ശബരിമല: ശബരിമലയിൽ പോലീസിന്റെ അഞ്ചാമത്തെ ബാച്ച് സ്പെഷ്യൽ ഓഫീസർ എസ്. മധുസൂദനന്റെ നേതൃത്വത്തിൽ ചുമതലയേറ്റെടുത്തു. നിലവിൽ തിരുവനന്തപുരം ക്രൈം ബ്രാഞ്ച് എസ്പിയാണ് എസ് മധുസൂദനൻ. അന്യ സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ വരുന്ന അതിഥികളായ അയ്യപ്പഭക്തന്മാർക്ക് അടുത്ത ഒരു വർഷത്തേക്ക് ശബരീശന്റെ ദിവ്യരൂപം മനസ്സിൽ നിൽക്കത്തക്കരീതിയിൽ ദർശനം സാധ്യമാക്കി അവരെ തിരികെ മടക്കുക എന്നുള്ളതാകണം ഡ്യൂട്ടിയിലുള്ള ഓരോരുത്തരുടെയും കടമയെന്ന് സ്പെഷ്യൽ ഓഫീസർ പുതിയ ബാച്ചിനെ ഓർമ്മപ്പെടുത്തി. സന്നിധാനവുമായി ബന്ധപ്പെട്ട എല്ലാ സ്ഥലങ്ങളെക്കുറിച്ചും കൃത്യമായ ഗ്രാഹ്യം ഡ്യൂട്ടിയിലുള്ള ഓരോ പോലീസ് ഉദ്യോഗസ്ഥനും ഉണ്ടായിരിക്കണമെന്നും അയ്യപ്പഭക്തരുടെ ചോദ്യങ്ങൾക്ക് ക്ഷമയോടെ കൃത്യമായ ഉത്തരങ്ങൾ നൽകാൻ ശ്രദ്ധിക്കണമെന്നും സ്പെഷ്യൽ ഓഫീസർ പറഞ്ഞു. കൊടിമരം, സോപാനം, പതിനെട്ടാം പടി, നടപ്പന്തൽ, യൂ-ടേൺ, ശരംകുത്തി, മരക്കൂട്ടം, മാളികപ്പുറം, പാണ്ടിത്താവളം, കൺട്രോൾ റൂം എന്നിവയാണ് പ്രധാന പോലീസ് ഡ്യൂട്ടി പോയിന്റുകൾ. നടപ്പന്തൽ മുതൽ മരക്കൂട്ടം വരെയുള്ള ഒന്നാമത്തെ സെക്ടറിന്റെ ചുമതല…
Read Moreവിഭാഗം: SABARIMALA SPECIAL DIARY
ശബരിമലയിൽ മകരവിളക്ക് തീർത്ഥാടനത്തിന് ആരംഭം
konnivartha.com:ശബരിമല: മകരവിളക്ക് തീർത്ഥാടനത്തിനായി ഇന്ന് (ഡിസംബർ 30) വൈകിട്ട് നാലിന് ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്ര നടതുറന്നു. വൈകിട്ട് നാലിന് ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യ കാർമികത്വത്തിൽ മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരി നടതുറന്നു. അതേതുടർന്ന് ശബരീശന്റെ വിഗ്രഹത്തിൽ ചാർത്തിയ വിഭൂതിയും താക്കോലും മേൽശാന്തിയിൽ നിന്നുമേറ്റുവാങ്ങിയ ശേഷം മാളികപ്പുറം മേൽശാന്തി ടി. വാസുദേവൻ നമ്പൂതിരി ഗണപതിയെയും നാഗരാജാവിനെയും തൊഴുത് മാളികപ്പുറം ശ്രീകോവിൽ തുറന്നു. മേൽശാന്തി അരുൺകുമാർ നമ്പൂതിരി ആഴിയിൽ അഗ്നി പകർന്നതിന് ശേഷം അയ്യപ്പഭക്തർ പതിനെട്ടാം പടി ചവിട്ടി ദർശനം നടത്തി. ശബരിമല എക്സിക്യൂട്ടിവ് ഓഫീസർ ബി. മുരാരി ബാബു, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബിജു വി. നാഥ് തുടങ്ങിയവർ ദർശനത്തിനെത്തി. മണ്ഡലമഹോത്സവം സമാപിച്ചശേഷം ഡിസംബർ 26ന് നടയടച്ചിരുന്നു. ജനുവരി 14നാണ് മകരവിളക്ക്. ജനുവരി 19 വരെ തീർത്ഥാടകർക്ക് ദർശനം സാധ്യമാകും. ജനുവരി 20ന് രാവിലെ നടയടയ്ക്കും.
Read Moreശബരിമലയില്‍ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി :ആരോഗ്യവകുപ്പ്
ശബരിമല: ഡിസംബർ 30ന് ആരംഭിക്കുന്ന മകരവിളക്ക് മഹോത്സവത്തിനോടനുബന്ധിച്ചു വിപുലമായ ക്രമീകരണങ്ങളാണ് ആരോഗ്യവകുപ്പ് ഏർപ്പെടുത്തുന്നത്. മകരവിളക്ക് മഹോത്സവ ദിനങ്ങളിൽ അടിയന്തിരഘട്ടങ്ങൾ നേരിടുന്നതിനുവേണ്ടി മെഡിക്കൽ ഓഫീസർമാരുടെയും പാരാമെഡിക്കൽ ജീവനക്കാരുടെയും ഒരു റിസർവ്വ് ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള നടപടി ആരോഗ്യവകുപ്പ് സ്വീകരിച്ചിട്ടുണ്ട്. ആംബുലൻസ് ഉൾപ്പെടെയുളള മെഡിക്കൽ ടീമിൻ്റെ സേവനം ഹിൽടോപ്പ്, ഹെയർപിൻ വളവ്, ഹിൽഡൗൺ, ദേവസ്വം പെട്രോൾ പമ്പ്, ത്രിവേണി പാലം, കെ.എസ്.ആർ.ടി.സി.ബസ്സ് സ്റ്റേഷൻ, ചക്കുപാലം, ചാലക്കയം, അട്ടത്തോട്, എന്നിവിടങ്ങളിൽ ലഭ്യമാക്കും. മരുന്നുകൾ ബ്ലീച്ചിംങ് പൗഡർ മുതലായവ പമ്പയിൽ ആവശ്യാനുസരണം ശേഖരിച്ചിട്ടുണ്ട്. മണ്ഡലമഹോത്സവമവസാനിച്ചപ്പോൾ സംസ്ഥാന ആരോഗ്യവകുപ്പിൻ്റെ കീഴിലുള്ള പമ്പ, സന്നിധാനം, നിലയ്ക്കൽ, നീലിമല, അപ്പാച്ചിമേഡ്, കോന്നി, പന്തളം, ചരൽമെട്, ചെങ്ങന്നൂർ, എരുമേലി തുടങ്ങിയ ഇടങ്ങളിലെ സർക്കാർ ആശുപത്രികളിൽ ചികിത്സ ലഭിച്ച അയ്യപ്പഭക്തർ 1,54,739 പേരാണ്. സന്നിധാനം സർക്കാർ ആശുപത്രിയിൽ മാത്രം 56,272 പേർക്കും പമ്പ ആശുപത്രിയിൽ 23,687 പേർക്കുമാണ് ഇതുവരെ…
Read Moreമകരവിളക്ക് മഹോത്സവത്തിന് തിങ്കളാഴ്ച നടതുറക്കും
ശബരിമല: മകരവിളക്ക് മഹോത്സവത്തിനായി ഡിസംബർ 30 തിങ്കളാഴ്ച വൈകുന്നേരം 4ന് ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്ര നട തുറക്കും. തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി എസ്. അരുൺ കുമാർ നമ്പൂതിരി നടതുറക്കും. മേൽശാന്തി സന്നിധാനത്തെ ആഴിയിൽ അഗ്നി പകർന്ന ശേഷം തീർത്ഥാടകർക്ക് പതിനെട്ടാം പടി ചവിട്ടി ദർശനം നടത്താം.മണ്ഡലപൂജകൾ കഴിഞ്ഞ് ഡിസംബർ 26ന് രാത്രി 10ന് ഹരിവരാസനം പാടി നടയടച്ചിരുന്നു.
Read Moreശബരിമല : ഇടതടവില്ലാതെ വൈദ്യുതി ഉറപ്പാക്കും : കെ.എസ്.ഇ.ബി
konnivartha.com/sabarimala :മണ്ഡലകാല തീർത്ഥാടനം കഴിഞ്ഞ് ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്ര നടയടച്ച ശേഷം പമ്പ മുതൽ സന്നിധാനം വരെയുള്ള ലൈനുകളും ട്രാൻസ്ഫോർമറുകളും പരിശോധിച്ച് അറ്റകുറ്റപ്പണികൾ നടത്തി മുടക്കം വരാതെ വൈദ്യുതി നൽകാനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ് കെ.എസ്.ഇ.ബി. ഡിസംബർ 29ന് അറ്റകുറ്റപ്പണികളെല്ലാം പൂർത്തിയാക്കും. ഡിസംബർ 30ന് വൈകിട്ട് 5 മണിക്ക് മകരവിളക്ക് മഹോത്സവത്തിനായി നട തുറക്കും. പമ്പ, സന്നിധാനം, നിലയ്ക്കൽ എന്നിവിടങ്ങളിൽ കെ.എസ്.ഇ.ബി കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്.മുപ്പത്തിയെട്ട് ട്രാൻസ്ഫോർമറുകളാണ് മേഖലയിലുള്ളത്. നാൽപ്പത്തിലധികം വരുന്ന ജീവനക്കാരുടെ സേവനമുറപ്പാക്കി ജോലികൾ കൃത്യമായി ചാർട്ട് ചെയ്താണ് മുന്നോട്ട് പോകുന്നത്. image :old file
Read Moreമകരവിളക്കിന് കുറ്റമറ്റ ക്രമീകരണങ്ങള്‍- മന്ത്രി വി എന്‍ വാസവന്
മണ്ഡലപൂജപോലെ മകരവിളക്കിനും കുറ്റമറ്റ ക്രമീകരണങ്ങള്‍ ഉറപ്പാക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി. എന്‍. വാസവന്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന മകരവിളക്ക് തീര്‍ഥാടന അവലോകനയോഗത്തില്‍ അധ്യക്ഷനായിരുന്നു അദ്ദേഹം. ഇതുവരെ 32,79,761 പേരാണ് ശബരിമലയില്‍ ദര്‍ശനത്തിനായി എത്തിയത്. 5,73,276 പേര് സ്പോട്ട് ബുക്കിംഗ് വഴിയും 75,562 പേര് കാനനപാതയിലൂടെയും. സംസ്ഥാനസര്‍ക്കാരും ദേവസ്വം ബോര്‍ഡും വിവിധ സന്നദ്ധ സംഘടനകളും ചേര്‍ന്ന് ഏകോപനത്തോടെ പ്രവര്‍ത്തിച്ച് പരാതിരഹിത തീര്‍ഥാടനം ഉറപ്പാക്കി. മകരവിളക്കിന്റെ ഭാഗമായുള്ള തിരുവാഭരണ ഘോഷയാത്ര ജനുവരി 12 ന് പന്തളത്ത് തുടങ്ങും. ഘോഷയാത്ര കടന്നുവരുന്ന പാതകള്‍ സഞ്ചാരയോഗ്യമെന്ന് തദ്ദേശസ്ഥാപനങ്ങള്‍ ഉറപ്പാക്കണം. അപകടകരമായ മരചില്ലകള്‍ വെട്ടിമാറ്റണം. വഴിവിളക്കുകള്‍ ഉറപ്പാക്കണം. തീര്‍ഥാടകര്‍ക്ക് ദാഹം ജലവും ലഭ്യമാക്കണം.പാതയിലെ ആരോഗ്യ കേന്ദ്രങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കണം. വന്യമൃഗഭീഷണിയുള്ള സ്ഥലങ്ങളില്‍ വനംവകുപ്പ് പ്രത്യേകജാഗ്രത പുലര്‍ത്തണം; എലിഫന്റ് സ്ക്വാഡിനെ നിയോഗിക്കണം. തിരികെയുള്ള യാത്രയിലും സൗകര്യങ്ങള്‍ ഉറപ്പാക്കണം. ജനുവരി 12,13,14…
Read Moreനാൽപ്പത്തിയേഴായിരത്തോളം പേർക്ക് ചികിത്സ ലഭ്യമാക്കി സന്നിധാനം സർക്കാർ ആയുർവേദ ആശുപത്രി
ശബരിമല: 41 ദിവസം നീണ്ടുനിന്ന മണ്ഡലമഹോത്സവത്തിന് സന്നിധാനം സർക്കാർ ആയുർവേദ ആശുപത്രിയിൽ നാൽപ്പത്തിയേഴായിരത്തോളം പേർക്ക് ചികിത്സ ലഭ്യമാക്കാൻ സാധിച്ചതായി മെഡിക്കൽ ഓഫീസർ ഡോ. മനേഷ് കുമാർ അറിയിച്ചു. മല കയറി വരുന്ന അയ്യപ്പന്മാർ പേശി വലിവ്, പനി, ചുമ, കഫക്കെട്ട് തുടങ്ങിയ പ്രശ്നങ്ങളുമായാണ് ആയുർവേദ ആശുപത്രിയിലെത്തുന്നത്. പേശിവലിവുമായി എത്തുന്നവർക്ക് അഭ്യംഗമുൾപ്പെടെ പലവിധ ആയുർവേദ ചികിത്സകൾ ഇവിടെ ചെയ്തുവരുന്നുണ്ട്. കഫക്കെട്ടുള്ളവർക്ക് സ്റ്റീമിങ്, നസ്യം തുടങ്ങിയ ചികിത്സകൾ നൽകുന്നു. മകരവിളക്ക് മഹോത്സവ ദിനങ്ങളിലേക്ക് ആയുർവേദ ആശുപത്രി കൂടുതൽ മരുന്നുകൾ സംഭരിക്കുന്നുണ്ടെന്നും പൂർണ്ണമായും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടുള്ള മരുന്ന് വിതരണമാണ് ആശുപത്രി പിൻതുടരുന്നതെന്നും പ്ലാസ്റ്റിക് പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ടെന്നും ഡോ .മനേഷ് കുമാർ പറഞ്ഞു. ഔഷധിയാണ് മരുന്നുകൾ നൽകുന്നത്. ഐ.എസ്.എം ഡിപ്പാർട്ട്മെന്റിൽ നിന്നും നാഷണൽ ആയുഷ് മിഷനിൽ നിന്നും കൂടുതൽ ജീവനക്കാർ വരും ദിനങ്ങളിൽ സന്നിധാനത്ത് എത്തിച്ചേരും. മണ്ഡലകാലത്ത് മൂവായിരത്തിലധികം…
Read Moreഅപ്പാച്ചിമേട് മുതൽ സന്നിധാനം വരെ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു
ശബരിമല: മണ്ഡലകാല തീർത്ഥാടനം കഴിഞ്ഞു ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രനടയടച്ചതോട് കൂടി വിവിധ സർക്കാർ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ അപ്പാച്ചിമേട് മുതൽ സന്നിധാനം വരെയുള്ള മേഖലയിൽ ഇന്ന് (ഡിസംബർ 27) ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. 18 സെക്ടറുകളിൽ ഒരേ സമയം ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയെന്നും അപ്പാച്ചിമേട് മുതൽ സന്നിധാനം വരെ വിവിധ ടീമുകളെ നിയോഗിച്ചിട്ടുണ്ടെന്നും ഡ്യൂട്ടി മജിസ്ട്രേറ്റ് കൃഷ്ണകുമാർ കെ. അറിയിച്ചു. ശുചീകരണ പ്രവർത്തനങ്ങളിൽ കൂടുതൽ പ്രാധാന്യം നൽകിയത് അരവണ പ്ലാന്റും പരിസരങ്ങളും, മാളികപ്പുറം ക്ഷേത്രത്തിന് പിൻവശത്തുള്ള ഭാഗം, ആയുർവേദ ആശുപത്രിയും പരിസരങ്ങളും തുടങ്ങിയ സ്ഥലങ്ങൾക്കാണ്. രാവിലെ 7.30ന് ആരംഭിച്ച ശുചീകരണ പ്രവർത്തനങ്ങളിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, വിശുദ്ധി സേന, വിവിധ സന്നദ്ധ സംഘടനകളിലെ അംഗങ്ങൾ തുടങ്ങിയവർ സജീവമായി പങ്കെടുത്തു. എല്ലാ ഡിപ്പാർട്ട്മെന്റുകളും സന്നദ്ധ സേവാ സംഘടനകളും കൈകോർത്തുകൊണ്ടാണ് വിപുലമായ ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്തുന്നതെന്ന് കൃഷ്ണകുമാർ…
Read Moreമകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായി സന്നിധാനത്തെ ആഴി ശുചീകരിച്ചു
ശബരിമല: മണ്ഡലകാല ഉത്സവം കഴിഞ്ഞ് ശബരിമല ക്ഷേത്രനടയടച്ചതിന് ശേഷം സന്നിധാനത്തെ ആഴി ശുചീകരിച്ചു. ശബരിമലയിൽ തീർത്ഥാടനത്തിനെത്തുന്ന ഭക്തർ ഇരുമുടിക്കെട്ടിൽ കൊണ്ടുവരുന്ന നെയ്തേങ്ങയിലെ നെയ്യ് ശബരീശന് സമർപ്പിക്കുകയും ബാക്കി വരുന്ന നാളികേരം ആഴിയിലെ അഗ്നിയിൽ സമർപ്പിക്കുകയുമാണ് ചെയ്യുന്നത്. മകരവിളക്ക് മഹോത്സവത്തിന് ഡിസംബർ 30ന് വൈകിട്ട് നട തുറന്നശേഷം ആഴിയിൽ അഗ്നി തെളിയിക്കും.
Read Moreഹരിവരാസനം പാടി ശബരിമല നടയടച്ചു
മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30ന് വൈകിട്ട് നട തുറക്കും konnivartha.com/ ശബരിമല: മണ്ഡലകാല ഉത്സവത്തിന് പരിസമാപ്തി കുറിച്ചുകൊണ്ട് ശബരിമല ശ്രീധർമശാസ്താ ക്ഷേത്ര നടയടച്ചു. രാത്രി 9 മണിക്ക് അത്താഴ പൂജയും 9.40ന് ഭസ്മം മൂടലും കഴിഞ്ഞ ശേഷം 9.55ന് ഹരിവരാസനം പാടി. 10ന് ക്ഷേത്രം മേൽശാന്തി എസ്. അരുൺ കുമാർ നമ്പൂതിരി നടയടച്ചു. എക്സിക്യൂട്ടിവ് ഓഫീസർ ബി. മുരാരി ബാബു, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബിജു വി. നാഥ്, അസ്സിസ്റ്റന്റ് എക്സിക്യൂട്ടീവ് ഓഫീസർ ശ്രീനിവാസ്,സോപാനം സ്പെഷ്യൽ ഓഫീസർ ശ്രീകുമാർ തുടങ്ങിയവരുടെ സാനിദ്ധ്യത്തിലാണ് നടയടച്ചത്. മകരവിളക്ക് ഉത്സവത്തിനായി ക്ഷേത്രനട ഡിസംബർ 30ന് വൈകിട്ട് തുറക്കും.
Read More