konnivartha.com; മയക്കുമരുന്നുകടത്ത് അടിച്ചമര്‍ത്തല്‍ നടപടികളുടെ ഭാഗമായി റവന്യൂ ഇൻ്റലിജൻസ് ഡയറക്ടറേറ്റ് (ഡിആര്‍ഐ) നടത്തിയ വിജയകരമായ മറ്റൊരു ദൗത്യത്തില്‍ മസ്‌കറ്റിൽ നിന്ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ തൃശൂര്‍ സ്വദേശിയെ പിടികൂടി. കൃത്യമായ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഡിആർഐ കൊച്ചി മേഖലാ കേന്ദ്രത്തിന് കീഴിലെ കോഴിക്കോട് പ്രാദേശിക കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ യാത്രക്കാരനെ തടയുകയും ഡയപ്പർ പാക്കറ്റിൽ ഒളിപ്പിച്ച നിലയിൽ 974.5 ഗ്രാം ഭാരംവരുന്ന 19 പാക്കറ്റ് ക്രിസ്റ്റൽ മെത്താംഫെറ്റമിൻ കണ്ടെടുക്കുകയും ചെയ്തു. അന്താരാഷ്ട്ര കരിഞ്ചന്തയിൽ ഏകദേശം 1.95 കോടി രൂപ വിലവരുന്ന മയക്കുമരുന്നുകളാണ് ഇയാള്‍ ചെക്ക്-ഇൻ ബാഗേജിൽ ഒളിപ്പിച്ച് കടത്തിയത്. മയക്കുമരുന്ന് ലഹരിപദാര്‍ത്ഥ (എന്‍ഡിപിഎസ്) നിയമപ്രകാരം അറസ്റ്റ് ചെയ്ത ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. മയക്കുമരുന്നിൻ്റെ ഉറവിടം കണ്ടെത്താനും കടത്തിലുള്‍പ്പെട്ട വലിയ ശൃംഖലയെ തിരിച്ചറിയാനും അന്വേഷണം പുരോഗമിക്കുകയാണ്. കേന്ദ്രസര്‍ക്കാറിൻ്റെ ‘നശാ മുക്ത് ഭാരത്’ (മയക്കുമരുന്ന് രഹിത ഇന്ത്യ) ആശയത്തിൻ്റെ…
Read Moreവിഭാഗം: News Diary
കോന്നി താലൂക്ക് ആശുപത്രി: പ്രധാന പാതയുടെ നിർമ്മാണം പൂർത്തീകരിച്ചു
konnivartha.com; കോന്നി താലൂക്ക് ആശുപത്രിയുടെ പുതിയതായി പണികഴിപ്പിക്കുന്ന ആശുപത്രി കെട്ടിടത്തിലേക്ക് എത്തിച്ചേരുന്നതിനുള്ള പ്രധാന പാതയുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഒന്നാം ഘട്ട പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു. അഗ്നി സുരക്ഷ വാഹനം, ആമ്പുലൻസ് ഉൾപ്പെടെ വലിയ വാഹനങ്ങൾ ആശുപത്രിയുടെ പുതിയ കെട്ടിടത്തിലേക്ക് നേരിട്ട് എത്തിച്ചേരുന്ന തരത്തിലാണ് പ്രധാന പാത നിർമ്മിച്ചിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് 2024 – 25 വാർഷികപദ്ധതിയിൽ 21 ലക്ഷം രൂപ വകയിരുത്തിയാണ് ആദ്യ ഘട്ട പ്രവർത്തനങ്ങൾ പൂർത്തീകരിച്ചിട്ടുള്ളത്. രണ്ടാം ഘട്ടമായി നിർമ്മാണം പൂർത്തീകരിച്ച പാതയുടെ കോൺക്രീറ്റ്, പാർശ്വഭിത്തി നിർമ്മാണം, പ്രവേശന കവാടം ഉൾപ്പെടെ 2025 – 26 വാർഷിപദ്ധതിയിൽ വകയിരുത്തിയ 27 ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളും ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ തുളസീ മണിയമ്മ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം.വി അമ്പിളി ഉദ്ഘാടനം നിർവ്വഹിച്ചു. ക്ഷേമകാര്യ…
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 07/11/2025 )
PHOTO;Yahiya H. Pathanamthitta നെടുമ്പ്രം ഗ്രാമപഞ്ചായത്തിലെ വിവിധ പദ്ധതികളുടെ നിര്‍മാണോദ്ഘാടനം നവംബര്‍ എട്ടിന് നെടുമ്പ്രം ഗ്രാമപഞ്ചായത്തിലെ വിവിധ പദ്ധതികളുടെ നിര്‍മാണോദ്ഘാടനം നവംബര്‍ എട്ടിന് രാവിലെ 11.30 ന് ധനകാര്യവകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തില്‍ നിര്‍വഹിക്കും. നെടുമ്പ്രം പുത്തന്‍കാവ് ദേവസ്വം സദ്യാലയത്തില്‍ പൊതുസമ്മേളനം നടക്കും. മാത്യു ടി തോമസ് എംഎല്‍എ അധ്യക്ഷനാകും. സംസ്ഥാന ബജറ്റില്‍ രണ്ടു കോടി രൂപ അനുവദിച്ച പഞ്ചായത്ത് സ്റ്റേഡിയം ശിലാസ്ഥാപനം, മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിലുള്ള വടശേരില്‍പടി- നാലൊന്നില്‍പടി റോഡ്, ശ്മശാനം റോഡ് എന്നിവയുടെ നിര്‍മാണോദ്ഘാടനമാണ് നടക്കുന്നത്. ജില്ലാ പഞ്ചായത്തംഗം മായാ അനില്‍കുമാര്‍ മുഖ്യാതിഥിയാകും. ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ക്വട്ടേഷന്‍ ജില്ലാ വ്യവസായ കേന്ദ്രത്തിലെ ഉപയോഗയോഗ്യമല്ലാത്ത സാധന സാമഗ്രികള്‍ വില്‍പ്പന നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.…
Read Moreതെള്ളിയൂര്‍ക്കാവ് വൃശ്ചിക വാണിഭം:ആവശ്യമായ സൗകര്യം ഉറപ്പാക്കും : പ്രമോദ് നാരായണ്‍ എംഎല്‍എ
konnivartha.com; നവംബര്‍ 17 ന് ആരംഭിക്കുന്ന തെള്ളിയൂര്‍ക്കാവ് വൃശ്ചിക വാണിഭത്തില്‍ എത്തുന്നവര്‍ക്ക് ആവശ്യമായ സൗകര്യം ഉറപ്പാക്കാന്‍ എല്ലാ വകുപ്പുകളും ശ്രദ്ധിക്കണമെന്ന് പ്രമോദ് നാരായണ്‍ എംഎല്‍എ. കലക്ടറേറ്റ് പമ്പ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന തെള്ളിയൂര്‍ക്കാവ് വൃശ്ചിക വാണിഭ നടത്തിപ്പ് അവലോകന യോഗത്തില്‍ അധ്യക്ഷനായിരുന്നു എംഎല്‍എ. 24 മണിക്കൂറും പൊലിസ്, മെഡിക്കല്‍ സേവനം ഉറപ്പാക്കും. ഹോട്ടലില്‍ ഭക്ഷണം വിളമ്പുന്നവര്‍ക്കും പാചകം ചെയ്യുന്നവര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാണ്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സ്‌ക്വാഡ് ടീമുകള്‍ സജീവമായി രംഗത്തിറങ്ങും. തടസമില്ലാത്തെ വൈദ്യുതി കെഎസ്ഇബിയുടെ നേതൃത്വത്തില്‍ ഉറപ്പാക്കും. മുടക്കമില്ലാത്തെ കുടിവെള്ളം വിതരണം ചെയ്യും. താല്‍ക്കാലിക ടാപ്പുകള്‍ സ്ഥാപിക്കും. കുടിവെള്ളത്തിന്റെ ശുദ്ധത ഉറപ്പുവരുത്തും. എക്സൈസിന്റെ നേതൃത്വത്തില്‍ പരിശോധന ശക്തമാക്കും. സ്പെഷ്യല്‍ സ്‌ക്വാഡും പ്രവര്‍ത്തിക്കും. ഭക്ഷണശാലകളില്‍ ദൈനംദിന പരിശോധനയും അണുനശീകരണ ശുചീകരണ പ്രവര്‍ത്തനവും ആരോഗ്യ വകുപ്പ് ഏകോപിപ്പിക്കും. തിരുവല്ല ഡിപ്പോയില്‍ നിന്നും കെഎസ്ആര്‍ടിസി അധിക സര്‍വീസ് നടത്തും.…
Read Moreകുന്നന്താനം 33 കെ വി സബ് സ്റ്റേഷന്‍ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു
കുന്നന്താനം സബ് സ്റ്റേഷനിലൂടെ തടസമില്ലാത്ത വൈദ്യുതി ലഭ്യമാക്കും: മന്ത്രി കൃഷ്ണന്‍കുട്ടി:കുന്നന്താനം 33 കെ വി സബ് സ്റ്റേഷന്‍ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു konnivartha.com; വ്യവസായ സംരംഭങ്ങളുള്ള കുന്നന്താനത്ത് തടസമില്ലാതെ വൈദ്യുതി ലഭ്യമാക്കുകയാണ് സബ് സ്റ്റേഷന്‍ നിര്‍മാണത്തിലൂടെ ലക്ഷ്യമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി. കുന്നന്താനം 33 കെ വി സബ് സ്റ്റേഷന്‍ നിര്‍മാണോദ്ഘാടനം പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കിന്‍ഫ്ര വ്യവസായ പാര്‍ക്കിന്റെ കൈവശമുള്ള 76 സെന്റ് ഭൂമി പാട്ടത്തിനാണ് സബ് സ്റ്റേഷന്‍ നിര്‍മാണത്തിന് കെഎസ്ഇബിക്ക് കൈമാറിയത്. കുന്നന്താനം വ്യവസായ പാര്‍ക്കിന് പുറമെ സമീപപ്രദേശത്തെ ഗുണഭോക്താക്കള്‍ക്കും തടസമില്ലാതെ വൈദ്യുതി ലഭിക്കും. വൈദ്യുതി പ്രസരണ വിതരണ ശൃംഖല കാര്യക്ഷമമാക്കി കൂടുതല്‍ സബ് സ്റ്റേഷനും ലൈനുകളും സ്ഥാപിക്കാനുള്ള പ്രവര്‍ത്തനമാണ് വകുപ്പിന്റേത്. ഒമ്പതു വര്‍ഷത്തിനിടെ 101 സബ് സ്റ്റേഷനുകള്‍ പൂര്‍ത്തിയാക്കി. 20,621 വിതരണ ട്രാന്‍സ്ഫോര്‍മറുകള്‍ സ്ഥാപിച്ചു. ഏകദേശം 21000 കോടി…
Read Moreമലയാളദിനം-ഭരണഭാഷാ വാരാഘോഷം : വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു
ഭരണഭാഷാ വാരഘോഷത്തിന്റെ ഭാഗമായി വിവരപൊതുജന വകുപ്പും ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിച്ച പ്രശ്‌നോത്തരി, തര്‍ജമ മത്സര വിജയികള്‍ക്കുള്ള സമ്മാനവും പ്രശസ്തിപത്രവും ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ ചേംബറില്‍ വിതരണം ചെയ്തു. പ്രശ്‌നോത്തരിയില്‍ ആദ്യ സ്ഥാനത്ത് എത്തിയ ജില്ല ചരക്ക് സേവന നികുതി വകുപ്പ് ഓഫീസിലെ ബി എന്‍ ഷിബിന്‍, എ കെ അരവിന്ദകൃഷ്ണന്‍, രണ്ടാം സ്ഥാനം നേടിയ കലക്ടറേറ്റ് റവന്യൂ വകുപ്പിലെ ആര്‍ ആര്യ, എസ് അഭിറാം, മൂന്നാം സ്ഥാനം സ്വന്തമാക്കിയ സഹകരണ ഓഡിറ്റ് വകുപ്പിലെ കെ പി അശ്വതി, അഞ്ജു രാജ് എന്നിവര്‍ക്കും തര്‍ജമ മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനം നേടിയ റവന്യൂ വകുപ്പിലെ വി പി മായ, സോണി സാംസണ്‍ ഡാനിയേല്‍ എന്നിവര്‍ക്ക് ജില്ലാ കലക്ടര്‍ പുരസ്‌കാരം സമ്മാനിച്ചു. ജില്ലാതല ഭരണഭാഷാ സേവന പുരസ്‌കാര ജേതാവായ റവന്യൂ വകുപ്പിലെ സീനിയര്‍ ക്ലാര്‍ക്ക്…
Read MorePM to visit Varanasi and flag off 4 new Vande Bharat trains on 8th November
PM to visit Varanasi and flag off 4 new Vande Bharat trains on 8th November:New Vande Bharat Trains to Reduce Travel Time, Enhance Regional Mobility, and Promote Tourism and Trade Across Several States konnivartha.com; In a significant step towards expanding India’s modern rail infrastructure, Prime Minister Shri Narendra Modi will visit Varanasi and flag off four new Vande Bharat Express trains on 8th November at around 8:15 AM. This marks another milestone in realizing the Prime Minister’s vision of providing citizens with easier, faster, and more comfortable travel through world-class…
Read Moreനാല് പുതിയ വന്ദേ ഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യും
നാല് പുതിയ വന്ദേ ഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യും:യാത്രാ സമയം കുറയ്ക്കാനും പ്രാദേശിക സഞ്ചാരം മെച്ചപ്പെടുത്താനും വിവിധ സംസ്ഥാനങ്ങളിലെ ടൂറിസവും വ്യാപാരവും പ്രോത്സാഹിപ്പിക്കാനും പുതിയ വന്ദേ ഭാരത് ട്രെയിനുകൾ konnivartha.com; ഇന്ത്യയുടെ ആധുനിക റെയിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പിൽ. പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബർ എട്ടിന് രാവിലെ 8:15-ഓടെ വാരാണസി സന്ദർശിക്കുകയും നാല് പുതിയ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്യും. ലോകോത്തര റെയിൽവേ സേവനങ്ങളിലൂടെ പൗരന്മാർക്ക് എളുപ്പവും വേഗമേറിയതും കൂടുതൽ സൗകര്യപ്രദവുമായ യാത്ര പ്രദാനം ചെയ്യുകയെന്ന പ്രധാനമന്ത്രിയുടെ ദർശനം സാക്ഷാത്കരിക്കുന്നതിലെ മറ്റൊരു നാഴികക്കല്ലാണിത്. പുതിയ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ ബനാറസ്–ഖജുരാഹോ, ലഖ്‌നൗ–സഹാരൻപൂർ, ഫിറോസ്പൂർ–ഡൽഹി, എറണാകുളം–ബെംഗളൂരു എന്നീ റൂട്ടുകളിൽ സർവീസ് നടത്തും. പ്രധാനപ്പെട്ട ലക്ഷ്യസ്ഥാനങ്ങൾക്കിടയിലുള്ള യാത്രാസമയം ഗണ്യമായി കുറയ്ക്കുന്നതിലൂടെ, ഇവ പ്രാദേശിക മൊബിലിറ്റി വർദ്ധിപ്പിക്കുകയും ടൂറിസം പ്രോത്സാഹിപ്പിക്കുകയും…
Read Moreമുഖ്യമന്ത്രി പിണറായി വിജയൻ കുവൈറ്റ് ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
മുഖ്യമന്ത്രി പിണറായി വിജയൻ കുവൈറ്റ് ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി:മുഖ്യമന്ത്രി കുവൈത്തിലെ മലയാളികളെ അഭിസംബോധന ചെയ്യും konnivartha.com; മുഖ്യമന്ത്രി പിണറായി വിജയൻ കുവൈറ്റ് ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി .രണ്ട് ദിവസത്തെ സന്ദർശനത്തിന് കുവൈത്തിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് കുവൈത്തിൽ ഊഷ്മള സ്വീകരണം. കുവൈത്ത് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹാദ് യൂസഫ് സൗദ് അൽ-സബാഹ് മുഖ്യമന്ത്രിയെ അൽ ബയാൻ പാലസിൽ സ്വീകരിച്ചു. കുവൈത്ത് ധനകാര്യ മന്ത്രിയും കുവൈത്ത് ഇൻവെസ്റ്റ്മെന്റ് അതോറിട്ടി ചെയർമാനുമായ ഡോ: സബീഹ് അൽ മുഖൈസിമും സന്നിഹിതനായിരുന്നു. ഇന്ത്യയും കുവൈത്തും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെ കുറിച്ച് കൂടിക്കാഴ്ചയിൽ പരാമർശിച്ചു. കുവൈത്തിന്റെ പുനർനിർമ്മാണത്തിൽ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ സമൂഹം നൽകിവരുന്ന സേവനങ്ങളെ ശൈഖ് ഫഹാദ് ശ്ലാഘിച്ചു. കേരളീയ സമൂഹത്തിന് കുവൈത്ത് ഭരണകൂടം നൽകിവരുന്ന സഹകരണത്തിനും പിന്തുണക്കും ശൈഖ് ഫഹാദിനോട് മുഖ്യമന്ത്രി നന്ദി പറഞ്ഞു. കേരളത്തിലെ വിവിധ മേഖലകളിലെ നിക്ഷേപ…
Read Moreമസ്‌ക്കുലാർ ഡിസ്‌ട്രോഫി ബാധിതയ്ക്ക് 10-ാം ക്ലാസ്സ് തുല്യത പരീക്ഷ വീട്ടിൽവെച്ച് എഴുതാൻ പ്രത്യേക അനുമതി
konnivartha.com; മസ്‌ക്കുലാർ ഡിസ്‌ട്രോഫി ബാധിതയായ 32-കാരിയ്ക്ക് 10ാം ക്ലാസ്സ് തുല്യത പരീക്ഷ വീട്ടിൽവെച്ച് എഴുതാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ജോയിന്റ് സെക്രട്ടറി പ്രത്യേക അനുമതി നൽകി. തൃശൂർ, തളിക്കുളം, ആസാദ് നഗർ പണിക്കവീട്ടിലെ അനീഷ അഷ്റഫിനാണ് 10ാം ക്ലാസ്സ് തുല്യത പരീക്ഷയുൾപ്പെടെയുളള സമാന പരീക്ഷകൾ ഓൺലൈനായി വീട്ടിലിരുന്ന് എഴുതാൻ പ്രത്യേക സൗകര്യം നൽകണമെന്ന അവരുടെ അപേക്ഷ പരിഗണിച്ച് അനുമതി നൽകിയത്. ചലനശേഷി തീരെ കുറവായ അനീഷ ഏഴാം ക്ലാസ്സ് തുല്യത പരീക്ഷ പ്രത്യേക അനുമതിയോടെ വീട്ടിലിരുന്നു എഴുതി പാസായിരുന്നു. ഒരു വർഷം മുമ്പ് നടന്ന നവകേരള സദസ്സിൽ ആരോഗ്യമന്ത്രിയോടും ഉന്നത വിദ്യാഭ്യാസമന്ത്രിയോടും പിന്നീട് മുഖ്യമന്ത്രി നടത്തിയ മുഖാമുഖം പരിപാടിയിലും താനുൾപ്പെടെയുള്ള ഭിന്നശേഷി കുട്ടികൾ അനുഭവിക്കുന്ന വേദനകൾ അനീഷ പങ്കുവെച്ചിരുന്നു. ഒരു മാസം മുമ്പ് ‘സി എം വിത്ത് മീ’ യിലും പരാതി നൽകി. നിവേദനം നൽകിയപ്പോൾ മുഖ്യമന്ത്രിയും…
Read More