ശബരിമല തീര്‍ഥാടനം:90 കോട്പ കേസെടുത്തു; 18000 രൂ പിഴ ഈടാക്കി എക്‌സൈസ് സ്‌ക്വാഡ് കഴിഞ്ഞ ദിവസം സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍നടത്തിയ പരിശോധനയില്‍ പുകയില ഉത്പ്പന്നങ്ങളും, ബീഡികളും കണ്ടെടുത്തു. കോട്പ നിയമപ്രകാരം 90 കേസുകള്‍ എടുക്കുകയും 18000 രൂപ പിഴ ഈടാക്കുകയും ചെയ്തു. അട്ടത്തോട് പ്ലാപ്പള്ളി വനമേഖലയിലും സ്‌ക്വാഡ് പരിശോധന നടത്തി വരുന്നു. ലഹരി പദാര്‍ഥങ്ങള്‍ വില്‍ക്കുന്ന കച്ചവട സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പമ്പ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ പി.കെ. ഹരികുമാര്‍ അറിയിച്ചു. ലഹരി പദാര്‍ഥങ്ങളുടെ വില്‍പ്പന സംബന്ധിച്ച പരാതികള്‍ അറിയിക്കുന്നതിനുള്ള നമ്പര്‍: പമ്പ 04735-203432, നിലയ്ക്കല്‍ 04735- 205010, സന്നിധാനം 04735-202203. ഭക്തരുടെ ആരോഗ്യരക്ഷയ്ക്കായി ശബരിമലയില്‍ ആയുര്‍വേദ കേന്ദ്രം സജ്ജം ശബരിമല തീര്‍ഥാടനത്തിനെത്തുന്ന ഭക്തരുടെ ആരോഗ്യരക്ഷയ്ക്കായി വൈവിധ്യമാര്‍ന്ന ചികില്‍സകളും മരുന്നുകളുമാണ് ആയുര്‍വേദ വകുപ്പ് സന്നിധാനത്തെയും പമ്പയിലെയും ചികില്‍സാ കേന്ദ്രങ്ങളില്‍ ഒരുക്കിയിരിക്കുന്നത്. 14 പേരടങ്ങുന്ന…
Read Moreവിഭാഗം: SABARIMALA SPECIAL DIARY
ദീപ പ്രഭയിൽ കല്ലേലി കാവ്
ദീപ പ്രഭയിൽ കല്ലേലി കാവ് കോന്നി :നെയ്ത്തിരിയിട്ട നില വിളക്കുകളും മൺചെരാതുകളും നിറഞ്ഞു പ്രകാശം ചൊരിഞ്ഞതോടെ കല്ലേലി പൂങ്കാവനം ദീപ പ്രഭയിൽ തിളങ്ങി. തൃക്കാർത്തികയോടനുബന്ധിച്ചു കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലാണ് കാർത്തിക ദീപങ്ങൾ തെളിയിച്ചത്. ആല വിളക്കിലും 41 തൃപ്പടികളിലും മനകളിലും കളരിയിലും ദീപം തെളിയിച്ചു ദീപ കാഴ്ച ഒരുക്കി.
Read Moreകനത്ത മഴ :ശബരിമല യാത്ര ഇന്ന് നിരോധിച്ചു(20/11/2021)
കനത്ത മഴ :ശബരിമലമല യാത്ര ഇന്ന് നിരോധിച്ചു(20/11/2021) പത്തനംതിട്ട ജില്ലയിൽ ലഭിച്ചുകൊണ്ടിരിക്കുന്ന കനത്ത മഴയുടെ സാഹചര്യത്തിൽ പമ്പാ നദിയിലെ ജലനിരപ്പ് ഉയർന്നിരിക്കുകയാണ് എന്നതും, കക്കി ഡാം തുറന്നിട്ടുള്ളതും പമ്പാ ഡാം മിൽ red alert പ്രഖ്യാപിച്ചിട്ടുള്ളതും കണക്കിലെടുത്തുകൊണ്ട് ഭക്തരുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിലേക്കായി ഇന്ന് (20-11-2021) പമ്പയിലേക്കും ശബരിമലയിലേക്കുമുള്ള തീർഥാടകരുടെ യാത്ര നിരോധിച്ചിട്ടുള്ളതായി അറിയിക്കുന്നു. ജലനിരപ്പ് കുറയുന്ന മുറക്ക് ഏറ്റവും അടുത്ത അവസരത്തിൽ തന്നെ virtual queue മുഖേനെ ബുക്ക് ചെയ്ത എല്ലാ ഭക്തർക്കും ദർശനത്തിനുള്ള സൗകര്യം ഒരുക്കുന്നതായിരിക്കും.
Read Moreശബരിമല : വാര്‍ത്തകള്‍ ,വിശേഷങ്ങള്‍ ,അറിയിപ്പുകള്‍ (19/11/2021 )
ശബരിമല തീര്‍ഥാടനം: സുരക്ഷിത യാത്രയ്ക്ക് സേഫ് സോണ്‍ നിര്‍ദേശങ്ങള്‍ ശബരിമല തീര്‍ഥാടകരുടെ സുരക്ഷിത യാത്രയ്ക്ക് നിര്‍ദേശങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പിന്റെ സേഫ് സോണ്‍ പദ്ധതി. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: അമിത വേഗം പാടില്ല. വളവുകളില്‍ ഓവര്‍ടേക്കിംഗ് പാടില്ല. റോഡ് അരികുകളില്‍ അപകടകരമാം വിധം വാഹനം പാര്‍ക്ക് ചെയ്യരുത്. രാത്രി യാത്രയില്‍ ഡിം ലൈറ്റ് ആവശ്യാനുസരണം ഉപയോഗിക്കുക. ഉന്മേഷവാനായി ഉണര്‍ന്നിരുന്ന് മാത്രം വാഹനം ഓടിക്കുക. ഇടതുവശം ചേര്‍ന്ന് വാഹനം ഓടിക്കുക. രാത്രി വൈകി ഉറക്കക്ഷീണത്തോടെ വാഹനം ഓടിക്കാതിരിക്കുക. വാഹനങ്ങളുടെ സാങ്കേതിക തകരാറുകള്‍ ഇല്ലെന്ന് ഉറപ്പു വരുത്തുക. മാലിന്യങ്ങള്‍ അലക്ഷ്യമായി തുറസായ സ്ഥലങ്ങളില്‍ വലിച്ചെറിയാതിരിക്കുക. വലതുവശം ഓവര്‍ടേക്കിംഗിന് മാത്രമുള്ളതാണ്. സ്ഥിരമായി വലതുവശം ചേര്‍ന്ന് വാഹനമോടിക്കുന്നത് ഗതാഗത തടസത്തിനും റോഡ് അപകടത്തിനും കാരണമാകുന്നതും ശിക്ഷാര്‍ഹവുമാണ്. അടിയന്തിര സാഹചര്യങ്ങളില്‍ സഹായത്തിനായി സേഫ് സോണ്‍ ഹെല്‍പ്പ് ലൈനുമായി ബന്ധപ്പെടാം. ഇലവുങ്കല്‍: 09400044991, 09562318181, എരുമേലി: 09496367974,…
Read Moreശബരിമല തീര്‍ഥാടകരുടെ ശ്രദ്ധയ്ക്ക്:എല്ലാ റോഡുകളിലേയും ഗതാഗതം പുന:സ്ഥാപിച്ചു
ശക്തമായ മഴ സാഹചര്യത്തില്‍ വെള്ളക്കെട്ടിനെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയില്‍ ഗതാഗതം തടസപ്പെട്ട റോഡുകളില്‍ ഗതാഗതം പുന:സ്ഥാപിച്ചതായി പൊതുമരാമത്ത് (നിരത്തുകള്‍) വിഭാഗം എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. കൊച്ചാലുംമൂട്-പന്തളം റോഡ്, പന്തളം-ഓമല്ലൂര്‍ റോഡ്, പന്തളം-കൈപ്പട്ടൂര്‍ റോഡ്, കുമ്പഴ-കോന്നി വഴി വെട്ടൂര്‍ റോഡ്, അടൂര്‍-കൈപ്പട്ടൂര്‍-പത്തനംതിട്ട റോഡ് എന്നിവടങ്ങളിലെ ഗതാഗതമാണ് സാധാരണനിലയിലായത്. അതേസമയം അടൂര്‍-കൈപ്പട്ടൂര്‍-പത്തനംതിട്ട റോഡില്‍ കൈപ്പട്ടൂര്‍ പാലം അപ്രോച്ച് റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ പാലത്തില്‍കൂടി ഭാരം കുറഞ്ഞ വാഹനങ്ങള്‍ നിയന്ത്രണവിധേയമായി ഒരുവരി ഗതാഗതം മാത്രമാണ് അനുവദിച്ചിരിക്കുന്നത്.
Read Moreശബരിമലയില്‍ കനത്ത മഴ
ശബരിമലയില്‍ കനത്ത മഴ കോന്നി വാര്‍ത്ത : രണ്ടു ദിവസം വെയില്‍ കിട്ടിയതു ഒറ്റ ദിവസം കൊണ്ട് മാറി . ശബരിമലയിലും വന ഭാഗത്തും കനത്ത മഴ പെയ്യുന്നു . ശക്തമായ മഴയാണ് ഉച്ചയ്ക്ക് ശേഷം ഉണ്ടായത്
Read Moreശബരിമല തീര്‍ഥാടനം: പമ്പ, നിലയ്ക്കല്‍ ബേസ് ക്യാമ്പ് എന്നിവിടങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ ജില്ലാ കളക്ടര്‍ വിലയിരുത്തി
ശബരിമല തീര്‍ഥാടകര്‍ക്ക് ശുചിമുറികളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്നും വരും ദിവസങ്ങളില്‍ അധിക സൗകര്യം ഉറപ്പാക്കുമെന്നും പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. നിലയ്ക്കല്‍ ബേസ് ക്യാമ്പിലും പമ്പയിലും തീര്‍ഥാടകര്‍ക്കായി ഏര്‍പ്പെടുത്തിയ സൗകര്യങ്ങള്‍ വിലയിരുത്തി സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍. നിലവിലെ സ്ഥിതിയില്‍ തീര്‍ഥാടകര്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ എല്ലാ ശുചിമുറികളും നിലയ്ക്കലില്‍ 250 ശുചിമുറികളും തുറന്നിട്ടുണ്ട്. ഇവിടെയുള്ള കണ്ടെയ്നര്‍, സ്ഥിരം ശുചിമുറികളില്‍ കുറിച്ചുകൂടി തുറക്കാനുണ്ട്. അവയില്‍ ഉപയോഗ്യമായവ 24 മണിക്കൂറിനുള്ളില്‍ സജ്ജമാക്കും. ഇവിടങ്ങളിലെ ശുചിമുറികള്‍ ശബരിമല സാനിറ്റേഷന്‍ സൊസൈറ്റി പ്രവര്‍ത്തകരെ ഉപയോഗിച്ച് വൃത്തിയാക്കുന്നുണ്ട്. ഇതിനായി വിശുദ്ധി സേനാംഗങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു. തീര്‍ഥാടകര്‍ക്കുള്ള കുടിവെള്ള കിയോസ്‌ക്കുകളുടെ പ്രവര്‍ത്തനവും തൃപ്തികരമാണ്. വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്ത് ദര്‍ശനം നടത്താന്‍ കഴിയാത്തവര്‍ക്കായുള്ള സ്പോട്ട് ബുക്കിംഗ് നിലയ്ക്കലും പന്തളത്തും സജ്ജമായിട്ടുണ്ട്. ആധാര്‍…
Read Moreപമ്പയില്‍ ഇരുമുടിക്കെട്ട് നിറയ്ക്കാന്‍ സൗകര്യം
konnivartha.com : ഇരുമുടിക്കെട്ടില്ലാതെ വരുന്നവര്‍ക്ക് കെട്ടുനിറയ്ക്കാനുള്ള സൗകര്യം ദേവസ്വം ബോര്‍ഡ് പമ്പയില്‍ ഒരുക്കി. പമ്പാ ഗണപതി ക്ഷേത്രത്തിനു സമീപം പുലര്‍ച്ച 2.30 മുതല്‍ രാത്രി എട്ട് വരെ ഈ സൗകര്യമുണ്ടാകും. ക്ഷേത്രത്തിനു സമീപമുള്ള കെട്ടുനിറ മണ്ഡപത്തില്‍ 250 രൂപ അടച്ച് കെട്ടു നിറയ്ക്കുന്നതിനുള്ള സൗകര്യമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. പണമടച്ച് രസീത് വാങ്ങിയാല്‍ പമ്പാ ദേവസ്വം മേല്‍ശാന്തിയോ സഹശാന്തിമാരോ ഇരുമുടി നിറച്ച് തലയിലേറ്റിത്തരും. ഒന്നില്‍ക്കൂടുതല്‍ നെയ്‌ത്തേങ്ങ നിറയ്ക്കണമെന്നുള്ളവര്‍ക്ക് നെയ്‌ത്തേങ്ങ ഒന്നിന് 80 രൂപ എന്ന നിരക്കില്‍ രസീത് എടുക്കണം. ഇരുമുടിക്കെട്ടിനുള്ള സാധനങ്ങളുമായി എത്തുന്നവര്‍ 150 രൂപയുടെ രസീതെടുത്താല്‍ ഇരുമുടിക്കെട്ടു നിറച്ച് ശിരസിലേറ്റിത്തരും. നേരത്തെ ഇരുമുടിക്കെട്ടില്‍ 10 വഴിപാട് ദ്രവ്യങ്ങളാണ് ഉണ്ടായിരുന്നത്. നിലവില്‍ ഒരു കെട്ടില്‍ 17 വഴിപാട് ദ്രവ്യങ്ങളാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ഇരുമുടി സഞ്ചി, ചെറിയ സഞ്ചി, നാളികേരം, നെയ്യ്, മലര്‍, അവല്‍, മുന്തിരി, കല്‍ക്കണ്ടം, ശര്‍ക്കര, മഞ്ഞള്‍പ്പൊടി, കര്‍പ്പൂരം,…
Read Moreകലഞ്ഞൂരില്‍ ശബരിമല തീർഥാടകർക്ക് അന്നദാനം ആരംഭിച്ചു
കോന്നി വാര്‍ത്ത ഡോട്ട് കോം : കലഞ്ഞൂർ സൗഹൃദകൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃക്കലഞ്ഞൂർ ശ്രീ മഹാദേവർ ക്ഷേത്ര ആൽത്തറ മൈതാനിയിൽ ശബരിമല തീർഥാടകർക്ക് അന്നദാനം ആരംഭിച്ചു. തൃക്കലഞ്ഞൂർ ശ്രീമഹാദേവർ ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ ജിതേഷ് രാമൻ പോറ്റി ഭദ്രദീപം കൊളുത്തി ഉദ്‌ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം രമാ സുരേഷ് ക്ഷേത്രം മാനേജർ കൃഷ്ണൻ പോറ്റി, കൂടൽ പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ പുഷ്പകുമാർ എന്നിവർ ആശംസ അറിയിച്ചു. ബിജു അർജുൻ , കൈലാസ് സാജ്, ഗിരീഷ് പാടം, മണി മണ്ണിൽ, സജി മാത്യു,പ്രശാന്ത് കോയിക്കൽ, ബിജോ ജോയ് എന്നിവർ പങ്കെടുത്തു. 41 ദിവസം തുടരുന്ന അന്നദാനത്തിന് ആണ് തുടക്കം കുറിച്ചത്
Read Moreശബരിമല : വാര്‍ത്തകള്‍ ,വിശേഷങ്ങള്‍ ,അറിയിപ്പുകള്‍ (18/11/2021 )
konnivartha.com : റാന്നി താലൂക്ക് ആശുപത്രിയില്‍ അഞ്ച് കിടക്കകളോടുകൂടിയ ശബരിമല വാര്‍ഡ് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ശബരിമല മണ്ഡല-മകരവിളക്കിനോട് അനുബന്ധിച്ച് അയ്യപ്പഭക്തര്‍ക്ക് ആവശ്യമായ ചികിത്സാ സൗകര്യം സജ്ജമാക്കാനാണിത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. എസ് ഗോപി, റാന്നി പഞ്ചായത്ത് പ്രസിഡന്റ് ശോഭ ചാര്‍ളി, അഡ്വ.ജേക്കബ് സ്റ്റിഫന്‍, പി.ആര്‍ പ്രസാദ്, എം.എസ് സുജ, നയന സാബു, സന്ധ്യ ദേവി, സതീഷ് കെ പണിക്കര്‍, തോമസ് മാത്യു, ജോര്‍ജ് എബ്രഹാം, ആശുപത്രി സൂപ്രണ്ട് ഡോ.ലിന്‍ഡ ജോസഫ്, ആര്‍.എം.ഒ ഡോ.വി.ആര്‍ വൈശാഖ് എന്നിവര്‍ സംസാരിച്ചു. മഴ മാറി, മാനം തെളിഞ്ഞു;സുഖദര്‍ശന നിറവില്‍ അയ്യപ്പന്മാര്‍ മണ്ഡല പൂജയ്ക്കായി ശബരിമല ക്ഷേത്ര നട തുറന്ന് നാലാം ദിനത്തില്‍ സന്നിധാനത്ത് മഴ മാറി നിന്നത് ദര്‍ശനം സുഗമമാക്കി. പുലര്‍ച്ചെ നാല് മണിക്ക് ക്ഷേത്ര നട തുറന്നപ്പോള്‍ തന്നെ ദര്‍ശനത്തിനായി തീര്‍ഥാടകരുടെ നിര…
Read More