konnivartha.com : വ്രതാനുഷ്ഠാനങ്ങളോടെ ഇരുമുടിക്കെട്ടേന്തി മാത്രം ദര്‍ശനത്തിനായി ഭക്തര്‍ കയറുന്ന ശബരിമലയിലെ പവിത്രമായ പതിനെട്ടുപടികളിലും പട്ടും പൂക്കളും ദീപങ്ങളും അര്‍പ്പിച്ച് പടിപൂജ. ദീപപ്രഭയില്‍ ജ്വലിച്ച് പുഷ്പവൃഷ്ടിയില്‍ സുഗന്ധം പരത്തിനിന്ന പതിനെട്ടുപടികളുടെ അപൂര്‍വ്വ കാഴ്ചയ്ക്കാണ് ഞായറാഴ്ച സന്ധ്യയില്‍ സന്നിധാനത്ത് ആയിരങ്ങള്‍ സാക്ഷിയായത്. ദീപാരാധനയ്ക്ക് ശേഷം തന്ത്രി കണ്ഠര് രാജീവരുടെ കാര്‍മ്മികത്വത്തിലും മേല്‍ശാന്തി കെ ജയരാമന്‍ നമ്പൂതിരിയുടെ സഹകാര്‍മികത്വത്തിലുമാണ് ഒരു മണിക്കൂറോളം നീണ്ട പടി പൂജ നടന്നത്. പൂജയുടെ തുടക്കത്തില്‍ ആദ്യം പതിനെട്ടാംപടി കഴുകി പട്ടുവിരിച്ചു. പട്ടിന്റെ ഇരുവശത്തും വലിയ ഹാരങ്ങള്‍ കൊണ്ട് അലങ്കരിച്ചു. ഇരുവശത്തും ഓരോ നിലവിളക്ക് കത്തിച്ചു വെച്ചു. ഓരോ പടിയിലും നാളികേരവും പൂജാ സാധനങ്ങളും വച്ചു. പിന്നീട് ഓരോ പടികളിലും കുടികൊള്ളുന്ന മലദൈവങ്ങള്‍ക്ക് പൂജ കഴിച്ചു. ഓരോ പടിയിലും ദേവ ചൈതന്യം ആവാഹിച്ചിട്ടുണ്ടെന്നാണ് വിശ്വാസം. ഞായറാഴ്ച്ച വൈകിട്ട് നട തുറന്നപ്പോള്‍ ദര്‍ശനം നടത്തിയ സ്വാമി ഭക്തര്‍…
Read Moreവിഭാഗം: SABARIMALA SPECIAL DIARY
ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 15/01/2023)
ഭക്തിയുടെ നിറവില്‍ അമ്പലപ്പുഴ സംഘക്കാരുടെ ശീവേലി konnivartha.com : ഭക്തി നിര്‍ഭരമായി സന്നിധാനത്ത് അമ്പലപ്പുഴ സംഘത്തിന്റെ ശീവേലി എഴുന്നള്ളത്ത്. ഞായറാഴ്ച വൈകിട്ട് അഞ്ച് മണിക്ക് മാളികപ്പുറം മണി മണ്ഡപത്തില്‍ നിന്നും സന്നിധാനത്തേയ്ക്കാണ് എഴുന്നള്ളത്ത് നടന്നത്. മണി മണ്ഡപത്തില്‍ നിന്നും മാളികപ്പുറം മേല്‍ശാന്തി പൂജിച്ച് നല്‍കിയ തിടമ്പ് ജീവതയില്‍ എഴുന്നള്ളിച്ചു വാദ്യമേളങ്ങളുടെ അകമ്പടിയോടെയായിരുന്നു എഴുന്നുള്ളത്ത്.. പന്തളത്ത് നിന്നും തിരുവാഭരണത്തോടൊപ്പം വന്ന കൊടിക്കൂറ തിടമ്പിനൊപ്പം എഴുന്നള്ളിച്ചു. സ്വാമിമാരും മാളികപ്പുറങ്ങളും കര്‍പ്പൂരതാലം ഏന്തി എഴുന്നള്ളത്തില്‍ പങ്കെടുത്തു. എഴുന്നള്ളത്ത് പതിനെട്ടാം പടിയ്ക്കല്‍ എത്തിയപ്പോള്‍ പടി കഴുകി വൃത്തിയാക്കി പടിയില്‍ കര്‍പ്പൂരാരതി നടത്തി. തുടര്‍ന്ന് ക്ഷേത്ര പ്രദക്ഷിണം ചെയ്ത് മാളികപ്പുറത്ത് എത്തി ഇറക്കി എഴുന്നള്ളിച്ചു. മാളികപ്പുറത്തുനിന്നും തിരികെ എത്തി തിരുവാഭരണം ചാര്‍ത്തിയ അയ്യപ്പവിഗ്രഹം ദര്‍ശിച്ച് വിരിയില്‍ എത്തി കര്‍പ്പൂരാഴി പൂജ നടത്തിയതോടെ പത്ത് നാള്‍ നീളുന്ന അമ്പലപ്പുഴ സംഘത്തിന്റെ ശബരിമല തീര്‍ഥാടനത്തിന് സമാപനമായി.…
Read Moreശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 15/01/2023)
സന്നിധാനത്തേക്ക് ഇടമുറിയാതെ ഭക്തജന പ്രവാഹം; തിരുവാഭരണ ദര്‍ശനം 19 വരെ മകരവിളക്ക് ദര്‍ശനത്തിനെത്തിയ ഭക്തര്‍ കണ്‍നിറയെ തൊഴുത് മനം നിറഞ്ഞ് മലയിറങ്ങി. തിരുവാഭരണ വിഭൂഷിതനായ അയ്യപ്പനെ കാണാന്‍ ഭക്തരുടെ ഇടമുറിയാത്ത പ്രവാഹം തുടരുകയാണ്. തിരുവാഭരണങ്ങള്‍ അണിഞ്ഞുള്ള ദര്‍ശനം നട അടയ്ക്കുന്ന ജനുവരി 19 വരെ ഉണ്ടാവും. ജനുവരി ഒന്ന് മുതല്‍ 13,96,457 പേര്‍ വിര്‍ച്വല്‍ ക്യൂ വഴി ദര്‍ശനത്തിനായി ബുക്ക് ചെയ്തപ്പോള്‍ മകരവിളക്ക് ദിവസം മാത്രം 89,939 പേരാണ് വിര്‍ച്വല്‍ ക്യൂ വഴി ബുക്കിംഗ് നടത്തിയത്. വെള്ളിയാഴ്ച്ച അര്‍ധരാത്രി മുതല്‍ ശനിയാഴ്ച്ച അര്‍ധരാത്രി വരെ 46712 ഭക്തര്‍ പമ്പയില്‍ നിന്ന് സന്നിധാനത്തേക്കെത്തി. ശനിയാഴ്ച്ച പകല്‍ പമ്പയില്‍ നിലയുറപ്പിച്ച ഭക്തര്‍ ശനിയാഴ്ച്ച രാത്രിയിലും ഞായറാഴ്ച്ച പുലര്‍ച്ചെയുമായി മലകയറിയെത്തിയത് മകരജ്യോതി ദര്‍ശനത്തിന് ശേഷവും സന്നിധാനത്ത് ഭക്തരുടെ തിരക്ക് തുടരാന്‍ കാരണമായി. ശനിയാഴ്ച്ച മകരസംക്രമ പൂജയും കഴിഞ്ഞ് രാത്രി നടയടക്കുമ്പോഴും ദര്‍ശനപുണ്യം…
Read Moreസന്നിധാനത്ത് നായാട്ടു വിളിയും വിളക്കെഴുന്നള്ളിപ്പും നടന്നു
മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് മണ്ഡപത്തില്‍ കളമെഴുത്തും മാളികപ്പുറത്തു നിന്ന് പതിനെട്ടാമ്പടി വരെ വിളക്കെഴുന്നെള്ളിപ്പും നായാട്ടു വിളിയും നടന്നു. ശബരിമലയില്‍ നടക്കുന്ന അത്യപൂര്‍വമായ ഒരു ചടങ്ങാണ് നായാട്ടു വിളി. പദ്യരൂപത്തിലുള്ള അയ്യപ്പ ചരിതമാണ് നായാട്ടുവിളി എന്നറിയപ്പെടുന്നത്. എരുമേലി പുന്നമ്മൂട്ടില്‍ കുടുംബത്തിനാണ് നായാട്ട് വിളിക്കുള്ള അവകാശം. അയ്യപ്പന്റെ ജീവചരിത്രത്തിലെ വന്ദനം മുതല്‍ പ്രതിഷ്ഠ വരെയുള്ള 576 ശീലുകളാണ് നായാട്ട് വിളിയില്‍ ഉള്‍പ്പെടുന്നത്. പതിനെട്ടാം പടിക്ക് താഴെയുള്ള നിലപാട്തറയില്‍ നിന്നാണ് നായാട്ട് വിളിക്കുന്നത്. തെക്കോട്ട് നോക്കി നിന്നാണ് നായാട്ട് വിളിക്കുക. നായാട്ട് വിളിക്കുന്നയാള്‍ ഓരോ ശീലുകളും ചൊല്ലുമ്പോള്‍ കൂടെയുള്ളവര്‍ ആചാരവിളി മുഴക്കും. പള്ളിവേട്ടക്കുറുപ്പായ പി.ജി.മഹേഷാണ് നായാട്ട് വിളിക്കുന്നത്. വേട്ടക്കുറുപ്പ് ഉള്‍പ്പടെ 12 പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.
Read Moreപിഴവില്ലാത്ത ഏകോപനം; മനം നിറച്ച് മണ്ഡല – മകരവിളക്ക് തീര്‍ഥാടനം
konnivartha.com : പ്രളയവും കോവിഡും ഉള്‍പ്പെടെ പ്രതിസന്ധികാലത്തെ അതിജീവിച്ച് അയ്യനെ കാണാന്‍ കാത്തിരുന്ന് എത്തിയ തീര്‍ഥാടകരുടെ മനം നിറച്ചാണ് മണ്ഡല – മകരവിളക്ക് തീര്‍ഥാടനം വിജയകരമായി പൂര്‍ത്തിയാവുന്നത്. ഇത്തവണ തീര്‍ഥാടകരുടെ വലിയ തിരക്ക് ഉണ്ടാകുമെന്ന് മുന്‍കൂട്ടി മനസിലാക്കി വിപുലവും ശാസ്ത്രീയവുമായ ക്രമീകരണങ്ങളാണ് ദേവസ്വം ബോര്‍ഡും വിവിധ വകുപ്പുകളും വഴി സംസ്ഥാന സര്‍ക്കാര്‍ സമയബന്ധിതമായി ഏര്‍പ്പെടുത്തിയത്. കോവിഡ് നിയന്ത്രണങ്ങള്‍ നീങ്ങിയതിനാല്‍ തീര്‍ഥാടകര്‍ക്ക് തൃപ്തികരവും പരാതികളില്ലാത്തതുമായ ദര്‍ശനം ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ശരണ മന്ത്രങ്ങളാല്‍ മുഖരിതമായ മണ്ഡല-മകര വിളക്ക് കാലം സമാപിക്കവേ, വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ സുരക്ഷ, ശുചിത്വം, ഇടവേളകളില്ലാത്ത ഭക്തപ്രവാഹം എന്നിവ ഉറപ്പാക്കാന്‍ കഴിഞ്ഞു. ദേവസ്വം ബോര്‍ഡ്, പോലീസ്, റവന്യു-ദുരന്ത നിവാരണം, വനം വകുപ്പ്, ആരോഗ്യം, കെഎസ്ഇബി, വാട്ടര്‍ അതോറിറ്റി, കെഎസ്ആര്‍ടിസി, എക്സൈസ് ഉള്‍പ്പെടെ സേവനം ചെയ്ത എല്ലാ സര്‍ക്കാര്‍ വകുപ്പുകളും സുഗമവും സുരക്ഷിതവുമായ തീര്‍ഥാടനത്തിന് അക്ഷീണപ്രയത്നം…
Read Moreഭക്തജന ലക്ഷങ്ങള്‍ക്ക് സായൂജ്യമേകി മകരവിളക്ക് തെളിഞ്ഞു
ഭക്തജന ലക്ഷങ്ങള്‍ക്ക് സായൂജ്യമേകി മകരവിളക്ക് തെളിഞ്ഞു തിരമാലകള്‍ പോലെ ആര്‍ത്തലച്ച ഭക്തജന ലക്ഷങ്ങളുടെ പ്രാര്‍ഥനാനിര്‍ഭരമായ കൂപ്പുകൈകള്‍ക്കുമേല്‍ പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു. ശനിയാഴ്ച വൈകീട്ട് 6.45ന് മകരവിളക്ക് തെളിഞ്ഞതോടെ ദര്‍ശന സായൂജ്യത്തിന്റെ നിര്‍വൃതിയില്‍ സന്നിധാനം ശരണം വിളികളാല്‍ മുഖരിതമായി. പിന്നീട്, രണ്ട് വട്ടം കൂടി പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞതോടെ വ്രതനിഷ്ഠയില്‍ തപം ചെയ്ത മനസ്സുമായി മല കയറിയെത്തിയ അയ്യപ്പ ഭക്തര്‍ക്ക് പ്രാര്‍ഥനാ സാക്ഷാത്കാരത്തിന്റെ നിമിഷം. പന്തളം വലിയകോയിക്കല്‍ കൊട്ടാരത്തില്‍നിന്നെത്തിയ തിരുവാഭരണ ഘോഷയാത്രാ സംഘത്തിന് വൈകീട്ട് ആറ് മണിയോടെ ശരംകുത്തിയില്‍വെച്ച് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ എച്ച്. കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ ദേവസ്വം ഭാരവാഹികള്‍ വന്‍ വരവേല്‍പ് നല്‍കി സന്നിധാനത്തേക്ക് ആനയിച്ചു. കൊടിമര ചുവട്ടില്‍വെച്ച് തിരുവാഭരണപ്പെട്ടി ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍, അഡ്വ. കെ.യു. ജെനീഷ് കുമാര്‍ എം.എല്‍ എ, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍, ബോര്‍ഡ് അംഗം…
Read Moreമകരജ്യോതി ദര്‍ശനം: വ്യൂപോയിന്റുകളിലെ സുരക്ഷ ഉറപ്പാക്കി
കളക്ടറും പോലീസ് മേധാവിയും ഒരുക്കങ്ങള്‍ വിലയിരുത്തി മകരജ്യോതി ദര്‍ശനം: വ്യൂപോയിന്റുകളിലെ സുരക്ഷ ഉറപ്പാക്കി ശബരിമല മകരജ്യോതി ദര്‍ശനത്തിനായി തീര്‍ഥാടകര്‍ കൂടിച്ചേരുന്ന കാഴ്ച ഇടങ്ങളിലെ (വ്യൂ പോയിന്റ്‌സ്) സുരക്ഷ ഉറപ്പാക്കിയതായി പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ ദിവ്യ എസ് അയ്യര്‍ പറഞ്ഞു. മകരജ്യോതി ദര്‍ശിക്കാന്‍ കഴിയുന്ന കാഴ്ചയിടങ്ങള്‍ സന്ദര്‍ശിച്ച് അവസാനഘട്ട ഒരുക്കങ്ങള്‍ വിലയിരുത്തുകയായിരുന്നു കളക്ടര്‍. പഞ്ഞിപ്പാറ, ഇലവുങ്കല്‍, അയ്യന്‍മല, നെല്ലിമല, അട്ടത്തോട് പടിഞ്ഞാറേക്കര, അട്ടത്തോട് കിഴക്കേക്കര എന്നിവിടങ്ങളിലെ കാഴ്ചയിടങ്ങള്‍ ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും സന്ദര്‍ശിച്ചു. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ മുന്‍പ് തന്നെ എല്ലായിടങ്ങളിലും സൂക്ഷ്മ പരിശോധന നടത്തി വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ബാരിക്കേഡുകള്‍, ശൗചാലയങ്ങള്‍, കുടിവെള്ളം ഉള്‍പ്പെടെ ഭക്തര്‍ക്ക് വേണ്ടുന്ന അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ശുചീകരണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ദര്‍ശനം കഴിഞ്ഞ് തിരികെ ഇറങ്ങുമ്പോള്‍ തിരക്ക് കൂട്ടാതെ സാവകാശം ഇറങ്ങി വരുവാനും ഉദ്യോഗസ്ഥന്‍…
Read Moreമകരവിളക്ക് ദിനം….ശബരിമലയിലെ ചടങ്ങുകള്‍ ( 14.01.2023)
പുലര്‍ച്ചെ 2.30 ന് പള്ളി ഉണര്‍ത്തല്‍ 3 ന്…. നട തുറക്കല്‍.. നിര്‍മ്മാല്യം 3.05 ന് …. പതിവ് അഭിഷേകം 3.30 ന് … മഹാഗണപതി ഹോമം 3.30 മുതല്‍ 7 മണി വരെയും 8 മണി മുതല്‍ 11.30 വരെ നെയ്യഭിഷേകം 12.15 ന് 25 കലശപൂജ തുടര്‍ന്ന് കളഭാഭിഷേകം12.45 ന് ഉച്ചപൂജ 1.30 മണിക്ക് ക്ഷേത്രനട അടയ്ക്കും. വൈകുന്നേരം 5 മണിക്ക് ക്ഷേത്രനട തുറക്കും 5.10 ന് ശരംകുത്തിയിലേക്കുള്ള തിരുവാഭരണ സ്വീകരണപുറപ്പാട് 6.30ന് തിരുവാഭരണം ചാര്‍ത്തിയുള്ള മഹാദീപാരാധന തുടര്‍ന്ന് പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിയും 8.45ന് മകരസംക്രമപൂജ 9.30 ന് അത്താഴപൂജ 10 മണിക്ക് മാളികപ്പുറത്ത് നിന്ന് പതിനെട്ടാം പടിക്ക് മുന്നിലേക്ക് എഴുന്നെള്ളത്ത് 10.50 ന് ഹരിവരാസനം സങ്കീര്‍ത്തനം പാടി 11 മണിക്ക് ശ്രീകോവില്‍ നട അടയ്ക്കും.
Read Moreഎംഎല്‍എയുടെ അടിയന്തിര ഇടപെടല്‍; തിരുവാഭരണ പാതയില്‍ പാലവും വെളിച്ചവും
KONNIVARTHA.COM : അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എയുടെ അടിയന്തര ഇടപെടലില്‍ തിരുവാഭരണ ഘോഷയാത്ര സുഗമമാക്കി വെളിച്ചവും പാലവും. കീക്കൊഴൂര്‍ പേരുച്ചാല്‍ പാലത്തിന് സമീപം തിരുവാഭരണപാതയില്‍ തകര്‍ന്ന പാലത്തിനു പകരം പുതിയ പാലവും പേരുച്ചാല്‍ പാലത്തിന്റെ അയിരൂര്‍ കരയില്‍ മിനി മാസ്റ്റ് ലൈറ്റും അടിയന്തരമായി നല്‍കിയതാണ് തിരുവാഭരണ ഘോഷയാത്ര സുഗമമാക്കിയത്. പമ്പാ നദിയോട് ചേര്‍ന്നുള്ള തിരുവാഭരണ പാതയില്‍ തോടിന് കുറുകെയുണ്ടായിരുന്ന പാലം 2018ലെ മഹാപ്രളയത്തിലാണ് ഒലിച്ചു പോയത്. തുടര്‍ന്ന് പഞ്ചായത്ത് താല്‍ക്കാലിക പാലം നിര്‍മിച്ച് അതിലൂടെയാണ് തിരുവാഭരണ ഘോഷയാത്ര കടന്നുപോയിരുന്നത്. തിരുവാഭരണ ഘോഷയാത്ര തിരുവാഭരണ പാതയില്‍ കൂടി തന്നെ പോകണം എന്ന ആവശ്യം പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. സന്തോഷ് എംഎല്‍എയുടെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്നാണ് എംഎല്‍എ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനോട് ഇവിടെ പുതിയ പാലം വേണമെന്ന് അഭ്യര്‍ഥിച്ചത്. മന്ത്രിയുടെ അടിയന്തര ഇടപെടലിനെ തുടര്‍ന്ന് 19 ലക്ഷം രൂപ…
Read Moreശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 13/01/2023)
മകരവിളക്ക് ശനിയാഴ്ച ശബരിമലയില്‍ അയ്യപ്പദര്‍ശനത്തിനെത്തിയ ഭക്തജന ലക്ഷങ്ങള്‍ക്ക് ഇരട്ടി സായൂജ്യമേകി ജനുവരി 14ന് ശനിയാഴ്ച പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിയും. പന്തളം കൊട്ടാരത്തില്‍നിന്നുള്ള തിരുവാഭരണങ്ങള്‍ അണിയിച്ചുള്ള ദീപാരാധനയും വിശേഷാല്‍ മകരസംക്രമ പൂജയും ശനിയാഴ്ചയാണ്. തിരുവാഭരണ ഘോഷയാത്രാ സംഘത്തെ വൈകീട്ട് 5.30ന് ശരംകുത്തിയില്‍വെച്ച് ദേവസ്വം ഭാരവാഹികളുടെ നേതൃത്വത്തില്‍ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. തിരുവാഭരണപ്പെട്ടി കൊടിമര ചുവട്ടില്‍വെച്ച് ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍, ബോര്‍ഡ് മെമ്പര്‍ അഡ്വ. എം.എസ് ജീവന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഔദ്യോഗികമായി സ്വീകരിക്കും. തുടര്‍ന്ന് ശ്രീകോവിലിലേക്ക് ആചാരപൂര്‍വം ആനയിക്കും. തിരുവാഭരണങ്ങള്‍ അണിയിച്ചുകൊണ്ടുള്ള ദീപാരാധന വൈകിട്ട് 6.30 നാണ്. തുടര്‍ന്നാണ് പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയുക. രാത്രി 8.45നാണ് ഏറ്റവും വിശേഷപ്പെട്ട മകര സംക്രമ പൂജ. തിരുവിതാംകൂര്‍ കൊട്ടാരത്തില്‍ നിന്ന് പ്രത്യേക ദൂതന്‍മാരുടെ കൈകളില്‍ കൊടുത്ത് വിടുന്ന നെയ്യ് കൊണ്ടുള്ള അഭിഷേകം…
Read More