ശബരിമല വനത്തിൽ കുടുങ്ങിയ തീർത്ഥാടകരെ രക്ഷപ്പെടുത്തി

  konnivartha.com: പുല്ലുമേടുനിന്നും സന്നിധാനത്തേക്ക് മല കയറുന്നതിനിടയിൽ വനത്തിൽ കുടുങ്ങിയ തീർത്ഥാടക സംഘത്തെ പോലീസും എൻഡിആർഎഫും ഫയർഫോഴ്സും ചേർന്ന് രക്ഷപ്പെടുത്തി.   തമിഴ്നാട്ടിൽ നിന്നുള്ള 17 പേരാണ് പുല്ലുമെടുനിന്നു മൂന്നു കിലോമീറ്റർ മാറി കഴുതക്കുഴി എന്ന ഭാഗത്ത് കുടുങ്ങിയത്. ഇതിൽ പരിക്കുപറ്റിയ മൂന്നുപേരിൽ രണ്ടു പേരെ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. ഒരാൾ സന്നിധാനത്തെ ആശുപത്രിയിൽ ചികിത്സയിലാണ്.

Read More

തീർഥാടകർക്ക് ആശ്വാസമായി ചുക്കുവെള്ളവും ബിസ്ക്കറ്റും

  ശബരിമലയിലെത്തുന്ന തീർഥാടകർക്ക് ദേവസ്വം ബോർഡ് വിതരണം ചെയ്യുന്ന തിളപ്പിച്ച ചുക്കുവെള്ളവും ബിസ്ക്കറ്റും നൽകുന്ന ആശ്വാസം ചെറുതല്ല. പ്ലാസ്റ്റിക് കുപ്പികൾക്ക് നിരോധനമുള്ളതിനാൽ കൈയ്യിൽ വെള്ളം കരുതാതെയാണ് കൂടുതൽ സ്വാമിമാരും മല കയറുന്നത്. എന്നാൽ പമ്പ മുതൽ സന്നിധാനം വരെ ആവശ്യമുള്ളവർക്കെല്ലാം സുലഭമായി സുരക്ഷിതമായ കുടിവെള്ളം ചെറു ചൂടോടെ നൽകുന്നു. പമ്പയിലും ശരംകുത്തിയിലും സന്നിധാനത്തും ചുക്കു വെള്ളം തയ്യാറാക്കുന്നുണ്ട്. ശരംകുത്തിയിൽ മാത്രം 15,000 ലിറ്ററിൻ്റെ മൂന്ന് ബോയിലറുകൾ പ്രവർത്തിക്കുന്നു. നാലാമതൊരെണ്ണത്തിൻ്റെ നിർമാണം പുരോഗമിച്ചു വരുന്നു. പുതുതായി സ്ഥാപിച്ച പൈപ്പ്ലൈൻ വഴിയാണ് കുടിവെള്ളം വിതരണ കേന്ദ്രങ്ങളിലെത്തിക്കുന്നത്. ശരംകുത്തി മുതൽ ക്യൂ കോംപ്ലക്സ് അവസാനിക്കുന്നതുവരെ 20 ഇടങ്ങളിൽ കുടിവെള്ള ടാപ്പുകൾ ഉണ്ട്. തീർഥാടകർക്ക് ഇവിടങ്ങളിൽ നിന്ന് വെള്ളം ശേഖരിക്കാം. വലിയ നടപ്പന്തലിൽ എല്ലാ വരികളിലും നിൽക്കുന്നവർക്ക് കുടിവെള്ളം വിതരണം ചെയ്യാനുള്ള വിധത്തിലുള്ള ക്രമീകരണങ്ങളുണ്ട്.വലിയ നടപ്പന്തലിൽ അഞ്ച് ട്രോളി കളിലും കുടിവെള്ളം വരിനിൽക്കുന്ന…

Read More

ശബരിമല :സന്നിധാനത്തെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ നടപടികൾ

  സന്നിധാനത്ത് വിൽക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സ്ക്വാഡുകൾ പ്രവർത്തനം തുടങ്ങി. ഇതിന്റെ ചുമതലയുള്ള സന്നിധാനത്തെ ഭക്ഷ്യസുരക്ഷാ ഓഫീസർ എസ്. സംഗീതിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 10 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.   പിടിച്ചെടുത്ത 11 ഭക്ഷ്യ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. സന്നിധാനത്തെ ഹോട്ടലുകളിലും കച്ചവട സ്ഥാപനങ്ങളിലും അരവണ പ്ലാന്റ്, അന്നദാന കേന്ദ്രങ്ങൾ എന്നിവയിലും ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധനകൾ നടത്തി. ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം, ശുചിത്വം, സുരക്ഷ എന്നിവ ഉറപ്പാക്കുന്നതിന് സന്നിധാനത്തെ ഹോട്ടലുകളിൽ ജോലിചെയ്യുന്ന 40 പേർക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ പരിശീലനം നൽകി.   ഭക്ഷണം പാചകം ചെയ്യുമ്പോൾ ശുചിത്വം പാലിക്കേണ്ട രീതികൾ, ഭക്ഷണാവശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളും കൈകാര്യം ചെയ്യുന്ന രീതി എന്നിവ സംബന്ധിച്ച് ഇവർക്ക് പരിശീലനം നൽകി. സന്നിധാനത്തെ ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട പരാതികൾ പൊതുജനങ്ങൾക്ക്…

Read More

വിശുദ്ധസേന അംഗങ്ങൾക്ക് പ്രതിരോധ മരുന്ന് നൽകി

  മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചു നിലയ്ക്കൽ ബേസ് ക്യാമ്പിൽ ശുചികരണപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന വിശുദ്ധസേന അംഗങ്ങൾക്ക് ശബരിമല എ ഡി എം ഡോ. അരുൺ എസ് നായർ പ്രതിരോധ മരുന്ന് വിതരണം ചെയ്തു. ചടങ്ങിൽ ഡ്യൂട്ടി മജിസ്ട്രേറ്റ് ജി ശ്രീകുമാർ, എക്സി. മജിസ്ട്രേറ്റ് ദേവരാജൻ, ഹെൽത് ഇൻസ്‌പെക്ടർ രതീഷ് തുടങ്ങിയവർ പങ്കെടുത്തു.

Read More

അമ്പതിന്‍റെ നിറവിൽ ശബരിമല സന്നിധാനം പോസ്റ്റ് ഓഫീസ്

  മണ്ഡല മകരവിളക്ക് കാലത്തും വിഷുവിനും മാത്രം പ്രവർത്തിക്കുന്ന സന്നിധാനത്തെ പോസ്റ്റ് ഓഫീസ് പ്രവർത്തനം തുടങ്ങിയിട്ട് 50 വർഷമാകുന്നു. 1974 ലെ മണ്ഡലകാലത്താണ് പൂർണ്ണ സംവിധാനങ്ങളോടെ ഇവിടെ തപാൽ ഓഫീസ് തുടങ്ങിയത്. സ്വാമി അയ്യപ്പൻ, ശബരിമല സന്നിധാനം, 689713 എന്ന വിലാസത്തിൽ അയ്യപ്പന് ഭക്തർ അയക്കുന്ന കത്തുകളും കാണിക്കയായുള്ള മണിയോർഡറുകളും എല്ലാ സീസണിലും ഇവിടെ ലഭിക്കും. പതിനെട്ടാം പടിക്കു മുകളിൽ അയ്യപ്പ വിഗ്രഹമുള്ള ഇവിടുത്തെ തപാൽ മുദ്രയും പ്രത്യേകതയാണ്. ഒരു പോസ്റ്റ് മാസ്റ്റർ അടക്കം നാല് ജീവനക്കാരാണ് ഇവിടെ ഉണ്ടാവുക. തമിഴ്, തെലുങ്ക്, കന്നട ഭാഷകളിൽ സ്വാമി അയ്യപ്പനുള്ള സന്ദേശങ്ങൾ തപാൽ മാർഗ്ഗം ഭക്തർ അയക്കാറുണ്ട്.ഇവ ദേവസ്വം അധികൃതർക്ക് കൈമാറുകയാണ് ചെയ്യുന്നതെന്ന് പോസ്റ്റ് മാസ്റ്റർ എം മനോജ് കുമാർ പറഞ്ഞു

Read More

ശബരിമലയിലെത്തുന്ന കുട്ടികൾക്ക് കരുതലായി പോലീസിൻ്റെ ബാൻഡ്

  ശബരിമല: ശബരിമലയിലെത്തുന്ന കുട്ടികൾക്ക് പോലീസിൻ്റെ പ്രത്യേക കരുതൽ. പമ്പയിൽ നിന്ന് മലകയറുന്ന പത്തുവയസിൽ താഴെയുള്ള മുഴുവൻ കുട്ടികളുടെയും കൈയിൽ കുട്ടിയുടെ പേരും കൂടെയുള്ള മുതിർന്ന ആളുടെ മൊബൈൽ നമ്പരും രേഖപ്പെടുത്തിയ ബാൻഡ് കെട്ടിയാണ് വിടുന്നത്. തിരക്കിനിടയിൽ കൂട്ടം തെറ്റിപ്പോയാലും വളരെപ്പെട്ടെന്ന് രക്ഷിതാക്കളെ കണ്ടെത്തി അവരുടെ അടുത്തെത്തിക്കാൻ ഇതുവഴി കഴിയും. കൂട്ടം തെറ്റിയതായി ശ്രദ്ധയിൽപ്പെട്ടാൽ മറ്റ് സ്വാമിമാർക്കും കുട്ടികളെ സഹായിക്കാൻ ഇതുവഴി സാധിക്കും. മല കയറി തിരികെ വാഹനത്തിൽ കയറുന്നതുവരെ കൈയിലെ ഈ തിരിച്ചറിയൽ ബാൻഡ് കളയാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് പോലീസ് അധികൃതർ അറിയിച്ചു.

Read More

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 20/11/2024 )

  പവിത്രം ശബരിമല:ദേവസ്വം ബോർഡിന്റ് ശുചീകരണ പദ്ധതിക്ക് തുടക്കം ശബരിമല: ദേവസ്വം ജീവനക്കാരുടെയും മറ്റ് ജീവനക്കാരുടെയും നേതൃത്വത്തിൽ സന്നിധാനത്ത് നടന്നു വരുന്ന ‘പവിത്രം ശബരിമല’ ശുചീകരണ പദ്ധതിയുടെ ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. വലിയ നടപ്പന്തലിലെ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിക്കൊണ്ട് ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. പി.എസ്. പ്രശാന്ത് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ ബി. മുരാരി ബാബു അധ്യക്ഷത വഹിച്ചു. നാലു വർഷമായി നടന്നു വരുന്ന പദ്ധതിയിൽ ഡ്യൂട്ടിക്ക് തടസ്സം ഉണ്ടാകാത്ത രീതിയിൽ മുഴുവൻ ജീവനക്കാരും പങ്കെടുക്കും.ദിവസവും രാവിലെ ഒൻപതു മുതൽ ഒരു മണിക്കൂർ നേരമാണ് ശുചീകരണം. ഓരോ ദിവസവും ഓരോ ഭാഗങ്ങളെന്ന രീതിയിൽ സന്നിധാനവും പരിസരവുമാണ് ശുചീകരിക്കുക. അമിത വിലയീടാക്കൽ,നിയമ ലംഘനം: സംയുക്ത സ്‌ക്വാഡ് 77,000 രൂപ പിഴ ഈടാക്കി:-ഹോട്ടലുകളിൽ ഹെൽത്ത് കാർഡ് നിർബന്ധമാക്കി ശബരിമല സന്നിധാനത്തും പരിസരത്തുമുള്ള കടകളിൽ…

Read More

ശബരിമല പൂങ്കാവനംപരിശുദ്ധിയോടെ സംരക്ഷിക്കണം : തന്ത്രി കണ്ഠര് രാജീവര്

  ശബരിമല: ശബരിമല തീർഥാടകർക്ക് വ്രതശുദ്ധി പോലെ തന്നെ വൃത്തിയും പ്രധാനമാണെന്ന് തന്ത്രി കണ്ഠര് രാജീവര് പറഞ്ഞു. സന്നിധാനവും പരിസരവും പരിപാവനമായി സൂക്ഷിക്കാൻ ഓരോ ഭക്തനും ശ്രദ്ധിക്കണം. അത് ഭക്തരുടെ കടമയാണ്. 18 മലകളാൽ ചുറ്റപ്പെട്ട പൂങ്കാവനമാണ് ശബരിമല. അവിടെ പ്ലാസ്റ്റിക് മാലിന്യങ്ങൾ പൂർണമായും ഒഴിവാക്കണം. പ്രകൃതിയെയും ജീവജാലങ്ങളെയും അത് ദോഷകരമായി ബാധിക്കും. ഇരുമുടിക്കെട്ടിൽ നിന്ന് പ്ലാസ്റ്റിക് സാധനങ്ങൾ ഒഴിവാക്കണമെന്നും തന്ത്രി നിർദ്ദേശിച്ചു. നട തുറക്കൽ സമയം കൂട്ടിയത് ഭക്തർക്ക് സൗകര്യമായി നടതുറന്നിരിക്കുന്ന സമയം കൂട്ടിയതിനാൽ ഭക്തർക്ക് നല്ല രീതിയിൽ ദർശനം നടത്താൻ സഹായകമായതായി കണ്ഠര് രാജീവര് പറഞ്ഞു. ഭക്തർ സന്തോഷത്തോടെയാണ് ദർശനം നടത്തി മടങ്ങുന്നത്. സർക്കാരിന്റെ ഭാഗത്തു നിന്ന് നല്ല സഹകരണമാണുണ്ടായത്. മന്ത്രി വി.എൻ. വാസവൻ ഒരു ദിവസം സന്നിധാനത്ത് തങ്ങിയാണ് കാര്യങ്ങൾ വിലയിരുത്തി മടങ്ങിയത്. ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് സന്നിധാനത്ത് ദിവസങ്ങളായി തന്നെ…

Read More

ശബരിമല : ഭഗവാന് ചാർത്തുന്നത് ശുദ്ധമായ ചന്ദനം

ശബരിമല : ഭഗവാന് ചാർത്തുന്നത് ശുദ്ധമായ ചന്ദനം സന്നിധാനത്തു തന്നെ അരച്ചെടുക്കുന്ന ശുദ്ധമായ ചന്ദനമാണ് കളഭച്ചാർത്ത് സമയത്ത് ഭഗവാന് ചാർത്തുന്നതെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു. മുൻപ് പുറത്തു നിന്ന് ചന്ദനം എത്തിക്കുകയായിരുന്നു. ഒരു ഭക്തൻ ചന്ദന മരയ്ക്കുന്ന മൂന്ന് യന്ത്രങ്ങൾ വഴിപാടായി സമർപ്പിച്ചതോടെ നേരിട്ട് ചന്ദനം അരച്ചെടുക്കുകയാണിപ്പോൾ. കുങ്കുമപ്പൂവ്, പച്ചക്കർപ്പൂരം എന്നിവ ചേർത്ത് അരച്ചെടുക്കുന്ന ചന്ദനം കളഭച്ചാർത്തിനു ശേഷം ഭക്തർക്ക് പ്രസാദമായി നൽകുകയും ചെയ്യുന്നു ഭക്തർക്ക് പ്രസാദങ്ങൾ ഉറപ്പാക്കാൻ നേരത്തെ നടപടി തുടങ്ങി ശബരിമലയിൽ എത്തുന്ന ഭക്തജനങ്ങൾക്ക് യഥാസമയം പ്രസാദങ്ങൾ ഉറപ്പാക്കുന്നതിന് ദേവസ്വം ബോർഡ് ഒക്ടോബറിൽ തന്നെ നടപടികൾ തുടങ്ങിയതായി ദേവസം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു. കഴിഞ്ഞദിവസം വരെ അരവണ ടിന്നുകളുടെ 40,00129 എണ്ണം ബഫർ സ്റ്റോക്കിൽ ഉണ്ട്. ഒന്നര ലക്ഷം അപ്പം പാക്കറ്റുകളുടെ നിർമ്മാണവും നടക്കുന്നു.പത്തനംതിട്ട ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള വിശുദ്ധി…

Read More

പമ്പ ,നിലയ്ക്കല്‍ : ജർമ്മൻ പന്തൽ ഹിറ്റ്

  പമ്പയിലും നിലയ്ക്കലിലും ഒരുക്കിയ ജർമ്മൻ പന്തൽ ഇതിനകം ഹിറ്റ് ആയിക്കഴിഞ്ഞു. പമ്പയിലെ പന്തലിൽ മൂവായിരം പേർക്കും നിലയ്ക്കലിൽ രണ്ടായിരം പേർക്കും വിരി വെയ്ക്കാനാകും. കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിന് അടുത്താണ് നിലയ്ക്കലിലെ പന്തൽ. മുൻപുണ്ടായിരുന്ന ഷെഡുകളിലും വിരി വെക്കാൻ സൗകര്യമുണ്ട്. സന്നിധാനത്തും ഭക്തർക്ക് വെയിലും മഴയും കൊള്ളാതെയിരിക്കാൻ പന്തലുകൾ ഒരുക്കിയിട്ടുണ്ട്.നെയ് വിളക്ക്, അഷ്ടകലശം തുടങ്ങിയ വഴിപാടുകൾ നടത്താനും പ്രസാദം സ്വീകരിക്കാനും പ്രത്യേക കൗണ്ടറും പുതുതായി തുടങ്ങി.

Read More