തങ്ക അങ്കി ഘോഷയാത്ര ഡിസംബര്‍ 22ന് ആറന്മുളയില്‍ നിന്നും പുറപ്പെടും

തങ്ക അങ്കി ഘോഷയാത്ര ഡിസംബര്‍ 22ന് ആറന്മുളയില്‍ നിന്നും പുറപ്പെടും; തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധന 25ന്, മണ്ഡല പൂജ 26ന് മണ്ഡല പൂജയ്ക്ക് ശബരിമല അയ്യപ്പസ്വാമിക്ക് ചാര്‍ത്താനുള്ള തങ്ക അങ്കിയും വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര ഡിസംബര്‍ 22ന് രാവിലെ ഏഴിന് ആറന്മുള ശ്രീപാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്നും പുറപ്പെടും. തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധന 25നും മണ്ഡല പൂജ 26നും നടക്കും. ഘോഷയാത്രയ്ക്ക് വിവിധ സ്ഥലങ്ങളില്‍ സ്വീകരണം നല്‍കും. 22ന് രാവിലെ അഞ്ചു മുതല്‍ ഏഴുവരെ ആറന്മുള ക്ഷേത്രാങ്കണത്തില്‍ തങ്ക അങ്കി ദര്‍ശിക്കാന്‍ അവസരമുണ്ട്. തിരുവിതാംകൂര്‍ മഹാരാജാവ് ശബരിമല അയ്യപ്പസ്വാമിക്ക് മണ്ഡല പൂജയ്ക്ക് ചാര്‍ത്താനായി നടയ്ക്കു വച്ചതാണ് തങ്ക അങ്കി. തങ്ക അങ്കി ഘോഷയാത്ര എത്തുന്ന സ്ഥലം, സമയം എന്ന ക്രമത്തില്‍: മൂര്‍ത്തിട്ട ഗണപതി ക്ഷേതം രാവിലെ 7.15, പുന്നംതോട്ടം ദേവി ക്ഷേത്രം 7.30, ചവിട്ടുകുളം മഹാദേവ…

Read More

ശബരിമലയിൽ കൂടുതൽ ഇളവ്; മണ്ഡല-മകരവിളക്ക് ഉത്സവം നെയ്യഭിഷേകത്തിന് അനുമതി

  ശബരിമലയിൽ കൂടുതൽ ഇളവ്, മണ്ഡല-മകരവിളക്ക് ഉത്സവ നെയ്യഭിഷേകത്തിന് അനുമതി. ഭക്തർക്ക് നേരിട്ട് രാവിലെ 7 മുതൽ വൈകിട്ട് 12 വരെ നെയ്യഭിഷേകത്തിന് അനുമതി. പ്രതിദിന ഭക്തരുടെ എണ്ണം 66,000 ആയി ഉയർത്താനും തീരുമാനം. തീർഥാടനത്തിനായി കാനന പാത വഴിയുള്ള യാത്ര അനുവദിക്കും പമ്പാ സ്‌നാനം, നീലിമല കയറ്റം തുടങ്ങിയ അനുവദിച്ചിട്ടും നെയ്യഭിഷേകത്തിന് ഇന്നാണ് അനുമതി നൽകിയത്. ഭക്തർ ഇരുമുടിക്കെട്ടിൽ കൊണ്ടു വരുന്ന നെയ്യ് ശ്രീകോവിലിൽ അഭിഷേകം ചെയ്തു നൽകാൻ അനുവദിക്കണമെന്ന് ദേവസ്വം ബോർഡ് ആവശ്യപ്പെട്ടിരുന്നു. തുടർന്നായിരുന്നു മണ്ഡല-മകരവിളക്ക് ഉത്സവം നെയ്യഭിഷേകത്തിന് അനുമതി നൽകിയത്. പമ്പയിൽ നിന്ന് സന്നിധാനത്തേക്കുമുള്ള ട്രാക്ടറുകളിലെ ചരക്കു നീക്കത്തിന് നിയന്ത്രണം കർശനമാക്കി. രാത്രിയും പകലും 12 മുതൽ 3 മണി വരെയാണ് അനുമതി.

Read More

ശബരിമല തീർത്ഥാടനം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് 3.20 കോടി രൂപ സ്‌പെഷ്യൽ ഗ്രാൻഡ് അനുവദിച്ചു

ശബരിമല തീർത്ഥാടനത്തിന് സൗകര്യമൊരുക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് 3.20 കോടി രൂപയുടെ സ്പെഷ്യൽ ഗ്രാൻഡ് അനുവദിച്ചതായി തദ്ദേശ സ്വയംഭരണ, എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.   പഞ്ചായത്ത് ഡയറക്ടറും  നഗരകാര്യ ഡയറക്ടറും ഗ്രാമപഞ്ചായത്തുകൾക്കും നഗരസഭകൾക്കും ഗ്രാൻഡ് നൽകുവാൻ വേണ്ട സത്വര നടപടി സ്വീകരിക്കണമെന്ന് മന്ത്രി നിർദേശിച്ചു. ബന്ധപ്പെട്ട ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാരും നഗരസഭാ സെക്രട്ടറിമാരും തങ്ങൾക്ക് ലഭിക്കുന്ന ഗ്രാൻഡ് ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾക്കും ശുചീകരണ പ്രവർത്തനങ്ങൾക്കും വേണ്ടി മാത്രമാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്തണം. സമയബന്ധിതമായി പ്രവർത്തനങ്ങൾ നടത്തി തീർത്ഥാടകർക്കാവശ്യമായ സൗകര്യങ്ങളും ശുചിത്വവും ഉറപ്പുവരുത്തണമെന്നും തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ പ്രവർത്തന മേൽനോട്ടത്തിനായി മുന്നോട്ടുവരണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

Read More

ശബരിമലയില്‍ മണ്ഡലപൂജ ഡിസംബര്‍ 26ന്

ശബരിമലയില്‍ മണ്ഡലപൂജ ഡിസംബര്‍ 26ന് തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധന ഡിസംബര്‍ 25ന് തങ്ക അങ്കി ഘോഷയാത്ര ഡിസംബര്‍ 22ന് ആറന്‍മുളയില്‍ നിന്ന് പുറപ്പെടും ശബരിമല: മണ്ഡല പൂജയ്ക്ക് ശബരിമല അയ്യപ്പസ്വാമിക്ക് ചാര്‍ത്താനുള്ള തങ്ക അങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഡിസംബര്‍ 22ന് രാവിലെ ഏഴിന് ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നും പുറപ്പെടും. ഘോഷയാത്ര 25ന് ഉച്ചയ്ക്ക് പമ്പയില്‍ എത്തിച്ചേരും. വൈകുന്നേരം മൂന്നിന് പമ്പയില്‍ നിന്ന് തിരിക്കുന്ന തങ്ക അങ്കി ഘോഷയാത്രയ്ക്ക് വൈകുന്നേരം അഞ്ചിന് ശരംകുത്തിയില്‍ വച്ച് ആചാരപ്രകാരമുള്ള സ്വീകരണം നല്‍കും. ശബരിമല ക്ഷേത്രത്തില്‍ നിന്നും തന്ത്രി പൂജിച്ചു നല്‍കിയ പ്രത്യേക പുഷ്പഹാരങ്ങള്‍ അണിഞ്ഞെത്തുന്ന ദേവസ്വം ബോര്‍ഡ് ജീവനക്കാരും മറ്റ് ചില വകുപ്പുകളുടെ പ്രതിനിധികളും അടങ്ങുന്ന സംഘമാണ് തങ്ക അങ്കിയെ ആചാരപൂര്‍വം സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കുന്നത്. ഘോഷയാത്ര പതിനെട്ടാംപടി കയറി വരുമ്പോള്‍ കൊടിമരത്തിനു മുന്നിലായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റും…

Read More

ശബരിമല: ദര്‍ശനത്തിന് എത്തിച്ചേരുന്ന ഓരോ അയ്യപ്പനും അറിയുന്നതിന്

ദിവ്യദർശനം പുണ്യദർശനം : ശബരിമല: ദര്‍ശനത്തിന് എത്തിച്ചേരുന്ന ഓരോ അയ്യപ്പനും അറിയുന്നതിന് 1. വലിയ തിരക്ക് അനുഭവപ്പെടുമ്പോള്‍ കൂട്ടത്തില്‍ തിക്കിതിരക്കാതെ സൂക്ഷിക്കുക 2. പോലീസിന്‍റേയും അയ്യപ്പസേവാസംഘം തുടങ്ങിയ സന്നദ്ധ പ്രവര്‍ത്തകരുടേയും നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുക. അവര്‍ നിങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. 3. ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ സ്വാമി അയ്യപ്പൻ പാത മലകയറാൻ തെരഞ്ഞെടുക്കുക. തിരക്കിട്ടു കയറാതിരിക്കുക. സന്നിധാനത്ത് മാസ്കുപയോഗിക്കുക. 4 വെള്ളവും ബിസ്ക്കറ്റും കരുതുക. സന്നിധാനത്ത് ലഭിക്കുന്ന കുടിനീര്‍, ബിസ്ക്കറ്റ് എന്നിവ ഉപയോഗിക്കുക. 5. തേങ്ങ ഉടച്ചശേഷം പതിനെട്ടാംപടി ഓടിക്കയറാതിരിക്കുക. സന്നിധാനത്ത് എത്തി കുഴഞ്ഞുപോകുന്നത് ഒഴിവാക്കാം. 6. സോപാനം പടിയിലേയ്ക്ക് പണം പ്രത്യേകിച്ച് നാണയങ്ങള്‍ വലിച്ചെറിയാതിരിക്കുക, നിങ്ങളെ സഹായിക്കാന്‍ നില്‍ക്കുന്ന പോലീസുകാരെ ഉള്‍പ്പടെ അത് പരിക്കേല്‍പ്പിക്കും. 7. കൂട്ടം തെറ്റാതെ സൂക്ഷിക്കുക, തെറ്റിയാല്‍ ഉടന്‍ ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍, സന്നിധാനത്തെ അനൗണ്‍സ്മെന്‍റ് സംവിധാനം എന്നിവ ഉപയോഗപ്പെടുത്തുക. 8. കേരളാപോലീസ്…

Read More

ശബരിമല വാര്‍ത്തകള്‍ ,വിശേഷങ്ങള്‍ (12/12/2021 )

  ശബരിമല ദര്‍ശനം:പരമ്പരാഗത പാതയിലൂടെ തീര്‍ഥാടകര്‍ എത്തിതുടങ്ങി പമ്പയില്‍ നിന്നും പരമ്പരാഗത പാതയിലൂടെ തീര്‍ഥാടകര്‍ സന്നിധാനത്ത് എത്തി തുടങ്ങി. ഞായറാഴ്ച പുലര്‍ച്ചെ രണ്ടു മുതലാണ് നീലിമല, അപ്പാച്ചിമേട്, മരക്കൂട്ടം വഴിയുള്ള പാതയിലൂടെ അയ്യപ്പഭക്തന്മാരെ കടത്തി വിടാന്‍ തുടങ്ങിയത്. കന്നിഅയ്യപ്പന്മാര്‍ക്ക് ശരം കുത്തിയും നീലിമലയും ചവിട്ടി സന്നിധാനത്തേക്ക് വരാന്‍ പാത തുറന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് ദര്‍ശനത്തിനെത്തിയ തിരുവനന്തപുരം സ്വദേശി അരുണ്‍ പറഞ്ഞു. പരമ്പരാഗത പാതയിലൂടെയെത്തി അയ്യപ്പദര്‍ശനം നടത്താനായതിന്റെ ആശ്വാസത്തിലാണ് തമിഴ്നാട് ഡിണ്ടിഗലില്‍ നിന്നുള്ള മാരിമുത്തുവും. കോവിഡ് പരിശോധനകളിലൂടെ തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പാക്കുകയും പമ്പയില്‍ സ്നാനം അനുവദിച്ചതും പരമ്പരാഗത പാത തുറക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്ത സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും മാരിമുത്തു നന്ദി പറഞ്ഞു. പാത തുറന്നതോടെ സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ ശബരിമല എഡിഎം അര്‍ജുന്‍ പാണ്ഡ്യന്റെയും പോലീസ് സ്പെഷല്‍ ഓഫീസര്‍ ആര്‍. ആനന്ദിന്റെയും നേതൃത്വത്തില്‍ ഉദ്യോഗസ്ഥസംഘം പരിശോധന നടത്തുന്നുണ്ട്. കാര്യങ്ങള്‍…

Read More

സന്നിധാനത്ത് രാത്രി താമസം :മുറികള്‍ അനുവദിച്ചു തുടങ്ങി

  തീര്‍ഥാടകര്‍ക്ക് രാത്രി സന്നിധാനത്ത് താമസിക്കാന്‍ അനുമതി നല്‍കിയ സാഹചര്യത്തില്‍ മുറികള്‍ അനുവദിച്ചു തുടങ്ങി. അക്കോമഡേഷന്‍ സെന്ററില്‍ ആരംഭിച്ച റൂം ബുക്കിംഗ് ടോക്കണ്‍ വിതരണം ദേവസ്വം എക്സിക്യുട്ടിവ് ഓഫീസര്‍ വി കൃഷ്ണകുമാര വാര്യര്‍ ഉദ്ഘാടനം ചെയ്തു. 500 മുറികളാണ് കോവിഡ് മാനദണ്ഡപ്രകാരം ഇവിടെ സജ്ജീകരിച്ചത്. പരമാവധി പന്ത്രണ്ട് മണിക്കൂര്‍ വരെ മുറികളില്‍ താമസിക്കാം. 12 മണിക്കൂര്‍ കഴിഞ്ഞാല്‍ ഒരു കാരണവശാലും മുറികളില്‍ തങ്ങാന്‍ അനുവദിക്കുകയില്ല. അനുവദിച്ച സമയത്തിന് ശേഷം മുറി ഒഴിഞ്ഞില്ലെങ്കില്‍ കോഷന്‍ ഡിപോസിറ്റ് തുക തിരിച്ചു കിട്ടുകയില്ല. ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാന ആരംഭിക്കാത്തതിനാല്‍ സന്നിധാനത്ത് എത്തുന്ന ഭക്തര്‍ക്ക് നേരിട്ട് കൗണ്ടറില്‍ വന്നാല്‍ മാത്രമേ മുറികള്‍ ലഭിക്കുകയുള്ളു. ദേവസ്വം അസി. എഞ്ചിനിയര്‍ കെ സുനില്‍കുമാര്‍, അക്കോമഡേഷന്‍ ഓഫീസര്‍ ടി.ഇ. ശങ്കര്‍ പ്രസാദ്, ജൂനിയര്‍ സൂപ്രണ്ട് വി. ജയകുമാര്‍, അക്കോമഡേഷന്‍ സെക്ഷന്‍ ക്ലാര്‍ക്ക് രാജേഷ്ബാബു എന്നിവര്‍ പങ്കെടുത്തു.  …

Read More

സന്നിധാനത്ത് സ്‌ക്വാഡ് പ്രവര്‍ത്തനം ഊര്‍ജിതം;15,000 രൂപ പിഴ ചുമത്തി

  ശബരിമല സന്നിധാനത്ത് വ്യാപാര സ്ഥാപനങ്ങളില്‍ പ്രത്യേക സ്‌ക്വാഡ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തുകയും വീഴ്ച വരുത്തിയവര്‍ക്ക് 15,000 രൂപ പിഴ ചുമത്തുകയും ചെയ്തു. ദേവസ്വം ബോര്‍ഡ് നല്‍കിയിട്ടുള്ള കുത്തകയ്ക്ക് വിരുദ്ധമായോ, അളവ് തൂക്കങ്ങള്‍ക്ക് വിരുദ്ധമായോ പ്രവര്‍ത്തിക്കുന്ന കടകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും സന്നിധാനം ഡ്യൂട്ടി മജിസ്ട്രേറ്റ് ആര്‍. സുമീതന്‍ പിള്ള പറഞ്ഞു. സന്നിധാനം മുതല്‍ ചരല്‍മേട് വരെയുള്ള 17 കടകളിലാണ് പ്രത്യേക സ്‌ക്വാഡ് പരിശോധന നടത്തിയത്. വിവിധ ക്രമക്കേടുകളില്‍ അഞ്ച് കേസെടുത്തു. മൂന്ന് എണ്ണത്തില്‍ അളവ് തൂക്ക കൃത്രിമത്തിന് പിഴ ചുമത്തി. എക്സിക്യുട്ടീവ് മജിസ്ട്രേട്ടുമാരായ കെ. സുനില്‍കുമാര്‍, എം.കെ. അജികുമാര്‍, ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥരായ എ .സി സന്ദീപ് നാരായണന്‍കുട്ടി, വില്ലേജ് ഓഫീസര്‍ പ്രദീപ് .എം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അജയ്കുമാര്‍, റേഷനിംഗ് ഇന്‍സ്പെക്ടര്‍ ആര്‍. രാജേഷ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

Read More

പമ്പ മുതല്‍ സന്നിധാനം വരെ പുരുഷ നഴ്‌സ് ഒഴിവ് (ഒഴിവ് 14 എണ്ണം)

  ശബരിമല മണ്ഡല, മകരവിളക്ക് തീര്‍ഥാടന കാലയളവില്‍ പമ്പ മുതല്‍ സന്നിധാനം വരെ പ്രവര്‍ത്തിക്കുന്ന അടിയന്തിര വൈദ്യസഹായ കേന്ദ്രങ്ങളില്‍ ദിവസ വേതനത്തില്‍ പുരുഷ നഴ്‌സുമാരെ ആവശ്യമുണ്ട്. ഒഴിവ് 14 എണ്ണം. അംഗീകൃത കോളജില്‍ നിന്ന് ജനറല്‍ നഴ്‌സിംഗ് അല്ലെങ്കില്‍ ബിഎസ് സി നഴ്‌സിംഗ് പാസായിട്ടുള്ളവരും കേരള നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉള്ളവരുമായിരിക്കണം. മുന്‍ വര്‍ഷങ്ങളില്‍ അടിയന്തിര വൈദ്യസഹായ കേന്ദ്രങ്ങളില്‍ സേവനം നടത്തിയിട്ടുള്ളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും ജോലി പരിചയ സര്‍ട്ടിഫിക്കറ്റുമായി പത്തനംതിട്ട സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഡിസംബര്‍ 14ന് രാവിലെ 10.30ന് എത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. ഫോണ്‍: 9496437743.

Read More

പമ്പ-സന്നിധാനം പരമ്പരാഗത പാത നാളെ (ഞായറാഴ്ച )പുലര്‍ച്ചെ തുറക്കും

പമ്പാ സ്‌നാനം അനുവദിച്ചു; സുരക്ഷിത സ്‌നാനത്തിന് സ്ഥലം ഒരുക്കി: ജില്ലാ കളക്ടര്‍ ശബരിമല തീര്‍ഥാടകര്‍ക്ക് ശനിയാഴ്ച രാവിലെ 11 മുതല്‍ പമ്പാ ത്രിവേണിയിലെ നിശ്ചിത സ്ഥലത്ത് സുരക്ഷിതമായി സ്‌നാനം ചെയ്യുന്നതിന് അനുമതി നല്‍കിയതായി പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിനായി നടത്തിയ തയാറെടുപ്പുകളും, മുന്നൊരുക്കങ്ങളും വിലയിരുത്താന്‍ പത്തനംതിട്ട കളക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു കളക്ടര്‍.   ത്രിവേണി മുതല്‍ നടപ്പാലം വരെയുള്ള 150 മീറ്ററിലും പാലത്തിനു ശേഷമുള്ള 170 മീറ്റര്‍ സ്ഥലത്തുമാണ് സ്‌നാനം അനുവദിക്കുക. തീര്‍ഥാടകര്‍ക്ക് പ്രവേശിക്കാന്‍ നാല് പ്രവേശന കവാടങ്ങളാണുണ്ടാവുക. ഇവയിലൂടെ മാത്രമേ സ്‌നാനം അനുവദിക്കുകയുള്ളു. അപകടങ്ങള്‍ ഒഴിവാക്കുന്നതിനായുള്ള എല്ലാ വിധ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഏതെങ്കിലും പ്രതികൂല സാഹചര്യമുണ്ടായാല്‍ ശബരിമല എഡിഎമ്മിന് സ്‌നാനം നിര്‍ത്തിവയ്ക്കുവാനുള്ള അധികാരമുണ്ട്. പമ്പയില്‍ നിന്നും നീലിമല, അപ്പാച്ചിമേട്,…

Read More