കാണിത്. പത്ത് ടിന്നുകളുള്ള അരവണ പായസത്തിന്റെ ബോക്സുകള്‍ ഉള്‍പ്പെടെ തയാറാക്കിയിട്ടുണ്ട്. 80 രൂപയാണ് ഒരു ടിന്‍ അരവണയുടെ വില. 98,477 പാക്കറ്റ് അപ്പമാണ് ഇതു വരെ വിറ്റുപോയത്. 35 രൂപയാണ് ഒരു പാക്കറ്റ് അപ്പത്തിന്റെ നിരക്ക്. മകരവിളക്ക് തീര്‍ഥാടന കാലത്തെ വില്‍പ്പനയ്ക്കായി 60,000 ടിന്‍ അരവണയും, 8,000 പാക്കറ്റ് അപ്പവുമാണ് തയാറാക്കിയിരിക്കുന്നത്. ആകെ വിറ്റ അരവണ ടിന്നുകളില്‍ 37,239 എണ്ണം തപാല്‍ വഴി സ്വാമി പ്രസാദം പദ്ധതിയിലൂടെയാണ് ഇത്തവണ വിറ്റത്. 450 രൂപ മുടക്കി ഭക്തര്‍ക്ക് തങ്ങളുടെ ഏറ്റവും അടുത്ത പോസ്റ്റ് ഓഫീസ് മുഖേന സ്വാമി പ്രസാദത്തിനായി ബുക്ക് ചെയ്യാം. അരവണ പ്രസാദം കൂടാതെ സന്നിധാനത്തെ പ്രധാന വഴിപാടുകളായ വിഭൂതി, മഞ്ഞള്‍, കുങ്കുമം,…
Read Moreവിഭാഗം: SABARIMALA SPECIAL DIARY
സന്നിധാനത്ത് ഉന്നതതല യോഗം ചേർന്നു
മകരവിളക്ക് ഉത്സവത്തിനായി നട തുറന്ന ശേഷം ശബരിമല സന്നിധാനത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും കൂടിയാലോചിക്കുന്നതിനുമായി വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ യാതൊരു വിധ വിട്ടുവീഴ്ചയും പാടില്ല എന്നു ശബരിമല എക്സിക്യുട്ടിവ് ഓഫീസർ വി.എസ്. രാജേന്ദ്രപ്രസാദ് യോഗത്തിൽ പറഞ്ഞു. അരോഗ്യ വകുപ്പിന്റെ എല്ലാ നിർദേശങ്ങളും പാലിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് സന്നിധാനത്ത് നടന്നു വരുന്നത്. കോവിഡ് പശ്ചാത്തലത്തിൽ ശബരിമലയിൽ എത്തുന്ന ഭക്തർക്ക് നേരിട്ട് നെയ്യഭിഷേകത്തിനുള്ള അവസരമില്ല. അഭിഷേകം ചെയ്ത നെയ്യ് ഭക്തർക്ക് ലഭ്യമാക്കുന്നതിന് മരാമത്ത് കോംപ്ലക്സിനു താഴെയായി കൗണ്ടറുകൾ തുറന്നിട്ടുണ്ട്. ഇവിടെ നിന്നും അഭിഷേകം ചെയ്ത നെയ്യ് ലഭിക്കുന്ന സമയം ഉച്ചയ്ക്ക് രണ്ട് മണി വരെയാക്കി ദീർഘിപ്പിച്ചിരുന്നു. ആവശ്യമെങ്കിൽ സമയം ഇനിയും ദീർഘിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാളികപ്പുറത്തിനു സമീപം അന്നദാന മണ്ഡപത്തിൽ ചേർന്ന യോഗത്തിൽ ശബരിമല പോലീസ് സ്പെഷ്യൽ ഓഫീസർ കെ…
Read Moreമകരവിളക്ക് ദിനം 5000 പേർക്ക് മാത്രം ശബരിമലയിൽ ദർശനാനുമതി
ശബരിമലയിൽ മകരവിളക്ക് ദിവസമായ ജനുവരി 14 ന്, മുൻകൂട്ടി വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത 5000 ഭക്കർക്ക് മാത്രമെ അയ്യപ്പ ദർശനത്തിനുള്ള അനുമതി ഉണ്ടാവുകയുള്ളൂവെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ.എൻ.വാസു വ്യക്തമാക്കി. മകരവിളക്ക് ദിവസത്തേക്ക് ബുക്ക് ചെയ്യാത്ത ആരെയും ശബരിമല സന്നിധാനത്തോ പരിസരത്തോ തങ്ങുവാൻ അനുവദിക്കുന്നതല്ലെന്നും പ്രസിഡൻ്റ് അറിയിച്ചു.
Read Moreപുതുവര്‍ഷത്തില്‍ അയ്യനെ വണങ്ങി ഭക്തര്‍
പുതുവര്‍ഷത്തിന്റെ പൊന്‍കിരണങ്ങളുടെ പൊന്‍ ശോഭയില്‍ ശബരീശനെ കണ്ടു വണങ്ങി ഭക്തര്‍. മുന്‍വര്‍ഷങ്ങളില്‍ പുതുവര്‍ഷത്തില്‍ സന്നിധാനത്ത് ആഭൂതപൂര്‍വമായ ഭക്തജനത്തിരക്കാണ് ഉണ്ടാകാറുള്ളത്. കോവിഡ് പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ഇക്കുറി ഒരു ദിവസം അയ്യായിരം പേര്‍ക്ക് മാത്രമാണ് ദര്‍ശനം. 48 മണിക്കൂറിനുള്ളില്‍ പരിശോധിച്ച ആര്‍റ്റിപിസിആര്‍/ ആര്‍റ്റിലാംബ് / എക്‌സ്പ്രസ്‌നാറ്റ് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമാണ് ദര്‍ശനത്തിന് അനുവദിച്ചിട്ടുള്ളത്. പുതുവത്സരത്തെ വരവേറ്റ് സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള പോലീസ് അയ്യപ്പന്‍മാര്‍ കര്‍പ്പൂരദീപം തെളിച്ചു. ശബരിമല എക്‌സിക്യൂട്ടിവ് ഓഫീസര്‍ വി.എസ്. രാജേന്ദ്രപ്രസാദിന്റെ സാന്നിധ്യത്തില്‍ സന്നിധാനം പോലീസ് അസി. സ്‌പെഷ്യല്‍ ഓഫീസര്‍ പദം സിങ്ങ് വെല്‍ക്കം 2021 എന്നു കര്‍പ്പൂരം കൊണ്ട് എഴുതിയതിലേക്ക് ജ്വാല പകര്‍ന്നു. ഭക്തര്‍ക്ക് നവവത്സരാശംസകള്‍ നേര്‍ന്ന് തന്ത്രി ശബരിമല തന്ത്രി കണ്ഠരര് രാജീവര് ഭക്തര്‍ക്ക് നവവത്സരാശംസകള്‍ നേര്‍ന്നു. പുതിയ വര്‍ഷം കോവിഡ് മാറി ഐശ്വര്യ സമ്പൂര്‍ണമാകട്ടെ എന്ന് പ്രാര്‍ഥിക്കുന്നു എന്നും ശബരിമലയില്‍…
Read Moreമകരവിളക്ക് തീര്‍ഥാടനം: ശബരിമല ഡിസംബര്‍ 30ന് വൈകുന്നേരം തുറക്കും
ഭക്തര്‍ക്ക് പ്രവേശനം 31 മുതല്‍ ജനുവരി 19 വരെ…. ….. പ്രതിദിനം 5000 പേര്‍ക്ക് വീതം ദര്‍ശന അനുമതിക്കുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ഇന്ന് (28.12.2020) വൈകുന്നേരം ആറിന് ആരംഭിക്കും….. ….. 31 മുതല്‍ ദര്‍ശനത്തിന് എത്തുന്ന അയ്യപ്പഭക്തര്‍ക്ക് 48 മണിക്കൂറിനുള്ളില്‍ നടത്തിയ കോവിഡ് – 19 ആര്‍ ടി പി സി ആര്‍ / ആര്‍ടി ലാമ്പ് / എക്‌സ്പ്രസ് നാറ്റ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം…… …..നിലയ്ക്കലില്‍ കോവിഡ്- 19 പരിശോധന സംവിധാനം ഉണ്ടാവില്ല….. മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രനട ഡിസംബര്‍ 30 ന് വൈകുന്നേരം അഞ്ചിന് തുറക്കും. 31ന് പുലര്‍ച്ചെ മുതല്‍ക്കെ അയ്യപ്പഭക്തരെ പ്രവേശിപ്പിക്കുകയുള്ളൂ. 2021 ജനുവരി 19 വരെ ഭക്തര്‍ക്ക് ദര്‍ശന സൗകര്യം ഉണ്ട്. ജനുവരി 20 ന് ശബരിമല നട അടയ്ക്കും. ഡിസംബര്‍ 31 മുതല്‍ ജനുവരി 19…
Read Moreമണ്ഡലകാല ഉത്സവത്തിന് ഭക്തിസാന്ദ്രമായ സമാപനം
മകരവിളക്ക് ഉത്സവത്തിനായി 30-ന് നടതുറക്കും ശരണം വിളികളാല്‍ മുഖരിതമായ നാല്‍പ്പത്തിയൊന്നു ദിവസത്തെ മണ്ഡലകാല തീര്‍ഥാടനത്തിന് സമാപനം കുറിച്ച് മണ്ഡലപൂജ (ഡിസംബര്‍ 26) നടന്നു. രാവിലെ 11.40 നും 12.20 നും മദ്ധ്യേയുള്ള മീനം രാശി മുഹൂര്‍ത്തത്തില്‍ തന്ത്രി കണ്ഠരര് രാജീവര് മുഖ്യകാര്‍മികത്വം വഹിച്ചു. മേല്‍ശാന്തി ജയരാജ് പോറ്റി സഹകാര്‍മികനായി. വിശേഷാല്‍ കളഭാഭിഷേകവും 25 കലശവും നടന്നു. തങ്ക അങ്കി ചാര്‍ത്തിയ അയ്യപ്പ വിഗ്രഹത്തിന്റെ അനിര്‍വചനീയമായ ചൈതന്യത്തിന്റെ ദര്‍ശന സാഫല്യത്തോടെയാണ് അയ്യപ്പ ഭക്തര്‍ മലയിറങ്ങിയത്. തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീചിത്തിര തിരുനാള്‍ ബാലരാമ വര്‍മയാണ് മണ്ഡല പൂജയ്ക്കു ചാര്‍ത്തുന്നതിനുള്ള 450 പവന്‍ തൂക്കമുള്ള തങ്കഅങ്കി 1973-ല്‍ നടയ്ക്കുവച്ചത്. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ 22 ന് ആറന്‍മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ട തങ്ക അങ്കി ഘോഷയാത്ര വെള്ളിയാഴ്ച വൈകിട്ട് 6.22നാണ് സന്നിധാനത്തെത്തിയത്. വെള്ളിയാഴ്ച്ച വൈകിട്ട് 6.30ന് തങ്ക അങ്കി ചാര്‍ത്തിയുള്ള മഹാ…
Read Moreശബരിമല മണ്ഡല പൂജാ ഉത്സവം: സുരക്ഷാ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
കോന്നി വാര്‍ത്ത : ശബരിമല മണ്ഡല പൂജയോട് അനുബന്ധിച്ച് പോലീസിന്റെ സുരക്ഷാ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി സന്നിധാനം പോലീസ് സ്‌പെഷ്യല്‍ ഓഫീസര്‍ എ.എസ്. രാജു പറഞ്ഞു. പതിവ് പോലെ ഉച്ചയ്ക്ക് ഒന്നു വരെ മാത്രമേ ദര്‍ശനം അനുവദിക്കു. ഉച്ചയ്ക്ക് ഒന്നിനു ശേഷം ഭക്തരെ സന്നിധാനത്ത് തുടരാന്‍ അനുവദിക്കില്ല. ഇതിന്റെ ഭാഗമായി രാവിലെ 11.30 ന് ശേഷം നിലയ്ക്കലില്‍ നിന്ന് ഭക്തരെ പമ്പയിലേക്ക് കടത്തി വിടുകയില്ല. തങ്ക അങ്കി സന്നിധാനത്ത് എത്തി ദീപാരാധനയ്ക്കു ശേഷം മാത്രമേ ഭക്തരെ ദര്‍ശനത്തിന് അനുവദിക്കൂ. വൈകിട്ട് അഞ്ച് മുതല്‍ പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് ദര്‍ശനത്തിനായി കടത്തി വിടും. തുടര്‍ന്ന് ഹരിവരാസനം പാടി നട അടയ്ക്കും വരെയും ഭക്തരെ ദര്‍ശനത്തിന് അനുവദിക്കും. നിലവില്‍ സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള പോലീസ് സംഘം തന്നെയാവും 25 നും സുരക്ഷയൊരുക്കുക. അത്യാവശ്യ ഘട്ടത്തില്‍ കൂടുതല്‍ സേനയെ വിന്യസിക്കേണ്ടി വന്നാല്‍ മണിയാര്‍, പത്തനംതിട്ട…
Read Moreഹരിവരാസനം പുരസ്‌കാരം വീരമണി രാജുവിന്
കോന്നി വാര്‍ത്ത : 2021ലെ ഹരിവരാസനം പുരസ്‌കാരത്തിന് ഗായകന്‍ എം.ആര്‍. വീരമണി രാജുവിനെ തെരഞ്ഞെടുത്തു. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ആയിരകണക്കിന് ഭക്തിഗാനങ്ങള്‍ ആലപിച്ച വീരമണി രാജു തമിഴ്നാട് സര്‍ക്കാരിന്റെ കലൈമാമണി അവാര്‍ഡ് അടക്കം നിരവധി പുരസ്‌കാരങ്ങള്‍ക്ക് നേരത്തെ അര്‍ഹനായിട്ടുണ്ട്. അടുത്തമാസം മകരവിളക്ക് ദിവസം ശബരിമല സന്നിധാനത്ത് നടക്കുന്ന ചടങ്ങില്‍ വച്ച് എം.ആര്‍. വീരമണി രാജുവിന് ഹരിവരാസനം പുരസ്‌കാരം സമ്മാനിക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ഒരു ലക്ഷം രൂപയാണ് പുരസ്‌കാര തുക.
Read Moreമണ്ഡല പൂജക്കൊരുങ്ങി ശബരിമല; തങ്കയങ്കി ഘോഷയാത്ര ഡിസംബര്‍ 25 ന് വൈകുന്നേരം സന്നിധാനത്ത്
മണ്ഡലപൂജയ്ക്കായി ശബരിമല സന്നിധാനം ഒരുങ്ങി കഴിഞ്ഞു. ഡിസംബര്‍ 26 ന് രാവിലെ 11.40നും ഉച്ചയ്ക്ക് 12.20നും മദ്ധ്യേയുള്ള ശുഭമുഹൂര്‍ത്തത്തില്‍ തങ്കയങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ നടക്കും. 25 ന് ഉച്ചയ്ക്ക് ഒരു മണിയോടെ അയ്യപ്പ സ്വാമിക്ക് ചാര്‍ത്താനുള്ള തങ്കയങ്കിയും വഹിച്ചുള്ള ഘോഷയാത്ര പമ്പയില്‍ എത്തിച്ചേരും. തുടര്‍ന്ന് പമ്പയില്‍ വിശ്രമിച്ച ശേഷം ഉച്ചകഴിഞ്ഞ് മൂന്നോടെ തങ്കയങ്കി പേടകവുമായി സന്നിധാനത്തേക്ക് യാത്ര തിരിക്കും. വൈകുന്നേരം 5.15 ന് ശരംകുത്തിയില്‍ വച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ തങ്കയങ്കിയെ ആചാര പൂര്‍വം സ്വീകരിച്ച് ക്ഷേത്രത്തിലേക്ക് ആനയിക്കും. ഇതിനായി ദേവസ്വം ബോര്‍ഡ് നിയോഗിച്ചിട്ടുള്ള പ്രതിനിധികള്‍ വൈകിട്ട് അഞ്ചിന് അയ്യപ്പ സന്നിധിയില്‍ നിന്ന് ഹാരങ്ങളും അണിഞ്ഞ് ശരംകുത്തിയില്‍ എത്തിച്ചേരും. പതിനെട്ടാം പടിക്ക് മുകളിലായി കൊടിമരത്തിന് മുന്നില്‍ വച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.എന്‍.വാസു, ബോര്‍ഡ് അംഗം കെ.എസ്.രവി, ദേവസ്വം കമ്മീഷണര്‍ ബി.എസ്. തിരുമേനി തുടങ്ങിയവരും മറ്റ്…
Read Moreശബരിമല ദര്‍ശനത്തിന് ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കി
കോന്നി വാര്‍ത്ത : ശബരിമല ദര്‍ശനത്തിന് ഡിസംബര്‍ 26ന് ശേഷം എത്തുന്ന ഭക്തര്‍ക്കും സന്നിധാനത്ത് ജോലി ചെയ്യാനെത്തുന്ന എല്ലാ വിഭാഗം ജീവനക്കാര്‍ക്കും ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തിയ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. ഇതുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടികള്‍ പൂര്‍ത്തിയാക്കിയതായി സന്നിധാനത്ത് ചേര്‍ന്ന ശബരിമല ഉന്നതാധികാര സമിതി യോഗത്തിന് ശേഷം എഡിഎം ഡോ. അരുണ്‍ വിജയ്, സന്നിധാനം പോലീസ് സ്പെഷല്‍ ഓഫീസര്‍ എ.എസ്. രാജു എന്നിവര്‍ പറഞ്ഞു. ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണം. ഇക്കാര്യം പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷം മാത്രമേ നിലയ്ക്കലില്‍ നിന്ന് ഭക്തരെ പമ്പയിലേക്കും തുടര്‍ന്ന് സന്നിധാനത്തേക്കും കടത്തി വിടൂ. ഡിസംബര്‍ 30 ന് ശേഷം നിലയ്ക്കലില്‍ ആന്റിജന്‍ ടെസ്റ്റ് ഉണ്ടാവില്ല. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതിന്റെ ഭാഗമായി തങ്ക അങ്കിയോടൊപ്പം സന്നിധാനത്തേക്ക് അനുഗമിക്കുന്നവരുടെ എണ്ണം ചുരുക്കും. അയ്യപ്പസേവാസംഘത്തിന്റെ കര്‍പ്പൂരാഴിക്കും കോവിഡ് മാനദണ്ഡം…
Read More