KONNIVARTHA.COM : ശരണംവിളികളാല്‍ മുഖരിതമായ 41 ദിവസത്തിനൊടുവില്‍ മണ്ഡലകാല തീര്‍ഥാടനത്തിന് സമാപനംകുറിച്ച് മണ്ഡലപൂജ നടന്നു. പകല്‍ 11.50 നും 12.40 നും മധ്യേയുള്ള മീനം രാശി മുഹൂര്‍ത്തത്തിലാണ് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ തങ്കഅങ്കി ചാര്‍ത്തി മണ്ഡലപൂജ നടന്നത്. മേല്‍ശാന്തി എന്‍. പരമേശ്വരന്‍ നമ്പൂതിരി സഹകാര്‍മ്മികനായി. കലശാഭിഷേകംവും വിശേഷാല്‍ കളഷാഭിഷേകവും പൂര്‍ത്തിയാക്കിയശേഷം തങ്കഅങ്കി ചാര്‍ത്തിയുള്ള ഉച്ചപൂജയും പൂര്‍ത്തിയായതോടെയാണ് മണ്ഡല പൂജ സമാപിച്ചത്. ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍, സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍, മനോജ് ചരളേല്‍, പി.എം. തങ്കപ്പന്‍, ശബരിമല സ്‌പെഷ്യല്‍ കമ്മിഷണര്‍ മനോജ്, കോട്ടയം ജില്ലാ കലക്ടര്‍ ഡോ. പി.കെ. ജയശ്രീ, എഡിജിപി എസ്. ശ്രീജിത്ത് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ചിത്തിര തിരുനാള്‍ ബാലരാമ വര്‍മയാണ് 1973ല്‍ തങ്കഅങ്കി നടയ്ക്കുവച്ചത്. മണ്ഡലപൂജയ്ക്കു…
Read Moreവിഭാഗം: SABARIMALA SPECIAL DIARY
തങ്ക അങ്കി എത്തി; നാളെ ( ഡിസംബര്‍ 26) മണ്ഡലപൂജ
ശരണംവിളികളുയര്‍ന്ന ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ അയ്യപ്പന് ചാര്‍ത്താനുള്ള തങ്ക അങ്കി സന്നിധാനത്തെത്തി. പമ്പയില്‍നിന്നും പെട്ടിയിലാക്കി അയ്യപ്പ സേവാസംഘം പ്രവര്‍ത്തകര്‍ ചുമന്ന് എത്തിച്ച തങ്ക അങ്കി ക്ഷേത്രസന്നിധിയില്‍ മേല്‍ശാന്തി എന്‍. പരമേശ്വരന്‍ നമ്പൂതിരിയും കണ്ഠര് മഹേഷ് മോഹനരും ഏറ്റുവാങ്ങി. തുടര്‍ന്ന് തങ്ക അങ്കി അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധനയും നടന്നു. ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍, സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍, മനോജ് ചരളേല്‍, പി.എം. തങ്കപ്പന്‍, ദേവസ്വം കമ്മിഷണര്‍ ബി.എസ്. പ്രകാശ്, സെക്രട്ടറി എസ്. ഗായത്രി ദേവി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. നാളെ പകല്‍ 11.50നും 1.15നും ഇടയ്ക്ക് മീനം രാശി മുഹൂര്‍ത്തത്തിലാണ് തങ്ക അങ്കി ചാര്‍ത്തി മണ്ഡലപൂജ നടക്കുന്നത്. അതോടെ 41 ദിവസം നീണ്ട മണ്ഡലകാല തീര്‍ത്ഥാടനത്തിന് സമാപനമാകും. തുടര്‍ന്ന് ചടങ്ങുകള്‍ പൂര്‍ത്തിയാക്കി നട അടയ്ക്കും. മകരവിളക്ക്…
Read Moreതങ്ക അങ്കി നാളെ സന്നിധാനത്തെത്തും;നിലയ്ക്കലില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം
konnivartha.com : മണ്ഡല പൂജയ്ക്ക് അയ്യപ്പന് ചാര്‍ത്തുവാനുള്ള തങ്ക അങ്കി വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര (ഡിസം. 25ന്) സന്നിധാനത്തെത്തും. തങ്കയങ്കി ഘോഷയാത്ര കടന്നുപോകുന്ന സമയങ്ങളില്‍ ഗതാഗതത്തിന് നിയന്ത്രണമുണ്ടാകുമെന്ന് പമ്പ സ്‌പെഷല്‍ ഓഫീസര്‍ അജിത് കുമാര്‍ ഐപിഎസ് അറിയിച്ചു. രാവിലെ 11.30നാണ് തങ്കയങ്കി നിലയ്ക്കലില്‍ എത്തുക. നിലയ്ക്കലില്‍ നിന്ന് പുറപ്പെട്ട് പമ്പയിലെത്തുന്നതുവരെ നിലയ്ക്കല്‍ മുതല്‍ പമ്പ വരെയും തിരിച്ചും വാഹന ഗതാഗതത്തിന് നിയന്ത്രണമുണ്ടാകും. ഏതാണ്ട് 12.30 ഓടെ മാത്രമേ വാഹനങ്ങള്‍ കടത്തിവിടൂ. പമ്പയില്‍ നിന്ന് തങ്കയങ്കി ഘോഷയാത്ര സന്നിധാനത്തേക്ക് തിരിക്കുന്നത് വൈകീട്ട് മൂന്നിനാണ്. മൂന്ന് മുതല്‍ മൂന്നരവരെ പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് തീര്‍ഥാടകരെ പ്രവേശിപ്പിക്കില്ല. തങ്കയങ്കി നീലിമലയിലെത്തുന്നതോടെ തീര്‍ഥാടകര്‍ക്ക് പ്രവേശനത്തിന് അനുമതി നല്‍കും. 26ന് രാത്രി പത്തിനാണ് ശബരിമല നടയടയ്ക്കുക. അന്ന് വൈകീട്ട് നാല് മുതല്‍ നിലയ്ക്കലില്‍ നിന്ന് തീര്‍ഥാടകരെ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കില്ല. പുണ്യം പൂങ്കാവനം പദ്ധതിയുടെ സന്ദേശം…
Read Moreതങ്കയങ്കി ശിരസ്സിലേറ്റാൻ ഏഴുപേരെ നിയമിച്ചു
KONNIVARTHA.COM : : തങ്കയങ്കി പമ്പയിൽനിന്ന് സന്നിധാനത്തേക്ക് ശിരസ്സിൽ ഏറ്റികൊണ്ടുപോകുന്ന അയ്യപ്പ സേവാസംഘം വൊളന്റിയർമാരെ ദേവസ്വം ബോർഡ് നിശ്ചയിച്ചു. ടി.പി.ഹരിദാസൻ നായർ ഓമല്ലൂർ, പ്രകാശൻ പാലക്കാട്, രമേശ് പാലക്കാട്, മണികണ്ഠൻ പാലക്കാട്,രാമയ്യ ഡിണ്ടിക്കൽ, വി. കനകരാജ് തൂത്തുക്കുടി, ആർ.എം.തിരുപ്പതി, കണ്ണൻ ചെന്നൈ എന്നിവർ അടങ്ങിയ ഏഴുപേരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. 25-ന് മൂന്നുമണിക്ക് പമ്പയിൽനിന്ന് ശിരസ്സിൽ ഏറ്റിയാണ് പരമ്പരാഗത പാതയിലൂടെ ദീപാരാധനയ്ക്ക് മുൻപായി സന്നിധാനത്ത് എത്തിക്കുന്നത്
Read Moreമണ്ഡലകാലം അവസാനിക്കാനിരിക്കെ ദര്‍ശനത്തിന് തിരക്കേറുന്നു;ഒരുക്കങ്ങള്‍ വിലയിരുത്തി
മണ്ഡലകാലം അവസാനിക്കാനിരിക്കെ ദര്‍ശനത്തിന് തിരക്കേറുന്നു;ഒരുക്കങ്ങള്‍ വിലയിരുത്തി ഈ മണ്ഡലകാലത്ത് അയ്യപ്പന്‍മാര്‍ക്ക് മികച്ച സൗകര്യങ്ങള്‍ ഒരുക്കാന്‍ വിവിധ വകുപ്പുകളുടെ ഏകോപിതമായ പ്രവര്‍ത്തനം കൊണ്ട് സാധിച്ചുവെന്ന് എ.ഡി.എം അര്‍ജുന്‍ പാണ്ഡ്യന്‍ പറഞ്ഞു. മണ്ഡലപൂജയോടനുബന്ധിച്ചുള്ള ഒരുക്കങ്ങള്‍ വിലയിരുത്താന്‍ സന്നിധാനം സ്‌പെഷല്‍ ഓഫീസര്‍ പ്രജീഷ് തോട്ടത്തിലിന്റെ അധ്യക്ഷതയില്‍ ദേവസ്വം കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തങ്ക അങ്കി ഘോഷയാത്ര സന്നിധാനത്തെത്തുന്നത് സംബന്ധിച്ച ഒരുക്കങ്ങളും മണ്ഡലപൂജയുടെ ഒരുക്കങ്ങളും യോഗം വിലയിരുത്തി. തങ്ക അങ്കി സന്നിധാനത്തെത്തുന്ന 25 ന് വൈകീട്ട് അയ്യപ്പന്‍മാരെ കയറ്റിവിടുന്നതിന് നിയന്ത്രണമുണ്ടാകും. ഉച്ചയ്ക്ക് 1.30നാണ് തങ്ക അങ്കി പമ്പയിലെത്തുക. മൂന്നിന് പമ്പയില്‍ നിന്ന് തിരിക്കുന്ന ഘോഷയാത്ര വൈകീട്ട് അഞ്ചിന് ശരംകുത്തിയിലെത്തും. 6.30നാണ് തങ്ക അങ്കി സന്നിധാനത്തെത്തുക. തങ്ക അങ്കി ഘോഷയാത്രയെ സ്വീകരിക്കാന്‍ ആചാരപ്രകാരമുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ടെന്ന് എക്‌സിക്യുട്ടിവ് ഓഫീസര്‍ വി. കൃഷ്ണകുമാര വാരിയര്‍ യോഗത്തില്‍ അറിയിച്ചു.…
Read Moreശബരിമല വാര്‍ത്തകള്‍ ,വിശേഷങ്ങള്‍ (22/12/2021 )
ശബരിമല കരിമല കാനനപാത തുറക്കല്‍ : എഡിഎമ്മിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി കരിമല വഴിയുള്ള കാനന പാത തുറക്കുന്നതിനുള്ള നടപടിയുടെ ഭാഗമായി എ.ഡി.എം അര്‍ജുന്‍ പാണ്ഡ്യന്റെ നേതൃത്വത്തിലുള്ള സംഘം പാതയില്‍ പരിശോധന നടത്തി. ബുധനാഴ്ച ഉച്ചയോടെയാണ് ഉദ്യോഗസ്ഥ സംഘം കാനനപാതയിലൂടെ നടന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയത്. മകരവിളക്ക് തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ഡിസംബര്‍ മുപ്പതോടെ പാത സഞ്ചാരയോഗ്യമാക്കാനാകുമെന്ന് എ.ഡി.എം പറഞ്ഞു. വനം വകുപ്പിന്റെ നേതൃത്വത്തില്‍ പാത തെളിച്ചെടുക്കുന്ന ജോലി ആരംഭിച്ചുകഴിഞ്ഞു. അയ്യപ്പന്‍മാര്‍ക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കാന്‍ മുക്കുഴിയിലും കരിമലയിലും ആശുപത്രി സംവിധാനമൊരുക്കും. 4 എമര്‍ജന്‍സ് മെഡിക്കല്‍ കെയര്‍ സെന്ററുകളുണ്ടാകും. വനം വകുപ്പിന്റെ കീഴിലുള്ള ഇക്കോ ഡവലപ്‌മെന്റ് കമ്മിറ്റികള്‍ ഒരുക്കുന്ന എട്ട് ഇടത്താവളങ്ങളുമുണ്ടാകും. രാത്രി വൈകി വനപാതയിലൂടെയുള്ള സഞ്ചാരം ഒഴിവാക്കും വിധം സമയം ക്രമീകരിക്കും. വൈകിയെത്തുന്നവര്‍ക്ക് ഇടത്താവളങ്ങളില്‍ വിശ്രമിക്കാന്‍ സൗകര്യം നല്‍കും. അയ്യപ്പ സേവാസംഘത്തിന്റെ അന്നദാന കേന്ദ്രങ്ങളുണ്ടാകും. ശുചിമുറികള്‍ സ്ഥാപിക്കുകയും നിലവിലുള്ളവ നവീകരിക്കുകയും…
Read Moreകരിമല വഴിയുള്ള കാനനപാത തുറക്കാന്‍ നടപടി പുരോഗമിക്കുന്നു
കരിമല വഴിയുള്ള കാനനപാത തുറക്കാന്‍ നടപടി പുരോഗമിക്കുന്നു കരിമല വഴിയുള്ള കാനന പാത തുറക്കുന്നതിനുള്ള നടപടി തുടങ്ങിയതായി ശബരിമല എ.ഡി.എം അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു. മകരവിളക്ക് തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ഡിസംബര്‍ മുപ്പതോടെ പാത സഞ്ചാരയോഗ്യമാക്കും. എഡിഎമ്മിന്റെ നേതൃത്വത്തിലുളള സംഘം ഇന്ന് (ഡിസം. 22) കാനനപാതയിലൂടെ സഞ്ചരിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തും. ഇന്ന് (ഡിസം.22) 11ന് പമ്പയില്‍ നടക്കുന്ന അവലോകനയോഗത്തിന് ശേഷമായിരിക്കും പരിശോധന. 18 കിലോമീറ്റര്‍ പൂര്‍ണമായും പെരിയാര്‍ വന്യജീവി സങ്കേതത്തിലൂടെയാണ് പാത കടന്നുപോകുന്നത്. രണ്ട് വര്‍ഷമായി ജനസഞ്ചാരമില്ലാത്തതിനാല്‍ പാത സഞ്ചാരയോഗ്യമാക്കേണ്ടതുണ്ട്. ചിലയിടത്ത് മരങ്ങള്‍ വീണ് മാര്‍ഗ തടസ്സമുണ്ട്. ഇവ നീക്കംചെയ്യുകയും അപകടകരമായ മരങ്ങള്‍ വെട്ടിമാറ്റുകയും അടിക്കാട് നീക്കുകയും ചെയ്യും. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വനംവകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇക്കോ ഡവലപ്മെന്റ് കമ്മിറ്റികളുടെ കൂടി സഹകരണത്തോടെയാകും കാനനപാത തെളിക്കുക. പാതയില്‍ തീര്‍ത്ഥാടകര്‍ക്കായി വിശ്രമ കേന്ദ്രങ്ങള്‍ ഉണ്ടാകും. ഇതിനോടനുബന്ധിച്ച് കടകള്‍, ടോയ്ലറ്റ് സൗകര്യം എന്നിവ…
Read Moreശബരിമല അപ്പം, അരവണ: വരവ് 27 കോടി കടന്നു
ശബരിമല അപ്പം, അരവണ: വരവ് 27 കോടി കടന്നു ഈ മണ്ഡലകാലം അവസാനിക്കാന്‍ ദിവസങ്ങള്‍ അവശേഷിക്കേ അപ്പം, അരവണ പ്രസാദങ്ങളില്‍ നിന്നായി 27 കോടിയിലധികം രൂപയുടെ വരുമാനമുണ്ടായതായി ശബരിമല ക്ഷേത്രം എക്‌സിക്യുട്ടിവ് ഓഫീസര്‍ വി. കൃഷ്ണകുമാര വാരിയര്‍ അറിയിച്ചു. അപ്പം, അരവണ വിതരണം കാര്യക്ഷമമായി നടക്കുന്നുണ്ട്. അപ്പം പാക്കിങിന് ജീവനക്കാരുടെ ക്ഷാമമുണ്ടായിരുന്നെങ്കിലും കൂടുതല്‍ ജീവനക്കാരെ ഉള്‍പ്പെടുത്തി അത് പൂര്‍ണമായും പരിഹരിച്ചിട്ടുണ്ട്. മണ്ഡലകാലം അവസാനിക്കാറായതോടെ കൂടുതല്‍ അയ്യപ്പന്‍മാര്‍ ദര്‍ശനത്തിനായി സന്നിധാനത്തെത്തുന്നുണ്ട്. പ്രതിദിന തീര്‍ഥാടകരുടെ എണ്ണത്തില്‍ ഇളവ് വരുത്തിയതിനാല്‍ വരും ദിവസങ്ങളില്‍ ദര്‍ശനത്തിനെത്തുന്ന അയ്യപ്പന്‍മാരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകും. അതുകൊണ്ടുതന്നെ അപ്പം, അരവണ വില്പന ഇനിയും കൂടുമെന്നാണ് കണക്കുകൂട്ടല്‍. നേരിട്ടുള്ള നെയ്യഭിഷേകം തുടങ്ങി ശബരിമലയില്‍ കഴിഞ്ഞ തീര്‍ത്ഥാടനകാലം മുതല്‍ നിര്‍ത്തിവച്ചിരുന്ന നേരിട്ടുള്ള നെയ്യഭിഷേകം പുനരാരംഭിച്ചു. ഗണപതിഹോമത്തിന് ശേഷമാണ് നെയ്യഭിഷേക ചടങ്ങ് സന്നിധാനത്ത് തുടങ്ങിയത്. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് ഉള്‍പ്പടെ നിരവധി ഭക്തര്‍ നെയ്യഭിഷേക…
Read Moreതങ്ക അങ്കി ഘോഷയാത്ര ഡിസംബര്‍ 22ന് ആറന്മുളയില്‍ നിന്നും പുറപ്പെടും
തങ്ക അങ്കി ഘോഷയാത്ര ഡിസംബര്‍ 22ന് ആറന്മുളയില്‍ നിന്നും പുറപ്പെടും; തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധന 25ന്, മണ്ഡല പൂജ 26ന് മണ്ഡല പൂജയ്ക്ക് ശബരിമല അയ്യപ്പസ്വാമിക്ക് ചാര്‍ത്താനുള്ള തങ്ക അങ്കിയും വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര ഡിസംബര്‍ 22ന് രാവിലെ ഏഴിന് ആറന്മുള ശ്രീപാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്നും പുറപ്പെടും. തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധന 25നും മണ്ഡല പൂജ 26നും നടക്കും. ഘോഷയാത്രയ്ക്ക് വിവിധ സ്ഥലങ്ങളില്‍ സ്വീകരണം നല്‍കും. 22ന് രാവിലെ അഞ്ചു മുതല്‍ ഏഴുവരെ ആറന്മുള ക്ഷേത്രാങ്കണത്തില്‍ തങ്ക അങ്കി ദര്‍ശിക്കാന്‍ അവസരമുണ്ട്. തിരുവിതാംകൂര്‍ മഹാരാജാവ് ശബരിമല അയ്യപ്പസ്വാമിക്ക് മണ്ഡല പൂജയ്ക്ക് ചാര്‍ത്താനായി നടയ്ക്കു വച്ചതാണ് തങ്ക അങ്കി. തങ്ക അങ്കി ഘോഷയാത്ര എത്തുന്ന സ്ഥലം, സമയം എന്ന ക്രമത്തില്‍: മൂര്‍ത്തിട്ട ഗണപതി ക്ഷേതം രാവിലെ 7.15, പുന്നംതോട്ടം ദേവി ക്ഷേത്രം 7.30, ചവിട്ടുകുളം മഹാദേവ…
Read Moreശബരിമലയിൽ കൂടുതൽ ഇളവ്; മണ്ഡല-മകരവിളക്ക് ഉത്സവം നെയ്യഭിഷേകത്തിന് അനുമതി
ശബരിമലയിൽ കൂടുതൽ ഇളവ്, മണ്ഡല-മകരവിളക്ക് ഉത്സവ നെയ്യഭിഷേകത്തിന് അനുമതി. ഭക്തർക്ക് നേരിട്ട് രാവിലെ 7 മുതൽ വൈകിട്ട് 12 വരെ നെയ്യഭിഷേകത്തിന് അനുമതി. പ്രതിദിന ഭക്തരുടെ എണ്ണം 66,000 ആയി ഉയർത്താനും തീരുമാനം. തീർഥാടനത്തിനായി കാനന പാത വഴിയുള്ള യാത്ര അനുവദിക്കും പമ്പാ സ്‌നാനം, നീലിമല കയറ്റം തുടങ്ങിയ അനുവദിച്ചിട്ടും നെയ്യഭിഷേകത്തിന് ഇന്നാണ് അനുമതി നൽകിയത്. ഭക്തർ ഇരുമുടിക്കെട്ടിൽ കൊണ്ടു വരുന്ന നെയ്യ് ശ്രീകോവിലിൽ അഭിഷേകം ചെയ്തു നൽകാൻ അനുവദിക്കണമെന്ന് ദേവസ്വം ബോർഡ് ആവശ്യപ്പെട്ടിരുന്നു. തുടർന്നായിരുന്നു മണ്ഡല-മകരവിളക്ക് ഉത്സവം നെയ്യഭിഷേകത്തിന് അനുമതി നൽകിയത്. പമ്പയിൽ നിന്ന് സന്നിധാനത്തേക്കുമുള്ള ട്രാക്ടറുകളിലെ ചരക്കു നീക്കത്തിന് നിയന്ത്രണം കർശനമാക്കി. രാത്രിയും പകലും 12 മുതൽ 3 മണി വരെയാണ് അനുമതി.
Read More