സംതൃപ്തവും സുരക്ഷിതവുമായ ശബരിമല ഉത്സവകാലം:എ ഡി ജി പി എസ് ശ്രീജിത്ത്‌ ഐ പി എസ്

പമ്പയിൽ നിന്നും ഇന്ന് വൈകിട്ട് 6 വരെ ഭക്തരെ സന്നിധാനത്തേക്ക് കയറ്റിവിടും പത്തനംതിട്ട : ഇത്തവണത്തെ ശബരിമല മണ്ഡല മകരവിളക്ക് ഉത്സവകാലത്തിന് പരിസമാപ്‌തി കുറിച്ച് 20 ന് നട അടയ്ക്കും. ദർശനം ഇന്ന് രാത്രി വരെയാണ് ഉണ്ടാവുക, പമ്പയിൽ നിന്നും വൈകിട്ട് 6 വരെ ഭക്തരെ സന്നിധാനത്തേക്ക് കയറ്റിവിടും. പരാതിരഹിതവും സംതൃപ്തവും സുരക്ഷിതവുമായ ശബരിമല ഉത്സവകാലം എല്ലാവരുടെയും ആത്മാർത്ഥ സഹകരണത്തിന്റെ ഫലമാണെന്ന് പോലീസ് കോർഡിനേറ്റർ എ ഡി ജി പി എസ് ശ്രീജിത്ത്‌ ഐ പി എസ് പറഞ്ഞു. ഡിസംബർ 30 ന് മകരവിളക്ക് സീസൺ ആരംഭിച്ചത് മുതൽ ഇന്നലെ വരെ 19,00,789 അയ്യപ്പഭക്തരാണ് ദർശനത്തിന് എത്തിയത്. നവംബർ 15 ന് മണ്ഡല മകരവിളക്ക് ഉത്സവം ആരംഭിച്ചത് മുതൽ ജനുവരി 17 വരെ ആകെ 51, 92,550 പേർ ദർശനം നടത്തി. ദേവസ്വം ബോർഡ്‌, വിവിധ സർക്കാർ…

Read More

മകരവിളക്ക് ഉത്സവം: ദർശനം ഇന്ന് (ജനുവരി 19 )വരെ :പടിപൂജയും സമര്‍പ്പിച്ചു

  ശബരിമല മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായുള്ള ദർശനം ജനുവരി 19 രാത്രി അവസാനിക്കും. ഇന്ന് വൈകുന്നേരം 6 മണി വരെയാണ് പമ്പയിൽ ഭക്തരെ കടത്തി വിടുന്നത്. സന്നിധാനത്ത് രാത്രി 10 മണി വരെ മാത്രമാണ് ദർശനം. 19ന് അത്താഴ പൂജയ്ക്കു ശേഷം മണിമണ്ഡപത്തിന് മുൻപിൽ നടക്കുന്ന ഗുരുതിയോടെ മകരവിളക്ക് തീർഥാടനം സമാപിക്കും. ജനുവരി 20ന് പന്തളം രാജപ്രതിനിധിക്ക് മാത്രമാണ് ദർശനം. രാവിലെ 5.30ന് ഗണപതി ഹോമത്തിനു ശേഷം തിരുവാഭരണ മടക്കഘോഷയാത്ര പുറപ്പെടും. രാജപ്രതിനിധിയുടെ ദർശനത്തിന് ശേഷം 6:30ന് മേൽശാന്തി അയ്യപ്പവിഗ്രഹത്തിൽ വിഭൂതിയഭിഷേകം നടത്തി ഹരിവരാസനം ചൊല്ലി നട അടയ്ക്കും. മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് മണിമണ്ഡപത്ത് നിന്നും ശരകുത്തി വരെയുള്ള എഴുന്നള്ളിപ്പ് നടന്നു .ശബരിമല പതിനെട്ടാം പടിയിൽ പടിപൂജയും സമര്‍പ്പിച്ചു  

Read More

തീർത്ഥാടനകാലം സംതൃപ്തിയോടെ സമാപ്തിയിലേക്ക് : മേൽശാന്തി എസ് അരുൺകുമാർ നമ്പൂതിരി

  ശബരിമല ക്ഷേത്രത്തിലെ മണ്ഡല-മകരവിളക്ക് തീർത്ഥാടനകാലം അയ്യപ്പന്റെ അനുഗ്രഹത്തോടെയും ഭക്തരുടെ നിറഞ്ഞ സംതൃപ്തിയോടെയുമാണ് സമാപിക്കുന്നതെന്ന് ശബരിമല മേൽശാന്തി എസ് അരുൺകുമാർ നമ്പൂതിരി പറഞ്ഞു. വളരെ ഭംഗിയായി തന്നെ മണ്ഡല-മകരവിളക്ക് ഉത്സവങ്ങൾ നടന്നു. ഭക്തജനങ്ങളുടെ ഗംഗാപ്രവാഹമായിരുന്നു ഈ തീർത്ഥാടനകാലത്ത് ഉണ്ടായത്. അയ്യപ്പസ്വാമിയുടെ അനുഗ്രഹത്തോടെ എല്ലാ ഭക്തർക്കും സംതൃപ്തമായ ദർശനം നടത്താൻ കഴിഞ്ഞു. സർക്കാരും ദേവസ്വം ബോർഡും വിവിധ വകുപ്പുകളും ജീവനക്കാരും പരിപൂർണ പിന്തുണ നൽകിയതിന്റെ ഫലമായാണ് മണ്ഡലകാലം മികച്ചരീതിയിൽ പൂർത്തിയാക്കാൻ സാധിച്ചതെന്നും മേൽശാന്തി പറഞ്ഞു. ശബരിമല മകരവിളക്ക് തീർഥാടനം ജനുവരി 19 രാത്രി അവസാനിക്കും. രാത്രി 11 മണിക്ക് നട അടച്ചതിന് ശേഷം മാളികപ്പുറത്ത് മണിമണ്ഡപത്തിന് മുൻപിൽ നടക്കുന്ന ഗുരുതിയോടെ തീർഥാടനത്തിന് സമാപനമാകും. ജനുവരി 20ന് പന്തളം രാജപ്രതിനിധിക്ക് മാത്രമാണ് ദർശനം. രാവിലെ 5:30ന് ഗണപതി ഹോമത്തിനു ശേഷം തിരുവാഭരണ മടക്കഘോഷയാത്ര പുറപ്പെടും. തുടർന്ന് രാജപ്രതിനിധിയുടെ ദർശനത്തിന് ശേഷം…

Read More

ശബരിമല മകരവിളക്ക് ഉത്സവം: ദർശനം ജനുവരി 19 വരെ

  ശബരിമല മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായുള്ള ദർശനം ജനുവരി 19 രാത്രി അവസാനിക്കും. അന്ന് വൈകുന്നേരം 6 മണി വരെയാണ് പമ്പയിൽ ഭക്തരെ കടത്തി വിടുന്നത്. സന്നിധാനത്ത് രാത്രി 10 മണി വരെ മാത്രമാണ് ദർശനം. 19ന് അത്താഴ പൂജയ്ക്കു ശേഷം മണിമണ്ഡപത്തിന് മുൻപിൽ നടക്കുന്ന ഗുരുതിയോടെ മകരവിളക്ക് തീർഥാടനം സമാപിക്കും. ജനുവരി 20ന് പന്തളം രാജപ്രതിനിധിക്ക് മാത്രമാണ് ദർശനം. രാവിലെ 5.30ന് ഗണപതി ഹോമത്തിനു ശേഷം തിരുവാഭരണ മടക്കഘോഷയാത്ര പുറപ്പെടും. രാജപ്രതിനിധിയുടെ ദർശനത്തിന് ശേഷം 6:30ന് മേൽശാന്തി അയ്യപ്പവിഗ്രഹത്തിൽ വിഭൂതിയഭിഷേകം നടത്തി ഹരിവരാസനം ചൊല്ലി നട അടയ്ക്കും. നെയ്യഭിഷേകം ജനുവരി 18ന് രാവിലെ 10.30 ന് അവസാനിക്കും. തുടർന്ന് പന്തളം രാജപ്രതിനിധിയുടെ സാന്നിധ്യത്തിൽ കളഭാഭിഷേകം നടക്കും. മണിമണ്ഡപത്തിലെ കളമെഴുത്തും വിളക്കെഴുന്നള്ളിപ്പും അന്ന് രാത്രി അവസാനിക്കും.

Read More

ശബരിമല : നായാട്ടു വിളിയും വിളക്കെഴുന്നള്ളിപ്പും

മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് വ്യാഴാഴ്ച മണിമണ്ഡപത്ത് നിന്നും പതിനെട്ടാംപടി വരെയുള്ള നായാട്ടു വിളിയും വിളക്കെഴുന്നള്ളിപ്പും  

Read More

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 16/01/2025 )

ശബരിമലയില്‍ നൂറ്റാണ്ട് പഴക്കം ഉള്ള ആചാരവും അനുഷ്ടാന കര്‍മ്മങ്ങളും നടന്നു വരികയാണ് . മകരവിളക്കിന് ശേഷം ഉള്ള ഈ ചടങ്ങുകള്‍ അതീവ പ്രാധാന്യം ഉള്ളത് ആണ് . ഇനി വരുന്ന ദിവസങ്ങളില്‍ മണിമണ്ഡപത്തില്‍ വിശേഷാല്‍ ചടങ്ങുകള്‍ ഉണ്ട്   ശബരിമല :കളമെഴുത്തിൽ വിരിയുന്നു അയ്യപ്പന്‍റെ വിവിധ ഭാവങ്ങൾ വിളക്കെഴുന്നള്ളിപ്പിന്റെ ഭാഗമായി മണിമണ്ഡപത്തിലെ കളമെഴുത്തിൽ ഓരോ ദിവസവും അയ്യപ്പന്റെ ഓരോ ഭാവങ്ങൾ വിരിയുകയാണ്. ആദ്യ ദിനം ബാലക ബ്രഹ്‌മചാരി, രണ്ടാം ദിനം വില്ലാളി വീരൻ, മൂന്നാം ദിനം രാജകുമാരൻ, നാലാം ദിനം പുലി വാഹനൻ, അഞ്ചാം ദിനം ശാസ്താരൂപത്തിലേക്ക് എത്തുന്ന തിരുവാഭരണ ഭൂഷിതനായ അയ്യപ്പൻ എന്നീ ഭാവങ്ങളാണ് കളമെഴുത്തിലുള്ളത്. പന്തളം കൊട്ടാരത്തിൽ നിന്നുമാണ് കളമെഴുത്തിനുള്ള പ്രകൃതിദത്തമായ നിറങ്ങൾ നൽകുന്നത്. മഞ്ഞൾ, ഉമിക്കരി, വാഴപ്പൊടി തുടങ്ങിയവയാണ് പ്രധാനമായും ഉപയോഗിക്കുന്നത്. മകരവിളക്ക് ഉത്സവത്തിന് കളമെഴുത്ത് എഴുന്നള്ളത്ത്, നായാട്ടുവിളി, പാട്ട്, ഗുരുതി എന്നിങ്ങനെ…

Read More

മകരവിളക്കിന് ശേഷം ഉള്ള ഉത്സവ ചടങ്ങുകൾ ഇങ്ങനെ

  റാന്നി കുന്നയ്ക്കാട്ട് കുടുംബത്തിലെ രതീഷ് അയ്യപ്പ കുറുപ്പ് മകരവിളക്ക് ഉത്സവചടങ്ങുകൾ വിശദീകരിക്കുന്നു തിരുവാഭരണത്തെ അനുഗമിച്ച പന്തളം രാജപ്രതിനിധി തൃക്കേട്ടനാൾ രാജരാജ വർമയ്ക്ക് സന്നിധാനത്ത് ഭക്തിനിർഭരമായ വരവേൽപ്പ്നല്‍കി ജനുവരി 16 വ്യാഴാഴ്ച ദിവസം  വൈകീട്ട് 7 മണി വരെ ആകെ 62,710 തീർത്ഥാടകർസന്നിധാനത്ത് എത്തി കളമെഴുത്തിൽ വിരിയുന്നു അയ്യപ്പന്റെ വിവിധ ഭാവങ്ങൾ വിളക്കെഴുന്നള്ളിപ്പിന്റെ ഭാഗമായി മണിമണ്ഡപത്തിലെ കളമെഴുത്തിൽ ഓരോ ദിവസവും അയ്യപ്പന്റെ ഓരോ ഭാവങ്ങൾ വിരിയുകയാണ്. ആദ്യ ദിനം ബാലക ബ്രഹ്‌മചാരി, രണ്ടാം ദിനം വില്ലാളി വീരൻ, മൂന്നാം ദിനം രാജകുമാരൻ, നാലാം ദിനം പുലി വാഹനൻ, അഞ്ചാം ദിനം ശാസ്താരൂപത്തിലേക്ക് എത്തുന്ന തിരുവാഭരണ ഭൂഷിതനായ അയ്യപ്പൻ എന്നീ ഭാവങ്ങളാണ് കളമെഴുത്തിലുള്ളത്. പന്തളം കൊട്ടാരത്തിൽ നിന്നുമാണ് കളമെഴുത്തിനുള്ള പ്രകൃതിദത്തമായ നിറങ്ങൾ നൽകുന്നത്. മഞ്ഞൾ, ഉമിക്കരി, വാഴപ്പൊടി തുടങ്ങിയവയാണ് പ്രധാനമായും ഉപയോഗിക്കുന്നത്. മകരവിളക്ക് ഉത്സവത്തിന് കളമെഴുത്ത് എഴുന്നള്ളത്ത്, നായാട്ടുവിളി,…

Read More

ശബരിമലയിലെ (17.01.2025) ചടങ്ങുകൾ

  പുലർച്ചെ 3ന് നട തുറക്കൽ.. നിർമ്മാല്യം 3.05ന് അഭിഷേകം 3.30ന് ഗണപതി ഹോമം 3.30 മുതൽ 7 മണി വരെയും 8 മണി മുതൽ 11 മണി വരെയും നെയ്യഭിഷേകം 7.30ന് ഉഷപൂജ 12 ന് കളഭാഭിഷേകം 12.30ന് ഉച്ചപൂജ 1 മണിക്ക് നട അടയ്ക്കൽ 3 മണിക്ക് നട തുറക്കൽ 6.30ന് തിരുവാഭരണം ചാർത്തി ദീപാരാധന 6.45 പടി പൂജ ( പതിനെട്ടാം പടിയിൽ) 9.30ന് അത്താഴ പൂജ 10 ന് മണി മണ്ഡപത്തിൽ നിന്ന് പതിനെട്ടാം പടിയിലേക്ക് എഴുന്നള്ളത്ത് 10.50ന് ഹരിവരാസനം 11ന് നട അടയ്ക്കൽ

Read More

ശബരിമല:പുഷ്പവൃഷ്ടിയാൽ സുഗന്ധം പരത്തി പടിപൂജ

    ശബരിമല തീർത്ഥാടനകാലത്തെ പടിപൂജയ്ക്ക് തുടക്കമായി. വ്രതാനുഷ്ഠാനങ്ങളോടെ ഇരുമുടിക്കെട്ടേന്തി മാത്രം ദർശനത്തിനായി ഭക്തർ കയറുന്ന പവിത്രമായ പതിനെട്ടു പടികളിലും പൂക്കളും പട്ടുവസ്ത്രങ്ങളും ദീപങ്ങളും അർപ്പിച്ചാണ് പടിപൂജ നടത്തിയത്. ദീപപ്രഭയിൽ ജ്വലിച്ച് പുഷ്പവൃഷ്ടിയാൽ സുഗന്ധം പരത്തിനിന്ന പതിനെട്ടുപടികളുടെ അപൂർവ്വ കാഴ്ച സന്നിധാനത്ത് ഭക്തർക്ക് സായൂജ്യമേകി.ദീപാരാധനയ്ക്ക് ശേഷം തന്ത്രി കണ്ഠര് ബ്രഹ്‌മദത്തന്റെ കാർമ്മികത്വത്തിലും മേൽശാന്തി എസ് അരുൺകുമാർ നമ്പൂതിരിയുടെയും കീഴ്ശാന്തി കൃഷ്ണൻ പോറ്റിയുടെയും സഹകാർമികത്വത്തിലുമാണ് ഒരു മണിക്കൂറോളം സമയം നീണ്ടു നിന്ന പടിപൂജ നടന്നത്. പൂജയുടെ തുടക്കത്തിൽ പതിനെട്ടാംപടി കഴുകി വൃത്തിയാക്കി നടുക്കായി പട്ടുവിരിച്ചു. പട്ടിന്റെ ഇരുവശത്തും വലിയ ഹാരങ്ങൾ കൊണ്ട് അലങ്കരിച്ചു. പതിനെട്ടു പടികളിൽ ഇരുവശത്തും നിലവിളക്ക് കത്തിച്ചു നാളികേരവും പൂജാ സാധനങ്ങളും വച്ചു. പിന്നീട് ഓരോ പടികളിലും കുടികൊള്ളുന്ന മലദൈവങ്ങൾക്ക് പൂജ നടത്തി. ഓരോ പടിയിലും ദേവചൈതന്യം ആവാഹിച്ചിട്ടുണ്ടെന്നാണ് വിശ്വാസം. ശബരിമല അടക്കമുള്ള പതിനെട്ട് മലകളെയാണ്…

Read More

ശബരിമല വനത്തിനുള്ളിൽ സേനയുടെ റസ്ക്യു ഓപ്പറേഷൻ

  ശബരിമലയ്ക്ക് സമീപം കുന്നാർ ഡാം വനത്തിനുള്ളിലെ പോലിസ് ഡ്യൂട്ടി സ്ഥലത്ത് നിന്നും ശരീരികാസ്വാസ്ഥ്യമുള്ള വ്യക്തിയെ ആശുപത്രിയിലെത്തിച്ചു. പെരിയാർ ടൈഗർ റിസർവ് വനമേഖലയിൽ എട്ടു കിലോമീറ്റർ ഉള്ളിൽ നിന്നാണ് പോലിസ് ഔട്ട്‌ പോസ്റ്റിലെ പാചകക്കാരനായ ഹരിപ്പാട് സ്വദേശി ശശിയെ (62 വയസ്സ്) സേനാംഗങ്ങൾ രക്ഷപെടുത്തിയത്. ജനുവരി 14 ന് രാത്രി 12:45 ന് ശബരിമല എ ഡി എം അരുൺ എസ് നായർ സന്നിധാനത്തെ എൻ ഡി ആർ എഫ് ബറ്റാലിയനെ വിവരം അറിയിച്ചു. തുടർന്ന് 1:15 ഓടെ 12 പേരടങ്ങുന്ന എൻഡിആർഎഫ്, ഫയർ ആൻഡ് റസ്ക്യുവിലെ എട്ടു പേർ, നാല് വനം വകുപ്പ് ഉദ്യോഗസ്ഥർ, സന്നിധാനത്തെ എമർജൻസി ഓപ്പറേഷൻ സെന്ററിലെ ഉദ്യോഗസ്ഥൻ എന്നിവരടങ്ങുന്ന സംഘം കുന്നാർ ഡാം മേഖലയിലേക്ക് തിരിച്ചു. വന്യമൃഗങ്ങളുള്ള വനത്തിലൂടെയുള്ള ദുഷ്കരമായ രാത്രി യാത്രയിൽ മഴയും ഇരുട്ടും കൂടുതൽ തടസമായി. രാത്രി 3:30ന്…

Read More