മഞ്ചേശ്വരം കേസ്: ബിജെപി നേടിയത് രാഷ്ട്രീയ വിജയം: കെ.സുരേന്ദ്രൻ

  പൂരം കലക്കല്‍ മാത്രമല്ല ശബരിമല കലക്കിയതും അന്വേഷിക്കണം konnivartha.com/ കോഴിക്കോട്: മഞ്ചേശ്വരം സുന്ദര കേസ് ആസൂത്രിത ഗൂഢാലോചനയായിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഭരണകക്ഷിയായ സിപിഎമ്മും കോണ്‍ഗ്രസും മുസ്ലീംലീഗും ഒത്തുചേര്‍ന്ന് നടത്തിയ ഗൂഢാലോചനയായിരുന്നു കേസ്. സുന്ദരകേസ് എന്നാണ് അറിയപ്പെട്ടതെങ്കിലും സിപിഎം നേതാവ് വി.വി. രമേശന്‍ നല്‍കിയ പരാതിയാണിത്. സുന്ദരയെ പിന്നീട് കക്ഷിചേര്‍ക്കുകയായിരുന്നു. മൂന്നുവര്‍ഷം സര്‍വസന്നാഹത്തോടെ തന്നെ വേട്ടയാടി. എല്ലാതരത്തിലുമുള്ള പരീക്ഷണത്തിന് വിധേയമാക്കി. പ്രഗത്ഭനായ അഭിഭാഷകനെ തന്നെ സ്‌പെഷല്‍ പ്രോസിക്യൂട്ടറാക്കി നിയമിച്ചു. ശബ്ദപരിശോധന നടത്തി. രാജ്യത്ത് പട്ടിവിഭാഗഅതിക്രമ നിയമപ്രകാരം രാഷ്ട്രീയ നേതൃത്വത്തിനെതിരെ കേസ് എടുത്തിട്ടില്ല. ഇത്തരത്തില്‍ കേസില്‍ കുടുക്കി തുടര്‍ച്ചയായി ജയിലില്‍ ഇടുകയായിരുന്നു ലക്ഷ്യം. ഒരുതരത്തിലും നീതീകരിക്കാനാവാത്തതാണ് ഇത്. ഒടുവില്‍ കേസ് നിലനില്‍ക്കുന്നതല്ലെന്ന് കോടതിക്ക് തന്നെ ബോധ്യമായി. ഇത് ബിജെപിയുടെ രാഷ്ട്രീയ വിജയമാണെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ ഒത്തുകളിച്ചു എന്നു പറയുന്നവര്‍ കോടതി വിധി വായിക്കണം. പ്രതിപക്ഷ…

Read More

കെ ജെ യു പത്തനംതിട്ട ജില്ലാ സമ്മേളനം കോന്നിയില്‍ ( നവംബര്‍ 8,9 )സ്വാഗത സംഘ രൂപീകരണം ഒക്ടോബര്‍ 7 ന്

കെ ജെ യു പത്തനംതിട്ട ജില്ലാ സമ്മേളനം കോന്നിയില്‍ ( നവംബര്‍ 8,9 )സ്വാഗത സംഘ രൂപീകരണം ഒക്ടോബര്‍ 7 ന് konnivartha.com: കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ (കെ ജെ യു ) പത്തനംതിട്ട ജില്ലാ സമ്മേളനം 2024 നവംബര്‍ 8,9 തീയതികളില്‍ കോന്നിയില്‍ നടക്കുമെന്ന് ജില്ലാ പ്രസിഡൻ്റ് രാജു കടക്കരപ്പള്ളി , സെക്രട്ടറി ബിനോയ്‌ വിജയന്‍ എന്നിവര്‍ അറിയിച്ചു . കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരുടെ ഏറ്റവും വലിയ ട്രേഡ് യൂണിയന്‍ ആണ് കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ . പത്തനംതിട്ട ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായുള്ള സ്വാഗത സംഘ രൂപീകരണ യോഗം ഒക്ടോബര്‍ 7 ന് തിങ്കളാഴ്ച വൈകിട്ട് നാല് മണിയ്ക്ക് കോന്നി വ്യാപാരി വ്യവസായി ഏകോപന സമിതി ഹാളില്‍ ചേരുമെന്ന് കെ ജെ യു കോന്നി മേഖല പ്രസിഡൻ്റ് ശശി നാരായണൻ ,സെക്രട്ടറി ഷാഹീർ പ്രണവം എന്നിവര്‍…

Read More

എസ്.എ.ടിയിലെ വൈദ്യുതി തടസം : ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു

  തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ സെപ്റ്റംബർ 29 ന് രാത്രിയിൽ ദീർഘനേരം വൈദ്യുതി തടസം ഉണ്ടായ സംഭവത്തിൽ പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം അസി. എക്‌സിക്യൂട്ടീവ് എൻജിനിയർ ഡി.എസ്.ശ്യാംകുമാറിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്ത് ഉത്തരവായി. ഔദ്യോഗിക കൃത്യനിർവഹണത്തിൽ മനപൂർവമായ വീഴ്ചയുണ്ടായെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വീഴ്ച സംബന്ധിച്ച് വിശദ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പൊതുമരാമത്ത് കെട്ടിടം വിഭാഗം ചീഫ് എൻജിനിയറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Read More

ആകാശവാണി മുന്‍ വാര്‍ത്താ അവതാരകന്‍ എം രാമചന്ദ്രന്‍ (89) അന്തരിച്ചു

    konnivartha.com: ആകാശവാണി മുന്‍ വാര്‍ത്താ അവതാരകന്‍ എം രാമചന്ദ്രന്‍ (89)അന്തരിച്ചു. തിരുവനന്തപുരം എസ്.കെ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് മാസങ്ങളായി ചികിത്സയിൽ ആയിരുന്നു.ആകാശവാണിയിൽ വാർത്താ പ്രക്ഷേപകനായിരുന്നു. ‘വാർത്തകൾ വായിക്കുന്നത് രാമചന്ദ്രൻ’ എന്ന ആമുഖത്തിലൂടെ ശ്രോതാക്കൾക്ക് സുപരിതനായിരുന്നു എം രാമചന്ദ്രൻ.ഞായറാഴ്ചകളിൽ അദ്ദേഹം അവതരിപ്പിച്ചിരുന്ന കൗതകവാർത്തകൾക്ക് ശ്രോതാക്കൾ ഏറെയായിരുന്നു.വൈദ്യുതി ബോര്‍ഡില്‍ ഉദ്യോഗസ്ഥനായിരിക്കെയാണ് രാമചന്ദ്രന്‍ ആകാശവാണിയില്‍ എത്തുന്നത്.

Read More

അറക്കവാൾ സ്രാവിനെ അറിയാം :സിഎംഎഫ്ആർഐയില്‍ സംഗമം നടത്തുന്നു

  konnivartha.com: അതിതീവ്ര വംശനാശഭീഷണി നേരിടുന്ന അറക്കവാൾ സ്രാവിനങ്ങളെ (സോഫിഷ്) കുറിച്ചുള്ള ബോധവൽകരണം ലക്ഷ്യമിട്ട് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) വിദ്യാർത്ഥികളെുടെയും ശാസ്ത്രജ്ഞരുടെയും സംഗമം നടത്തുന്നു. അന്താരാഷ്ട്ര അറക്കവാൾ സ്രാവ് ദിനമായ ഒക്ടൊബർ 17നാണ് പരിപാടി. വലിയ സ്രാവുകളുടെ ഗണത്തിൽപെടുന്ന ഇവയെ അടുത്തറിയാനും ശാസ്ത്രജ്ഞരുമായി സംവദിക്കാനും വിദ്യാർത്ഥികൾക്ക് അവസരമുണ്ടാകും. ഇവയുടെ പ്രത്യേകതകളും സമുദ്രത്തിൽ ഇവ നേരിടുന്ന വെല്ലുവിളികളും സംരക്ഷണരീതികളും വിശദീകരിക്കും. ഹൈസ്‌കൂൾതലം മുതൽ ഉയർന്ന ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. വംശനാശ ഭീഷണി മത്സ്യങ്ങളുടെ സംരക്ഷണ ബോധവൽകരണ ശ്രമങ്ങൾക്ക് വിദ്യാർത്ഥികളിലൂടെ കൂടുതൽ പ്രചാരമുണ്ടാക്കുകയാണ് സംഗമത്തിന്റെ ലക്ഷ്യമെന്ന് സിഎംഎഫ്ആർഐ ഡയറക്ടർ ഡോ ഗ്രിൺസൺ ജോർജ് പറഞ്ഞു. അറക്കവാൾ പോലെ നീണ്ട തലഭാഗം ഉള്ള ഇവക്ക് അറക്കവാൾ തലയൻ സ്രാവ്, വാളുവൻ സ്രാവ് എന്നിങ്ങനെയും വിളിപ്പേരുണ്ട്. അതിതീവ്ര വംശനാശഭീഷണി നേരിടുന്നതിനാൽ ഇവയെ ഇന്ത്യയിൽ സംരക്ഷിത വന്യജീവികളായി പ്രഖ്യാപിച്ചിട്ടുണ്ട്. നാല് അറക്കവാൾ…

Read More

അങ്കണവാടി ജീവനക്കാരെ സസ്പെൻഡ് ചെയ്തു

  കണ്ണൂരിൽ അങ്കണവാടിയിൽ മൂന്നര വയസുകാരൻ വീണ് പരിക്കേറ്റ സംഭവത്തിൽ അങ്കണവാടി വർക്കറേയും ഹെൽപ്പറേയും അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. സംഭവം ശ്രദ്ധയിൽപ്പെട്ടയുടനെ ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് അടിയന്തര അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ വനിത ശിശു വികസന വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകിയിരുന്നു. രക്ഷിതാക്കളേയും മേലധികാരികളേയും സംഭവം അറിയിക്കുന്നതിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കുട്ടിയ്ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ മന്ത്രി നിർദേശം നൽകി.

Read More

ഹരിയാന : നിയമസഭാ തിരഞ്ഞെടുപ്പ് ഇന്ന് (ഒക്ടോബര്‍ 5)

  ഹരിയാന നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് (ഒക്ടോബര്‍ 5 ന് നടക്കും.90 നിയമസഭാ മണ്ഡലങ്ങളിലായി 1031 സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്. 20,632 പോളിങ് ബൂത്തുകളാണ് ഉള്ളത് . ഭരണം നിലനിർത്താനായി ബി ജെ പി ശക്തമായി മത്സര രംഗത്ത്‌ ഉണ്ട് . ഭരണം പിടിച്ചെടുക്കാന്‍ കോൺഗ്രസ് മുന്നില്‍ തന്നെ ഉണ്ട് . രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ്‌ പോളിങ്‌.ചൊവ്വാഴ്‌ച ഫലം അറിയാം .

Read More

തദ്ദേശ അദാലത്ത്; 17799 പരാതികളിൽ 16767 എണ്ണം തീർപ്പാക്കി : മന്ത്രി എം ബി രാജേഷ്

  konnivartha.com: എല്ലാ ജില്ലകളിലും തിരുവനന്തപുരം കൊച്ചി കോഴിക്കോട് കോർപറേഷനുകളിലുമായി നടന്ന 17 തദ്ദേശ അദാലത്തുകളിലൂടെ ലഭിച്ച 17799 പരാതികളിൽ 16767 എണ്ണം തീർപ്പാക്കിയതായി തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. 92 ശതമാനത്തിലധികം പരാതികളും അപേക്ഷകന് അനുകൂലമായാണ് തീർപ്പാക്കിയത്. തീർപ്പാക്കിയ 14095 പരാതികളിലെ തീരുമാനങ്ങൾ ഇതിനകം നടപ്പിലാക്കി. ഒക്ടോബർ ഒന്നാം തീയതി നടന്ന വയനാട് ജില്ലാ അദാലത്ത് ദിവസം ലഭിച്ചവ ഉൾപ്പെടെ 1032 പരാതികളാണ് തീർപ്പാക്കാൻ ബാക്കിയുള്ളത്. ഇതിന്റെ പ്രവർത്തനങ്ങൾ നടന്നുവരുന്നതായും വാർത്താസമ്മേളനത്തിൽ മന്ത്രി വ്യക്തമാക്കി. അദാലത്തിന് അഞ്ച് ദിവസം മുൻപ് വരെ ഓൺലൈനായി ലഭിച്ച അപേക്ഷകളാണ് അദാലത്ത് വേദികളിൽ പരിഹരിച്ചത്. ഉപജില്ലാ, ജില്ലാ, സംസ്ഥാന അദാലത്ത് സമിതികളും മന്ത്രിയുടെ നേതൃത്വത്തിലുള്ള സർക്കാർ അദാലത്ത് സമിതിയുമാണ് പരാതികൾ തീർപ്പാക്കിയത്. മുപ്പത്തിയഞ്ചിലധികം പൊതുതീരുമാനങ്ങളുടേയും സ്പഷ്ടീകരണത്തിന്റേയും ചട്ടഭേദഗതികളുടേയും പിൻബലത്തോടെയാണ് കൂടൂതൽ പരാതികളും പരിഹരിച്ചത്. സാങ്കേതിക…

Read More

കോന്നി തണ്ണിത്തോട്ടിൽ എക്സൈസ് വൻ വാറ്റു കേന്ദ്രം കണ്ടെത്തി

  konnivartha.com: കോന്നിയുടെ മലയോര മേഖലയിലെ വ്യാജ ചാരായംതേടി ഇറങ്ങിയ എക്സൈസിന് കാണാൻ കഴിഞ്ഞത് വൻ കോട ശേഖരം .തണ്ണിത്തോട് വി.കെ പാറ പ്ലാൻ്റേഷൻ കോർപ്പറേഷൻ വക റബർ തോട്ടത്തിന്‍റെ അരികിലുള്ള ഇടക്കാട്ടിൽ കന്നാസൂകളിലും പടുതാക്കുളത്തിലുമായി സൂക്ഷിച്ചിരുന്ന 520 ലിറ്റർ കോടയാണ് കോന്നി അസിസ്റ്റൻ്റ്എക്സൈസ് ഇൻസ്പെക്ടർ പി. ബിനേഷും പാർട്ടിയും ചേർന്ന് പിടികൂടിയത് . പ്രതികളെപ്പറ്റി വ്യാപക അന്വേഷണം ആരംഭിച്ചു എന്ന് അധികൃതർ അറിയിച്ചു .ഗ്രേഡ് അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ബിജു ഫിലിപ്പ് ,പ്രിവൻ്റീവ് ഓഫീസർമാരായ എ . അനിൽകുമാർ , ഡി . അജയകുമാർ, വനിതാ സി . ഇ .ഒ. ബ്രഹദ, സിവിൽ എക്സൈസ് ഓഫീസർമാരായ എ . ഷെഹിൻ , മുഹമ്മദ് തഹസീൻ , എസ് . ഷഫീക്ക് എന്നിവർ റെയിഡിൽ പങ്കെടുത്തു.  

Read More

തോമസ് ചെറിയാന് ഔദ്യോ​ഗിക ബഹുമതികളോടെ വിട

  56 വർഷം മുൻപ് ലേ ലഡാക്കിൽ വിമാനാപകടത്തിൽ മരിച്ച മലയാളി സൈനികൻ തോമസ് ചെറിയാന്‍റെ സംസ്കാരം ഇലന്തൂർ കാരൂർ സെന്റ്‌ പീറ്റേഴ്‌സ്‌ പള്ളിയിൽ നടന്നു. പൂർണ്ണ ഔ​ദ്യോ​ഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. പള്ളിയിലെ ചടങ്ങുകൾ പൂർത്തിയാക്കിയതിന് ശേഷം സൈന്യം ബഹുമതികൾ അർപ്പിച്ചു. സർക്കാരിനായി മന്ത്രി വീണ ജോർജ്ജ് അന്തിമോപചാരം അർപ്പിക്കാനെത്തി. രാഹുൽ ഗാന്ധിയുടെ അനുശോചന സന്ദേശവും ചടങ്ങിൽ വായിച്ചു. പാങ്ങോട് സൈനിക ക്യാമ്പിലെ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം രാവിലെ 10.30ഓടെ സൈനിക അകമ്പടിയോടെയാണ് പത്തനംതിട്ട ഇലന്തൂരിലെ കുടുംബ വീട്ടിലെത്തിച്ചത്.വീട്ടിലെ ചടങ്ങുകൾക്കും ശേഷം വിലാപയാത്രയായാണ് ഇലന്തൂർ കാരൂർ സെന്റ്‌ പീറ്റേഴ്‌സ്‌ പള്ളിയിലെത്തിച്ചത്. പള്ളിയിലും പൊതുദര്‍ശനത്തിന് അവസരമൊരുക്കിയതിന് ശേഷമാണ് സംസ്കാരം നടന്നത്. 1965 ലാണ്‌ തോമസ്‌ ചെറിയാൻ സേനയിൽ ചേർന്നത്‌. ചണ്ഡീഗഢിൽ നിന്ന്‌ ലേ ലഡാക്കിലേക്ക്‌ സൈനികരുമായി പോയ വിമാനം 1968 ഫെബ്രുവരി ഏഴിനാണ്‌ അപകടത്തിൽപ്പെട്ട്‌ മഞ്ഞുമലയിൽ കാണാതായത്‌. ആർമിയിൽ…

Read More