konnivartha.com: കോന്നി സര്ക്കാര് മെഡിക്കല് കോളേജ് ശബരിമലയുടെ ബേസ് ആശുപത്രിയായി പ്രവര്ത്തിക്കും .സംസ്ഥാനത്തെ വിവിധ മെഡിക്കല് കോളേജില് നിന്നുള്ള 88 ഡോക്ടര്മാരെ ഇവിടേയ്ക്ക് നിയമിച്ചു . ശബരിമലയുടെ ഏറ്റവും അടുത്ത ആശുപത്രിയായി കണക്കാക്കിയിരുന്നത് പത്തനംതിട്ട ജനറല് ആശുപത്രിയെയായിരുന്നു . ശബരിമല വാര്ഡ് പത്തനംതിട്ട ജനറല് ആശുപത്രിയില് തന്നെ തുടരാന് തീരുമാനിച്ചു എങ്കിലും കോന്നി മെഡിക്കല് കോളേജിനെ ശബരിമലയുടെ ബേസ് ആശുപത്രിയായി മാറ്റുവാന് ആണ് അവസാന തീരുമാനം . തിരുവനന്തപുരം മുതല് മഞ്ചേരി വരെയുള്ള സര്ക്കാര് മെഡിക്കല് കോളേജിലെ 88 ഡോക്ടര്മാരെ കോന്നി മെഡിക്കല് കോളേജിലെ ശബരിമല വാര്ഡ് ഡ്യൂട്ടിയ്ക്ക് നിയമിക്കുവാന് ആണ് സ്ഥലം മാറ്റിയത് . സ്പെഷ്യാലിറ്റി സൂപ്പര് സ്പെഷ്യാലിറ്റി വകുപ്പുകളില് നിന്നും ഡോക്ടര്മാരെ കോന്നി മെഡിക്കല് കോളേജിലേക്ക് മാറ്റി നിയമിച്ചിട്ടുണ്ട് . ജനുവരി 20 വരെയാണ് കോന്നി മെഡിക്കല് കോളേജിലേക്ക് ഉള്ള മാറ്റം .…
Read Moreവിഭാഗം: SABARIMALA SPECIAL DIARY
മണ്ഡലമാസ പൂജകൾക്കായി ഭഗവാന്റെ തിരു നട തുറന്നു
മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല ഇന്ന് വൈകിട്ട് തുറന്നു . വൈകുന്നേരം അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില് മേൽശാന്തി കെ. ജയരാമന് നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു പുതിയ ശബരിമല, മാളികപ്പുറം മേല്ശാന്തിമാരുടെ അഭിഷേക ചടങ്ങുകള് ഇന്നു രാത്രി സന്നിധാനത്തു നടക്കും.മൂവാറ്റുപുഴ ഏനാനല്ലൂര് പൂത്തില്ലത്ത് മനയില് പി.എന്. മഹേഷ് നന്പൂതിരിയെ ശബരിമല ക്ഷേത്രം മേൽശാന്തിയായും ഗുരുവായൂര് അഞ്ഞൂര് പൂങ്ങാട്ട്മന പി.ജി. മുരളി നമ്പൂതിരിയെ മാളികപ്പുറം ക്ഷേത്രം മേല്ശാന്തിയായും തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ സന്നിധാനത്തേക്ക് ആനയിക്കും. വൃശ്ചികം ഒന്നായ 17-ന് പുലർച്ചെ നാലിന് പുതിയ മേൽശാന്തിമാർ നട തുറക്കും. തുടർന്നുള്ള ദിവസങ്ങളിൽ പുലർച്ചെ നാലിന് തുറക്കുന്ന നട ഉച്ചയ്ക്ക് ഒന്നിന് അടയ്ക്കും. വൈകീട്ട് നാലിന് വീണ്ടും തുറന്ന ശേഷം രാത്രി 11-ന് അടയ്ക്കും
Read Moreമണ്ഡലകാലം അയ്യപ്പഭക്തര് അറിയാന്
www.konnivartha.com/ ശബരിമല സ്പെഷ്യല് എഡിഷന് : പുണ്യ ദര്ശനം ഹരികുമാർ. എസ്സ് ചരിത്രം konnivartha.com/ sabarimala : മഹാദേവന്റെ ആജ്ഞയനുസരിച്ച് പരശുരാമ മുനി കൈലാസത്തില്നിന്നും കൊണ്ടുവന്ന 12 ധര്മ്മശാസ്താ വിഗ്രഹങ്ങളിളൊന്ന് ശബരിമലയില് പ്രതിഷ്ഠിച്ചു.അയ്യപ്പസ്വാമി ബ്രഹ്മചാരിയാണ് ഭഗവാനെ ദര്ശിക്കണമെങ്കില് 41 ദിവസത്തെ വ്രതമെടുക്കണം. മാലയിട്ടു വ്രതം വ്രതകാലം തുടങ്ങുന്ന അന്ന് ബ്രാഹ്മ മുഹൂര്ത്തത്തില് ഉണര്ന്ന് ദിനചര്യകള് കഴിഞ്ഞ് ഏതെങ്കിലും ക്ഷേത്രത്തിൽ വെച്ച് മാലയിട്ട് വ്രതം ആരംഭിക്കണം. ശംഖ്, പവിഴം, സ്ഫടികം, മുത്ത്, തുളസി, താമരക്കായ്, സ്വര്ണ്ണം, രുദ്രാക്ഷം ഇവയില്…
Read Moreശബരിമല വാര്ത്തകള് /അറിയിപ്പുകള്/ വിശേഷങ്ങള് ( 15/11/2023)
ശബരിമല വാര്ത്തകള് /അറിയിപ്പുകള് ( 15/11/2023) ശബരിമല : സുരക്ഷിത തീര്ഥാടനത്തിനായി എല്ലാ ഒരുക്കങ്ങളും പൂര്ത്തിയാക്കി പോലീസ് വകുപ്പ് konnivartha.com: സുരക്ഷിത തീര്ത്ഥാടനത്തിനായി ശബരിമലയില് എല്ലാ ഒരുക്കങ്ങളും പൂര്ത്തിയായതായി ഡിജിപി ഷെയ്ഖ് ദര്വേശ് സാഹിബ് പറഞ്ഞു. ശബരിമല തീര്ഥാടനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള് ചര്ച്ച ചെയ്യുന്നതിനായി പമ്പയില് ചേര്ന്ന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആറ് ഘട്ടങ്ങളിലായി പതിമൂവായിരം പൊലീസുകാര് തീര്ഥാടനകാലയളവില് ഡ്യൂട്ടിയിലുണ്ടാകും. കുട്ടികള്ക്കും മുതിര്ന്നവര്ക്കും ദര്ശനത്തിന് പ്രത്യേക സൗകര്യം ഒരുക്കും. വാഹനങ്ങളില് അലങ്കാരങ്ങള് ഉപയോഗിക്കരുത്. സന്നിധാനം, നിലയ്ക്കല്, വടശേരിക്കര എന്നിവിടങ്ങളില് മൂന്ന് താത്കാലിക പൊലീസ് സ്റ്റേഷനുകള് നിര്മിക്കും. ഡ്രോണ് സംവിധാനം ഉപയോഗിക്കും. 15 കൗണ്ടറുകളിലായാണ് വെര്ച്വല് ക്യു സംവിധാനം ഏര്പ്പെടുത്തിയിരിക്കുന്നത്. എല്ലാ ഇടത്താവളങ്ങളിലും തീര്ഥാടകരുടെ വാഹനം പാര്ക്ക് ചെയ്യുന്നതിനായി സൗകര്യം ഏര്പ്പെടുത്തിയിട്ടുണ്ട്. പമ്പയിലെത്തുന്ന തീര്ഥാടകരുടെ വാഹനം നിലയ്ക്കലിലാണ് പാര്ക്ക് ചെയ്യേണ്ടത്. 17 ഗ്രൗണ്ടുകളിലായി അവിടെ പാര്ക്കിംഗ്…
Read Moreകോന്നി വാര്ത്ത ഡോട്ട് കോം ശബരിമല സ്പെഷ്യല് എഡിഷന് ബ്യൂറോ പ്രവര്ത്തനം ആരംഭിച്ചു
www.konnivartha.com : ശരണം വിളികളോടെ, ശരണ വഴിയിലൂടെ, ശരണ മന്ത്രങ്ങള് നാവില് ഉണര്ത്തി മനസ്സില് അഭൗമ ചൈതന്യത്തെ കുടിയിരുത്തി വീണ്ടും ഒരു മണ്ഡല മകര വിളക്ക് മഹോത്സവം പടിവാതില്ക്കല് എത്തി .അയ്യപ്പ സ്വാമിയുടെ മണ്ഡലകാലം .ശബരിമല വാര്ത്തകളും വിശേഷങ്ങളുമായി കോന്നി വാര്ത്ത ഡോട്ട് കോം ഓണ്ലൈന് ന്യൂസ് പോര്ട്ടല് സ്പെഷ്യല് എഡിഷന് ബ്യൂറോ പ്രവര്ത്തനം ആരംഭിച്ചു. ശബരിമലയില്നിന്നുള്ള പ്രത്യേകവാര്ത്തകളും,വിശേഷങ്ങളും,അറിയിപ്പുമായി കോന്നി വാര്ത്തഡോട്ട്കോമിന്റെ സ്പെഷ്യല് വാര്ത്താവിഭാഗം”പുണ്യ ദര്ശനം ” എന്നപേരില് പ്രവര്ത്തനം തുടങ്ങി.മണ്ഡലമകരവിളക്ക് മഹോത്സവം സംബന്ധമായ വാര്ത്തകള് മറ്റ് അറിയിപ്പുകള്എന്നിവ വെബ്സൈറ്റിലൂടെ സംപ്രേക്ഷണംചെയ്യും. ലോകമെങ്ങും ഉള്ള ക്ഷേത്രങ്ങളില് നടക്കുന്ന മണ്ഡലകാലചിറപ്പ് ഉത്സവങ്ങള് അറിയിക്കുക. വാര്ത്തകള്, ഫോട്ടോ ,വീഡിയോ എന്നിവ [email protected] എന്ന ഇ മെയില് വിലാസത്തില് അയയ്ക്കുക .വാട്സ് ആപ്പ് : 8281888276 ശബരിമല വാര്ത്തകള് / വിശേഷങ്ങള്ക്ക് മാത്രമായി ഉള്ള വാട്സ് ആപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം…
Read Moreശബരിമല വാര്ത്തകള് /വിശേഷങ്ങള് ( 14/11/2023)
മണ്ഡലകാലമെത്തി; പൂര്ണ്ണസജ്ജമായി ശബരിമല konnivartha.com: ശബരിമല ശ്രീ ധര്മശാസ്താ ക്ഷേത്രത്തിലെ മണ്ഡലകാല-മകരവിളക്ക് ഉത്സവത്തിനു എത്തുന്ന അയ്യപ്പന്മാരെ സ്വീകരിക്കാന് പൂര്ണ്ണ സജ്ജരായി ജില്ലാ ഭരണകൂടം. ആരോഗ്യം, ദുരന്തനിവാരണം, ഭക്ഷ്യ-സുരക്ഷ, സിവില് സപ്ലൈസ്, ലീഗല് മെട്രോളജി തുടങ്ങിയ വിവിധ വകുപ്പുകളുടെയെല്ലാം മൂന്നൊരുക്കങ്ങള് പൂര്ത്തിയായി കഴിഞ്ഞു. സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്വേഷ് സാഹിബിന്റെ നേതൃത്വത്തില് സുരക്ഷ സംബന്ധിച്ച യോഗം (നവംബര് 15) പമ്പയില് ചേരും. ലീഗല് മെട്രോളജി, സിവില് സപ്പ്ളൈസ്, റവന്യു, ഹെല്ത്ത് തുടങ്ങിയ വകുപ്പുകള് സംയുക്തമായി പ്രവര്ത്തിക്കുന്ന കളക്ടറുടെ നേതൃത്വത്തിലുള്ള സ്ക്വാഡ്, മണ്ഡലകാല പ്രവര്ത്തനങ്ങള്ക്കായി ഒരുങ്ങിക്കഴിഞ്ഞു.സൂക്ഷ്മ പഠനങ്ങള്ക്ക് ശേഷം നിശ്ചയിക്കപ്പെട്ട അവശ്യവസ്തുക്കളുടെ വിലനിലവാരപ്പട്ടിക ജില്ലാ കളക്ടര് പുറപ്പെടുവിച്ചു. ഹൈക്കോടതിയുടെ നിര്ദേശപ്രകാരം പുറത്തിറക്കിയ പട്ടിക അഞ്ച് ഭാഷകളിലാണ് പ്രസിദ്ധീകരിച്ചു. ഇവ തീര്ഥാടകര്ക്ക് വ്യക്തമായി കാണാന് കഴിയുന്ന രീതിയില് പ്രദര്ശിപ്പിക്കപ്പെടുന്നുണ്ടെന്നും അമിത വില ഈടാക്കുന്നില്ലെന്നും ഉദ്യോഗസ്ഥര് ഉറപ്പ് വരുത്തും.…
Read Moreപമ്പ ജല പരിശോധന ലാബ് നാടിനു സമർപ്പിച്ച് മന്ത്രി റോഷി അഗസ്റ്റിൻ
എല്ലാവർക്കും ശുദ്ധമായ ജലം ലഭ്യമാക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. എൻ എ ബി എൽ അംഗീകാരം നേടിയ പമ്പ ജല പരിശോധന ലാബിന്റെ പ്രവർത്തനോദ്ഘാടനം പമ്പ വാട്ടർ അഥോറിറ്റി അങ്കണത്തിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. ശബരിമലയിൽ മണ്ഡല- മകരവിളക്ക് കാലത്തും അല്ലാതെയും തീർത്ഥാടനത്തിന് എത്തുന്നവർക്ക് വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തും. വകുപ്പ് പ്രവർത്തനങ്ങളെ ഏകോപിപ്പിച്ച് കൃത്യമായി ഇടപെടലുകളിലൂടെ കരുതലോടെയുള്ള തയ്യാറെടുപ്പുകൾ നടത്തുമെന്നും മന്ത്രി പറഞ്ഞു. സീസണൽ ലാബായിരുന്ന പമ്പ ലാബ് മണ്ഡലകാലം മുതൽ മുഴുവൻ സമയം പ്രവർത്തിക്കുന്ന ലാബായി മാറും. കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിലേക്ക് 83 എൻഎബിഎൽ അക്രഡിറ്റേഷൻ നേടിയിട്ടുള്ള കുടിവെള്ള പരിശോധന ലബോറട്ടറികൾ ജലവിഭവ വകുപ്പ് സംസ്ഥാനത്ത് സ്ഥാപിച്ചിട്ടുണ്ട്. ജില്ലയിലെ ക്വാളിറ്റി കൺട്രോൾ വിഭാഗത്തിലെ ജീവനക്കാരെയും അവരുടെ കഠിന പരിശ്രമത്തിനെയും ചടങ്ങിൽ മന്ത്രി അഭിനന്ദിച്ചു. ശബരിമലയിലേക്ക് എത്തുന്ന തീർത്ഥാടകരുടെ ആരോഗ്യ പരിരക്ഷ…
Read Moreപമ്പാ – ഞുണുങ്ങാർ പാലം ഇനി സ്ഥിരമാകും : റോഷി അഗസ്റ്റിൻ
താത്കാലിക പാതയിൽ നിന്നും പമ്പാ – ഞുണുങ്ങാർ പാലം ഇനി സ്ഥിരമാകുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. പമ്പാ ത്രിവേണിയേയും കാനനപാതയേയും തമ്മിൽ ബന്ധിപ്പിക്കുന്ന ഞുണുങ്ങാർ പാലത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. താത്കാലിക പാതയിൽ നിന്നും സ്ഥിരമായ രീതിയിലേക്ക് പാലത്തിന്റെ പ്രവർത്തികൾ പൂർത്തീകരിച്ച് തുറന്ന് കൊടുക്കാൻ കഴിഞ്ഞത് മികച്ച നേട്ടമാണെന്ന് മന്ത്രി പറഞ്ഞു. ശബരിമലയിലെ തീർത്ഥാടനം ആരംഭിക്കുന്നതിനു മുൻപ് ഒരുക്കങ്ങളെ സംബന്ധിച്ചുള്ള ജലസേചന, ജലവിഭവ വകുപ്പുകൾ നടത്തിവരുന്ന പ്രവർത്തനങ്ങൾ മന്ത്രി വിലയിരുത്തി. ഇടത്താവളം ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ വകുപ്പ് നടത്തി വരുന്ന നിർമാണ പ്രവർത്തനങ്ങൾ എല്ലാം പൂർത്തീകരിച്ചിട്ടുള്ളതായും മന്ത്രി പറഞ്ഞു. തീർത്ഥാടകർക്ക് ആവശ്യമായ കുടിവെള്ളം എത്തിക്കുന്നതുമായി ബന്ധപെട്ടു എല്ലാ നടപടികളും ജലവിഭവ വകുപ്പ് പൂർത്തീകരിച്ചിട്ടുണ്ട്. അടിയന്തരഘട്ടങ്ങളിൽ കരുതലോടെ വകുപ്പ് പ്രവർത്തിപ്പിക്കണമെന്ന് മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പമ്പയിൽ ഫെൻസിങ്, കുളിക്കടവ് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഷവർ…
Read Moreചിത്തിര ആട്ടവിശേഷം; ശബരിമല നട വെള്ളിയാഴ്ച (10/11/2023) തുറക്കും
ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട വെള്ളിയാഴ്ച്ച (10/11/2023) ന് വൈകുന്നേരം 5 ന് തുറക്കും. മേൽശാന്തി കെ ജയരാമൻ നമ്പൂതിരി നട തുറന്ന് ദീപങ്ങൾ തെളിയിക്കും. 11ന് ആണ് ആട്ട ചിത്തിര പൂജകൾ. ചിത്തിര ആട്ടവിശേഷ ദിവസം പുലർച്ചെ അഞ്ചിന് നിർമാല്യവും പതിവ് അഭിഷേകങ്ങളും നടക്കും. തുടർന്ന് കിഴക്കേ മണ്ഡപത്തിൽ മഹാഗണപതി ഹോമം 7.30ന് ഉഷപൂജ, ഉദയാസ്ഥമന പൂജ, ഉച്ചപൂജ എന്നിവയ്ക്ക് ശേഷം ഒന്നിന് നടയടക്കും. വൈകിട്ട് അഞ്ചിന് നടതുറന്ന് 6.30ന് പൂജയോടുകൂടി ദീപാരാധന നടക്കും. 6.45 ന് പടിപൂജയും നടക്കും. പൂജകൾക്ക് തന്ത്രി മഹേഷ് മോഹനര് മുഖ്യ കാർമ്മികത്വം വഹിക്കും. പൂജകൾ പൂർത്തിയാക്കി രാത്രി 10 ന് ഹരിവരാസനം ചൊല്ലി നട അടക്കും. മണ്ഡല ഉത്സവത്തിനായി 16ന് വൈകിട്ട് വീണ്ടും ക്ഷേത്രനട തുറക്കും. തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമയുടെ ജന്മദിനത്തിന്റെ ഭാഗമായാണ്…
Read Moreശബരിമല തീര്ഥാടനം സൗകര്യപ്രദമാക്കാന് അയ്യന് ആപ്പുമായി വനം വകുപ്പ്
വനം വകുപ്പ് മുന്നൊരുക്ക പ്രവര്ത്തനങ്ങള് 15നു പൂര്ത്തിയാകും: മന്ത്രി ശശീന്ദ്രന് അയ്യന് മൊബെല് ആപ്പ് മന്ത്രി പ്രകാശനം ചെയ്തു konnivartha.com: വനം വകുപ്പിന്റെ ശബരിമല മണ്ഡലമകരവിളക്ക് മുന്നൊരുക്കപ്രവര്ത്തനങ്ങള് 15നു പൂര്ത്തിയാകുമെന്നു വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് പറഞ്ഞു. വനം വകുപ്പിന്റെ ശബരിമല മുന്നൊരുക്കങ്ങള് വിലയിരുത്താന് പമ്പ ശ്രീരാമ സാകേതം ഓഡിറ്റോറിയത്തില് ചേര്ന്ന അവലോകനയോഗത്തില് അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സംതൃപ്തമായ മണ്ഡലമകരവിളക്കു കാലം ഭക്തജനങ്ങള്ക്കു ലഭ്യമാക്കുകയാണ് ലക്ഷ്യം. പരമ്പരാഗത കാനനപാതകളായ അഴുതക്കടവ് – പമ്പ-സത്രം -സന്നിധാനം പാതകളുടെ തെളിയിക്കല് പൂര്ത്തിയായി. പമ്പ-ശബരിമല പാതകളില് അപകടകരമായി നിന്ന മരങ്ങള്, ശിഖരങ്ങള് എന്നിവ മുറിച്ചു മാറ്റി. പമ്പ, മരക്കൂട്ടം, നീലിമല എന്നിവിടങ്ങളില് ഇക്കോ ഷോപ്പ് 16ന് തുറക്കും. ഇക്കോ ഗാര്ഡ്, എലിഫന്റ് സ്ക്വാഡ്, സ്നേക് സ്ക്വാഡ് എന്നിവരെ നിയമിച്ചെന്നും മന്ത്രി പറഞ്ഞു. പെരിയാര് വന്യജീവി സങ്കേതം വെസ്റ്റ്…
Read More