നവഗ്രഹ പ്രതിഷ്ഠ :പൂജകൾക്കായി ശബരിമല നട തുറന്നു

പുതിയ നവഗ്രഹ ശ്രീകോവിലിൽ പ്രതിഷ്ഠയോടനുബന്ധിച്ചുള്ള പൂജകൾക്കായി ശബരിമല നട തുറന്നു. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ശ്രീകോവിലിൽ ദീപം തെളിയിച്ചു. തുടർന്ന് പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകർന്നു. തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യകാർമികത്വത്തിൽ ശുദ്ധിക്രിയകൾ നടന്നു . നാളെ (ജൂലൈ 12) പ്രതിഷ്ഠയോടനുബന്ധിച്ചുള്ള പ്രത്യേക പൂജകൾ നടക്കും. ജൂലൈ 13ന് പകൽ 11 നും 12 നും മധ്യേയുള്ള കന്നി രാശി മുഹൂർത്തത്തിലാണ് പ്രതിഷ്ഠ നടക്കുക. പ്രതിഷ്ഠ ദിനത്തിൽ രാവിലെ ഗണപതി ഹോമം, ശൈയ്യയിൽ ഉഷപൂജ, മരപ്പാണി തുടങ്ങിയ ചടങ്ങുകൾക്ക് ശേഷമാണ് പ്രതിഷ്ഠാ കർമ്മം. മാളികപ്പുറത്തിന് സമീപമാണ് പുതിയ നവഗ്രഹ ശ്രീകോവിൽ നിർമ്മിക്കുന്നത്. നിലവിലുള്ള നവഗ്രഹ ശ്രീകോവിൽ കൂടുതൽ അഭികാമ്യമായ സ്ഥലത്തേക്ക് മാറ്റി പ്രതിഷ്ഠിക്കണം എന്ന ദേവപ്രശ്നവിധി അനുസരിച്ചാണ് പുതിയ നവഗ്രഹ ശ്രീകോവിൽ…

Read More

ശബരിമലയുടെ പേരില്‍ അന്യ സംസ്ഥാനത്ത് അനധികൃത പണപ്പിരിവ്

  konnivartha.com: ശബരിമല ക്ഷേത്രത്തിന്‍റെ  പേരില്‍ അനധികൃത പണപ്പിരിവ് നടത്തുന്നതായി ശ്രദ്ധയില്‍പെട്ട സംഭവത്തില്‍ നടപടിയുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്.ശബരിമല ദേവസ്വവുമായി ബന്ധപ്പെട്ട് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ശബരിമല കോഡിനേറ്റര്‍ എന്ന വ്യാജേന അനധികൃതമായി സ്‌പോണ്‍സര്‍ഷിപ്പ് എന്ന പേരിലാണ് ചിലര്‍ പണപ്പിരിവ് നടത്തിയിരുന്നത്.ഇത്തരത്തില്‍ ഒരു വ്യക്തികളേയും ദേവസ്വം ബോര്‍ഡ് ചുമതലപ്പെടുത്തിയിട്ടില്ല. അവര്‍ നടത്തുന്ന പണപ്പിരിവ് അനധികൃതമാണ്. ഈ സാഹചര്യത്തിലാണ് തിരുവതാംകൂര്‍ ദേവസ്വം ദേവസ്വം ബോര്‍ഡിന്റെ പബ്ലിക്കേഷന്‍സ് ഓഫീസറെ സ്‌പോണ്‍സര്‍ കോര്‍ഡിനേറ്ററായും, ദേവസ്വം ബോര്‍ഡ് ഫോട്ടോഗ്രാഫറെ അസിസ്റ്റന്റ് സ്‌പോണ്‍സര്‍ഷിപ്പ് കോര്‍ഡിനേറ്ററായും നിയമിച്ചുകൊണ്ട് പുതിയ നടപടി കൈക്കൊണ്ടിരിക്കുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ജി.എസ്. അരുണിനെ ശബരിമല സ്‌പോണ്‍സര്‍ഷിപ്പ് കോര്‍ഡിനേറ്ററായി നിയമിച്ചു. ദേവസ്വം ബോര്‍ഡിന്റെ ഔദ്യോഗിക ഫോട്ടോഗ്രാഫര്‍ പി. വിജയകുമാറിനെ അസിസ്റ്റന്റ് സ്‌പോണ്‍സര്‍ഷിപ്പ് കോര്‍ഡിനേറ്ററായും നിര്‍മ്മിച്ചു. അനധികൃത പണപ്പിരിവുകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കില്ലെന്നും ദേവസ്വം ബോര്‍ഡ് അധികൃതര്‍ വ്യക്തമാക്കി. അന്യ…

Read More

അഖിലലോക അയ്യപ്പ ഭക്ത സംഗമം ഓണത്തിന് പമ്പയിൽ

  ശബരിമലയുടെ ചരിത്രത്തിൽ ഇതാദ്യമായി സംസ്ഥാന സർക്കാർ അഖില ലോകഅയ്യപ്പ ഭക്തരുടെ സംഗമം സെപ്തംബർ ആരംഭത്തിൽ പമ്പയിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചതായി മന്ത്രി വി എൻ വാസവൻ. ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി സെ ക്രട്ടറിയേറ്റിൽ വിളിച്ചുചേർത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഓണത്തിനോട് അനുബന്ധിച്ച് സർക്കാർ നടത്താനുദ്ദേശിക്കുന്ന അയ്യപ്പ സംഗമത്തിന്റെ തീയതിയും വിശദമായ പരിപാടികളും ഉടൻ പ്രഖ്യാപിക്കും. മുഖ്യമന്ത്രിക്കൊപ്പം ലോകത്തിന്റെ വിവിധ ഭാഗത്തുനിന്നുള്ള പ്രശസ്ത വ്യക്തികളും സംഗമത്തിൽ പങ്കാളികളാകുമെന്നും മന്ത്രി വ്യക്തമാക്കി. ശബരിമല മണ്ഡലകാല തീർത്ഥാടനത്തിന്റെ മുന്നൊരുക്കങ്ങൾ കൂടുതൽ ഊർജ്ജിതമായി നടപ്പിൽവരുത്തും. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള അയ്യപ്പഭക്തർ എത്തിച്ചേരുന്ന അയ്യപ്പസംഗമത്തിന് മുന്നോടിയായി ശബരിമലയും മറ്റിടങ്ങളും പൂർണ്ണസജ്ജമാവുന്ന നിലയിലേക്ക് പ്രവർത്തനങ്ങൾ നീങ്ങണമെന്നും മന്ത്രി യോഗത്തിൽ നിർദ്ദേശിച്ചു. ശബരിമല തീർത്ഥാടകർക്കായി ഇടത്താവളങ്ങളിലും, ശബരിമലയിലും കിഫ്ബി ധനസഹായത്തോടെ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിന് ഉദ്യോഗസ്ഥരുടെ യോഗം ഉടൻ തന്നെ…

Read More

മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു: എല്ലാദിവസവും പടി പൂജ നടക്കും

  മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരിയാണു നട തുറന്നു ദീപം തെളിയിച്ചത്.പതിനെട്ടാംപടിക്കു താഴെ ആഴിയിൽ അഗ്നി പകർന്നു…. മിഥുനം ഒന്നിന് (15.06.2025) രാവിലെ അഞ്ചുമണിക്ക് നട തുറക്കും. ഒന്നു മുതൽ എല്ലാ ദിവസവും ഗണപതിഹോമം, ഉഷഃപൂജ, നെയ്യഭിഷേകം, ഉച്ചപൂജ, ദീപാരാധന, അത്താഴപൂജ എന്നീ ചടങ്ങുകൾ ഉണ്ടായിരിക്കും.എല്ലാദിവസവും ദീപാരാധനയ്ക്കു ശേഷം പതിനെട്ടാം പടിയിൽ പടി പൂജയും നടക്കും.മിഥുനമാസ പൂജകൾ പൂർത്തിയാക്കി ജൂൺ 19ന് രാത്രി 10 മണിക്ക് നടയടക്കും.

Read More

മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും

  മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ (14/06/2025 )) തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്നു ദീപം തെളിയിക്കും. ശേഷം പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നിപകരും. മിഥുനമാസം ഒന്നാം തീയതി (ഞായർ) രാവിലെ അഞ്ചുമണിക്കാണ് നട തുറക്കുന്നത്. ഒന്നു മുതൽ എല്ലാ ദിവസവും ഗണപതിഹോമം, ഉഷപൂജ, നെയ്യഭിഷേകം, ഉച്ചപൂജ, ദീപാരാധന, അത്താഴപൂജ എന്നീ ചടങ്ങുകൾ ഉണ്ടായിരിക്കും. ഇവയ്ക്ക് പുറമേ എല്ലാദിവസവും ദീപാരാധനയ്ക്കു ശേഷം പതിനെട്ടാം പടിയിൽ പടി പൂജയും നടക്കും.മിഥുനുമാസ പൂജകൾ പൂർത്തിയാക്കി ജൂൺ 19ന് രാത്രി 10 മണിക്ക് നടയടക്കും.

Read More

ശബരിമല നട തുറന്നു : പ്രതിഷ്ഠാദിനം നാളെ (05.06.2025)

    ശബരിമല പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച പൂജകൾക്കായി ശബരിമല നട തുറന്നു. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്നു ദീപം തെളിയിച്ചു. ശക്തമായ മഴയെ അവഗണിച്ചും ആയിരങ്ങളാണ് ഭഗവാനെ വണങ്ങാൻ കാത്ത് നിന്നത്. തുടർന്ന് പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകർന്നു. നാളെയാണ് (05.06.2025, ഇടവ മാസത്തിലെ അത്തം നക്ഷത്രം) പ്രതിഷ്ഠാദിനം. പ്രതിഷ്ഠാദിനത്തിൽ രാവിലെ അഞ്ചിന് നട തുറക്കും. പ്രതിഷ്ഠ ദിനത്തോടനുബന്ധിച്ച പൂജകൾ പൂർത്തിയാക്കി ജൂൺ 5 ന് രാത്രി 10 മണിക്ക് നട അടയ്ക്കും.

Read More

അങ്കമാലി- ശബരി പാതയ്ക്ക് അനുമതി:പ്രവൃത്തി ഉടന്‍ തുടങ്ങും

  konnivartha.com: പതിറ്റാണ്ടുകളായി കേരളം കാത്തിരുന്ന അങ്കമാലി-ശബരി റെയില്‍പ്പാതയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം തീരുമാനിച്ചത്. സംസ്ഥാനത്തെ റെയില്‍വേ ചുമതലയുള്ള മന്ത്രി വി അബ്ദുറഹിമാനും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു. അടുത്ത ദിവസം തന്നെ കേന്ദ്രത്തില്‍ നിന്നുള്ള വിദഗ്ധ സംഘം കേരളത്തിലെത്തും. പാതയ്ക്കായി ഭൂമി ഏറ്റെടുക്കുന്ന നടപടികള്‍ ജൂലായില്‍ തന്നെ ആരംഭിക്കാനാണ് ധാരണയായത്. കേരളത്തിന്റെ വടക്കു മുതല്‍ തെക്കു വരെ മൂന്നും നാലും പാതകള്‍ ഒരുക്കുന്നതും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. ഇക്കാര്യത്തിലും അനുകൂല പ്രതികരണമാണ് കേദ്ര മന്ത്രിയില്‍ നിന്നുണ്ടായത്. അങ്കമാലി മുതല്‍ എരുമേലി വരെ 111.48 കി.മീ ദൈര്‍ഘ്യമുള്ളതാണ് 1997-98 റെയില്‍വേ ബജറ്റില്‍ നിര്‍ദ്ദേശിക്കപ്പെട്ട പാത. 8 കി.മീ. ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയായിരുന്നു. അങ്കമാലിക്കും കാലടിയ്ക്കും ഇടയില്‍ 7 കി.മീ നിര്‍മ്മാണവും നടന്നതാണ്. ഇതോടെ റെയില്‍ കണക്റ്റിവിറ്റിയുടെയും…

Read More

ശബരിമല പ്രതിഷ്ഠാദിനം ജൂൺ അഞ്ചിന് : നട നാളെ(04.06.2025) തുറക്കും

    ശബരിമല പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച പൂജകൾക്കായി ശബരിമല നട നാളെ(04.06.2025) തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്നു ദീപം തെളിയിക്കും. തുടർന്ന് പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകരും. ജൂൺ അഞ്ചിന് (ഇടവ മാസത്തിലെ അത്തം നക്ഷത്രം) ആണ് പ്രതിഷ്ഠാദിനം. പ്രതിഷ്ഠാദിനത്തിൽ രാവിലെ അഞ്ചിന് നട തുറക്കും. പ്രതിഷ്ഠ ദിനത്തോടനുബന്ധിച്ച പൂജകൾ പൂർത്തിയാക്കി ജൂൺ 5 ന് രാത്രി 10 മണിക്ക് നട അടയ്ക്കും.

Read More

ഇടവമാസ പൂജകള്‍ക്കായി ശബരിമലനട തുറന്നു:19 വരെ ദര്‍ശനം

  ഇടവ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്Oരര് രാജീവര്, കണ്ഠരര് ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു.പതിനെട്ടാംപടിക്കു താഴെ ആഴിയിൽ അഗ്നി പകർന്നു. ഇടവം ഒന്നായ ഇന്ന് രാവിലെ 5 മണിക്കു നട തുറക്കും. ഭക്തർക്കു സൗകര്യപ്രദവും സുരക്ഷിതവുമായ തീർത്ഥാടനം ഒരുക്കുന്നതിന് തിരുവിതാംകൂർ ദേവസ്വം ബോർഡും സർക്കാരും എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി.ഇടവ മാസ പൂജകള്‍ പൂര്‍ത്തിയാക്കി മേയ് 19നു രാത്രി 10 മണിക്കു നട അടയ്ക്കും.

Read More

ഇടവമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും

  ഇടവമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്Oര് രാജീവരരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും.തുടർന്ന് പതിനെട്ടാം പടിക്കു താഴെ ആഴിയിൽ അഗ്നി പകരും. ഇടവമാസം ഒന്നിനു രാവിലെ 5 മണിക്ക് നട തുറക്കും. ഭക്തർക്ക് സൗകര്യപ്രദവും സുരക്ഷിതവുമായ തീർഥാടനം ഒരുക്കുന്നതിന് തിരുവിതാംകൂർ ദേവസ്വം ബോർഡും സർക്കാരും എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി. ഇടവമാസ പൂജകള്‍ പൂര്‍ത്തിയാക്കി മേയ് 19ന് രാത്രി 10 മണിക്ക് നട അടയ്ക്കും.

Read More